Narmam
യുവാക്കളുടെ കൂടെ തീം പാര്‍ക്കില്‍ പോയാല്‍
ഒരു തണ്ടും തടിയും ആരോഗ്യവും ഉള്ള മധ്യവയസ്കന് ഒരിക്കല്‍ താമസിക്കുന്ന കോളനിക്കാരുടെ കൂടെ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു തീം പാര്‍ക്ക് എന്ന് പറയുന്ന സ്ഥലത്ത് പോയി.
103 total views

ഒരു തണ്ടും തടിയും ആരോഗ്യവും ഉള്ള മധ്യവയസ്കന് ഒരിക്കല്‍ താമസിക്കുന്ന കോളനിക്കാരുടെ കൂടെ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു തീം പാര്‍ക്ക് എന്ന് പറയുന്ന സ്ഥലത്ത് പോയി. തരക്കേടില്ല ഒന്ന് രണ്ടു പ്രാവശ്യം തിരമാല അടിച്ചു വരുമ്പോള്‍ അതിന്റെ മുന്നില്‍ നിന്നു. (ശരിക്കും കടലില്‍ ഇത്ര ഇറങ്ങി നിന്നു തിരമാല കൊണ്ടിട്ടില്ല. കപ്പല്ലണ്ടി കൊറിച്ചു എവിടെയെങ്കിലും മാറി ഇരുന്നു നോക്കി കാണും സുനാമി വരുന്നതിനു മുന്‍പ് വരെ കാലു നനക്കാന്‍ ധൈര്യം കാണിച്ചിട്ടുണ്ട്).
ഇത് കഴിഞ്ഞു ഒന്ന് രണ്ടു റയിഡില്‍ കേറാന്‍ കൂടെ ഉള്ള ചെറുപ്പക്കാര്‍ നിര്‍ബന്ധിച്ചു. ഒരു ചെറിയ ട്രെയിന്‍ അത് മുകളില്‍ കേറി താഴേക്ക് വരും അത്രേ ഉള്ളു. ഒരുത്തന്റെ വിവരണം കേട്ട ഉടന്‍ തയ്യാര്‍ ആയി ട്രെയിനില്‍ കയറിയപ്പോള്‍ തന്നെ അവിടെ ഒരു ജീവനക്കാരന് പറഞ്ഞു. ‘കാലു പൊക്കരുത് ‘ കൊക്ക് എത്ര കുളം കണ്ടതാ ഇതൊന്നും എനിക്ക് പുത്തരി അല്ല. ട്രെയിന്‍ മുകളിലേക്ക് വലിച്ചു വലിച്ചു കയറി ‘സംഭവം കൊള്ളാം’ മനസ്സില്‍ പറഞ്ഞു കഴിഞ്ഞതും കേറിയ സ്പീഡിന്റെ ഇരട്ടി വേഗത്തില്‍ താഴേക്ക് പോകുന്നു. ഇത്രേം വിചാരിച്ചില്ല. കൂട്ടത്തില്‍ ഒന്ന് രണ്ടു പേര് രസത്തില്‍ കൂവുന്നു. കൂവുമ്പോള്‍ എന്താണ് എന്നറിയില്ല തന്റെ കാലു നിലത്തു ഉറക്കുന്നില്ല. ദേ കിടക്കുന്നു തലേം കുത്തി പിന്നെ ഒരു വിധത്തില്‍ നട്ടെല്ലിലൂടെ പോയ മിന്നല്‍ മറ്റുള്ളവരെ അറിയിക്കാതിരിക്കാന്‍ ഒരു ചിരി ചിരിച്ചു താഴെ ഇറങ്ങി. നടു ഉളുക്കിയോ ? ഇല്ല.
ആവേശം കെട്ടടങ്ങാത്ത യുവാക്കള്‍ അടുത്ത കുന്ത്രാണ്ടത്തില് കയറാന്‍ വിളിക്കുന്നുണ്ട്. അത് ഏറ്റവും മുകളില്‍ നിന്നു ഒരു കുഴലിലൂടെ താഴേക്ക് വരും അത്രേ ഉള്ളു. താഴത്തു നോക്കുമ്പോള്‍ വല്യ കുഴപ്പം ഇല്ല. മുകളില്‍ ചെന്ന് ജീവനക്കാര്‍ ഒരു പ്രത്യേക ആസനം (യോഗയില്‍ ഉണ്ടോ എന്നറിയില്ല) പറഞ്ഞു തന്നു. ചേട്ടന് പോ ആദ്യം കൂട്ടത്തില്‍ ധൈര്യം ഉള്ളത് ചേട്ടന് അല്ലെ? പിള്ളേരുടെ ആത്മ വിശ്വാസം ഞാന്‍ എങ്ങനെ തകര്‍ക്കും. കയറി അവര്‍ പറഞ്ഞ ആസനത്തില്‍ കിടന്നു കുഴലില്‍ ആദ്യം ആദ്യം പതുക്കെ നീങ്ങി. വെള്ളം താഴെക്കൂടി ഒഴുക്കുന്നുണ്ട്. പിന്നെ വേഗത കുറേശ്ശെ കൂടി. ആസനം ഒക്കെ മറന്നു. തൃശങ്കു സ്വര്‍ഗം എന്ന് പണ്ട് മുത്തശ്ശി പറഞ്ഞത് ഓര്മ വന്നു. എവിടെ നോക്കിയാലും ഒരു കുഴല്‍ അറ്റം കാണുന്നില്ല. എവിടെയും എത്തുമെന്നും ഇല്ല. ഈശ്വരാ (ഉറക്കെ വിളിച്ചാല്‍ നാണക്കേടാണ് യുക്തി വാദി സംഘടന ഉണ്ടാക്കിയതു തന്നെ എനിക്കാണ് എന്ന് നാട്ടില്‍ പറച്ചില് ഉണ്ട്).
ഒടുവില്‍ താഴെ വെള്ളത്തില്‍ വന്നു വീണു കഴിഞ്ഞപ്പോള്‍ (ഈശ്വരന് എന്ന് പറയുന്നത് വെറുതെ ഞാന്‍ വിളിചിട്ടുന്ടെങ്കില്‍ തന്നെ ഭയത്തില്‍ നിന്നാണ് ഭയത്തില്‍ നിന്നാണ് എല്ലാ വിശ്വാസവും ഉണ്ടാകുന്നതു അത് എത്ര സത്യം ഞാന്‍ ഇനി കൂടുതല്‍ വിശ്വാസത്തോടെ അവിശ്വാസി ആകും). അടുത്തത് വല്യ കുഴപ്പം ഇല്ല ഒരു മൂന്നു നില്ല കെട്ടിടത്തിന്റെ ഉയരത്തില്‍ ഒരു യന്ത്ര ഊഞ്ഞാല്. അത് മുകളില്‍ പോയി താഴേക്ക് വരും. കയറു ചേട്ടാ, ഇത്തവണയും കയറി. മുകളില്‍ പോയി താഴേക്ക് നോക്കുമ്പോള്‍ ഒരു കറക്കം. ചെവിയില്‍ ഒരു മൂളല്‍. അടുത്തിരിക്കുന്ന പിന്നത്തെ ധൈര്യവാനോട് ഒന്ന് ചോദിച്ചു. എടാ നിനക്ക് പേടി ഉണ്ടോ? അവന് കണ്ണ് അടച്ചും പൂട്ടി ഇരുന്നാണ് ഡയലോഗ് വിടുന്നത്. ഹേ എന്തിനാ ചേട്ടാ? ഇതൊന്നു നിര്‍ത്താതെ ചാടിയാല്‍ വല്ലതും പറ്റുമോ? അതായി പിന്നെ എന്റെ ചിന്ത. വേണ്ടി വന്നില്ല അതിനു മുന്‍പ് അത് നിന്നു.
അടുത്ത ഒന്ന് രണ്ടു സംഭവങ്ങളില്‍ പിന്നെ ഒഴിഞ്ഞു നിന്നു എന്നിട്ട് പറഞ്ഞു ഇതൊക്കെ നിങ്ങള്‍ ചെറുപ്പക്കാര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. എങ്ങനെ എങ്കിലും ഒന്ന് വീട്ടില്‍ എത്തിയാല്‍ മതി. ഭയങ്കര ക്ഷീണം അതില്‍ കൂടുതല്‍ പേടി, തല കറക്കം. ബി പി ഒന്നും ഉണ്ടായിരുന്നില്ല, തുടങ്ങി കാണും ഇന്നത്തോടെ (എന്റെ ഈശ്വരാ എന്റെ കാശ് ഇനിയും ചെലവാകും) രണ്ടു ദിവസം മുന്‍പ് ആ പിള്ളേര് എന്നെ വീണ്ടും കഴിഞ്ഞ കൊള്ളാം പോയ തീം പാര്‍ക്കിലേക്ക് പോകാന്‍ ക്ഷണിക്കാന്‍ വന്നു. ഞാന്‍ പറഞ്ഞു ഇത്തവണ ഞാനില്ല (ഇത്തവണ എന്നല്ല ഇനി ആ വഴിക്ക് ഇല്ല) എനിക്ക് വെള്ളം മാറി കഴിഞ്ഞാല്‍ പനി വരും. അകത്തേക്ക് പോയപ്പോള്‍ ഭാര്യ ചോദിച്ചു എന്താണ് പിള്ളേര് വന്നത് ? ഹേ തീം പാര്‍ക്കിലേക്ക് വരുന്നുണ്ടോ എന്ന് ചോദിച്ചതാണ്. പോണില്ലേ? ഇല്ല വെറുതെ പേടിക്കാന്‍ കാശ് കളയണോ? നീ എന്നെ ദിവസവും പേടിപ്പിക്കുന്നതിനു ഞാന്‍ ഒരു ചെലവും ചെയ്യുന്നില്ല (ഇത് മനസ്സില്‍ പറഞ്ഞത്).
104 total views, 1 views today