അന്യനാട്ടിൽ ചെന്നാൽ ബാൽക്കണി കണ്ടു തന്നെ മലയാളിയെ തിരിച്ചറിയാം

0
354

സാഹിബ് (നവാസ്)

കേരളം വിട്ട് അന്യ നാട്ടിൽ ചെന്നാൽ അവിടെയൊരു മലയാളി താമസിക്കുന്നുണ്ടൊ ? എന്നറിയാൻ അധികം മെനക്കെടേണ്ടി വരില്ല കാരണം വേറൊന്നുമല്ല യൂറോപ്പിയൻസ് മറ്റു രാജ്യക്കാരും തങ്ങളുടെ ബാൽക്കണി ഉദ്യാനമാക്കി അലങ്കരിക്കുമ്പോൾ അല്ലെങ്കിൽ അവിടെ ഒഴിച്ചിടുമ്പോൾ, ബാൽക്കണി തുണി വിരിക്കാനുള്ള സ്ഥലമായി ഉപയോഗിക്കുകയാണ് ഒട്ടു മിക്ക മലയാളികളും ചെയ്യുന്നത്. കാനഡയിൽ ജോലി ചെയ്യുന്ന ദമ്പതികൾ അവരുടെ അമ്മയെ കുറച്ചു കാലം കൂടെ നിർത്താൻ ക്ഷണിക്കുകയുണ്ടായി. പക്ഷെ ‘അമ്മ സ്ഥിരം ഉപയോഗിക്കുന്ന വസ്തുക്കൾ ഇല്ലാതെ വരില്ല എന്നായി. മക്കളുടെ നിർദ്ദേശ പ്രകാരം ‘അമ്മ അതെല്ലാം പായ്ക്ക് ചെയ്തു വെച്ചു ഏകദേശം ഭീമമായ ഭാരം വരുമായിരുന്ന ആ പായ്ക്ക് അവർ കൊറിയർ മുഖേന കാനഡയിൽ എത്തിച്ചു. ‘അമ്മ ആ പായ്ക് തുറന്നപ്പോൾ അവർ അക്ഷരാർത്ഥത്തിൽ ഞെട്ടി. ‘അമ്മ സ്ഥിരം ഉപയോഗിക്കുന്ന പാത്രം, ഉപകരണങ്ങൾ തുടങ്ങി എല്ലാം അതിൽ ഉണ്ടായിരുന്നു.

ഇതൊക്കെ സുലഭമായി ഇവിടെ ലഭിക്കുമെന്ന് അമ്മയോട് പറയാൻ അവർക്ക് മടി ആയിരുന്നു. കുറച്ചു നാൾ ‘അമ്മ മക്കളേം പേര കിടാങ്ങളുടെ കൂടെ കഴിഞ്ഞു. ഈ സമയം മുഴുവനും ആ സാധനങ്ങൾ ഔട്ട് ഹൗസിൽ വിശ്രമിക്കുകയായിരുന്നു. അവസാനം ‘അമ്മ തിരികെ നാട്ടിലേക്ക് പോകാൻ നേരം മക്കൾ അമ്മയോട് ഈ സാധനങ്ങൾ തിരികെ കൊണ്ട് പോണൊ ? എന്ന് ചോദിച്ചപ്പോൾ അമ്മയുടെ മറുപടി ഇതൊക്കെ വർഷങ്ങളായി ഞാൻ ഉപയോഗിക്കുന്നതാണ് ഇതൊക്കെ അടുത്തുള്ളത് ഒരു സമാധാനമാണ്. മനസില്ലാ മനസോടെ ആ സാധങ്ങളൊക്കെ വീണ്ടും പായ്ക് ചെയ്തു കൊറിയർ ചാർജു ടാക്സ് ഡൂട്ടിയൊക്കെ അടച്ചു നാട്ടിലെത്തിച്ചു. നാട്ടിലെത്തിയപ്പോൾ അതൊക്കെ ചായ്പ്പിൽ പൊടി നിറഞ്ഞു കിടക്കുന്നതു കണ്ട് മക്കൾ അന്ധിച്ചു നിന്നു. ഇത് കണ്ടിട്ട് മക്കൾ അമ്മയോട് ഒന്നും ചോദിക്കാനൊ തർക്കിക്കാനൊ നിന്നില്ല. ഇത് പോലെയാണ് മലയാളികളുടെ അവസ്ഥ, ഒരു വീട് എടുക്കുകയാണെങ്കിൽ തന്നെ ആവശ്യം ഉള്ളതിനെക്കാൾ ആവശ്യം ഇല്ലാത്ത വസ്തുക്കൾ കൊണ്ട് നിറച്ചിരിക്കും.

ആവശ്യമുള്ളവ മാത്രം നില നിർത്തി ബാക്കിയുള്ളവ നിർമാർജനം ചെയ്യുന്ന രീതി മലയാളികൾക്കില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. അവർ ഉപയോഗ ശൂന്യമായ വസ്തുക്കൾ വര്ഷങ്ങളോളം കൂടെ സൂക്ഷിക്കുന്നു. യൂറോപ്പിയൻസ് ഉപയോഗ ശൂന്യമായ വസ്തുക്കൾ നിർമാർജനം ചെയ്യുന്നത് കൂടി അടുക്കും ചിട്ടയായി സൂക്ഷിച്ചു പരമാവധി സ്ഥലം ഒഴിച്ചിടുകയും ചെയ്യുന്നു. ഇങ്ങനെ ഒഴിച്ചിടുന്നതിലൂടെ ഒരു പോസിറ്റീവ് എനർജി ഉടലെടുക്കുകയും അത് പ്രവർത്തന മികവ് വർധിപ്പിക്കുന്നു എന്ന കാര്യം സംശയമില്ല.