മരുന്നും ഭക്ഷണവുമില്ലാതെ തബ്ലീഗുകാരൻ മരിക്കുമ്പോൾ

298

ഹസനുൽ ബന്ന

മരുന്നും ഭക്ഷണവുമില്ലാതെ തബ്ലീഗുകാരൻ മരിക്കുമ്പോൾ

കോവിഡ് ബാധയില്ലെന്നു പരിശോധനയില്‍ കണ്ടത്തെിയ തമിഴ്നാട് സ്വദേശിയായ തബ്ലീഗ് പ്രവര്‍ത്തകനാണ് ഡല്‍ഹി സര്‍ക്കാറിന്‍െറ ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ മരുന്നും നേരത്തിന് ഭക്ഷണവും കിട്ടാതെ മരണപ്പെട്ടത്. നിസമാുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്ത് നിന്ന് കോവിഡ് രോഗലക്ഷണങ്ങളില്ലാതെ തന്നെ രാജീവ് ഗാന്ധി ഇന്‍സ്റിറ്റ്യൂട്ടിലെ കൊറോണ ഐസോലേഷന്‍ വാര്‍ഡിലേക്ക് കൊണ്ടുപോകുകയും അവിടെ നിന്ന് രോഗമില്ളെന്ന് കണ്ടത്തെി ഡല്‍ഹി സുല്‍ത്താന്‍പുരിയിലെ ഡല്‍ഹി ഡവലപ്മെന്‍റ് അഥോറിറ്റി കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്ത തമിഴ്നാട് കോയമ്പത്തൂര്‍ ബൃന്ദാവന്‍ സര്‍ക്കിളിലെ മുഹമ്മദ് മുസ്തഫയാണ് മരണപ്പെട്ടത്.

ഇതേ തുടര്‍ന്ന് രക്തസമ്മര്‍ദത്തിനും പ്രമേഹത്തിനും മരുന്ന് കഴിക്കുന്നവര്‍ക്ക് മരുന്നും ഭക്ഷണവും നല്‍കാത്തതിനെതിരെ ക്വാറന്‍റീനില്‍ കഴിയുന്നവര്‍ക്ക് പ്രതിഷേധവുമായി രംഗത്തിറങ്ങേണ്ടി വന്നു.നേരത്തെ 200ാളം പേരുണ്ടായിരുന്ന സുല്‍ത്താന്‍ പുരി ഡി.ഡി.എ ഭവനസമുച്ചയത്തിലേക്ക് വിവിധ ആശുപത്രികളില്‍ നിന്നള്ള തബ്ലീഗ് പ്രവര്‍ത്തകരെ മാറ്റിയതോടെ ആളുകളുടെ എണ്ണം 500 കവിഞ്ഞിരുന്നു. എന്നാല്‍ അതിനനുസരിച്ച് ജീവനക്കാരെയും ഡോക്ടര്‍മാരെയും വെക്കാനും മരുന്നും ഭക്ഷണവും ലഭ്യമാക്കാനും ഡല്‍ഹി സര്‍ക്കാര്‍ തയാറാകാതിരുന്നതാണ് സമ്പര്‍ക്കവിലക്കിലാക്കിയവരെ ദുരിതത്തിലാക്കിയത്.

രണ്ട് ദിവസമായി മതിയായ ഭക്ഷണം കിട്ടാത്ത പലരുടെയും കൈയില്‍ രക്തസമ്മര്‍ദത്തിനും പ്രമേഹത്തിനുമുള്ള മരുന്നുകളും തീര്‍ന്നുപോയിരുന്നു. പേരിന് പരിശോധനക്ക് വരുന്ന ഡോക്ടര്‍മാര്‍ ഭൂരിഭാഗം പേരയെും കാണാന്‍ തയാറാകാതെ മടങ്ങുന്നതിനാല്‍ പതിവായി കഴിക്കുന്ന മരുന്ന് പോലും കിട്ടാതെ രോഗികള്‍ വലഞ്ഞുവെന്ന് മുഹമ്മദ് മുസ്തഫക്കൊപ്പം സുല്‍ത്താന്‍പൂരിലേക്ക് കൊണ്ടു വന്ന തമിഴനാട് സ്വദേശി ഇനായത്തുല്ല പറഞ്ഞു.പ്രമേഹത്തിനുള്ള മരുന്ന് കഴിഞ്ഞുവെന്ന നിരവധി തവണ പറഞ്ഞിട്ടും നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് മുഹമ്മദ് മുസ്തഫ ചൊവ്വാഴ്ച രാത്രിയോടെ അവശനായി.

അതിനുശേഷവും ഡോക്ടറെ കാണിക്കാനായി തബ്ലീഗ് പ്രവര്‍ത്തകരൊന്നടങ്കം ആവശ്യപ്പെട്ടുവെങ്കിലും ഡോക്ടര്‍മാരെ എത്തിക്കാന്‍ അധികൃതര്‍ തയാറായില്ല. ഇതേത തുടര്‍ന്ന് ബുധനാഴ്ച രാവിലെ പ്രമേഹം മൂര്‍ഛിച്ച് അവശനായി മുഹമ്മദ് മുസ്തഫ മരണപ്പെടുകയായിരുന്നു. മുസ്തഫ മരിക്കുന്നത് വരെ ഡോക്ടര്‍മാര്‍ ഒരാളും ആ പരിസരത്തേക്ക് വന്നില്ല. മരണം സംഭവിച്ചതോടെ പ്രതിഷേധവുമായി ക്വാറന്‍റീനലുള്ളവര്‍ ഇറങ്ങുകയും അധികൃതര്‍ മൃതദേഹം ഏറ്റെടുക്കാനായി വരുകയും ചെയ്തു. സാധാരണ മരണമാണ് സംഭവിച്ചതെങ്കിലും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടതും ്പ്രതിഷേധത്തിനിടയാക്കി. തുടര്‍ന്ന് രാവിലെ 11 മണിയോടെ സുല്‍ത്താന്‍ പുരി ഡി.ഡി.എ ഫ്ളാറ്റില്‍ നിന്ന് മുഹമ്മദ് മുസ്തഫയുടെ മൃതദേഹം അധികൃതര്‍ കൊണ്ടുപോയി.
രോഹിണി ജില്ലാ മജിസ്ത്രേട്ടിനാണ് ചുമതലയെന്നും അവിടെ പോയി അനുമതി വാങ്ങാതെ ഒന്നും ക്വാറന്‍ീന്‍ കേന്ദ്രത്തില്‍ നല്‍കാന്‍ കഴിയില്ളെന്നുമുള്ള നിലപാടാണ് ഡി.ഡി.എ ഫ്ളാറ്റുകള്‍ക്ക് കാവല്‍ നില്‍ക്കുന്ന പൊലീസ് ്കൈകൊള്ളുന്നതെന്നുമാണ് മരുന്നും ഭക്ഷണവുമായി പോയ സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞത്.

സമയത്തിന് മരുന്ന് നല്‍കാത്തത് കൊണ്ടാണ് മുസ്തഫയുടെ മരണം സംഭവിച്ചതെന്നും മൊത്തം കുത്തഴിഞ്ഞ അവസ്ഥയിലാണ് ഡല്‍ഹി സര്‍ക്കാര്‍ ആളുകളെ ക്വാറന്‍റീനിലാക്കിയിരിക്കുന്നതെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അംഗം ഫാത്തിമ മുസഫര്‍ കുറ്റപ്പെടുത്തി. തബ്ലീഗ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് മരണത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഡൽഹി സർക്കാർ.