തലകുത്തി നിൽക്കുന്ന വീട് എവിടെയാണ് ?

അറിവ് തേടുന്ന പാവം പ്രവാസി

ജർമ്മിനിയിലെ പ്രധാനപ്പെട്ട കൗതുകങ്ങളിലൊന്നാണ് ഈ തല തിരിഞ്ഞ വീട്. പോളിഷ് ആർക്കിടെക്റ്റായ ക്ലൗട്യൂസ് ഗോളോസും,സെബാസ്റ്റിയൻ മിക്കിസ്വിക്കും ചേർന്നാണ് ഈ തലതിരിഞ്ഞ വീട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.  കെട്ടിടം മാത്രമാണ് തലതിരിഞ്ഞതെന്നു കരുതിയെങ്കിൽ തെറ്റി വീട്ടിലെ ഇന്റീരിയറും, ഫർണിച്ചർ അടക്കമുള്ളവയും തലതിരിച്ചാണ് വെച്ചിരിക്കുന്നത്,. എന്തിന് അധികം പറയുന്നു ടോയ്ലറ്റ് പോലും തല കുത്തനെയാണ് വെച്ചിരിക്കുന്നത്. ഈ വീട്ടിലെങ്ങനെ ജീവിക്കുമെന്നാണ് പലരുടെയും സംശയമെങ്കിൽ കേട്ടോളൂ.. ഈ വീട് മനുഷ്യർക്ക് താമസിക്കാൻ വേണ്ടി നിർമിച്ചല്ല. ടൂറിസ്റ്റുകളെ മാത്രം ലക്ഷ്യമിട്ടുള്ളതാണ് ഈ തലതിരിഞ്ഞ വീട്.ഫർണിച്ചറുകൾ അടക്കമുള്ളവയെല്ലാം വീടിന്റെ സീലിങ്ങിൽ ഉറപ്പിച്ചിരിക്കുന്നു. വീടിനുള്ളിൽ കയറിയാൽ നമുക്ക് തോന്നും നമ്മൾ തലകുത്തിനിൽക്കുകയാണെന്ന്.. അത്ര ഗംഭീരമായാണ് വീടിനുള്ളിലെ ഓരോ വസ്തുവിനെയും തലകുത്തനെ നിർത്തിയിരിക്കുന്നത്.

Leave a Reply
You May Also Like

മാഗ്‌നിഫൈയിംഗ് ലെൻസ് പിടിപ്പിച്ച ടെലിവിഷൻ, അന്നത്തെ സാങ്കേതിക പരിമിതിക്കുള്ള വിചിത്രമായ പ്രതിവിധി

ലെൻസ് പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, distilled water അല്ലെങ്കിൽ ഗ്ലിസറോൾ പോലുള്ള ദ്രാവകം കൊണ്ട് നിറഞ്ഞിരിക്കുന്നു. സ്‌ക്രീനെ വലുതാക്കുക എന്നതാണ് ലെൻസിന്റെ ഉദ്ദേശ്യം

മൂങ്ങയുടെ തല വട്ടത്തിൽ കറങ്ങുമോ ?

മൂങ്ങയ്ക്ക് അതിന്റെ തല മുഴുവനായി നേരെ പിന്നിലേക്ക് തിരിക്കാൻ കഴിയും, സത്യം ഇതാണ് വായിക്കാം

“മോന്തായം വളഞ്ഞാൽ 64 ഉം വളയും ” എന്ന പഴഞ്ചൊല്ല് കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?

“മോന്തായം വളഞ്ഞാൽ 64 ഉം വളയും ” എന്ന പഴഞ്ചൊല്ല് കൊണ്ട് അർത്ഥമാക്കുന്നതെന്ത് ? മോന്തായം…

എന്താണ് കുറ്റാന്വേഷണ ശാസ്ത്രം ?

കുറ്റാന്വേഷണത്തിലും നീതിനിർവ്വഹണത്തിലും ഇന്ന് ഒഴിവാക്കാനാവാത്ത ഒന്നാണ് ഫോറൻസിക് സയൻസ് എന്ന പഠന മേഖല.