ലോക കായിക ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാണികൾ ഒഴുകിയെത്തിയ കായികോൽസവം നടന്നത് എവിടെയാണ് ?

അറിവ് തേടുന്ന പാവം പ്രവാസി

ഉത്തര കൊറിയയിലെ മേയ് ഡേ സ്റ്റേഡിയം ആണ് ഏറ്റവും കൂടുതൽ കാണികൾ ഒഴുകിയെത്തിയ കായികോൽസവത്തിന്സാക്ഷ്യം വഹിച്ചത്. 1995 ഏപ്രിൽ 28, 29 തീയതികളിലാണ് ചരിത്രംകുറിച്ച ആ ‘തള്ളിക്കയറ്റ’ത്തിന് മേയ് ഡേ സ്റ്റേഡിയം വേദിയൊരുക്കിയത്.രണ്ടു ദിവസങ്ങളിലായി അവിടേക്ക് ഒഴുകിയെത്തിയത് ഏതാണ്ട് മൂന്നര ലക്ഷം കായികപ്രേമികൾ.കാണികളുടെ എണ്ണത്തിൽ ഇന്നും ലോക റെക്കോർഡാണിത്.

ലോക ചാംപ്യൻഷിപ്പ് റെസ്‍ലിങ്ങും (ഡബ്ലിയുസിഡബ്ലിയു), ന്യൂ ജപ്പാൻ പ്രൊ–റസ്‍ലിങ്ങും (എൻജെപി ഡബ്ലിയു) സംയുക്തമായി സംഘടിപ്പിച്ച ഗുസ്തി മൽസരങ്ങൾ കാണാനാണ് ഇത്രയധികം കാണികൾ മേയ് ഡേ സ്റ്റേഡിയത്തിലേക്ക് അന്ന് ഇരച്ചുകയറിയത്. ആദ്യ ദിവസം 1,65,000 കാണി കളും ,രണ്ടാം ദിവസം 1,90,000 കാണികളും മൈതാനത്തേക്ക് ഒഴുകിയെത്തി എന്നാണ് അധികാരികളുടെ അവകാശവാദം. തെക്കേ അമേരിക്കയിൽ ഓഗസ്റ്റ് 4നു മാത്രമാണ് ഈ മൽസരങ്ങൾ ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്തത്. ‘കോളിഷൻ ഇൻ കൊറിയ’ എന്നാണ് ഈ മൽസരങ്ങൾ ചരിത്രത്തിൽ ഇടംപിടിച്ചി
ട്ടുള്ളത്. ഉത്തര കൊറിയ ആതിഥ്യമരുളിയ വടക്കേ അമേരിക്കയിൽനിന്നുള്ള ആദ്യ പ്രഫഷണൽ പേയ്–പേർ–വ്യു (പിപിവി) ഗുസ്തി മൽസരം എന്ന പ്രത്യേകത ആ ടൂർണമെന്റിന് അവകാശപ്പെട്ടതാണ്. രണ്ടു ദിവസങ്ങളിലായി അരങ്ങേറിയത് എട്ടു മൽസരങ്ങൾ.

കാണികളുടെ ആവേശം മുൻനിർത്തി മുൻകൂർ തയാറാക്കിയ തിരക്കഥയ്ക്കനുസരിച്ചുള്ള ഗുസ്തി മൽസരങ്ങളാണ് പിപിവി ഇവന്റുകൾ. യുറഗ്വായും, ബ്രസീലും ഏറ്റുമുട്ടിയ 1950
ലെ ഫുട്ബോൾ ലോകകപ്പ് കലാശപ്പോരാട്ടം കാണാൻ രണ്ടു ലക്ഷത്തോളം കാണികൾ റിയോ ഡി ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറിയതായി ചരിത്രം പറയുന്നുണ്ടെങ്കിലും ഇടമില്ലാത്തതിനാൽ നല്ലൊരു ശതമാനം കാണികളും സ്റ്റേഡിയത്തിനു പുറത്തും റിയോ നഗരത്തിലും കൂടി നിൽക്കുകയായിരുന്നു. ആ നേട്ടമാണ് 1995ൽ മേയ് ഡേ സ്റ്റേഡിയം മറികടന്നത്.
വാൽ കഷ്ണം

മേയ് ഡേ സ്റ്റേഡിയം:പ്യോങ്യാങ്ങിലെ റൺഗ്ര ദ്വീപിൽ സ്ഥിതി ചെയ്യുന്ന മേയ് ഡേ സ്റ്റേഡിയം 1989 മേയ് ഒന്നിനാണ് തുറന്നത്. 1988 ഒളിംപിക്സ് വേദിക്കുള്ള അവകാശം ദക്ഷിണ കൊറിയയിലെ സോളിന് അനുവദിച്ചപ്പോൾ, തങ്ങളാണ് യഥാർഥ കൊറിയ എന്ന് ലോകത്തെ അറിയിക്കാനുള്ള വാശിയാണ് ഇത്തരമൊരു സ്റ്റേഡിയം നിർമിക്കുന്നതിനെപ്പറ്റി ചിന്തിക്കാൻ ഉത്തര കൊറിയയെ പ്രേരിപ്പിച്ചത്.ഏഷ്യയിലെ ഏറ്റവും വലിയ മൈതാനം എന്ന ഖ്യാതിയോടെയായിരുന്നു ഉദ്ഘാടനം. 1989 ജൂലൈയിൽ ആദ്യ മഹാമേളയ്ക്ക് സ്റ്റേഡിയം വേദിയൊരുക്കി– 13–ാമത് വേൾഡ് വെസ്റ്റിവൽ ഓഫ് യൂത്ത് ആൻഡ് സ്റ്റുഡന്റ്സ്. അതിനു ശേഷം മറ്റനേകം കായിക മേളകൾക്കും ജനകീയോൽസവങ്ങൾക്കും മേയ് ഡേ സ്റ്റേഡിയം വേദിയൊരുക്കി. 2013ൽ പുനർനിർമാണത്തിനായി സ്റ്റേഡിയം അടച്ചു. 2015ൽ വീണ്ടും തുറന്നു കൊടുത്തപ്പോൾ മറ്റൊരു റെക്കോർഡും മേയ് ഡേ സ്വന്തമാക്കി: ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം. ആകെ സീറ്റുകളുടെ എണ്ണം 1,14,000. സീറ്റുകളുടെ എണ്ണത്തിൽ ഇപ്പോൾ ലോകത്ത് രണ്ടാം സ്ഥാനത്തുള്ളത് അഹമ്മദാബാദ് മൊട്ടേരയിലെ സർദാർ പട്ടേൽ സ്റ്റേഡിയമാണ്: ആകെ 1,10,000 സീറ്റുകൾ. 20 ഹെക്ടിറ
ലായി വ്യാപിച്ചുകിടക്കുന്നതാണ് ഈ മൈതാനം.മേയ് ഡേ സ്റ്റേഡിയത്തിൽ ഒന്നര ലക്ഷം സീറ്റുകൾ ഉണ്ടെന്നാണ് ഉത്തരകൊറിയ അവകാശപ്പെട്ടിട്ടുള്ളത്.

ഫുട്ബോളും ,അത്‍ലറ്റിക് മൽസരങ്ങളും കൂടാതെ നിരവധി ജനകീയ കായികവിനോദങ്ങൾക്കും ഈ മൈതാനം വേദിയൊരുക്കിയിട്ടുണ്ട്. ഉത്തര കൊറിയയിലെ നിരവധി ദേശീയ ആഘോഷങ്ങൾക്കും കിം കുടുംബ ത്തിന്റെ പെരുമ വിളിച്ചോതുന്ന പല പരിപാടി കൾക്കും മേയ് ഡേ മൈതാനം സാക്ഷ്യം വഹിച്ചു. 2018ലെ കൊറിയൻ ഉച്ചകോടിക്ക് വേദിയൊരുക്കിയതും ഇതേ സ്റ്റേഡിയമാണ്. അന്ന് ഇരു കൊറിയകളുടെയും തലവൻമാർ പ്രസംഗിക്കുന്നതു നേരിൽകാണാനെത്തിയത് ഒന്നര ലക്ഷം ഉത്തര കൊറിയക്കാർ.

You May Also Like

നയാഗ്ര വെള്ളച്ചാട്ടത്തിൽ വീണ എത്രപേർ രക്ഷപെട്ടിട്ടുണ്ട് ?

കനേഡിയൻ പ്രവിശ്യയായ ഒന്റാരിയോയ്ക്കും യു.എസ്. സംസ്ഥാനമായ ന്യൂയോർക്കിനുമിടയിൽ നയാഗ്ര മലയിടുക്കിന്റെ തെക്കേ അറ്റത്തുള്ള മൂന്ന് വെള്ളച്ചാട്ടങ്ങളുടെ…

എന്താണ് ബ്ലാക്ക് ലൈവ്സ് മാറ്റര്‍ ?

എന്താണ് ബ്ലാക്ക് ലൈവ്സ് മാറ്റര്‍ ? അറിവ് തേടുന്ന പാവം പ്രവാസി കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍…

അന്ന് എ പി ജെ അബ്ദുൽ കലാം ആർമി യൂണിഫോം ധരിച്ച് മേജർ ജനറൽ പൃഥ്വിരാജ് എന്ന പേര് സ്വീകരിക്കാൻ കാരണമെന്ത് ?

ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് കൂടുതൽ ദിശാബോധം കൈവന്ന ഓപ്പറേഷൻ ശക്തി എന്ന നാമത്തിൽ അറിയപ്പെട്ട ആണവ…

ഇന്ത്യയിൽ നീതിപൂർവവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പുകൾക്കു കളമൊരുക്കിയ ടി എൻ ശേഷൻ

തന്റെ തിരഞ്ഞെടുപ്പു പരിഷ്കാരങ്ങൾ അദ്ദേഹത്തിന് അസംഖ്യം ശത്രുക്കളെ സമ്മാനിച്ചെങ്കിലും ജനങ്ങൾ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെ അകമഴിഞ്ഞ് അംഗീകരിച്ചു.