കേരളം ഭരിക്കുന്നത് യോഗി ആദിത്യനാഥോ അതോ പിണറായിയോ ? വടശ്ശേരിക്കര പഞ്ചായത്ത് സെക്രട്ടറി ഇറക്കിയ തിട്ടൂരം കണ്ടില്ലേ?

142

കേരളം ഭരിക്കുന്നത് യോഗി ആദിത്യനാഥോ അതോ പിണറായിയോ ? അസ്സൽ ഫാസിസ്റ്റ് ശൈലിയിൽ ആണല്ലോ കാര്യങ്ങളുടെ പോക്ക്. ഇക്കണക്കിനു പോയാൽ ഇവിടെ ബീഫ് നിരോധനം വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. തിരുവാഭണം സഞ്ചരിക്കുന്ന വഴിയിലെ ഇറച്ചിക്കടകൾ, മത്സ്യക്കടകൾ ഒക്കെ അടച്ചുപൂട്ടണമത്രേ. ഇതൊക്കെ ആരെ പ്രീണിപ്പിക്കാൻ ആണ് ? സകല സവർണ്ണ സമുദായങ്ങളെയും മതങ്ങളെയും പ്രീണിപ്പിച്ചു പ്രീണപ്പിച്ചു നാടിനെ അന്ധവിശ്വാസങ്ങളുടെ തൊഴുത്തിൽ കെട്ടിയിടാൻ ആണ് ശ്രമം. ഇത്രെയും കാലം ഇല്ലാത്ത പലതുമാണ് ഈ ഇടതുപക്ഷ സർക്കാർ തുടക്കം കുറിക്കുന്നത്. Image result for thiruvabharana ghoshayathraCt Thankachan എന്ന ആളാണ് വടശ്ശേരിക്കര പഞ്ചായത്ത് സെക്രട്ടറി ഇറക്കിയ തിട്ടൂരം ഇവിടെ പങ്കുവച്ചിരിക്കുന്നത്. കേരളത്തിലെ ദൈവ വിശ്വാസത്തെ പരിപോഷിപ്പിക്കുന്ന വിശ്വാസമന്ത്രി കടകംപള്ളിയിൽ വലിയ പ്രതീക്ഷയൊന്നും ഇല്ല. എന്നാൽ മുഖ്യമന്ത്രിയിൽ ജനങ്ങൾക്ക് പ്രതീക്ഷയുണ്ട്. സോഫ്റ്റ് ഹിന്ദുത്വ പ്രാവർത്തികമാക്കി ആർക്കും വളംവച്ചു കൊടുക്കാതിരുന്നാൽ നല്ലതു. അങ്ങനെ സംഭവിച്ചാൽ പിന്നെ വലുത് വലുത് അവർ ആവശ്യപ്പെടുന്നപോലെ ഒക്കെ നടുവളച്ചു കൊടുക്കേണ്ടിവരും .

ജനങ്ങൾ ഉപജീവനത്തിന് വേണ്ടിയാണ് ഓരോ തൊഴിലുകൾ ചെയുന്നത്. ഒരു ദിവസം പട്ടിണിയായാൽ ദൈവം കൊണ്ട് കൊടുക്കില്ല. ഭക്തി ഉപജീവനം ആക്കിയവർക്കും അമ്പലം വിഴുങ്ങികൾക്കും അധികാരികൾക്കും അതൊന്നും മനസിലാകില്ല. ഇത്രയും കാലം ഈ നാട്ടിൽ എന്തൊക്കെ ഏതൊക്കെ ഘോഷയാത്രകൾ പോയാലും ആരും പൂട്ടികെട്ടി പോകേണ്ട ആവശ്യമൊന്നും ഇല്ലായിരുന്നു. കേരളത്തിന് ഒരു പുരോഗമനബോധമുണ്ട് അതിനെ ചാണക സംസ്ഥാനങ്ങളെ പോലെ ചാണകക്കുഴിയിൽ കൊണ്ട് തള്ളരുത്. തിരുവാഭരണം കടന്നുപോകുന്ന വഴിയിലെ ആർത്തവമുള്ള സ്ത്രീകൾ, യുവതികൾ ഒക്കെ പരിസരം വിട്ടുപോകണം എന്ന് നാളെ പുതിയ ഉത്തരവുണ്ടാകുമോ ?

Ct Thankachanന്റെ കുറിപ്പ് ചുവടെ ചേർക്കുന്നു.

“ഇതൊരു തുടക്കം മാത്രം പന്തളത്തുനിന്ന് തിരുവാഭരണം സഞ്ചരിക്കുന്ന വഴിയിലെ ഇറച്ചിക്കടകൾ കോഴിക്കടകൾ മത്സ്യക്കടകൾ എന്നിവ അടച്ചു പൂട്ടണമെന്നാണ് ഇപ്പോൾ വടശ്ശേരിക്കര പഞ്ചായത്ത് സെക്രട്ടറി ഇറക്കിയ തിട്ടൂരം.നാളെ 13 വയസു മുതൽ 50 വയസു വരെയുള്ള സ്ത്രീകൾ ഈ വഴികളിൽ നിന്ന് മാറി നിൽക്കണം എന്നൊരു തിട്ടൂര മിറങ്ങിയാലും അൽഭുതപ്പെടാനില്ല. സാക്ഷാൽ കടകംപള്ളിയാണ് ഈശ്വരവിശ്വാസ വകുപ്പുമന്ത്രി. യേത് ? നവോത്ഥാന കേരളംസുരേന്ദ്ര കേരളം.”

വടശ്ശേരിക്കര പഞ്ചായത്ത് സെക്രട്ടറി ഇറക്കിയ തിട്ടൂരം

**