Manoj Bright സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്

ഒരു പതിനായിരം വര്‍ഷം മുന്‍പ് മിഡില്‍ ഈസ്റ്റില്‍ മാത്രം കണ്ടിരുന്ന അനേകം കാട്ടു പുല്ലുകളുടെ കൂട്ടത്തിലെ ഒരു സാധാരണ അംഗം മാത്രമായിരുന്നു ഗോതമ്പ്. കാട്ടുഗോതമ്പ് പ്രജനനം നടത്തുന്നത് കാറ്റിന്റെ സഹായത്തോടു കൂടിയാണ്. അതായത് വിത്ത് പാകമായാല്‍ അത് പൊട്ടിച്ചിതറി എല്ലായിടവും പരക്കും. അത് ശേഖരിച്ച് ഭക്ഷണമാക്കുന്നത് ഏറെക്കുറെ അസാധ്യമാണ്. അപ്പോഴാണ് മ്യൂട്ടേഷന്‍ സംഭവിച്ച ഒരു ഇനം (einkorn wheat) മനുഷ്യന്റെ കണ്ണില്‍ പെടുന്നത്. മ്യൂട്ടേഷന്റെ ഫലമായി ഈ ഇനത്തിന്റെ വിത്തുകള്‍ സ്വയം വേര്‍പ്പെടില്ല. കതിരോടെ മുറിച്ചുകൊണ്ടുവന്ന് ഒരിടത്തിട്ട് തല്ലിക്കൊഴിച്ച് മെതിച്ചു വേര്‍പ്പെടുത്താം. പ്രകൃതിയില്‍ ഒരുതരത്തിലും നിലനില്‍ക്കാന്‍ സാധ്യതയില്ലാതിരുന്ന, നാച്ചുറല്‍ സെലക്ഷനില്‍ പരാജയപ്പെടുമായിരുന്ന, ജനിതകവൈകല്യം വന്ന ഈ ഇനമാണ് മനുഷ്യന്റെ ആര്‍ട്ടിഫിഷ്യല്‍ സെലക്ഷന്‍ മൂലം രക്ഷപ്പെട്ടത്.

Einkorn wheat എന്ന ഈ ‘പ്രകൃതി വിരുദ്ധ’ഗോതമ്പ് മിഡില്‍ ഈസ്റ്റില്‍നിന്ന് ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചു. ലോകമെമ്പാടും ലക്ഷക്കണക്കിന്‌ ഹെക്ടര്‍ ഭൂമിയില്‍ ഇപ്പോള്‍ ഈ ഗോതമ്പാണ് വളരുന്നത്‌. അത് മാത്രമോ? ‘പ്രകൃതി തിരഞ്ഞെടുത്ത’ കാട്ടുഗോതമ്പ് മനുഷ്യന്റെ കണ്ണില്‍ വെറും കളയായി മാറി. എന്നിട്ട് മനുഷ്യന്‍ ഈ ‘പ്രകൃതി വിരുദ്ധ’ പുല്ലിന് വളരാന്‍ പകലന്തിയോളം നിലം ഉഴുതും, അതിന്റെ മൂട്ടിലെ കള പറിച്ചും, അതിന് വെള്ളം കോരിയും അതിനെ വേലികെട്ടി സംരക്ഷിച്ചും ജീവിതം തള്ളിനീക്കുന്നു. ഇവകളെ താന്‍ domesticate ചെയ്തു എന്നാണു പറച്ചില്‍.

അതുപോലെ നമ്മള്‍ ബിയര്‍,വൈന്‍ എന്നിവ ഉണ്ടാക്കാന്‍ ഫംഗസ്സ് (യീസ്റ്റ്‌)ഉപയോഗിക്കുന്നുണ്ട്. നമ്മുടെ വിചാരം നമ്മള്‍ യീസ്റ്റിനെ മെരുക്കി നമ്മുടെ അടിമയാക്കി ഉപയോഗിക്കുന്നു എന്നാണ്.എന്നാല്‍ സത്യം മറിച്ചാണ്.പ്രകൃതിയില്‍ നിലനില്‍ക്കാന്‍ സാധ്യതയില്ലായിരുന്ന ഒരു പ്രത്യേക യീസ്റ്റ്‌ വര്‍ഗ്ഗം മനുഷനെ അതിന്റെ ശരീരത്തില്‍നിന്നും പുറം തള്ളുന്ന മാലിന്യം (അതിന്റെ മൂത്രം?)കുടിപ്പിച്ച് പകരം ബിയര്‍ ,വൈന്‍ ഉല്പാദനകേന്ദ്രങ്ങളില്‍ യാതൊരു ശത്രുക്കളുമില്ലാതെ സസുഖം വാഴുന്നു. മനുഷ്യനെ കീഴടക്കിയ സന്തോഷത്തില്‍.We are drinking ourselves senseless with microbial wastes. ഈ കഴിവില്ലാത്ത പാവം അണുക്കളെ രോഗങ്ങളുണ്ടാക്കുന്നു എന്ന പേരില്‍ മനുഷ്യന്‍ തുരത്തുന്നു.

യീസ്റ്റിനോട് ചോദിച്ചാല്‍ തങ്ങളുടെ സുഖത്തിനു വേണ്ടി മനുഷ്യനെ ഇണക്കി വളര്‍ത്തുന്ന അവരുടെ ഫാമുകളെക്കുറിച്ചു പറയും.കുറെ അടിമകള്‍ ബാര്‍ലിയും മുന്തിരിയും വളര്‍ത്തുന്നു,യീസ്റ്റുകള്‍ക്ക് സുഖമായി ഭക്ഷിക്കാന്‍.ഒരു പ്രദേശത്ത് വിജയ്‌ മല്യ എന്നൊരു കങ്കാണിയാണ് തങ്ങള്‍ക്കു വേണ്ടി മനുഷ്യരെകൊണ്ട് പണിയെടുപ്പിക്കുന്നത് എന്നും അവ പറയും.തങ്ങളിലെ ഒരു സവര്‍ണ വര്‍ഗ്ഗത്തിന്റെ എച്ചിലും മൂത്രവും വന്‍ വില കൊടുത്തു ഷാംപൈന്‍ എന്ന് പേരും വിളിച്ച് ഈ വിഡ്ഢികളായ അടിമകള്‍ കുടിക്കാറുമുണ്ട് എന്ന് പരിഹസിക്കുന്നുമുണ്ടാകാം.

You May Also Like

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ക്ലബ് ഹൗസ് പഴമയിലേക്കുള്ള ഒരു മടങ്ങിപ്പോക്ക് കൂടിയാണ് !

എന്താണ് ക്ലബ്ബ് ഹൗസ്?⭐ അറിവ് തേടുന്ന പാവം പ്രവാസി യഥാര്‍ത്ഥ ശബ്ദം ഉപയോഗിച്ച് സംസാരിക്കാന്‍ മാത്രം…

കിലോ​ഗ്രാമിന് ഒമ്പത് ലക്ഷം, ലോകത്തിലെ ഏറ്റവും വില കൂടി തേനിന്റെ വിസ്മയിപ്പിക്കുന്ന പ്രത്യേകതകൾ

ലോകത്തിലെ ഏറ്റവും വില കൂടി തേൻ അറിവ് തേടുന്ന പാവം പ്രവാസി വളരെ അധികം ​ഗുണങ്ങളുള്ള…

ഫാൽക്കണിന്റെ വേഗതയേറിയ യാത്രയിലെ ശ്വസന രഹസ്യം.!

ഫാൽക്കണിന്റെ വേഗതയേറിയ യാത്രയിലെ ശ്വസന രഹസ്യം.! മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ പറക്കുന്ന ഫാൽക്കൺ പക്ഷിയുടെ…

അറിയാതെ നമ്മുടെ കൈമുട്ടുകൾ എവിടെയെങ്കിലും ശക്തിയായി ഇടിക്കുമ്പോൾ ശരീരത്തിൽ ഒരു മിന്നൽ പായുന്നതുപോലെയുള്ള തരിപ്പ് (ഷോക്ക്) അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്?

കൈമുട്ടുകളിൽ ഇങ്ങനെ ഒരു സെൻ സേഷൻ ഉണ്ടാകുന്നത് ‘ഫണ്ണി ബോൺ ‘ (funny bone) എന്നറിയപ്പെടുന്ന ഉൾനാഡി കാരണം ആണ്.