മഴ പെയ്യുമ്പോള്‍ മനോഹര സംഗീതം പൊഴിക്കുന്ന ബഹുനില കെട്ടിടം എവിടെ ആണ് ?

അറിവ് തേടുന്ന പാവം പ്രവാസി

എല്ലാവരും ആസ്വദിക്കാറുള്ളതാണ് മഴയുടെ സംഗീതം.ജര്‍മന്‍ നഗരമായ ഡ്രെസ്ഡനിൽ മഴ പെയ്യുമ്പോള്‍ സംഗീതം നിറയുന്ന ഒരു കെട്ടിടമുണ്ട്. ഇവിടെയുള്ള തെരുവില്‍ വിചിത്രമായ പല മുറ്റങ്ങളുമുണ്ട്. വ്യത്യസ്തമായ തീമുകളാണ് ഓരോ മുറ്റങ്ങളുടേതും.ഡ്രെസ്ഡനിലെ തെരുവോരങ്ങളിലൂടെ നടക്കുമ്പോള്‍ സഞ്ചാരികളെ അത്ഭുതപ്പെടു ത്താറുണ്ട് ഈ മഴ സംഗീത കെട്ടിടം.

  പേരു പോലെ തന്നെ മഴ പെയ്യുമ്പോള്‍ ഈ കെട്ടിടത്തില്‍ നിന്നും സംഗീതമുയരുന്നു.മനോഹരമായ ഒരു സംഗീത ഉപകരണം എന്നു വേണമെങ്കിലും ഈ ബഹുനില കെട്ടിടത്തെ വിശേഷിപ്പിക്കാം. ശില്‍പിയായ ആനെറ്റ് പോളും, ഡിസൈനര്‍മാരായ ക്രിസ്‌റ്റോഫ് റോസ്‌നറും, ആന്‍ഡ്രെ ടെമ്പലും ചേര്‍ന്നാണ് കൗതുകം നിറഞ്ഞ ഈ കെട്ടിടം നിര്‍മിച്ചത്.റൂബ് ഡോള്‍ഡ്‌ബെര്‍ഗ് മെഷീനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ശില്‍പികള്‍ ഈ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.

ലളിതമായ ഒരു ജോലി മനഃപൂര്‍വ്വം സങ്കീര്‍ണമായ രീതിയില്‍ നിര്‍വഹിക്കുന്ന യന്ത്ര മാതൃകയാണ് റൂബ് ഡോള്‍ഡ്‌ബെര്‍ഗ് മെഷീന്‍. അക്കൂസ്റ്റിക് ഡിസൈന്‍ ഉപയോഗിച്ച് പൈപ്പുക ള്‍, ഫണലുകള്‍ എന്നിവയുടെ ഒരു സങ്കീര്‍ണ്ണ ശൃംഖല തീര്‍ത്തിട്ടുണ്ട് കെട്ടിടത്തില്‍.1999-ലാണ് ഈ മഴയുടെ സംഗീതം നിറയുന്ന കെട്ടിടം നിര്‍മിച്ചത്. നിരവധി വിനോദസഞ്ചാരികള്‍ മഴ പെയ്യുമ്പോള്‍ സംഗീതം പൊഴിയ്ക്കുന്ന ഈ കെട്ടിടം കാണാനുമെത്താറുണ്ട്.

**

You May Also Like

ചിതൽപുറ്റുകളിൽ പാമ്പുകൾ കാണുമോ ?

ചിതൽപുറ്റുകളിൽ പാമ്പുകൾ കാണുമോ ? ചിതൽപ്പുറ്റുകളുമായി ബന്ധപ്പെട്ട് ധാരാളം അന്ധ വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ചിതൽപ്പുറ്റുകൾ എന്നത്…

“പാവം നേഴ്സ്” – ഭൂമിയിലെ മാലാഖമാര്‍ക്ക് ഒരു സാന്ത്വനഗീതം..

നഴ്‌സിംഗ് പഠനകാലത്തെ അനുഭവങ്ങളും ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് നഴ്‌സുമാരോട് കാണിക്കുന്ന മോശമായ സമീപനവും ആണ് ഇങ്ങനെ ഒരു ആല്‍ബം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ആഷിര്‍ പറയുന്നു

വിറളിപിടിച്ച ഭൂമി

വിറളിപിടിച്ച ഭൂമി Sabu Jose മനുഷ്യന്റെ സ്വപ്നങ്ങളും നിര്‍മിതികളുമെല്ലാം ഒരു നിമിഷം കൊണ്ട് തച്ചുതകര്‍ത്ത് ധൂളിയായി…

എന്താണ് മേഘ സ്‌ഫോടനം ?

എന്താണ് മേഘ സ്‌ഫോടനം ? സാബുജോസ് (സോഷ്യൽ മീഡിയയിൽ എഴുതിയത് ) വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍…