യു എ ഇ വിസയ്ക്ക് വേണ്ട പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടിയ ശേഷം എന്ത് ചെയ്യണം ?

0
722

പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നമ്മുടെ അടുത്തുള്ള പോലിസ് സ്റ്റേഷനില്‍ നിന്നും കിട്ടിയതിന് ശേഷം നമ്മള്‍ എന്താണ് ചെയ്യേണ്ടത് ? പലരും പല ഏജന്റുമാരുടെയും കയ്യില്‍ കൊടുത്തു കാശ് വളരെയധികം ചെലവഴിച്ച് അവസാനം ഒന്നും നടക്കാതെ തിരികെ പോകുന്ന അവസ്ഥ കാണാം. അത് കൊണ്ട് തന്നെ യു എ ഇയില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിനെ കുറിച്ച് നല്ലൊരു വിവരണം അത്യാവശ്യമാണ്. യു എ ഇ പ്രവാസിയായ നമ്മുടെ സുഹൃത്ത്‌ റഫീഖ് എം കെ ഇക്കാര്യത്തെ കുറിച്ച് പഠിച്ച ശേഷം നല്‍കിയ വീഡിയോ വിവരണം ഏവര്‍ക്കും സഹായകമാകും എന്ന് കരുതട്ടെ.

ശ്രീ റഫീഖ് എം കെ തന്റെ ഫേസ്‌ബുക്ക്‌ പ്രൊഫൈലില്‍ ഷെയര്‍ ചെയ്ത കാര്യങ്ങള്‍ ചുവട കൊടുക്കുന്നു.

ഞാൻ എന്റെ pcc എവിടെ നിന്ന് എല്ലാം അറ്റസ്റ്റ് ചെയ്തു എന്നു ള്ള ചെറിയ ഒരു വിവരണം. കാരണം ഒരുപാട് പേർക്ക് ഇപ്പോഴും പിസിസി കിട്ടിയതിന് ശേഷം എന്തെല്ലാം ചെയ്യണം എന്നുള്ള അറിവ് ഇപ്പോഴും ഇല്ല. എന്തെങ്കിലും തരത്തിലുള്ള തെറ്റുകള്‍ ഉണ്ടെങ്കിൽ ക്ഷമിക്കുക.

MEA അറ്റസ്റ്റേഷൻ ചെയ്യുന്നതിന് നോർക്ക തിരുവനന്തപുരം തൈക്കാട് ഓഫീസ് ഫോണ്‍ നമ്പര്‍ 04712770500.

ഈ പോസ്റ്റ്‌ മാക്സിമം ഷെയര്‍ ചെയ്യുക. കാരണം നിരവധി ആളുകൾ പ്രത്യേകിച്ച് മലബാർ ഏരിയയിൽ നിന്നും വരുന്ന ആർക്കും (99.9 %) വ്യക്തമായ ഒരു ധാരണ ഇല്ല. അതുകൊണ്ട് തന്നെ ഈ പോസ്റ്റ്‌ മാക്സിമം ഷെയര്‍ ചെയ്യൂ.

Home diprtmnt ഫോറം വീട്ടിൽ നിന്നും പോകുമ്പോൾ തനെ എഴുതി കൊണ്ട് പോകാവുന്നതാണ്. (ഇല്ലെങ്കില്‍ അവിടുന്ന് എജന്റ്ടുമാര്‍ അവർക്ക് തോന്നുന്ന ക്യാഷ് ഈടാക്കും) RS 10 രൂപയുടെ കോർട്ട് സ്റ്റാംപ്, ഒരു വെള്ള കടലാസിൽ എഴുതി അപേക്ഷ സമർപ്പിക്കാം. അതിന്റെ ഫോർമാറ്റ് ആവശ്യം ഉള്ളവർക്ക് അയച്ച് തരാം.
ഒരോ ഓഫീസിലേക്കും ആവശ്യം ഉള്ള രേഖകൾ താഴെ കൊടുക്കുന്നു.

(1)ഹോം ഡിപ്പാര്‍ട്ട്മെന്റ് (സെക്രട്ടറിയെറ്റ്), തിരുവനന്തപുരം

 • PCC ഒറിജിനൽ സര്‍ട്ടിഫിക്കറ്റ് & കോപ്പി ഇരുവശവും
 • പാസ്പോർട്ട് കോപ്പി
 • ആധാർ കാർഡ് & കോപ്പി
 • അപേക്ഷ ഫോറം (പ്രത്യകം ശ്രദ്ധിക്കുക കൊണ്ട് വരുന്നത് റിലേഷൻ അണെങ്കിൽ അവരുടെ ഒറിജിനൽ & കോപ്പി ഉണ്ടായിരിക്കണം. Pcc യുടെ ബാക്കിൽ നോട്ടറി അറ്റസ്റ്റ് ചെയ്തു എന്നും ഉറപ്പ് വരുത്തണം.

ഹോം ഡിപ്പാര്‍ട്ട്മെന്റില്‍ കൊടുക്കേണ്ട ഫോറം മാതൃക ആണ് ഞാൻ ഇവിടെ കൊടുത്തിരിക്കുന്നത്. ഇത് പോലെ വെള്ള കടലാസിൽ എഴതിയാണ് കൊടുക്കേണ്ടത് Rs – 10 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് ഉണ്ടായിരിക്കണം.പോകുന്നതിന് മുന്നേ എല്ലാം എഴുതി തയാറാക്കി കൊണ്ട് പോകുന്നത് നന്നായിരിക്കും. പിസിസിയില്‍ ഉള്ളത് പോലെ അഡ്രസ് എഴുതുക. നിങ്ങളെ വിളിച്ചാൽ കിട്ടുന്ന ഫോൺ നമ്പർ എഴുതാനും മറക്കരുത്. 

(2) MEA attestation (NORKA ROOTS) തൈക്കാട്, തിരുവനന്തപുരം

 • ഓൺലനിലൂടെ MEA അറ്റസ്റ്റേഷൻ വേണ്ടി സമർപ്പിച്ചതിന്റെ കോപ്പി
 • രണ്ട് പാസ്പോർട്ട് കോപ്പി
 • PCC യുടെ കോപ്പി ഇരുവശവും
 • ആധാർ കോപ്പി
 • ഫീസ് ആയി-708 രൂപ

മൂന്നു, നാല് ദിവസം എടുത്തേക്കാം. അറ്റസ്റ്റഷൻ സമയം (അപേക്ഷ സമർപ്പിക്കാൻ ഒരു ഡേറ്റ് നിങ്ങള്ക് ലഭിച്ചാൽ ഓഫീസ് ഫോൺ നമ്പർ മയി ബന്ധപെടുക.ചിലപ്പോൾ അടുത്ത ദിവസം തനെ നിങ്ങള്ക് തിരുവനന്തപുരം ഓഫീസിൽ അപേക്ഷ സമർപ്പിക്കാവുന്നദാണ്.)

(3)UAE consulate attestation, മണക്കാട്. തിരുവനന്തപുരം

 • ഫോട്ടോ പതിച്ച ഒറിജിനൽ PCC (ഫോട്ടോ പതിക്കാത്തത് അറ്റസ്റ്റേഷൻ കിട്ടില്ല)
 • ഒറിജിനൽ പാ്പോർട്ട്
 • ഒരു ഇന്റർാഷണൽ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാർഡ് അത്യാവശ്യമാണ്. നിങ്ങളുടെ എടിഎം കാർഡ് ഇന്റർനാഷണൽ കാര്‍ഡ്‌ തന്നെ എന്ന് ഉറപ്പ് വരുത്തുക

(ശ്രദ്ധിക്കുക ഇൗ കാർഡ് നിങ്ങളുടെ ബ്ലഡ് റിലേഷൻ അതായത് അമ്മ, അച്ഛൻ, ചേട്ടൻ, ഭര്‍ത്താവ്, ഭാര്യ)ഇവരിൽ ആരുടെ എങ്കിലും കാർഡ് ആയിരിക്കണം, അല്ലാത്തത് സ്വീകരിക്കില്ല. കൂടാതെ അതില്‍ കുറഞ്ഞത് 3000 രൂപ എങ്കിലും ഉണ്ട് എന്ന് ഉറപ്പ് വരുത്തുകയും വേണം. അവിടെ ദിർഹം വച്ചാണ് പൈസ ഈടാക്കുന്നത് (ക്യാഷ് ആയി പണം സ്വീകരിക്കില്ല). അത് കൊണ്ടാണ് ഇന്റർ നാഷ്ണൽ കാർഡ് വേണം എന്ന് പറയുന്നത്. AED 159 ദിർഹം അണ് വരുന്നത്. രാവിലെ 9 am മുതൽ 3pm അണ് സമയം. ഉച്ചക്ക് മുൻപ് തന്നെ കിട്ടും എന്ന് പ്രതീക്ഷിക്കാം. അകത്തേയ്ക്ക് പോകുന്നതിന് മുൻപ് നമ്മുടെ ബാഗ്, ഫയൽസ്, പേഴ്സ്, മൊബൈൽ ഒന്നും കൊണ്ട് പോകാൻ പറ്റില്ല. അകത്ത് കയറിയതിനു ശേഷം ടോക്കൺ പ്രകാരം അറ്റസ്റ്റഷൻ ലഭിക്കുന്നതാണ്. atm രഹസ്യ നമ്പർ മറന്ന് പോകാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ബ്ലഡ്‌ റിലേഷൻ അല്ലാത്തവർക്ക് ഇൗ ഒരു അറ്റസ്റ്റഷൻ കിട്ടാൻ കുറച്ച് ബുദ്ധിമുട്ടാണ്. എങ്കിലും പോകുന്നവർ അവരുടെയും ഒറിജിനൽ രേഖയും ആയിട്ട് പോകുക.

തിരുവനന്തപുരം സെൻ്രൽ നിന്നും എല്ലാ ഓഫീസ് കളിലേകും 3,4 km ഉള്ളിലെ വരുന്നുള്ളൂ. ഒരോ ഓഫീസിൽ കയറി ഇറങ്ങുമ്പോഴം നിങ്ങളുടെ ഒറിജിനൽ സർട്ടിഫിക്കറ്റ് കൈവശം ഉണ്ട് എന്ന് ഉറപ്പ് വരുത്തുക.