കയ്യില്‍ 500, 1000 നോട്ടുകളുള്ള പ്രവാസികള്‍ ചെയ്യേണ്ടത്

291

what-nris-in-uae-should-do-with-rs500-rs1000-notes

ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ 500, 1000 നോട്ടുകള്‍ പിന്‍വലിച്ച വാര്‍ത്ത‍ പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ ഞെട്ടലോടെയാകും കേട്ടത്. പ്രധാനമന്ത്രി മോഡി തന്നെയാണ് അടിയന്തിര പ്രാധാന്യത്തോടെ മന്ത്രി സഭ തീരുമാനിച്ച ഈ കാര്യം ഇന്ത്യക്കാരെ അറിയിച്ചത്. വാര്‍ത്ത‍ കേട്ടതോടെ തങ്ങളുടെ കയ്യിലുള്ള ഇന്ത്യന്‍ പണം എന്ത് ചെയ്യണമെന്നറിയാതെ നെട്ടോട്ടം ഓടുകയാണ് പ്രവാസികള്‍.

മിക്ക കറന്‍സി എക്സ്ചേഞ്ച് സര്‍വീസ് കമ്പനികളും 500,1000 നോട്ടുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തി എന്നാണ് അറിയാന്‍ കഴിഞ്ഞത്. പ്രവാസികളുടെ കയ്യിലുള്ള ഈ നോട്ടുകള്‍ ഇതോടെ വെറും കടലാസായി മാറി എന്ന് നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റി. ഈ രണ്ടു നോട്ടുകളും മാറ്റി കിട്ടാന്‍ ചില മാര്‍ഗങ്ങള്‍ പ്രവാസികളോട് വെളിപ്പെടുത്തുകയാണ് ഔട്ട്‌ലുക്ക് ഏഷ്യ കാപ്പിറ്റല്‍ സി ഇ ഒ ആയ ശ്രീ മനോജ്‌ നാഗ്പാല്‍.

എന്‍ ആര്‍ ഒ അക്കൌണ്ടില്‍ പണം നിക്ഷേപിക്കല്‍

പ്രവാസികളുടെ കയ്യിലുള്ള പണം അവരുടെ എന്‍ ആര്‍ ഒ അക്കൌണ്ടില്‍ നിക്ഷേപ്പിക്കുവനാണ് ശ്രീ നാഗ്പാല്‍ നമ്മോടു പറയുന്നത്.

പ്രവാസികള്‍ക്ക് തങ്ങള്‍ ജീവിക്കുന്ന രാജ്യങ്ങളില്‍ എന്‍ ആര്‍ ഒ അക്കൌന്റ് ഉണ്ടെങ്കില്‍ അടുത്തുള്ള ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിച്ച് ആ അക്കൌണ്ടില്‍ പണം നിക്ഷേപിക്കാം. റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും ഇതിനെ കുറിച്ച് വ്യക്തമായ നിര്‍ദ്ദേശം വന്നിട്ടുണ്ട്. വിദേശങ്ങളില്‍ ബ്രാഞ്ചുകള്‍ ഉള്ള ഇന്ത്യന്‍ ബാങ്കുകള്‍ തങ്ങളുടെ എന്‍ ആര്‍ ഒ നിക്ഷേപിക്കാനായി ഈ പണം സ്വീകരിക്കും.

നിങ്ങള്‍ക്ക് എന്‍ ആര്‍ ഒ അക്കൌണ്ട് ഇല്ലെങ്കില്‍ വേഗം തന്നെ അത്തരമൊരു അക്കൌണ്ട് ഏതെങ്കിലും ഒരു ഇന്ത്യന്‍ ബാങ്കുകളില്‍ പോയി ഉണ്ടാക്കുവാനും അദ്ദേഹം പ്രവാസികളോട് ആവശ്യപ്പെടുന്നു.

2016 ഡിസംബര്‍ 30 മുന്‍പായി ഇന്ത്യയിലേക്ക് പോവുക

സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കായി 2016 ഡിസംബര്‍ 30 വരെ സമയം കൊടുത്തിട്ടുണ്ട്‌. തങ്ങളുടെ സ്വന്തം ബാങ്ക് അക്കൌണ്ടുകളില്‍ എന്തെങ്കിലും ഒരു പരിധി സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിട്ടില്ല. അത് കൊണ്ട് സ്വന്തം അക്കൌണ്ടുകളില്‍ എത്രയും പണം ആ പണത്തിന് സ്രോതസ്സുണ്ടെങ്കില്‍ നിക്ഷേപിക്കാം. 50,000 രൂപക്ക് മുകളിലുള്ള ട്രാന്‍സാക്ഷന് നിങ്ങളുടെ പാന്‍ കാര്‍ഡ്‌ ഹാജരാക്കണം എന്ന് മാത്രം.

പ്രവാസികള്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോള്‍ 25,000 കയ്യില്‍ വെക്കാം. ആ ഡിസംബര്‍ 30 നു മുന്‍പേ മാറ്റുകയോ അവരവരുടെ ബാങ്ക് അക്കൌണ്ടുകളില്‍ നിക്ഷേപിക്കുകയോ ചെയ്യാം.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക വിദഗ്ദന്‍ വിശാല്‍ ധവാന്‍ ആണ് ഇക്കാര്യം പറയുന്നത്.

ഡിസംബര്‍ 30 നു ശേഷം ഇന്ത്യയിലേക്ക് യാത്ര ചെയ്യുക

പ്രവാസികള്‍ ഇന്ത്യയിലേക്ക് അടുത്ത വര്‍ഷമാണ്‌ യാത്ര ചെയ്യുന്നതെങ്കില്‍ അവര്‍ക്കും തങ്ങളുടെ മാറ്റാന്‍ സൌകര്യമുണ്ട്. അടുത്തുള്ള ഏതെങ്കിലും ആര്‍ ബി ഐ ഓഫീസ് സന്ദര്‍ശിച്ച് ഇതുവരെ പണം മാറ്റാന്‍ വൈകിയതെന്ത് കൊണ്ട് എന്നതിന് വ്യക്തമായ കാരണം ബോധ്യപ്പെടുത്തി അവിടെ നിന്നും പണം മാറ്റാം.

ആരുടെയെങ്കിലും കൈകളില്‍ പണം ഇപ്പോള്‍ തന്നെ ഇന്ത്യയിലേക്ക് കൊടുത്തയക്കുക.

അടുത്ത ആറാഴ്ചയ്ക്കകം നിങ്ങള്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെങ്കില്‍ അടുത്ത വര്‍ഷം പണം മാറ്റുന്നതിനുള്ള വിഷമം നിങ്ങള്‍ക്ക് താങ്ങാന്‍ കഴിയില്ലെങ്കില്‍ ഇപ്പോള്‍ തന്നെ നാട്ടിലേക്ക് പോകുന്ന ആരുടെയെങ്കിലും കൈവശം നിങ്ങള്‍ക്ക് പണം കൊടുത്തയക്കാം. കൂടെ അനുമതിപത്രവും ഐഡന്റിറ്റി പ്രൂഫും പാസ്പോര്‍ട്ട്‌ കോപ്പിയും പാന്‍ കാര്‍ഡ്‌ കോപ്പിയും നിങ്ങളുടെ ഇന്ത്യന്‍ സ്ഥലത്ത് നിന്നുമുള്ള എന്ട്രി, എക്സിറ്റ് സ്റ്റാമ്പുകളും അവരുടെ കയ്യില്‍ കൊടുത്തയക്കണം എന്ന് മാത്രം.