സെക്‌സില്‍ സംതൃപ്തയാവാന്‍ സ്ത്രീകള്‍ക്ക് വേണ്ടത്

shanmubeena

കാമവികാരമുണ്ടാവാന്‍ പ്രയാസമോ രതിമൂര്‍ച്ഛയിലെത്താന്‍ പറ്റാതിരിക്കുന്നുമുണ്ടോ ? ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ചിലപ്പോള്‍ വളരെ എളുപ്പമായിരിക്കും. എല്ലായ്‌പ്പോഴും കാമവികാരം ഉണ്ടാവുന്നില്ല എന്ന തോന്നലുണ്ടോ ? വിഷമിക്കേണ്ട. നിരവധി സ്ത്രീകള്‍ ഈ അവസ്ഥയിലൂടെ കടന്നുപോവുന്നുണ്ട്. പലപ്പോഴും ഈ പ്രശ്‌നങ്ങള്‍ക്കു കാരണം ശാരീരികവും മാനസികവുമായ കാരണങ്ങളാണ്. സെക്‌സിന്റെ ഗുണങ്ങള്‍ കേവലം കിടപ്പറയില്‍ മാത്രം ഒതുങ്ങുന്നതല്ല. സെക്‌സ് ഹൃദയാരോഗ്യത്തെയും പ്രതിരോധശേഷിയെയും ഗുണകരമായി ബാധിക്കും. ലൈംഗികസുഖം ശരിയായി അനുഭവിക്കാന്‍ സ്ത്രീകളെ സഹായിക്കുന്ന ആറു ടിപ്‌സ് ഇവിടെ കൊടുക്കുന്നു.

1) കിടപ്പറയിലെ ഇഷ്ടങ്ങള്‍
തനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ എന്തൊക്കെയെന്ന് അറിഞ്ഞാലേ കിടപ്പുമുറിയില്‍ ആനന്ദമനുഭവിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയൂയെന്ന് ഡോ.കെര്‍ണര്‍ പറയുന്നു. എന്തൊക്കെയാണ് രസകരം, എന്താണ് വികാരമുണ്ടാക്കുന്നത്, എന്തൊക്കെ ചെയ്താലേ ലൈംഗിക ഉണര്‍വുണ്ടാവൂ, ഏതൊക്കെ പൊസിഷനാണ് ഇഷ്ടം തുടങ്ങിയ കാര്യങ്ങള്‍ സ്ത്രീകള്‍ അറിയണം. ഇത് മനസിലാക്കി കാര്യങ്ങള്‍ ചെയ്യാന്‍ പങ്കാളിയുണ്ടെങ്കില്‍ പ്രശ്‌നങ്ങള്‍ ഏതാണ്ട് തീര്‍ന്നു. തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ പങ്കാളിയെ അറിയിക്കാന്‍ കഴിയണം. ലൈംഗിക ഉത്തേജനമുണ്ടാക്കുന്ന രീതിയില്‍ സംസാരിക്കാന്‍ കഴിയണം.

2) ഏകാഗ്രത
മാനസിക സംഘര്‍ഷങ്ങളും വിഷാദാവസ്ഥയും നിത്യസംഭവങ്ങളായ ഇക്കാലത്ത് സെക്‌സിനിടയില്‍ മറ്റു പലതും മനസിലെത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ സെക്‌സിന്റെ സമയത്ത് മനസില്‍ മറ്റൊന്നും കടന്നുവരാതിരിക്കുന്ന സാഹചര്യമുണ്ടാവണം. ഏകാഗ്രത ലഭിക്കാനുള്ള ധ്യാനം പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം സ്ത്രീകളിലെ കാമവികാര കുറവ്, സമ്മര്‍ദ്ദം, എന്നിവ നല്ല രീതിയില്‍ കുറഞ്ഞതായി ജേണല്‍ ഓഫ് സെക്‌സ് റിസര്‍ച്ചില്‍ 2017ല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
കിടപ്പറയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്കു പകരം മറ്റു പല കാര്യങ്ങളും ഓര്‍ക്കുന്നത് ഒരു പ്രശ്‌നമാണ്. ഫാന്റസികളിലേക്ക് തിരിയുന്നത് ശ്രദ്ധ മെച്ചപ്പെടുത്താന്‍ സഹായിക്കും.

3) ശരീരവും ആത്മവിശ്വാസവും
സ്വന്തം ശരീരത്തെ കുറിച്ച് മതിപ്പില്ലാത്ത സ്ത്രീകള്‍ക്ക് ലൈംഗികസുഖം ശരിയായി അനുഭവിക്കാനാവില്ല. ശരീരഭാരം, ലൈംഗിക ആകര്‍ഷണത, ലൈംഗികപ്രവൃത്തികള്‍ക്കിടയിലെ ശരീരത്തെ കുറിച്ചുള്ള ചിന്ത എന്നിവ സ്ത്രീകളെ പ്രതികൂലമായി ബാധിക്കുമെന്ന് ജേണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ലൈംഗിക സംതൃപ്തി വേണ്ടത്ര ലഭിക്കാത്ത സ്ത്രീകളില്‍ ശരീരത്തെ കുറിച്ചുള്ള മതിപ്പ് വര്‍ധിപ്പിച്ചാല്‍ ഫലമുണ്ടാവുമെന്നു പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

വ്യായാമവും ശാരീരിക ക്ഷമതയും ആകര്‍ഷണവും ഊര്‍ജവും വര്‍ധിപ്പിക്കുമെന്ന് ഇലക്ട്രോണിക് ജേണല്‍ ഓഫ് ഹ്യൂമന്‍ സെക്ഷ്വാലിറ്റിയില്‍ വന്ന പഠനം പറയുന്നു. നെഗറ്റീവ് ബോഡി ഇമേജ് ലൈംഗികാര്‍ഷണത്തിനും പ്രവൃത്തികള്‍ക്കും തടസമായി പ്രവര്‍ത്തിച്ചേക്കും. വ്യായാമം ചെയ്ത് ശരീരഭാരം ചെറുതായി കുറച്ചവര്‍ക്കു പോലും ആത്മവിശ്വാസം ഉണര്‍ന്നതായി ഡോ.കെര്‍ണര്‍ ചൂണ്ടിക്കാട്ടുന്നു. ലൈംഗികത ആസ്വദിക്കാന്‍ പെര്‍ഫെക്ടായ ഒരു ശരീരം വേണമെന്നില്ല. പെര്‍ഫെക്ട് ശരീരമായി മാധ്യമങ്ങളില്‍ കാണിക്കുന്ന ശരീരമല്ലാ തനിക്ക് ലഭിച്ചത് എന്ന് ആശങ്കപ്പെടുന്നവര്‍ക്കും പ്രശ്‌നങ്ങളുണ്ടാവും.

4) വിശ്വാസവും വൈകാരിക സുരക്ഷയും
പങ്കാളിയില്‍ നിന്ന് മാനസികമായി അകന്നാലും സംശയമുണ്ടെങ്കിലും സംതൃപ്തമായ ലൈംഗികജീവിതം ലഭിക്കില്ല. പങ്കാളിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് തോന്നിയാല്‍ അതിനെ കുറിച്ച് ചോദിച്ചറിയേണ്ടത് ആവശ്യമാണ്. പക്ഷെ, ഏറ്റുമുട്ടലിന്റെ പാതയില്‍ വിഷയത്തെ കൈകാര്യം ചെയ്യരുതെന്ന് ഡോ.കെര്‍ണര്‍ മുന്നറിയിപ്പ് നല്‍കുന്നു. ”നാം തമ്മില്‍ ഇപ്പോള്‍ എന്തെങ്കിലും കുഴപ്പമുണ്ടോ ? നിങ്ങള്‍ എപ്പോഴും ഫോണ്‍ ചെയ്യുകയും മെസേജ് ചെയ്യുകയുമാണല്ലോ. എനിക്ക് ഒരു സുഖം തോന്നുന്നില്ല” എന്നു വേണമെങ്കില്‍ ചോദിക്കാം. ബന്ധം തുടരേണ്ടതിന്റെയും ലൈംഗികജീവിതത്തിന്റെ ആവശ്യകതയെ കുറിച്ചും തനിക്ക് ഇവ എത്ര മാത്രം പ്രധാനപ്പെട്ടതാണെന്നും വിശദീകരിക്കാം.

5) പങ്കാളിയുടെ ലൈംഗികാരോഗ്യം
‘എന്നാണ് അവസാനമായി ലൈംഗികരോഗ പരിശോധന നടത്തിയത്?, മുന്‍ ബന്ധത്തിലെ പങ്കാളികള്‍ എങ്ങനെയുള്ളവരായിരുന്നു?, ഗര്‍ഭനിരോധനത്തിന് എന്തൊക്കെയാണ് ചെയ്തിരുന്നത്?’ ഇതു പോലുള്ള ചോദ്യങ്ങള്‍ ആര്‍ക്കും ഇഷ്ടപ്പെടില്ല. എന്നാലും പങ്കാളിയുടെ ലൈംഗികാരോഗ്യത്തെ കുറിച്ച് അറിയല്‍ നിര്‍ണായകമാണ്. ഇതിനെ കുറിച്ച് അറിയാന്‍ താഴെ പറയുന്ന രീതിയിലുള്ള ചോദ്യങ്ങളാവാമെന്ന് ഡോ.കെര്‍ണര്‍ പറയുന്നു.

” നിങ്ങള്‍ സെക്‌സിയാണ്. നിങ്ങളുമായി ഒരു ബന്ധമുണ്ടാക്കാന്‍ എനിക്ക് താല്‍പര്യമുണ്ട്. പക്ഷെ, ബന്ധം ശരിയായി ആസ്വദിക്കാന്‍ നിങ്ങളുടെ ലൈംഗികചരിത്രത്തെ കുറിച്ച് അറിയണം. എന്നാലേ ബന്ധം സുരക്ഷിതമാവു.” ഈ ചോദ്യം ശരിയായി മനസിലാക്കി പ്രതികരിക്കുന്നയാളാണെങ്കില്‍ നിങ്ങള്‍ക്കു പറ്റുന്ന ആളായിരിക്കാമെന്ന് ഡോ.കെര്‍ണര്‍ പറയുന്നു.

6) സെക്‌സ് ടോയ്‌സ്
ആര്‍ത്തവ വിരാമത്തോടെ യോനിയില്‍ നനവു നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവും. ഇത് പലരിലും പല പ്രായത്തിലും സംഭവിക്കാം. ഈ പ്രശ്‌നം പരിഹരിക്കാന്‍ ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കാം. പലതരത്തിലുള്ള ലൂബ്രിക്കന്റുകള്‍ വിപണിയില്‍ ലഭ്യമാണ്. പ്രകൃതിദത്തവും വാട്ടര്‍ ബേസ്ഡ് ആയ ലൂബ്രിക്കന്റുകള്‍ ആണ് ഡോ.കെര്‍ണര്‍ ശുപാര്‍ശ ചെയ്യുന്നത്. കാമകേളികളും ആവശ്യത്തിനുണ്ടാവണം. ശാരീരികമായി ഉത്തേജനമുണ്ടാവാം. പക്ഷെ, മാനസികമായും ഉത്തേജനം അനിവാര്യമാണ്. ചിലപ്പോള്‍ തിരിച്ചും സംഭവിക്കാം. അതിനാല്‍ കാമകേളികള്‍ക്കു പ്രാധാന്യം നല്‍കണമെന്ന് ഡോ.കെര്‍ണര്‍ വിശദീകരിക്കുന്നു.,,,, സംശയങ്ങൾക് ഇൻബോക്സിൽ വരാം

Leave a Reply
You May Also Like

ശീഘ്രസ്ഖലനം എങ്ങനെ തിരിച്ചറിയും ?

ശീഘ്രസ്ഖലനം എങ്ങനെ തിരിച്ചറിയും ? shanmubeena മുൻപ് പറഞ്ഞതുപോലെ ലൈംഗിക രോഗങ്ങളുടെ ചികിത്സ നമ്മുടെ നാട്ടിൽ…

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത് ഒരു ചരിത്രവസ്തുത…

പുരുഷന്മാരിൽ സംഭവിക്കുന്ന നിദ്രാ സ്‌ഖലനത്തിന്റെ കാരണം(സ്വപ്ന സ്ഖലനം)

സ്വപ്ന സ്ഖലനം ഉറക്കത്തിൽ ഉണ്ടാകുന്ന സ്വാഭാവിക രതിമൂർച്ഛയാണ് സ്വപ്ന സ്ഖലനം അഥവാ നിദ്രാ സ്‌ഖലനം അല്ലെങ്കിൽ…

എന്തുകൊണ്ട് അത് പരസ്പരം ചെയുമ്പോൾ കൂടുതൽ രസകരം ?

സ്വയംഭോഗം ചെയ്യുക എന്നാല്‍ പങ്കാളിയുടെ സഹായമില്ലാതെ തന്നെ ലൈംഗിക സുഖം സ്വന്തമാക്കുന്ന ഒരു ഏര്‍പ്പാടാണ്. എന്നാല്‍…