മനുഷ്യന്മാർക്ക് പുരികമില്ലെങ്കിൽ എന്ത് സംഭവിക്കും ?

അറിവ് തേടുന്ന പാവം പ്രവാസി

പുരികമില്ലാത്ത മനുഷ്യന്മാർ വളരെ അപൂർവമാണ്. പല തരത്തിലും, നിറത്തിലും, രൂപത്തിലുമൊക്കെയാണെങ്കിലും നമുക്കെല്ലാവർക്കും പുരികമുണ്ട്. എന്നാൽ എന്താണ് പുരികത്തിനു നമ്മുടെ ശരീരത്തിലുള്ള ധർമം. ഏറ്റവും ആദ്യം പുരികം എന്നത് നമ്മുടെ കണ്ണിന്റെ സംരക്ഷക കവചങ്ങളിൽ ഒന്നാണ്.

പുരികം ഇല്ലെങ്കിൽ ഒന്നാലോചിച്ചു നോക്കൂ, നെറ്റിയിൽ നിന്നും വരുന്ന എല്ലാ വിയർപ്പും നേരിട്ട് കണ്ണിൽ എത്തുമായിരുന്നേനെ. അങ്ങനെ നേരിട്ട് വിയർപ്പ് കണ്ണിൽ എത്തിയിരുന്നെങ്കിൽ വിയർപ്പിൽ കലർന്നിട്ടുള്ള ഉപ്പും, മറ്റു രാസപദാർത്ഥങ്ങളും നമ്മുടെ കണ്ണിനെ ഒരുപാട് ശല്യം ചെയ്തേനെ. അതിനാൽ വളഞ്ഞിരിക്കുന്ന ഏകദേശം ആർച് ഷേപ്പിലുള്ള പുരികം നെറ്റിയിൽ നിന്നും വരുന്ന വിയർപ്പിനെ ഇരുവശങ്ങളിലും കൂടെ കവിളിലൂടെയോ അല്ലെങ്കിൽ അതിന്റെ അരികു വശങ്ങളിലൂടെയോ താഴേക്ക് വിടുന്നു.അടുത്തതായി പുരികം ചെയ്യുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ നമ്മുടെ മുഖഭാവങ്ങൾ വ്യക്തമായി അടുത്തയാൾക്ക് മനസിലാക്കി കൊടുക്കുന്നു.

ദേഷ്യം, സങ്കടം, അത്ഭുതം തുടങ്ങിയ ഭാവങ്ങൾ ഒരാളുടെ പുരികം നോക്കിയാൽ മനസിലാക്കാൻ സാധിക്കും. പിന്നീട് ഉള്ള ഒരു കാര്യം എന്നു വെച്ചാൽ ഒരു പഠനത്തിൽ ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയത് ഒരാളുടെ രണ്ടു ചിത്രമെടുത്ത് ഒന്നിൽ നിന്ന് പുരികവും, മറ്റേതിൽ നിന്ന് കണ്ണും മായ്ച്ചു കഴിഞ്ഞാൽ പുരികം ഇല്ലാത്ത ചിത്രത്തിൽ നിന്ന് ആളെ മനസിലാക്കാൻ ബുദ്ധിമുട്ടാണ് എന്നാണ്.
വാൽക്കഷ്ണം : ഇന്ത്യയിൽ മുഴുവനായും പുരികം വടിച്ചു കളയുന്നത് നിയമവിരുദ്ധമാണ്.

You May Also Like

ഹോപ്പ് എന്ന് പേരുള്ള ആൽബിനോ പിങ്ക്ബെല്ലി എന്ന കടലാമ ജനിച്ചത് ഹൃദയത്തെ തുറന്നുകാട്ടിയാണ്

മനുഷ്യരിൽ, ഈ അവസ്ഥയെ എക്ടോപ്പിയ കോർഡിസ് എന്ന് വിളിക്കുന്നു, പക്ഷേ വെറ്റിനറി മെഡിസിനിൽ ജീവൻ അപകടപ്പെടുത്തുന്ന ഈ ജനിതക വൈകല്യത്തിന് പേരില്ല

മരത്തിൽ എത്ര ശക്തിയായി കൊത്തിയാലും മരംകൊത്തിക്ക് തലവേദന വരില്ല, കാരണം എന്ത് ?

സത്യത്തിൽ മരങ്ങളുടെ ചങ്ങാതിമാരാണ് മരംകൊത്തികൾ.ഉപദ്രവകാരികളായ കീടങ്ങളിൽനിന്ന് മരത്തെ സംരക്ഷിക്കുന്ന ‘ഡോക്ടർ’മാരാണ് മരംകൊത്തികൾ

ഐഫോൺ ലൈഫ്-സേവിംഗ് സാറ്റലൈറ്റ് ഫീച്ചർ അടുത്ത വർഷം കൂടുതൽ രാജ്യങ്ങളിൽ ലോഞ്ച് ചെയ്യുന്നു

ആളുകളെ കണ്ടെത്തുന്നതിനും ജീവൻ രക്ഷിക്കുന്നതിനും സഹായിക്കുന്ന ആപ്പിളിന്റെ ഐഫോൺ സാറ്റലൈറ്റ് ഫീച്ചർ അടുത്ത വർഷം ലോകമെമ്പാടുമുള്ള…

എന്താണ് അകോസ്റ്റിക്സ് ഓഫ് ബിൽഡിങ് എന്ന ശാസ്ത്രശാഖ ?

കെട്ടിടങ്ങളുടെ പ്രതിധ്വനി ഒഴിവാക്കുന്നതിനായി ഉള്ള ശാസ്ത്രശാഖ ആണ് അകോസ്റ്റിക്സ് ഓഫ് ബിൽഡിങ്