കടലി​ന്റെ നീല നിറത്തിന് കാരണമായ പ്രതിഭാസം എന്ത്? ആരാണ് ഇത് കണ്ടെത്തിയത് ?

അറിവ് തേടുന്ന പാവം പ്രവാസി

ആകാശത്തി​ന്റെ നീല നിറത്തിന്​ കാരണം നിർവചിച്ച ശാസ്​ത്രജ്ഞനായ റാലേ പ്രഭു നേരിട്ട വലിയൊരു ചോദ്യമായിരുന്നു എന്തുകൊണ്ട്​ കടലിന്​ നീല നിറം എന്നത്​. ആകാശത്തി​ന്റെ പ്രതിഫലനമാണ്​ കടലി​ന്റെ നീല നിറത്തിന്​ കാരണമെന്ന്​ റാ​ലേ വിശദീകരിച്ചു. ഈ വിശദീകരണം ഒരു പാട്​ കാലം ശാസ്​ത്രലോകം വിശ്വസിച്ചു.1921ൽ സർ സി.വി. രാമൻ ഇംഗ്ലണ്ടിൽനിന്നും ഇന്ത്യയിലേക്ക്​ കടൽമാർഗം യാത്ര ചെയ്യു​മ്പോൾ അദ്ദേഹത്തിന്​ റാ​ലേയുടെ വിശദീകരണത്തിന്​ സംശയം തോന്നി. കാരണം കടൽ ക്ഷോഭിച്ചിരിക്കു​മ്പോഴും , ആകാശത്ത്​ കാർമേഘങ്ങൾ നിറഞ്ഞിരിക്കു​മ്പോഴുമെല്ലാം കടൽ നീല നിറത്തിൽ തന്നെയാണ്​.

ആകാശത്തി​ന്റെ പ്രതിഫലനമാണിതിനുകാര ണമെങ്കിൽ ആകാശം കാർമേഘംകൊണ്ട്​ നിറഞ്ഞിരിക്കു​മ്പോൾ കടൽ കറുത്തിരി ക്കണമല്ലോ?കൊൽക്കത്തയിലെത്തിയ സി.വി രാമൻ തന്മാത്രയും , ​പ്രകാശവും തമ്മിലുള്ള പരസ്​പര പ്രവർത്തനത്തെക്കുറിച്ച്​ പഠിച്ചു. തുടർന്ന്​ തൊട്ടടുത്ത വർഷം റോയൽ സൊ​സൈറ്റി ജേണലിൽ പ്രകാശവും , തന്മാത്രയും തമ്മിലുള്ള പരസ്​പര പ്രവർത്തനത്തെക്കുറിച്ച്​ പ്രബന്ധം തയാറാക്കി അയച്ചുകൊടുത്തു. ഇത് പിന്നീട്​ പ്രസിദ്ധീകരിക്കപ്പെട്ടു. ‘രാമൻ പ്രഭാവം’ എന്ന പേരിൽ ഇതറിയപ്പെട്ടു.കടലി​ന്റെ ഉപരിതലത്തിലെ നീല നിറത്തിനു​ കാരണം പ്രകാശം ജലതന്മാത്രകളിൽ തട്ടിച്ചിതറുന്നതാണ്​​. ഇത് സാധാരണ പ്രകാശ വിസരണം എന്ന പ്രതിഭാസം തന്നെയാണ്​. പക്ഷേ, കടലിലെ ആഴമേറിയ ഭാഗങ്ങളിലെ കടുത്ത നീല നിറത്തിനു​ കാരണം പ്രകാശത്തി​ന്റെ ആഗിരണം കൂടിയാണ്​. അതായത്,​ പ്രകാശം ജലത്തിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കു​മ്പോൾ ഊർജം കുറഞ്ഞ തരംഗ ദൈർഘ്യം കൂടിയ പ്രകാശം ആഗിരണം ചെയ്യപ്പെടുന്നു. തുടർന്ന്​ തരംഗ ദൈർഘ്യം കുറഞ്ഞ ഊർജം കൂടുതലുള്ള നീല നിറത്തോടടുത്ത ഭാഗം മാത്രം കാണപ്പെടുന്നു. കടലി​ന്റെ നീല നിറ​ത്തെ സി.വി. രാമൻ വിശദീകരിച്ചതിങ്ങനെയാണ്​. ഈ രാമൻ പ്രഭാവത്തി​ന്റെ കണ്ടെത്തലിന്​ 1930ൽ അദ്ദേഹത്തിന്​ ഭൗതികശാസ്​ത്രത്തിനുള്ള നൊ​ബേൽ സമ്മാനം ലഭിച്ചു.

തന്മാത്രകളിൽ പ്രകാശം പതിക്കു​മ്പോൾ റാ​ലേ പ്രതിഭാസം മാത്രമല്ല സംഭവിക്കുന്നത്​. പ്രകാശത്തെ തന്മാത്ര ആഗിരണം ചെയ്​ത്​ അൽപം കൂടി തരംഗ ദൈർഘ്യം കൂടിയതും , ഊർജം കുറഞ്ഞതുമായ മറ്റൊരു തരംഗം കൂടി ഉത്സർജിക്കും. ത​ന്മാത്രയുടെ കൈയിൽ അൽപം കൂടി ഊർജം ബാക്കിയുള്ളതിനാൽ അത്​ ഉത്തേജിതമായിരിക്കും. ഉത്തേജിതമായ ഒരു തന്മാത്രയിലാണ്​ പ്രകാശം പതിക്കുന്ന തെങ്കിലോ തന്മാത്ര ആ പ്രകാശത്തെ ആഗിരണം ചെയ്​ത്​ കൈയിലുള്ള ഊർജവും ചേർത്ത്​ കൂടുതൽ ഊർജമുള്ള തരംഗ ദൈർഘ്യം കുറഞ്ഞ പ്രകാശ തരംഗത്തെയാകും പുറപ്പെടുവിക്കുക.ചുരുക്കത്തിൽ രാമൻ പ്രകീർണനത്തിൽ മൂന്ന്​ വിഭാഗം തരംഗങ്ങൾ സൃഷ്​ടിക്കപ്പെടും

✨1. തരംഗ ദൈർഘ്യം മാറാത്ത റാലേവിസരണത്തിന്​ സമമായ തരംഗങ്ങൾ
✨2. തരംഗ ദൈർഘ്യം കൂടിയ തരംഗങ്ങൾ -ഇവയെ സ്​റ്റോക്ക്​​ രേഖകൾ (stoke lines) എന്നു വിളിക്കും
✨3. തരംഗ ദൈർഘ്യം കുറഞ്ഞ തരംഗങ്ങൾ -ഇവയെ ആൻറിസ്​റ്റോക്ക്​ രേഖകൾ (Anti stoke lines) എന്നു വിളിക്കുന്നു. ഇതാണ്​ രാമൻ പ്രഭാവത്തി​ന്റെ കാതൽ.

You May Also Like

എസിയും ഡിസിയും പിന്നെ ടോപ്സിയും

ആവി എഞ്ചിന്‍ ശബ്ദിച്ചു തുടങ്ങി . കുരുക്കുകള്‍ മുറുകാന്‍ ആരംഭിച്ചു . പ്ലാറ്റ് ഫോമില്‍ നിന്നും പുക ഉയര്‍ന്നു . ജനങ്ങളുടെ ആരവങ്ങള്‍ക്കിടയില്‍ പ്രധാന ഇലക്ട്രീഷ്യന്‍ കൈ ഉയര്‍ത്തി . ടോപ്സിയുടെ ശരീരത്തിലേക്ക് 6,600 വോള്‍ട്ട് വൈദ്യുതി പ്രവഹിച്ചു . അങ്ങിനെ വര്‍ഷങ്ങള്‍ നീണ്ട ദുരിത ജീവിതത്തിനു വിരാമമിട്ടുകൊണ്ട് ടോപ്സി എന്ന ഏഷ്യന്‍ പിടിയാന അമേരിക്കന്‍ മണ്ണില്‍ പിടഞ്ഞു വീണു .

ആഹാരവും ലാബില്‍ ഉണ്ടാക്കുന്ന കാലം

പശുവിന്റെ പേശിയില്‍ നിന്നെടുത്ത കോശത്തില്‍ നിന്നാണ് ലാബില്‍ കൃത്രിമമായി മുളപ്പിച്ചു ബര്‍ഗറിനു വേണ്ടുന്ന വലിപ്പത്തില്‍ ആക്കിയത് . മാത്രമല്ല ഈ കൃത്രിമ മാംസം പാകം ചെയ്തു കഴിക്കുകയും ചെയ്തു. മാസ്ട്രിച് യുനിവേര്‍സിറ്റിയിലെ ലീഡ് റിസേര്ചെര്‍ ആയ മാര്‍ക്ക്‌ പോസ്റ്റ്‌ ആണ് ഇതിനു നേതൃത്വം നല്‍കിയത്. കാഴ്ച്ചയില്‍ സാധാരണ മാംസം പോലെ തോന്നുന്നതിനായി ബ്രെഡ്‌ തരികള്‍, എഗ്ഗ്

കാലങ്ങൾക്കപ്പുറത്തു നിന്നു വന്ന സന്ദേശവാഹകൻ

കാലങ്ങൾക്കപ്പുറത്തു നിന്നു വന്ന സന്ദേശവാഹകൻ തോമസ് ചാലാമനമേൽ ഒമുവമുവ, ലോകമെങ്ങുമുള്ള ബഹിരാകാശ ഗവേഷകരെയും, ജ്യോതിശാസ്ത്രജ്ഞരെയും ഒരുപോലെ…

“ഇപ്പോൾ ഞാൻ മരണമായി, ലോകങ്ങളെ നശിപ്പിക്കുന്നവനായിരിക്കുന്നു” : ഭഗവദ്ഗീത

എഴുതിയത് : free thinker കടപ്പാട് : നമ്മുടെ പ്രപഞ്ചം ശാസ്ത്രത്തിന്റെയും ധാർമ്മികതയുടെയും അതിർവരമ്പുകൾ പലപ്പോഴും…