എവിടെ നിക്ഷേപിക്കണം ?

87

Iqbal Vatakara

 

എവിടെ നിക്ഷേപിക്കണം.

പണം ഉണ്ട് എവിടെ നിക്ഷേപിക്കണം എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട് എന്ന് പറഞ്ഞു കേൾക്കുന്നു. ഒന്നാമതായി പറയാനുള്ളത് ചുരുങ്ങിയത് അടുത്ത ആറു മാസം പട്ടിണിയാവാതെ ജീവിക്കാനുള്ള പണം കൈയ്യിൽ ഉണ്ടെങ്കിൽ അത് പണമായി തന്നെ സൂക്ഷിക്കണം. അതിൽ കൂടുതൽ ഉണ്ടെങ്കിൽ അടുത്ത ബന്ധുക്കളെ, കുടുംബാങ്ങളെ അത്തരം പരിധിയിൽ കൊണ്ടുവരാൻ പറ്റുന്ന വിധം മനുഷ്യരിൽ നിക്ഷേപിക്കണം, എന്ന് പറഞ്ഞാൽ കടം കൊടുക്കണം, അതും ഒരു വലിയ നിക്ഷേപമാണെന്ന് മനസിലാക്കണം. അത്‌ സൗഹൃദവലയങ്ങളിലേക്കും വ്യാപിപ്പിക്കാൻ ആവുമെങ്കിൽ വ്യാപിപ്പിക്കണം. ആർഭാടങ്ങൾക്ക് വേണ്ടിയല്ല, ജീവിക്കാനുള്ള മിനിമം പരിധികളിൽ എത്തിപ്പെടാൻ വേണ്ടി.

സ്വന്തം കഴിവുകൾ വർദ്ധിപ്പിക്കാൻ വേണ്ടിയും സമയവും പണവും നിക്ഷേപിക്കാൻ ആവുമെങ്കിൽ നിക്ഷേപിക്കാം, അവയൊക്കെ പ്രശ്നകാലം കഴിഞ്ഞാലും ഉപകാരപെടും .നാം അഭിമുകീകരിക്കുന്നത് ഒരു വൻപ്രതിസന്ധിയാണ് എന്ന് നമുക്ക് മനസിലാവണം. ലോകത്ത് എവിടെ ഓടി ഒളിച്ചാലും രക്ഷപെടാത്ത, എവിടെയെങ്കിലും പോയി പുതിയ സംരംഭങ്ങളിൽ ഏർപ്പെടാൻ പറ്റാത്ത അവസ്ഥ. യുദ്ധകാലത്ത് ആയുധങ്ങൾക്കാണ് കച്ചവടം എന്നത് പോലെ ഇന്ന് കൊവിഡിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള കച്ചവടം മാത്രമാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. മാസ്‌ക്കുകൾ, പിപിഇ കിറ്റുകൾ, സാനിടൈസറുകൾ, ഹാൻഡ് വാഷ്, എന്നിങ്ങനെയുള്ള സാധനങ്ങൾക്ക് സാധാരണയുടെ പത്തിരട്ടിയായിരിക്കുന്നു ആവശ്യം. അവ സ്വന്തം നാട്ടിൽ ചെറിയ ചിലവിൽ ഉത്പാദിപ്പിച്ചു വിറ്റുപോകുന്ന ആവറേജ് വിലകളിൽ കച്ചവടം നടത്തിയാൽ അവക്ക് കച്ചവടമുണ്ടാവും.

നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സോൾവ് ചെയ്യാനുതകുന്ന എന്തിനും കച്ചവടമുണ്ടാവും. പ്രശ്നങ്ങൾ ഓരോ ലോക്കലിറ്റിയിലും വ്യത്യസ്തമായിരിക്കും. അവ കണ്ടെത്തിയാൽ നിലനിൽപ്പിന്റെ ഭാഷ രൂപപെടും. ഷെയർ മാർക്കറ്റ്, സ്റ്റോക്ക് മാർക്കറ്റ് എന്നിവ ഊഹക്കച്ചവടത്തിന്റെ പരിധിയിൽ കണക്കു കൂട്ടേണ്ടവയാണ്. തടിയനാക്കാതെ, ബുദ്ധിക്ക് ഒരു റോളുമില്ലാതെ മാർക്കറ്റിന്റെ ചാഞ്ചാട്ടങ്ങൾക്ക് അനുസരിച്ച വിൽപ്പന നടന്നിരുന്ന ഷെയറുകൾ എല്ലാം വില ഇടിഞ്ഞുകൊണ്ടിരിക്കുക്കയാണ്. ലാഭ നഷ്ടങ്ങളുള്ള, നമുക്ക് അവയുടെ പൾസ്‌ കൃത്യമായി അസ്സെസ്സ് ചെയ്യാൻ സാധിക്കുന്ന സംരംഭങ്ങളിലാണ് നാം ഭാഗവാക്കാവേണ്ടത്. അതിനു നാം തന്നെ പലരും സംരഭകരാവുക എന്നതാണ് പോംവഴി. കൂട്ടായി നിന്നാൽ ഏർപ്പെടാൻ പറ്റുന്ന സംരംഭങ്ങൾ ഉണ്ടെങ്കിൽ നല്ല കാര്യക്ഷമമായ കൂട്ടായ്മകൾ ഉണ്ടാക്കപ്പെടണം.

കേരളത്തിനു, ഇന്ത്യക്ക് പ്രശ്നങ്ങളിൽ നിന്നും പെട്ടെന്ന് കരകയറാനായാൽ നമ്മുടെ സ്വയം പര്യാപ്തതക്കുതകുന്ന, മറ്റു ലോകങ്ങൾക്ക് ഉപകാരമുണ്ടാവുന്ന ( export demand ഉള്ള ) സംരംഭങ്ങൾ തുടങ്ങിയാൽ അവ നമുക്ക്, നമ്മുടെ നിലനില്പ്പിനു, പുരോഗതിക്ക് ഉപകാരപ്പെടും. പലപ്പോഴും പതിനൊന്നാം മണിക്കൂറുകളിലെ പരിഹാരങ്ങൾ ഉരുത്തിരിഞ്ഞു വരൂ.

നല്ല ക്ഷമ അവലംബിക്കപ്പെടേണ്ട മാസങ്ങളിലൂടെയാണ് നാം മുൻപോട്ട് പോകുന്നത്. വൾനെറബിൾ ആയ പിടിച്ചു നിൽക്കാൻ കെൽപ്പില്ലാത്ത സംരംഭങ്ങൾ തകർന്നു പോവും. പിടിച്ചു നിർത്താൻ ശ്രമിച്ചു ചുഴിയിലേക്ക് വീണുപോവരുത്. തകർന്നാൽ, മനശക്തിയുണ്ടെങ്കിൽ വീണ്ടും തുടങ്ങുകയും, പച്ച പിടിക്കുകയൂം ചെയ്യുമെന്ന വിശ്വാസത്തിൽ ഇപ്പോഴുള്ള പായ്കപ്പലിനെ ഉപേക്ഷിച്ചു കരക്കിറങ്ങി നിൽക്കുകയാണ് നല്ലത്. തത്ക്കാലം കോവിഡുമായുള്ള യുദ്ധത്തിൽ ഒളിച്ചോട്ടവും വനവാസവുമാണ് നല്ലത്.