COVID 19
എന്താണ് ട്രിപ്പിൾ ലോക്ക്ഡൗൺ?
റെഡ് സോണുകളിലെ പ്രത്യേക രോഗബാധിത പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുക. സാധാരണ ലോക്ക്ഡൗണ്‍ നിബന്ധനകൾ റെഡ് സോണിലാകെ ബാധകമായിരിക്കും.
259 total views

റെഡ് സോണുകളിലെ പ്രത്യേക രോഗബാധിത പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുക. സാധാരണ ലോക്ക്ഡൗണ്‍ നിബന്ധനകൾ റെഡ് സോണിലാകെ ബാധകമായിരിക്കും.ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. ഇവിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനയുണ്ടാകും. ഹോട്ട്സ്പോട്ടുകളിലെ പല വഴികളും അടച്ചിരിക്കുന്നതിനാൽ ഒരു പ്രദേശത്തേക്ക് പല വഴിയിലൂടെ എത്താൻ സാധിക്കില്ല. അങ്ങനെവരുമ്പോൾ ക്ഷുഭിതരാകാതെ നമ്മൾ ഈ മഹാമാരിയെ തുരത്തുന്നതിന് വേണ്ടി പരമാവധി നമ്മുടെ ഭരണ സംവിധാനങ്ങൾ പറയുന്നത് അനുസരിച്ച് എല്ലാവരും സഹകരിക്കണം.
അത് മാത്രവുമല്ല ട്രിപ്പിൾ ലോക്ക്ഡൗണ്‍ ആയ സ്ഥലങ്ങളിൽ പുറത്തിറങ്ങുന്നവർക്കെതിരെ പോലീസ് കേസെടുക്കുകയും, പുറത്തിറങ്ങുന്നവരിൽ നിന്നും ഫൈൻ ഈടാക്കുകയും ചെയ്യാനുള്ള സാധ്യതയും ഉണ്ട്.
റേഷൻ കടകൾ, പലചരക്ക് കടകൾ, പഴം പച്ചകറി, ഇറച്ചി, മൽസ്യം തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ വിൽക്കാം. എങ്കിലും ഇതിന്റെ ഹോംഡെലിവറി ജില്ലാ അധികാരികൾ പ്രോത്സാഹിപ്പിക്കും. ബാങ്ക്, എ.ടി.എം, ഇൻഷുറൻസ് സ്ഥാപനങ്ങൾ പ്രവർത്തിക്കും. അച്ചടി, ദൃശ്യ മാധ്യമങ്ങളുടെ പ്രവർത്തനം തടസപ്പെടില്ല. പെട്രോൾ പമ്പുകളും പാചക വാതക വിതരണ ശാലകളും പ്രവർത്തിക്കും. അവശ്യ വസ്തുക്കൾ ഉൽപാദിപ്പിക്കുന്ന വ്യവസായ ശാലകൾക്ക് തുറക്കാം. വ്യോമ, റെയിൽ ,റോഡ് ഗതാഗതം ഉണ്ടാകില്ല. അവശ്യവസ്തുക്കളുടെ ചരക്കു നീക്കത്തിന് തടസമുണ്ടാകില്ല. ലോക് ഡൗൺ കാരണം കുടുങ്ങിയവരും മെഡിക്കൽ എമർജൻസി സ്റ്റാഫും താമസിക്കുന്ന ഹോട്ടലുകൾ ഒഴികെ അടയ്ക്കണം. വിഭ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തുറക്കില്ല. കൂടിചേരലുണ്ടാകുന്ന ഒരു പൊതു ചടങ്ങും സംഘടിപ്പിക്കരുത്. ആരാധനാലയങ്ങളിൽ പൊതുജനത്തിന് പ്രവേശനമില്ല. സംസ്കാര ചടങ്ങുകളിൽ 20 പേരിൽ കൂടുതൽ പാടില്ല.
പ്രതിരോധം, കേന്ദ്രസേന, പൊലീസ്, മറ്റ് സേനകൾ, ജില്ലാ ഭരണകൂടം, ട്രഷറി, വൈദ്യുതി, ജലം, ശുചീകരണം തുടങ്ങിയ വിഭാഗങ്ങൾ ഒഴികെ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കില്ല. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമത്തിലെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും ഇന്ത്യർ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പ് പ്രകാരവും കേസെടുക്കും.
260 total views, 1 views today