ജൂൺ ഒന്നിന് തന്നെ ഈ ആചാരം പാലിക്കണമെന്ന് ആർക്കായിരുന്നു ധൃതി ?

  0
  94

  ജൂൺ ഒന്നിന് തന്നെ ഈ ആചാരം പാലിക്കണമെന്ന് ആർക്കായിരുന്നു ധൃതി? എന്തിനായിരുന്നു ധൃതി?
  എല്ലാ കുട്ടികൾക്കും പഠനം ഉറപ്പുവരുത്തുക എന്നതായിരുന്നോ അതോ ഓൺലൈൻ ക്ലാസ് നടത്തി പ്രതിച്ഛായ വർധിപ്പിക്കുക എന്നതായിരുന്നോ ഉദ്ദേശം ? ടി വിയും ഇന്റർനെറ്റും ഇല്ലാത്ത കുട്ടികൾ വാർത്തയും വാർത്താസമ്മേളനവും എവിടുന്ന് കാണാനാണ് ? അവരോടാണ് ന്യായീകരണതൊഴിലാളികൾ “ട്രയലായിരുന്നു, C M പറഞ്ഞത് കേട്ടില്ലേ” എന്ന് പറഞ്ഞ് ന്യായീകരിച്ച് മെഴുകുന്നത്. ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കാത്ത രണ്ടരലക്ഷം കുട്ടികളോട് ഇവിടുത്തെ വിദ്യാഭ്യാസവകുപ്പിന് യാതൊരു ബാധ്യസ്ഥതയും ഇല്ലേ? അവരൊന്നും പഠിക്കാൻ അർഹർ അല്ല എന്നാണോ?വിദ്യാർത്ഥിയുടെ കൊലപാതകത്തിന് വിദ്യാഭ്യാസവകുപ്പ് മറുപടി പറഞ്ഞേ മതിയാകൂ.ഇനിയും രണ്ടരലക്ഷത്തോളം കുട്ടികൾക്ക് അവരുടെ ബേസിക് right ആയ ‘right to education’ violate ചെയ്യപ്പെടുകയാണ്. Where is equal oppertunity? Where is equality?

  വളാഞ്ചേരിയില്‍ ദലിത് കോളനിയിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ദേവിക ഇന്നലെ തീകൊളുത്തി ആത്മഹത്യ ചെയ്തിരിക്കുന്നു .ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ .സാധിക്കാത്തതിനാലാണ്,പണം ഇല്ലാത്തതിനാൽ കേടായ ടി വി നന്നാക്കാൻ കഴിഞ്ഞില്ല, വീട്ടിൽസ്‍മാര്‍ട്ട് ഫോൺ ഇല്ല. പഠിക്കാൻ മിടുക്കിയായിരുന്ന ആ കുഞ്ഞത്ര മേൽ മാനസികമായി തകർന്നു പോയതിനാൽ മരണം സ്വയം തെരഞ്ഞെടുത്തതാണ്…..കൂടുതലൊന്നും പറയാനാവുന്നില്ല. ഈ സങ്കടം താങ്ങാവുന്നതിലേറെയാണ്. അക്ഷരങ്ങളിൽ നിന്ന് അയിത്തം കൽപ്പിക്കുകയാണ്, ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവസരതുല്യതയെ, വിദ്യാഭ്യാസ അവകാശത്തെ അട്ടിമറിക്കുകയാണ്, അടിസ്ഥാന വിഭാഗത്തിൽ പെടുന്ന, ദലിത്ആദിവാസി ഗോത്ര വിഭാഗങ്ങളിൽ പെടുന്ന കുഞ്ഞുങ്ങളെയും ചേർത്തു നിർത്താൻ സാധിക്കാത്ത കോവിഡ് അനന്തര ഓൺലൈൻ വിദ്യാഭ്യാസ വിപ്ലവം.അടിയന്തിര ഇടപെടലുണ്ടാവണം, എല്ലാവരെയും ഉൾക്കൊള്ളാനാവുന്നില്ലെങ്കിൽ അതിനാവുന്നതു വരെ നിർത്തിവയ്പ്പിക്കുക തന്നെ വേണം ! അദ്ധ്യയന വർഷത്തിലെ ആദ്യ ദിനത്തിൻ്റെ കാഴ്ചയാണീക്കാണുന്നത്..ഓർമ്മയുണ്ടാവണം.

  കേരളത്തിൽ രണ്ടര ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ടിവി/ഓൺലൈൻ വിദ്യാഭ്യാസം നേടാൻ മാർഗങ്ങളില്ല. മഴക്കാലമാണ്, പവർകട്ടുകൾ ഇടക്കിടെ വരാനുള്ള സാധ്യതയുമുണ്ട്. ഇതൊക്കെ ഏറ്റവും കൂടുതൽ ബാധിക്കുന്നത് സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ള, അണ്ടർപ്രിവിലേജ്ഡ് ആയ ദളിത്, ആദിവാസി, മൽസ്യത്തൊഴിലാളി വിഭാഗങ്ങളിലെ കുട്ടികളെയാകും.

  ബദൽ സംവിധാനങ്ങൾ ഉറപ്പാക്കുമെന്നു പറയുന്നുണ്ടെങ്കിലും കാലേക്കൂട്ടി അതൊന്നും പ്ലാൻ ചെയ്തിട്ടില്ല. പാൻഡെമിക് കാരണമുള്ള തിരിക്കിൽ ആയിരുന്നെന്ന് പറഞ്ഞാൽ പോലും ഒന്നോ രണ്ടോ ആഴ്ചമുന്നേ ട്രയലുകൾ നടത്തി പ്രശങ്ങൾ പരിശോധിക്കാൻ കഴിയുമായിരുന്നെന്ന് തന്നെയാണ് കരുതുന്നത്. അല്ലെങ്കിൽ ഒന്നോ രണ്ടോ ജില്ലകളിൽ മാത്രമായി ട്രയൽ നടത്താമായിരുന്നു. ട്രയൽ എന്ന വാക്കിനെക്കാൾ കേരളമൊട്ടുക്ക് ജൂൺ ഒന്നിനു തന്നെ വിദ്യാഭ്യാസം പുനഃരാരംഭിക്കുന്നു, ക്ലാസുകൾ തുടങ്ങുന്നു എന്ന രീതിയിലാണ് പദ്ധതി അവതരിപ്പിക്കപ്പെട്ടത്. ഇതൊരു ട്രയൽ ആണെന്ന് വിദ്യാർത്ഥികളിലേക്ക് പ്രോപ്പറായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പോലും സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ല.

  പുതിയ ടെക്നോളജി വരുമ്പോൾ കുട്ടികൾ സ്മാർട്ട് ഫോണുകളുമായ് പഠിച്ചു, ചിരിച്ചു നിൽക്കുന്ന ചിത്രങ്ങൾ പത്ര ടിവി മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടും. എനിക്കറിയില്ല, അതിലെ പ്രശ്നം എല്ലാർക്കും മനസിലാകുമോ എന്ന്. സ്മാർട്ട് ഫോൺ വാങ്ങാൻ ഒരു നിവൃത്തിയുമില്ലാത്ത അധഃകൃതരായ മനുഷ്യർ അവരുടെ കുട്ടികളോട് എന്തു പറയാനാണ്?

  നോട്ട് നിരോധനസമയത്ത് ക്യൂ നിന്ന് ആളുകൾ മരിച്ചപ്പോൾ മോഡി സർക്കാരിന്റെ ക്രൂരമായ അനാസ്ഥയെപ്പറ്റി എഴുതിയ നമ്മളിൽ എത്രപേർ സംസ്ഥാന സർക്കാർ വരുത്തിവെച്ച മലപ്പുറത്തെ ഈ മരണത്തെപ്പറ്റി ഒരക്ഷരമെങ്കിലും സംസാരിക്കും എന്നത് കണ്ടറിയണം. ഇൻക്ലൂസിവ് അല്ലാത്ത ഒരു വികസനത്തെയും കയ്യടിച്ചുപാസാക്കാൻ കഴിയില്ല. ആത്‍മഹത്യ അല്ല ഇതുമൊരു ഇൻസ്റ്റിറ്റ്യൂഷനൽ കൊലപാതകമാണ്.