Fitness
ഏതെല്ലാം വൈറ്റമിനുകള്‍ നമുക്ക് വേണം?
ഹൃദ്രോഗം , ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ വരാതെ വൈറ്റമിനുകള്‍ നമ്മെ രക്ഷിക്കുന്നു.
298 total views

വൈറ്റമിനുകള്‍,മിനറലുകള്‍ തുടങ്ങിയവ നമുക്ക് ആവശ്യം തന്നെ. ഹൃദ്രോഗം , ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ വരാതെ വൈറ്റമിനുകള്‍ നമ്മെ രക്ഷിക്കുന്നു. ഇവ അടങ്ങിയ ഗുളികകള്‍ പലരും കഴിക്കാറുണ്ട്. പക്ഷേ നമുക്ക് സമ്പുഷ്ടമായ ആഹാരം കഴിക്കുക വഴി എല്ലാ വൈറ്റമിനുകളും ലഭ്യമാവും എന്ന കാര്യം ഇവിടെ ഓര്‍മ്മിപ്പിക്കുന്നു. അവ എവിടെയൊക്കെ നിന്ന് നമുക്ക് ലഭിക്കും എന്ന് കൂടി നോക്കാം.
വൈറ്റമിന്‍ എ(ബീറ്റ കരോട്ടിന്‍)
കാരറ്റ്, മധുരക്കിഴങ്ങുകള്‍ , ഗ്രീന്‍ പെപ്പര്‍ തുടങ്ങിയവയില്‍ ബീറ്റ കരോട്ടിന്‍ ധാരാളമായി ഉണ്ട് . വൈറ്റമിന്‍ എ ആയി ശരീരത്തിനുള്ളില്‍ ചെന്ന് ബീറ്റ കരോട്ടിന്‍ രൂപാന്തരം പ്രാപിക്കും. കാഴ്ചക്ക് മികവേകുക, രോഗ പ്രതിരോധം വര്‍ദ്ധിപ്പിക്കുക , ചര്‍മ്മത്തിന് കാന്തി കൂട്ടുക തുടങ്ങിയ കാര്യങ്ങള്‍ ഈ വൈറ്റമിന്‍ ചെയ്യുന്നുണ്ട്. ക്യാന്‍സര്‍ വരില്ല എന്ന് പറഞ്ഞു കൊണ്ട് ഈ വൈറ്റമിന്‍ ഗുളിക രൂപത്തില്‍ കഴിച്ചതുകൊണ്ട് പ്രയോജനം ഒന്നുമില്ല.
കാത്സിയം
നമ്മുടെ ശരീരത്തിനാവശ്യമായ കാത്സ്യം പാല് , തൈര് , നെയ്യ് തുടങ്ങിയവയില്‍ നിന്നും ലഭ്യമാണ് . എല്ലുകളുടെ ശക്തിക്ക് കാത്സ്യം അത്യന്താപേക്ഷിതം ആണ്.
ചിലര്‍ക്ക് ഇവ ഇഷ്ടമല്ല. അങ്ങിനെ ആണെങ്കില്‍ ഗുളികയോ കാത്സ്യം അടങ്ങിയ കൊമേര്‍സ്യല്‍ ആഹാരങ്ങള്‍ തുടങ്ങിയവയോ കഴിക്കാം. മൂത്രത്തില്‍ കല്ലുള്ളവര്‍ കാത്സ്യം ഗുളികകള്‍ കഴിക്കാതെ ഇരിക്കുന്നത് ആവും നന്ന്. ഗുളിക രൂപത്തിലുള്ള കാത്സ്യം എഴുപതു വയസ്സ് കഴിഞ്ഞ സ്ത്രീകളില്‍ ഹൃദ്രോഗം ഉണ്ടാക്കും എന്നും പറയുന്നു. ഗുളിക രൂപത്തില്‍ ആണ് നിങ്ങള്‍ കാത്സ്യം കഴിക്കുന്നതെങ്കില്‍ അത് അഞ്ഞൂറ് മില്ലി ഗ്രാമില്‍ കൂടുതല്‍ ആവരുത് എന്നാണു വിദഗ്ദര്‍ പറയുന്നത്
ഫോളിക് ആസിഡ്
ശിശുക്കളില്‍ നട്ടെല്ലിനെ ബാധിക്കുന്ന ജന്മ വൈകല്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സഹായിക്കുന്ന വൈറ്റമിനാണ് ഇത്. ഇതിന്റെ കുറവുണ്ടെങ്കില്‍ ഹൃദ്രോഗം, രക്ത സംബന്ധമായ ക്രമക്കേടുകള്‍ , വിഷാദ രോഗം തുടങ്ങിയവ വരാമെന്ന് കരുതപ്പെടുന്നു. പച്ചക്കറികള്‍ , നാരങ്ങ ,ഓറഞ്ച് തുടങ്ങിയവയില്‍ ഫോളിക് ആസിഡ് അടങ്ങിയിരിക്കുന്നു.
അയണ്‍
ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറവായാല്‍ അനീമിയ ഉണ്ടാകും. അയണിന്റെ കുറവ് ഗര്‍ഭകാലത്ത് കൂടുതലായി കാണപ്പെടുന്നു. മാംസം അടങ്ങിയ ആഹാരത്തിലാണ് അയണ്‍ കൂടുതലായും അടങ്ങിയിരിക്കുന്നത് . എന്നാല്‍ പച്ചക്കറികളിലും അയണിന്റെ അംശം അടങ്ങിയിട്ടുണ്ട് .
മള്‍ട്ടി വൈറ്റമിന്‍
വൈറ്റമിനുകളുടെ കോമ്പിനേഷനുകള്‍ ഗുളികകളായി കഴിക്കുന്നതുകൊണ്ട് വലിയ പ്രയോജനം ഇല്ല.
വൈറ്റമിന്‍ സി.
രോഗ പ്രതിരോധ ശക്തി ഈ വൈറ്റമിന്‍ വര്‍ദ്ധിപ്പിക്കും. കോമണ്‍ കോള്‍ഡ് ഇതിന്റെ ഉപയോഗം കൊണ്ട് പ്രതിരോധിക്കാം . നാരങ്ങ ഇനത്തിലുള്ള പഴ വര്‍ഗ്ഗങ്ങള്‍ , ബ്രോക്കോളി , ഗ്രീന്‍ പെപ്പര്‍ തുടങ്ങിയവയില്‍ ഈ വൈറ്റമിന്‍ ധാരാളം കണ്ടു വരുന്നു.
വൈറ്റമിന്‍ ഡി
കാത്സ്യം ശരീരത്തില്‍ ആഗിരണം ചെയ്യുവാന്‍ ഈ വൈറ്റമിന്‍ ആവശ്യമാണ്. എല്ലിന്റെയും പല്ലിന്റെയും ഉറപ്പിനു ഇത് വേണം. സൂര്യ പ്രകാശം ഇതുണ്ടാക്കാന്‍ ശരീരത്തെ സഹായിക്കും.
299 total views, 1 views today