അറിവ് തേടുന്ന പാവം പ്രവാസി

സാധങ്ങൾക്കു പകരം സാധങ്ങൾ കൈമാറ്റം നടത്തിയിരുന്ന ബാർട്ടർ സമ്പ്രദായത്തിന്റെ പരിമിതികൾ മറികടക്കാനായാണ് മനുഷ്യർ, ക്രയവിക്രയങ്ങൾക്കായി പണത്തെ ഒരു മാധ്യമമായി ഉപയോഗിക്കാൻ തുടങ്ങിയത്.ഇന്ത്യൻ കറൻസി ആയ റുപീ (rupee) എന്ന പദം ഉടലെടുക്കുന്നത് വെള്ളി നാണയം അർത്ഥ മുള്ള ‘റുപ്യയകം’ എന്ന സംസ്‌കൃത വാക്കിൽ നിന്നുമാണ് എന്ന് കരുതപ്പെടുന്നു. സുറി സാമ്രാജ്യ സ്ഥാപകനായ ഷേർ ഷാ സുറിയാണ് റുപീ നാണയ വ്യവസ്ഥ എന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ചത്. തുടർന്നു വന്ന മുഗൾ കാലഘട്ടത്തിലും, മാർത്തായുഗത്തിലും ബ്രിട്ടീഷ് ഇന്ത്യയിലും, റുപീ കറൻസി സിസ്റ്റം തന്നെ നിലനിന്നു. അതെ സമയം ഓരോ നാട്ടു രാജ്യങ്ങളിലും അവരവരുടേതായ നാണയ വ്യവസ്ഥകളും നിലവിലുണ്ടായിരുന്നു താനും. പണ്ട് തിരുവിതാംകൂറിൽ പ്രചാരത്തിലിരുന്ന ഫണം (പണം), ചക്രം, കാശ്
തുടങ്ങിയ നാണയങ്ങൾ ഇതിനുദാഹരണം ആണ്.

1857-ലെ ഒന്നാം സ്വാതന്ത്ര സമരത്തിന് ശേഷമാണു ബ്രിട്ടീഷുകാർ റുപ്പീയെ കൊളോണിയൽ ഇന്ത്യയിലെ ഔദ്യോഗികമായ നാണയമായി പ്രഖ്യാപിക്കുന്നത്.സ്വതന്ത്രത്തിനു ശേഷവും നമ്മൾ ബ്രിട്ടീഷ്ക്കാരുടെ ഈ നാണയ വ്യവസ്ഥ തന്നെ തുടർന്നു പോന്നു. പിന്നീട് 1950 ലാണ് ഇന്ത്യ ‘അണ സിസ്റ്റം’ അവതരിപ്പിക്കു ന്നത്. ബ്രിട്ടിഷ് രാജാവിന്റെ ചിത്രത്തിന് പകരം അശോക സ്തംഭത്തിന്റെ ചിത്രവുമായി അന്ന് ഒരു രൂപ നോട്ട് പുറത്തു ഇറങ്ങുകയും ചെയ്തു. ആ അവസരത്തിൽ ഒരു രൂപയുടെ മൂല്യം എന്നത് 16 അണയായി തുകയുമുണ്ടായി.

ഇങ്ങനെയായിരുന്നു അന്നത്തെ പൈസ കണക്കുകൂട്ടൽ രീതി:
✨1 രൂപ = 16 അണ
✨1 അണ = 4 പൈസ
✨1 പൈസ = 3 പൈ
അതായത് 1 രൂപ = 16 അണ = 64 പൈസ = 192 പൈ
അന്ന് 1 രൂപ എന്ന് പറയുന്നത് (100 പൈസയ് ക്ക് പകരം) 64 പൈസയായിരുന്നു എന്ന് സാരം.പക്ഷെ ഇത്തരത്തിൽ ദശാംശത്തില്ലാത്ത നാണയ സംവിധാനം വീണ്ടും അവതരിപ്പിക്കു മ്പോൾ വരുംകാലങ്ങളിൽ കൂടുതൽ ആശയകുഴപ്പങ്ങളും, വിലവർധനയ്ക്കുമൊ ക്കെ കാരണമാകുമെന്നു അന്നത്തെ ഗവണ്മെ ന്റ് ബോധ്യമുണ്ടായിരുന്നു. പക്ഷെ കറൻസി സിസ്റ്റത്തിൽ മൊത്തമായുള്ള പെട്ടന്നൊരു പൊളിച്ചെഴുത്ത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തും എന്നവർ മനസിലാക്കിയതിനാലാണ് നിലവിലെ വ്യവസ്ഥയുമായി വലിയ ഭിന്നത വരാത്ത ‘അണ സമ്പ്രദായം’ കൊണ്ട് വന്നത്. UK യിലും decimalisation വൈകിയതിന് കാരണം അത് തന്നെയായിരുന്നു.

ഒടുവിൽ 1957-ൽ ദി ഇന്ത്യൻ കോയ്നജ് ബില്ല് (The Indian Coinage (Amendment) Bill) പ്രകാര മാണ് ഒരു രൂപയുടെ മൂല്യം 100 പൈസയായി നിജപ്പെടുത്തുന്നത്.ഉറുപ്പിക-അണ-പൈസയുടെ ബുദ്ധിമുട്ടിക്കുന്ന കണക്കുകൂട്ടലുകൾക്കു പൊറുതി നൽകി കൊണ്ട് ദശാംശബിന്ദുക്കളുടെ ലാളിത്യവുമായി അങ്ങനെ കടന്നുവന്ന ‘നയാ പൈസ’ ജങ്ങൾക്കിടയിൽ വളരെയേറെ ആശയ കുഴപ്പണങ്ങളുണ്ടാക്കി. 1 രൂപ = 16 അണ = 64 പൈസ എന്നത് അന്നത്തെ ജനതയുടെ മനശാസ്ത്രത്തിൽ അടിയുറച്ച പോയ ഒരു കണക്കായിരുന്നു.’നയാ പൈസ’ നിലവിൽ വന്നതോടെ ക്രയവിക്രയങ്ങൾ ദശാംശ കണക്കിൽ മാത്രം നടത്തണ മായിരുന്നു.
പക്ഷെ പൈസയായി ക്രയവിക്രയം നടത്തു മ്പോഴും ആളുകൾ അണയുടെ മൂല്യത്തിലാണ് കണക്കുകൂട്ടലുകൾ നടത്തിയത്(ഒരു രൂപയുടെ മൂല്യം 100 പൈസയായി തിട്ടപ്പെടുത്തിയപ്പോൾ പഴയ 1 രൂപ = 16 അണ കണക്ക് പ്രകാരം, 1 അണ എന്നത് 6 പൈസയും അങ്ങനെ 16 അണ എന്നത് 96 പൈസ അഥവാ ഒരു രൂപയും ആയി. 4 പൈസയുടെ വിശദികരിക്കാനാകാത്ത വ്യത്യാസം!)

പുതിയ നാണയ വ്യവസ്ഥ വന്നതോടെ ഇങ്ങനെ സാധങ്ങളുടെ വിലയിലുള്ള വ്യത്യാസത്തിൻ്റെ പേരിൽ രാജ്യത്തിൻ്റെ പലയിടത്തും പ്രശ്നങ്ങ ളുണ്ടായി. പിന്നീട്‌ ജനങ്ങൾ പുതിയ മാറ്റത്തോട് പൊരുത്തപ്പെട്ടു തുടങ്ങി. നിങ്ങളുടെ കൈവശം പുതിയതായി വന്ന ഒരു വസ്തുവിനെ എത്ര നാൾ കഴിയുമ്പോഴാണ് നിങ്ങൾ പഴയത് എന്ന് വിളിക്കുക. ഇന്ത്യൻ സർക്കാരിനെ സംബന്ധിച്ചിടത്തോളം ഏഴു വർഷം എന്നതാണ് കണക്ക്. അതെങ്ങനെ എന്നല്ലെ? 1957-ൽ ദശാംശ രീതിയിലുള്ള പുതിയ നാണയ സംവിധാനത്തിൽ പുറത്തു വന്ന നാണയങ്ങൾക്ക് ‘നയാ പൈസ’ എന്നായിരുന്നു പേര്. 1964-ൽ നയാ പൈസ വെറും പൈസയായി. ഏഴു വർഷം കൊണ്ട് അത് നയാ-പുതിയത്- അല്ലാതായി! ഈ പേര് മാറ്റത്തിടനയ്ക്കാണ്, 1960-ൽ കുഞ്ചാക്കോയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രത്തിൽ മെഹബൂബ് പാടിയ “നയാ പൈസ ഇല്ല, കൈയിൽ നയാ പൈസ ഇല്ല..” എന്ന ഗാനം പുറത്തു വരുന്നത്.

Leave a Reply
You May Also Like

സോഫ്റ്റ് ഡ്രിങ്ക് കുപ്പിയുടെ അടിയിൽ ഉള്ള കാലുകൾ എന്തിന് ?

സോഫ്റ്റ് ഡ്രിങ്ക് കുപ്പിയുടെ അടിയിൽ ഉള്ള കാലുകൾ എന്തിന് ? അറിവ് തേടുന്ന പാവം പ്രവാസി…

‘ഏറ്റവും വേദനാജനകമായ പീഡന ഉപകരണം’ കണ്ടുപിടിച്ചയാൾ അതിൻ്റെ ഇരയായിത്തീർന്നതിൻ്റെ ഭയാനകമായ കഥ

ഗില്ലറ്റിൻ മുതൽ ജീവനോടെ തൊലിയുരിക്കപ്പെടുന്ന ഉപകരണങ്ങൾ .. ചരിത്രത്തിൽ അങ്ങനെ ക്രൂരമായ പീഡനങ്ങൾ ഉണ്ടായിരുന്നു, മറ്റുള്ളവരിൽ…

ഉപയോഗിച്ച നിർമ്മാണ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള 5 നുറുങ്ങുകൾ

നിർമ്മാണ മേഖലയിൽ, സ്മാർട്ട് മണി മാനേജ്മെൻ്റ് ഒരു ശക്തമായ ഉപകരണമാണ്. ടവബിൾ ബൂം ലിഫ്റ്റുകൾ പോലെയുള്ള…

ചിറക്കൽ കേളു നയനാരുടെ സ്മ്യതികുടീരത്തിൽ, അതോ അറക്കലിലെയോ ?

ചിറക്കൽ കേളു നയനാരുടെ സ്മ്യതികുടീരത്തിൽ, അതോ അറക്കലിലെയോ ? എഴുതിയത് : Joyson Devasy ഉറുമി…