കാട്ടിലെ ഏറ്റവും ശക്തിയുള്ള മൃഗമേതാണ്? സിംഹമോ അതോ കടുവയോ?

സിംഹവും കടുവയും നേരിൽ പരസ്പരം കണ്ടുമുട്ടുന്ന ഒരു വനവും ഇന്ന് ലോകത്തില്ല. സിംഹങ്ങളിന്ന് ആഫ്രിക്കയിലും (African lions 19000എണ്ണം ഉണ്ട് 2023sensex) ഇന്ത്യയിലുമേ ഉള്ളു. ഏഷ്യൻ രാജ്യമായ ബാലിയിൽ മുമ്പ് സിംഹങ്ങളുണ്ടായിരുന്നു. ഇന്ത്യയിൽ ഗുജറാത്തിലെ ഗീർ വനത്തിൽ മാത്രമേ സിംഹങ്ങളുള്ളു Asiatic lions (617 എണ്ണം 2021)

കാട്ടിലെ ഏറ്റവും ശക്തനായ മൃഗം ആരാണ്? സിംഹം എന്നാവും ഉത്തരം. അപ്പോൾ കടുവയോ??? ലോകത്തെ ഏറ്റവും വൻശക്തി രാഷ്ട്രം റഷ്യയോ അമേരിക്കയോ എന്ന് ചോദിക്കും പോലെയാണ് ഈ ചോദ്യവും. റഷ്യയും അമേരിക്കയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടിയാലേ അവരിൽ ആരാണ് കേമനെന്ന് നമുക്ക് പറയാൻ പറ്റൂ. (പക്ഷേ ആ ഏറ്റുമുട്ടൽ കഴിയുമ്പോൾ ജേതാവിനെ തിരഞ്ഞെടുക്കാൻ ഭൂമുഖത്ത് ആരെങ്കിലും ശേഷിക്കുകയും വേണം.) ഇതേപോലെയുള്ളൊരു ചോദ്യമാണ് കടുവയോ സിംഹമോ ആരാണ് കേമനെന്ന ചോദ്യവും. ചരിത്രാതീത കാലം മുതൽ റോമാ ചക്രവർത്തിമാരുൾപ്പെടെ പലരുടേയും ഒരു ഹോബിയായിരുന്നു ആഫ്രിക്കൻ ലയണിനേയും ബംഗാൾ ടൈഗറിനേയും പരസ്പരം പോരടിപ്പിക്കുക എന്നത്. ഇത്തരം പോരാട്ടങ്ങളിൽ ഏറിയ പങ്കും കടുവകൾ സിംഹത്തെ കൊന്നു കളയുകയായിരുന്നു. സിംഹം ആനയെ കൊല്ലും. കാട്ടുപോത്ത്, കാണ്ടാമൃഗം, ഹിപ്പോ തുടങ്ങിയവൻമ്മാരേയും ഇരയാക്കും. പക്ഷേ സിംഹങ്ങൾ അതെല്ലാം ചെയ്യുന്നത് സംഘം ചേർന്നാണ്. പ്രൈഡ് എന്നു പറയും. അതേ സമയം കടുവകളും ഇതെല്ലാം ചെയ്യും. ആന, ഗൗർ (ഇന്ത്യയിലെ കാട്ടുപോത്ത്) റിനോസോറസ് (കാണ്ടാമൃഗം) തുടങ്ങിയവരെയെല്ലാം ആശാനും തട്ടും. പക്ഷേ ഒറ്റയ്ക്കാണെന്നു മാത്രം. നൂറുപേരെ ഒറ്റയ്ക്ക് ഇടിച്ചിടുന്ന രജനീകാന്തിൻ്റെ വേറൊരു വേർഷനാണ് കടുവ അഥവാ ടൈഗർ. രണ്ട് വർഷം മുമ്പ് വയനാട്ടിൽ ഒരു ആനയെ കടുവ കൊന്നതാണ് സമീപകാലത്തെ കടുവ നടത്തിയ ഒരു ആനവേട്ട സംഭവം.

സിംഹവും കടുവയും നേരിൽ പരസ്പരം കണ്ടുമുട്ടുന്ന ഒരു വനവും ഇന്ന് ലോകത്തില്ല. സിംഹങ്ങളിന്ന് ആഫ്രിക്കയിലും ഇന്ത്യയിലുമേ ഉള്ളു. ഏഷ്യൻ രാജ്യമായ ബാലിയിൽ മുമ്പ് സിംഹങ്ങളുണ്ടായിരുന്നു. ഇന്ത്യയിൽ ഗുജറാത്തിലെ ഗീർ വനത്തിൽ മാത്രമേ സിംഹങ്ങളുള്ളു. കേരളം, തമിഴ്നാട്, കർണാടക ഉൾപ്പെടുന്ന സൗത്തിന്ത്യയിലും പിന്നെ ബംഗാളിലുമെല്ലാം കടുവകൾ വിഹരിക്കുന്നു. ഈ രണ്ട് ഘടാഘടിയൻമ്മാർ കഴിഞ്ഞാൽ കാനന സാമ്രാജ്യം അടക്കി ഭരിക്കുന്ന മറ്റൊരു ജഗജില്ലിയാണ് പുലി (LEOPARD). വനത്തിലെ മാരക വേട്ടക്കാരനായ പുള്ളിപ്പുലിയേക്കുറിച്ച്. സകല കലാ വല്ലഭൻ. പക്ഷേ വകതിരിവ് വട്ട പൂജ്യം. അങ്ങനുള്ളൊരു ഐറ്റമാണ് പുലി എന്നുപറയുന്ന കേമൻ.

ലോകത്തെ ഏറ്റവും ഡെയിഞ്ചറസ് മർജാരനാണ് പുള്ളിപ്പുലി അഥവാ LEOPARD. അതിൻറെ അഗ്രഷനും, ഫ്ലക്സിബിലിറ്റിയും, ഫിയർലസ് ആറ്റിറ്റ്യൂഡും മറ്റ് മർജാരൻമാരായ കടുവയേക്കാളോ സിംഹത്തിനേക്കാളോ ഉപരിയാണ്. കടുവയും സിംഹവും നേരിട്ട് കാണുന്ന ഒരു വനവും ഇന്ന് ലോകത്തില്ല. പക്ഷേ സിംഹമുള്ളിടത്തും, കടുവയുള്ളിടത്തും സ്വന്തം ടെറിടെറിയുണ്ടാക്കി വിലസുന്നവനാണ് പുലി എന്ന ബിഗ് ക്യാറ്റ്. ഏത് ശത്രുവിനേയും ഒറ്റയ്ക്ക് ഹാൻഡിൽ ചെയ്യാനും മാത്രമുള്ള അപാര ചങ്കൂറ്റത്തിനുടമയാണ് പുലി. ഒരു മുതലയെ ഒറ്റയ്ക്ക് കീറാൻ പുലിയ്ക്ക് കഴിയും (മറ്റേ ജഗ്വാറിൻ്റെ കാര്യമല്ല പുലി അഥവാ ലെപ്പേഡിൻ്റെ കാര്യമാണ് പറയുന്നത്. കടുവകളും മുതലയെ കീഴടക്കാറുണ്ട്. പക്ഷേ കാട്ടിലെ കിങ്ങ് എന്നു പറയുന്ന സിംഹത്തിന് ഒറ്റയ്ക്ക് ഒരു മുതലയോട് ഫൈറ്റ് ചെയ്യാൻ ചങ്കുറപ്പില്ല. കൂട്ടമായിട്ടായാൽ പോലും സിംഹങ്ങൾക്ക് ഇപ്പോഴും അറിയില്ല ഒരു മുതലയെ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന്. ഉരഗ ജീവികളെ കാണുമ്പോ സിംഹങ്ങൾക്ക് മുട്ടിടിയ്ക്കും. പക്ഷേ മുതലകളെ ഏറ്റവും സിമ്പിൾ ആൻ്റ് ഹമ്പിളായി വേട്ടയാടുന്നതിൻറെ അപ്പോസ്ഥലൻ ലാറ്റിനമേരിക്കയിൽ മാത്രമുള്ള ജാഗ്വാറാണ്. മുതല വേട്ട ജഗ്വാറുകൾക്ക് ഒരു ഹരമാണ്. ഓർക്കുക ജാഗ്വാറും പുലിയും രണ്ട് ഇനങ്ങളാണ്. നമ്മളിവിടെ പറയുന്നത് പുലികളേക്കുറിച്ചാണ്..)

കുടുംബ വേരുകൾ നിരവധി കാറ്റഗറിയിലായി പടർന്നു കിടക്കുന്ന ഒരു ജീവി വർഗ്ഗമാണ് മർജാര വംശം. നമ്മുടെ വീട്ടിലെ വളർത്തു പൂച്ചയിൽ തുടങ്ങി, കാട്ടു പൂച്ച, ആഫ്രിക്കയിലുള്ള കുറച്ചു കൂടി വല്യ സൈസുള്ള കരാക്കൽസ്, സെർവൽസ്, ചീറ്റ(CHEETAH), പുലി (LEOPARD), ലാറ്റിനമേരിക്കയിലെ ആമസോൺ വനാന്തരങ്ങളിൽ മാത്രമുള്ള ജഗ്വാർ, വടക്കേ അമേരിക്കൻ ഭൂഖണ്ടത്തിൽ മാത്രമുള്ള മൗണ്ടൻ ലയൺ എന്നറിയപ്പെടുന്ന കൗഗാർ(COUGAR – കൗഗാർ അഥവാ മൗണ്ടൻ ലയണുകൾ പുമ, പാന്തർ എന്ന പേരിലും അറിയപ്പെടുന്നു.) , ഇന്ത്യയിലെ ഹിമാലയത്തിലും ചൈനയിലും മഞ്ഞിൽ വസിക്കുന്ന ക്ലൗഡഡ് ലെപ്പേർഡ്, ഹിമാലയത്തിലുള്ള സ്നോ ലെപ്പേഡ്, ആഫ്രിക്കയിലും ഇറാനിലുമുള്ള ചീറ്റ, ആഫ്രിക്ക ഇന്ത്യ ശ്രീലങ്ക എന്നിവിടങ്ങളിലുള്ള പുലി (LEOPARD), റഷ്യ ചൈന എന്നിവിടങ്ങളിൽ മാത്രമുള്ള സൈബീരിയൻ ടൈഗർ, പശ്ചിമ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും മാത്രമുള്ള റോയൽ ബംഗാൾ ടൈഗർ, ഇന്ത്യയിലെ ഗീർ ഫോറസ്റ്റിലും ആഫ്രിക്കൻ വനാന്തരങ്ങളിലുമുള്ള ലയൺസ് എന്നിവരിലെത്തി നിൽക്കുന്ന കുലീനമായൊരു വംശമാണ് മർജാര വംശം. ഇവയ്ക്ക് കോമണായി കണ്ട് വരുന്ന രണ്ട് സ്വഭാവ വിശേഷങ്ങൾ വൃത്തിയും വെടിപ്പും, പിന്നെ മരം കയറ്റവുമാണ്.

ചീറ്റ, ജഗ്വാർ, പുലി എന്നിവയെ കോമണായി പലരും പുലി എന്ന് പറയുന്നതു കേൾക്കാം. പക്ഷേ അത് തെറ്റാണ്. മുന്നിനും മഞ്ഞ ശരീരത്തിൽ കറുത്ത പുള്ളികളായത് കൊണ്ടാണ് പലരും അത്തരം തെറ്റിദ്ധാരണ വെച്ച് പുലർത്തുന്നത്. മൂന്നിനും തമ്മിലുള്ള വ്യത്യാസങ്ങൾ ശരീരഘടനയിലും സ്വഭാവത്തിലുമെല്ലാമുണ്ട്.

1. CHEETAH –
ചീറ്റയുടെ ശരീരം മെലിഞ്ഞതാണ്. ലോകത്തിൽ ഏറ്റവും വേഗത്തിൽ ഓടാൻ കഴിയുന്ന മർജാരനാണവൻ. പക്ഷേ ഇവയ്ക്ക് പുലി സിംഹം ഹൈയിന തുടങ്ങിയ ശത്രുക്കളുമായി പോരാടാനുള്ള കായബലമില്ല. മറ്റ് ക്യാറ്റുകളേ പോലെ നഖം ഉള്ളിലേക്ക് വലിക്കാനുള്ള കഴിവുമില്ല. പോരാത്തതിന് അപൂർവമായേ മരം കയറാറുള്ളൂ. ഇവയുടെ മുഖത്ത് ഇരു കണ്ണിൽ നിന്നും വായിലേക്ക് കറുത്ത രണ്ട് നീണ്ട വരകളുണ്ട്. ഇവ എപ്പോഴും കൂട്ടം ചേർന്നാണ് നടക്കുന്നത്. ഒരു സോഷ്യൽ ആനിമലാണ് ചീറ്റ.
(ഇന്ത്യയിൽ ചീറ്റ ഉണ്ടായിരുന്നു. രാജസ്ഥാൻ മരുപ്രദേശങ്ങളിൽ അവൻ കിംഗായി പറന്നോടിയ ഒരു കാലമുണ്ടായിരുന്നു. മനുഷ്യൻറെ നിരന്തര വേട്ടയാടലിൽ അവയ്ക്ക് വംശനാശം സംഭവിച്ചു. 1970 – ൽ അവസാനത്തെ ചീറ്റയും കൊല്ലപ്പെട്ടു)

2. LEOPARD –
എന്നാൽ പുലി (LEOPARD) ചീറ്റയേക്കാൾ വലുതും സ്ട്രോങ്ങുമാണ്. ഒരു പുലിയും ചീറ്റയും തമ്മിൽ നേരിൽ കണ്ടാൽ പുലി ചീറ്റയെ കൊല്ലും. പുലികൾ ഏകാന്ത സഞ്ചാരിയാണ്. (Solitary Animal). ഇവ ആരേയും ഭയക്കാറില്ല. കൂടുതൽ സമയവും ഇവ മരത്തിനു മേലേ കഴിച്ചു കൂട്ടുന്നു. ഒരു മരത്തിൽ നിന്ന് മറ്റൊരു മരത്തിലേക്ക് അണ്ണാൻ കുരങ്ങ് എന്നിവയേപ്പോലെ ചാടാൻ കഴിയും വിധം ഫ്ലക്സിബിൾ ബോഡിയാണിവയുടേത്. വേട്ടയാടിയ ഇരയെ മരത്തിനു മേലേ കൊണ്ട് വെക്കുക പുലികളുടെ ഒരു പതിവാണ്.

3. JAGUAR –
ജാഗ്വാർ പുലിയേക്കാൾ വലുതും സ്ട്രങ്ങുമാണ്. എന്നാൽ കടുവയുടെ അത്ര വരില്ല. ഇവ ബ്രസീലിലെ ആമസോൺ വനാന്തരങ്ങളിൽ മാത്രമേ ജീവിക്കുന്നുള്ളൂ. ഒരു പുലി, കടുവയേയോ സിംഹത്തേയോ നേരിട്ടാൽ 80 %പുലി കൊല്ലപ്പെടാനാണ് സാദ്ധ്യത. എന്നാൽ ചിലപ്പോഴെങ്കിലും
കടുവയ്ക്കോ സിംഹത്തിനോ പോലും, അവയേക്കാൾ സൈസ് കുറഞ്ഞ ഒരു ഒത്ത ആൺ പുലിയെ ഒറ്റയ്ക്ക് ഈസിയായി കീഴ്പ്പെടുത്താൻ കഴിയില്ല എന്ന വാസ്തവം നെറ്റിൽ പരതിയാൽ കിട്ടും. ഇവർ മൂവരും തമ്മിലുള്ള പോരാട്ടങ്ങളെല്ലാം ടെറിട്ടോറിയൽ വാറിൻറെ ഭാഗമാണ്. പരസ്പരം കൊല്ലുമെങ്കിലും തിന്നാറില്ല.
പൊതുവിൽ പരിക്കിനേക്കുറിച്ച് അതീവ ബോധ്യമുള്ള ബിഗ് ക്യാറ്റ് ആണ് പുലി. ( അതായത് നമ്മുടെ വീട്ടിലെ പൂച്ചയേപ്പോലെ. പാമ്പ് പോലുള്ളവയെ കണ്ടാൽ, വളർത്തു പട്ടികൾ മുന്ന് പിന്ന് നോക്കാതെ അപകടത്തിലേക്ക് എടുത്തു ചാടുമ്പോൾ വളർത്തു പൂച്ച തന്ത്രപൂർവം അത് അവോയ്ഡ് ചെയ്ത് സേഫ് സോണിലാവും കളിക്കുക) ഇതേ പോലെയാണ് പുലി എന്നു പറയുന്നവനും. പുലികൾ മാക്സിമം എതിരാളിയുമായുള്ള ഫൈറ്റ് ഒഴിവാക്കി മരത്തിൻറെ മേലേക്ക് ഒഴിഞ്ഞു പോകും. നിവൃത്തിയില്ലെങ്കിൽ മാത്രം അവൻ ഫൈറ്റ് ചെയ്യും. പോരാട്ടത്തിനിറങ്ങിയാൽ എതിരാളി അതെത്ര വല്യ സിംഹമായാലുംശരി, കടുവയായാലുംശരി അതിജീവനത്തിനു വേണ്ടി പുലികൾ ഏതറ്റം വരെയും പോകും. പുലി സിംഹത്തെ കൊന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആഫ്രിക്കയിൽ മരത്തിനുമേലെ താൻ കഥകഴിച്ച സിംഹത്തിൻറെ ഉടൽ ഭാഗങ്ങളുമായിരിക്കുന്ന പുലിയുടെ തെളിവുണ്ട്. അതേപോലെ ഇന്ത്യയിൽ പുലി, കടുവയേയും കൊന്നിട്ടുണ്ട്. ഇന്ത്യയിലെ രന്ഥംഭോർ ടൈഗർ റിസർവിൽ, 4 വയസ് പ്രായമുള്ള കടുവയെ പുലി കൊന്നതാണ് നമുക്ക് കിട്ടിയിട്ടുള്ള തെളിവുകളിൽ പ്രധാനം.

ബൈദി ബൈ, മരത്തിൻറെ മേലെയാണ് പുലികൾ കൂടുതൽ സമയവും ചിലവഴിക്കാറ്. ബോഡി വെയ്റ്റ് കുറവായതു കൊണ്ടും, ഫ്ലക്സിബിലിറ്റി കൂടിയതു കൊണ്ടും മരത്തിൻറെ തുഞ്ചത്ത് വരെ അവ ഈസിയായി കയറും. കടുവയും സിംഹവും മരം കയറുമെങ്കിലും അവയ്ക്ക് ബോഡി വെയിറ്റ് കൂടുതലായതിനാൽ ബാലൻസിങ്ങിനും, തിരിച്ചിറങ്ങാനും അല്പം ബുദ്ധിമുട്ടാണ്.

ബോഡി വെയിറ്റിൻറെ മൂന്ന് ഇരട്ടി അധിക ഭാരമുള്ള ഇരയുമായി (ഉദാ: വൈൽഡ് ബീസ്റ്റ്, സീബ്ര Etc.) പുലികൾ വളരെ ഈസിയായി, കുത്തനേയുള്ള മരത്തിൻറെ മേലേക്ക് അതി വേഗതയിൽ കയറും. ☺
അഞ്ച് സിംഹങ്ങളുമായി ഒറ്റയ്ക്ക് ഒരു മെയിൽ ലെപ്പേഡ് തകർപ്പൻ ഫൈറ്റ് നടത്തുന്ന മരണമാസ് വീഡിയോ യൂട്യൂബിലുണ്ട്. അവൻ ആഫ്രിക്കയിലെ നൈൽ നദിക്കരയിൽ ക്രോക്കോഡൈലിനെ കഴുത്തേൽ തൂക്കി കൊണ്ടു പോകുന്ന വീഡിയോയും യൂട്യൂബിലുണ്ട്.. പോർക്കുപൈൻ അഥവാ മുള്ളൻ പന്നികളെ പുലി സമർത്ഥമായി കീഴടക്കുന്നത് പോലെ കൂട്ടം ചേർന്നു നടക്കുന്ന സിംഹങ്ങൾക്ക് കഴിയാറില്ല. ചീറ്റ, ഹയിന, കുറുക്കൻ (ജക്കാൾ), വൈൽഡ് ഡോഗ്സ് തുടങ്ങി ഏതു ശത്രുവിനേയും പുലി കീഴ്പ്പെടുത്തും. പൈഥൺ, കിങ് കോബ്ര, ബ്ലാക് മാമ്പ തുടങ്ങിയ പാമ്പുകളോടും പുലികൾ യാതൊരു ദാക്ഷിണ്യവും കാണിക്കാറില്ല. ക്യാറ്റ് സ്പീഷ്യസിലെ ഏറ്റവും മാരക വേട്ടക്കാരനാണ് പുലി അഥവാ ലെപ്പേഡ്.

പുലിയുടെ പ്രധാന ശത്രുക്കളായ സിംഹം / കടുവ / ഹൈയിന / വൈൽഡ് ഡോഗ്സ് എന്നിവരുമായുള്ള ഫൈറ്റിൽ, ഒരുപക്ഷേ തോൽവി ഉറപ്പായി കഴിഞ്ഞാൽ പിന്നെ പുലി ആ ഏരിയയിൽ നിൽക്കില്ല . അവൻ ആ ടെറിടെറി വിട്ട് പാഞ്ഞ് ഏതെങ്കിലും മരത്തിൻറെ ചില്ലയിൽ പോയി നിദ്ര മാടും. ക്വിക് റിഫ്ലക്സ്, സ്പീട് ഇതെല്ലാം അവന് മറ്റ് മർജാരൻമ്മാരേക്കാൾ കൂടുതലാണ് .കടുവയും സിംഹവും കാട്ടിലെ കിങ്ങുകളാണെങ്കിൽ, അവരുടെ ടെറിടെറിയിൽ ചെന്ന്, അവർ മൂത്രം കൊണ്ട് ബോർഡർ മാർക്ക് ചെയ്ത മരത്തിൽ – സ്വന്തം മൂത്രം സ്പ്രേ ചെയ്ത് – “ഇത് എൻറേം കൂടെ ടെറിടെറിയാടാ” എന്ന് പറയുന്ന പുലിയുടെ ആ ചങ്കൂറ്റമുണ്ടല്ലോ. അതാണ് മരണമാസ്. ഒരുത്തനേം റെസ്പെക്ട് ചെയ്യാത്ത, ഒരുത്തനേം വക വെക്കാത്ത ഒരേയൊരു പുലി. പുള്ളിപ്പുലി. പുപ്പുലി. ദി കിങ് ലെപ്പേഡ് ഐ.പി.എസ്!!! സിംഹവും കടുവയും മാസ് കൂൾ അഥവാ കൂൾ മാസാണെങ്കിൽ പുലി മരണമാസ്സ് ആണ്.

ക്രെഡിറ്റ് : റിജോ ജോര്‍ജ്/ സോഷ്യല്‍ മീഡിയ

Leave a Reply
You May Also Like

കറുത്ത കടൽ പിശാച്

കറുത്ത കടൽ പിശാച് അറിവ് തേടുന്ന പാവം പ്രവാസി ഇരപിടിയൻമാരായ ആഴക്കടൽ മത്സ്യമാണ് ആംഗ്ലർ മത്സ്യം.…

എന്താണ് കാർ ബൂട്ട് വിൽപ്പന ? കാറിൽ വച്ചുള്ള ബൂട്ട് വില്പനയല്ല, പിന്നെന്താണ് ?

എന്താണ് കാർ ബൂട്ട് വിൽപ്പന ? പാശ്ചാത്യ രാജ്യങ്ങളിൽ ഏറെ ജനകീയമായ ഒരു സംരംഭമാണ് കാർ…

ഏതു പ്രതിസന്ധികളെയും സാധ്യതകളാക്കി മാറ്റാമെന്നാണ് ജോർദാൻ എന്ന ശാന്ത സുന്ദര രാജ്യം ലോകത്തോട് പറയുന്നത്

അറിവ് തേടുന്ന പാവം പ്രവാസി മിഡിലീസ്റ്റിലെ ശാന്ത സുന്ദര രാജ്യമെന്നാണ് ജോർദാൻ അറിയപ്പെടുന്നത്. രണ്ടു പതിറ്റാണ്ടോളമായി…

കാണാൻ നല്ല ചേല്, പക്ഷെ ഇതൊരു വൈകല്യമെന്നു അറിയാമോ ?

എന്താണ് നുണക്കുഴി (Dimples )? നുണക്കുഴി ഇല്ലാതാക്കാനും , കൃത്രിമമായി സൃഷ്ടിക്കാനാവുമോ? അറിവ് തേടുന്ന പാവം…