ഞാൻ എപ്പോഴും മോദിയെ കുറ്റപ്പെടുത്താറുണ്ടായിരുന്നു. പക്ഷേ ഇന്ന് ഞാൻ അദ്ദേഹത്തെ കുറിച്ച് എനിക്ക് അറിയാവുന്ന ചില അതിശയകരമായ കാര്യങ്ങൾ പങ്ക് വെക്കാൻ അഗ്രഹിക്കുന്നു.

നിങ്ങൾക്ക് അറിയാമോ?
മോദിജി 2 പ്രാവശ്യം ജനിച്ചിരുന്നു. ആദ്യം 1949 ആഗസ്റ്റ് 29നും (അദ്ദേഹത്തിന്റെ ഡിഗ്രി സർട്ടിഫിക്കറ്റിൽ) രണ്ടാമത്തേത് 17 സെപ്റ്റംബർ 1950നും (വെബ്സൈറ്റിൽ).

1950ൽ ജനിച്ച‌ മോദി ആറാം വയസ്സിൽ, അതായത് 1956-ൽ വാദ്നഗർ റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റിരുന്നു. എന്നാൽ വാദ്നഗർ റെയിൽവേ സ്റ്റേഷൻ പണിതത് 1973ലാണ്. അന്ന് മോദിജിക്ക് 23 വയസ്സുണ്ട്.

അടിയന്തരാവസ്ഥ കാലത്ത് മോദിജി ഒളിവിൽ കഴിയുകയായിരുന്നു. പക്ഷേ അദ്ദേഹം ഡൽഹി സർവ്വകലാശാലയിൽനിന്നും 1978ൽ ബിരുദം കരസ്ഥമാക്കി.

മോദിജി 1983ൽ ഗുജറാത്ത് സർവ്വകലാശായിൽ നിന്നും ഡൽഹി സർവ്വകലാശാലയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ Entire Political Scienceൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.
ഗുജറാത്ത് സർവ്വകലാശാലയിലെ പ്രൊഫസർമാർ പോലും 2014ൽ അറിഞ്ഞ Entire Political Scienceൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കുന്ന ഒരേയൊരു വ്യക്തി
മോദിജി മാത്രമേ ഉള്ളൂ..

മോദിജി തനിച്ച് ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടി, തനിച്ച് പരീക്ഷ എഴുതി, തനിച്ച് തന്നെ ബിരുദവും കരസ്ഥമാക്കി.
എന്നാൽ ഒരു വിദ്യാർത്ഥിയോ, പ്രൊഫസറോ
മോദിജിയുടെ കൂടെ പഠിച്ചതായി അവകാശപെട്ടിട്ടില്ല..

കമ്പ്യൂട്ടർ ഇന്ത്യയിൽ പ്രചാരത്തിൽ വരുന്നതിന് മുന്നേ മോദിജിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് കമ്പ്യൂട്ടർ വഴി പ്രിന്റ് ചെയ്തിരുന്നു.

മോദിജി ബിരുദം നേടുന്നതിന് 10 വർഷം മുമ്പും 1978നു ശേഷവും ഡിഗ്രി സർട്ടിഫിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റാഫ് കൈപട കൊണ്ട് എഴുതിയാണ് കൊടുക്കാറ്.

1978ലെ മോദിജിയുടെ ഡിഗ്രി സർട്ടിഫിക്കറ്റിലെ ലിപിക്ക് വേണ്ടി ഉപയോഗിച്ചത്,
മൈക്രോസോഫ്റ്റ് 1992ൽ അവതരിപ്പിച്ച ലിപിയായിരുന്നു.

മോദിജിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്തത് ഓഫീസുകൾക്ക് ഒഴിവ് ദിവസമായ ഞായറാഴ്ചയായിരുന്നു.

ചങ്ങായിമാരെ, ഇത്രയൊക്കെ വായിച്ചിട്ടും മോദിജി ഒരു അമാനുഷികതയുള്ള വ്യക്തിയാണെന്ന് വിശ്വസിക്കുന്നില്ല എങ്കിൽ നിങ്ങളെല്ലാം രാജ്യദ്രോഹികളാണ്…

(കടപ്പാട്)

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.