ഇത്തവണയും ആമിര്‍ ഖാന് പതിവ് തെറ്റിച്ചില്ല. കാരണം എല്ലാ വര്‍ഷത്തെ പോലെയും ഇക്കൊല്ലവും റിലീസ് ചെയ്ത ചിത്രങ്ങളില്‍ മുന്പില് നില്‍ക്കുന്നത് ആമിര്ഖാന് ഗുസ്തി പരിശീലകനായി വരുന്ന ദംഗല്‍ ആണ്.സമൂഹത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ച് തന്റെ പെണ്മക്കള്ക്ക് ഗുസ്തിപരിശീലനം നല്കി അവരെ കായികരംഗത്തെ അന്തര്‍ദേശീയ വേദികളിലേക്ക് ഉയര്‍ത്തിയ ഹരിയാനക്കാരന്മഹാവീര്സിങ് ഫോഗട്ടിന്റെ ആമിര്‍ ചിത്രത്തില്‍ മഹാവീറിന്റെ മകള്‍ ഗീത ഫോഗട്ടിനായിരുന്നു 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം.
കണ്ടു നോക്കൂ ആ രംഗം
കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഗുസ്തിയില്‍ ഒരു ഇന്ത്യന്‍ വനിത നേടുന്ന ആദ്യ സ്വര്‍ണമായിരുന്നു അത്. ഒപ്പം ഗുസ്തിയില്‍ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാതാരവുമായി അവര്‍. നാല് വര്‍ഷത്തിന് ശേഷം 2014ല്‍ മഹാവീറിന്റെ രണ്ടാമത്തെ മകള്‍ ബബിത കുമാരിയും കോമണ്‍വെല്‍ത്തില്‍ സ്വര്‍ണം നേടി. ഈ വര്‍ഷം റിയോയില്‍ നടന്ന ഒളിമ്പിക്സില്‍ മഹാവീറിന്റെ സഹോദരപുത്രിയായ വിനേഷ് ഫോഗട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി.