‘മുംതാസ് അന്ന് ഷാജഹാനോട് പറഞ്ഞത്…. ‘

369

tombs-of-shah-jahan-and-mumtaz-mahal-taj-mahal

‘പ്രണയിക്കുന്നവര്‍ക്കിടയിലെ പരിഭവവും, ഭാര്യാ ഭര്‍ത്തൃ ബന്ധങ്ങള്‍ക്കിടയിലെ സൌന്ദര്യ പിണക്കവും, സൌഹൃദങ്ങള്‍ക്കിടയിലെ വിള്ളലുകളും കേവലം നാല് ചുമരുകള്‍ക്കുള്ളില്‍ രഹസ്യമാക്കി ഇനി അധിക കാലം ഒളിപ്പിച്ചു വെക്കാന്‍ കഴിയില്ല’.. കാരണം മതിലുകളും, ചുമരുകളും വരെ ഇനി മുതല്‍ സംസാരിക്കുവാന്‍ തുടങ്ങുന്നു!!!

വിവിധ മേഖലകളില്‍ ആഗോളതലത്തില്‍ വരെ വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നത്ര സാധ്യതകള്‍ ഉള്ള ഈ ഗവേഷണം ലോകത്തിനു മുന്നില്‍ ഭാരതീയ ശാസ്ത്ര സാങ്കേതിക മേഖലയുടെ മികച്ച സംഭാവനകളില്‍ ഒന്നായി ഇത് മാറിയേക്കാം എന്ന് ഈ മേഖലയിലെ വിദക്തര്‍ സൂചിപ്പിക്കുന്നു. ചുമരില്‍ നിന്ന് ശബ്ദ വീചികളെ പിടിച്ചെടുക്കുന്ന സങ്കീര്‍ണമായ ഈ പരീക്ഷണത്തിനു കോടികണക്കിന് രൂപ ചെലവിട്ട് 20 വര്‍ഷത്തോളമായി ഈ ഗവേഷണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ശാസ്ത്രക്ജന്റെയും, സോഫ്റ്റ് വയര്‍ എഞ്ചിനീയരുടേയും പേരുകള്‍ ഈ വാര്‍ത്ത (2007) ആദ്യം പുറത്തു വിട്ട എന്‍.ഡി.ടി.വി ക്കാര്‍ സുരക്ഷാ ഭീഷണിയെ ഭയന്ന് വെളിപ്പെടുത്തിയിരുന്നില്ല.

‘കാമ്പസുകളിലെ ഓരോ മണല്‍ തരികള്‍ക്കും, എന്തിനേറെ കല്ലിനുമുണ്ടൊരു കഥ പറയാന്‍’ എന്നത് വരെ ഒരു വിശേഷണം മാത്രമായിരുന്ന കാലം അവസാനിക്കാന്‍ പോകുന്നു.ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ച മനുഷ്യന് ഏറെ ഗുണങ്ങള്‍ പ്രദാനം ചെയ്തു എന്നിരുന്നാലും, ഓരോ തവണയും ബുദ്ധന്‍ ചിരിക്കുമ്പോള്‍, ആരുമറിയാതെ ചിലരെങ്കിലും കരയുക സ്വാഭാവികം! കേവലം നാല് ചുവരുകള്‍ക്കുള്ളില്‍ നടക്കുന്ന ചെറുതും വലുതുമായ കാര്യങ്ങള്‍, നന്മയോ, തിന്മയോ ആകട്ടെ അത് പിന്നാലെ വരുന്നവര്‍ക്ക് ചോദിച്ചറിയാന്‍ കഴിഞ്ഞാല്‍ ചരിത്രം സത്യ സന്ധമായി വര്‍ത്തമാനം പറഞ്ഞാല്‍ ഊഹാപോഹങ്ങളില്‍ കുരുങ്ങുന്ന നമ്മുടെ സത് ഭാവിക്ക് അതില്‍ പരം സന്തോഷം മറ്റെന്താണ് ഉണ്ടാകുക?

ആധുനിക സാങ്കേതിക വിദ്യയുടെ അത്യപൂര്‍വ്വം നേട്ടങ്ങളില്‍ ഒന്നായിരിക്കും അത് എന്നതില്‍ യാതൊരു സംശയവും വേണ്ട. മറ്റു വസ്തുക്കളെ പോലെ മതിലുകളും, ചുമരുകളും നിരന്തരമായി ചലിക്കുന്ന ഇലക്ട്രോണുകള്‍, പ്രോടോണുകള്‍, നൂട്രോണുകള്‍ മുതലായവ ചേര്‍ന്ന ആറ്റങ്ങള്‍ കൊണ്ടാണ് നിര്‍മ്മിതമായിരിക്കുന്നത്. നാം സംസാരിക്കുമ്പോള്‍ ശബ്ദോര്‍ജ്ജം ഈ ചെറു കണികകളില്‍ ഉണ്ടാക്കുന്ന മാറ്റം ഒരു സോഫ്റ്റ്‌വെയര്‍ സഹായത്തോടെ വികസിപ്പിച്ചെടുക്കുന്നത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്.

പലപ്പോഴും പല ബന്ധങ്ങള്‍ക്കും വിള്ളലുകള്‍ വീഴുക ആശയ സംവാദം അതിന്റെ അര്‍ത്ഥ സമ്പുഷ്ടമായ തലങ്ങളിലേക്ക് ഇറങ്ങി ചെല്ലാതിരിക്കുമ്പോള്‍ ആണ്. ആശയത്തിന്റെ വാഹക രൂപമാണ് ഭാഷ.ആ ഭാഷ,സംസ്‌കാരത്തിന്റെ സഞ്ചിതോപാധി കൂടിയാണ്. അതുകൊണ്ട് തന്നെ അന്യ സംസ്‌കാരങ്ങളെ നമ്മുടെ പിള്ളതൊട്ടിലാക്കി മാറ്റുന്നതില്‍ ഭാഷകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്ന് പറയേണ്ടിയിരിക്കുന്നു.തന്മൂലം തന്നെ ഭാഷയെയും, ശബ്ദത്തെയും ശാസ്ത്രം ഇനിയും ഏറെ പഠന വിഷയമാക്കേണ്ടതുണ്ട്.

സംസ്‌കാരം കൊണ്ടും, വളര്‍ച്ച കൊണ്ടും ശബ്ദത്തെയും, ദൂരത്തെയും,സമയത്തെയും മനുഷ്യന്‍ അതിജീവിച്ചു എന്ന് നാം അവകാശപെടുമ്പോള്‍ ശാസ്ത്രം അന്വേഷികള്‍ക്ക് മുന്‍പില്‍ ഒരു മരീചികയായി ഇന്നും തുടരുകയാണ്. മാനവരാശിയുടെ അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കി വിക്ജ്ഞാനം പകരുന്നതിനാല്‍, ‘ശാസന’യും, പ്രതിബന്ധങ്ങള്‍ക്ക് മുന്നില്‍ തളരാതെ മറികടക്കാന്‍ പ്രേരിപ്പിക്കുന്ന ‘ത്രാണനം’ ചെയ്യുക എന്നീ രണ്ടു വാക്കുകളുടെ സംയുക്തമാണ് ശാസ്ത്രം എന്ന ഒരൊറ്റ പദം എന്ന് ശാസ്ത്രക്ജ്ഞരും പലപ്പോഴും വിസ്മരിക്കുന്നു.

മനുഷ്യ ജീവിതത്തില്‍ ശാസ്ത്രം ഒഴിച്ചു കൂടാന്‍ ആകാത്തവിധം ലയിച്ചു ചേര്‍ന്നിട്ടും ശാസ്ത്രക്ജ്ഞര്‍ ഉയര്‍ത്തി വിടുന്ന ഇത്തരം ആശങ്കകള്‍ പലപ്പോഴും ‘ശസ്ത്രമായി’ മാറി മാനവരാശിയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നു.

ഈ സാങ്കേതിക വിദ്യ വ്യാപകമാവുകയാണ് എങ്കില്‍ ദോഷത്തെക്കാള്‍ ഉപരി ഗുണം ഉണ്ടാകും എന്ന അവകാശപെടുന്ന ശാസ്ത്ര ലോകം ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നിന്നും, ആഗ്രയില്‍ നിന്നും ഔറംഗസീബിന്റെ ശബ്ദം ഇതിനോടകം റെക്കോര്‍ഡ് ചെയ്തു കഴിഞ്ഞിരിക്കുന്നു!!! ഭാരതീയ മനസ്സുകളില്‍ വെണ്ണക്കല്‍ മാര്‍ബിളില്‍ കൊത്തിയ പ്രണയത്തിന്റെ നിത്യ വിസ്മയ സ്മാരകങ്ങള്‍ ആയ മുംതാസ് മഹല്‍ അന്ന് ഷാജഹാനോട് അവസാനമായി പറഞ്ഞതും ഇതിനോടകം ശാസ്ത്രം തന്റെ ചരിത്ര പുസ്തകത്തില്‍ രേഖപെടുത്തി കഴിഞ്ഞെങ്കില്‍, ശാസ്ത്രത്തിന് മാത്രമല്ല.. ഒരു വേള നമുക്കും അറിയാന്‍ ആഗ്രഹമില്ലേ അതെന്തായിരിക്കും എന്ന്? അതെ മുംതാസ് എന്തായിരിക്കും അന്ന് ഷാജഹാനോട് പറഞ്ഞിട്ടുണ്ടാകുക?

Comments are closed.