ഈ രണ്ട് കാര്യങ്ങൾ നിങ്ങൾക്കറിയാമോ?

അറിവ് തേടുന്ന പാവം പ്രവാസി

സാധാരണയായി ട്രെയിനിൽ അവസാനം ബർത്ത് ബുക്ക് ചെയ്യുന്നവർക്കാണ് സൈഡ് സീറ്റ് കിട്ടാൻ സാധ്യത കൂടുതൽ. ട്രെയിനിൽ യാത്രക്കാരുടെ ഭാരം കൃത്യമായി വിന്യസിക്കുന്നതിന് വേണ്ടി ആദ്യം ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ലോവർ മിഡിൽ ബെർത്തും പിന്നെപ്പിന്നെ ബുക്ക് ചെയ്യുന്നവർക്ക് അതിനു സൈഡിലേക്കുള്ള ബെർത്തും ആണ് അനുവദിച്ചു നൽകുന്നത്. അതുകൊണ്ടാണ് അവസാനം ബുക്ക് ചെയ്യുന്നവർക്ക് സൈഡ് സീറ്റ് കിട്ടുവാനുള്ള സാധ്യത കൂടുന്നത്.

ജര്‍മ്മനിയില്‍ ജയില്‍ച്ചാടുന്നത് ഒരു തെറ്റായി കണക്കാക്കുന്നില്ല. സ്വതന്ത്രരാകാൻ നിങ്ങൾക്ക് എന്തും ചെയ്യാമെന്നത് ഒരു അടിസ്ഥാന മനുഷ്യ സഹജവാസനയായി ആണ് ജര്‍മ്മന്‍കാര്‍ കരുതുന്നത്. അതിനാൽ, ഒരു തടവുകാരൻ ജയിലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാൽ, അവർക്ക് ആ പ്രവൃത്തിക്ക് അധിക ശിക്ഷ ലഭിക്കില്ല. എന്നിരുന്നാലും, തടവുകാരൻ ഏതെങ്കിലും സ്വത്തിന് കേടുവരുത്തുകയോ, ആരെയെങ്കിലും വേദനിപ്പിക്കുകയോ, ആരെയെങ്കിലും കൊലപ്പെടുത്തുകയോ അല്ലെങ്കിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ മറ്റേതെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്യുകയോ ചെയ്താൽ, ആ കുറ്റങ്ങൾക്ക് അവർക്കെതിരെ കുറ്റം ചുമത്തപ്പെടും.

*

You May Also Like

ഭൂട്ടാന്റെ സംസാരിക്കുന്ന സ്റ്റാമ്പുകൾ

✍️ Sreekala Prasad ഭൂട്ടാന്റെ സംസാരിക്കുന്ന സ്റ്റാമ്പുകൾ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഭൂട്ടാൻ…

ടൈറ്റാനിക്ക് കപ്പൽ മുക്കിയ ഭീമൻ മഞ്ഞുമലയ്ക്ക് പിന്നീടെന്ത് സംഭവിച്ചു?

ടൈറ്റാനിക്ക് കപ്പൽ മുക്കിയ ഭീമൻ മഞ്ഞുമലയ്ക്ക് പിന്നീടെന്ത് സംഭവിച്ചു?⭐ അറിവ് തേടുന്ന പാവം പ്രവാസി ????അന്റാർട്ടിക്കയുടെ…

വയനാടിന്റെ പരമ്പരാഗത ജലകുംഭം…കേണി

മൂത്ത കരിമ്പനയുടെ ചോറ് കളഞ്ഞ തടി, ജലം ഉറവയെടുക്കുന്ന സ്ഥലത്ത് മണ്ണിൽ ഇറക്കി വെച്ചാണ് കേണികൾ നിർമ്മിക്കുക. പനത്തടി ഇറക്കിവച്ച് ഉണ്ടാക്കുന്നതിനെ പനംകേണികൾ എന്ന് വിളിക്കും. പാറക്കൂട്ടങ്ങൾക്ക് മുകളിലും മലമുനമ്പിലും ചതുപ്പിലും ഇത്തരം ജലസ്രോതസ്സുകൾ ഉണ്ടാകും

കപ്പൽ മുങ്ങുന്നതല്ല കേട്ടോ, ഇതാണ് ഫ്ളിപ് ഷിപ്പ് ! എന്താണ് ഫ്ളിപ് ഷിപ്പ് ?

Gokul Haridas നമുക്കിന്നൊരു കപ്പൽ പരിചയപെട്ടാലോ, കപ്പലെന്നു പറഞ്ഞാൽ ഒരു തല തിരിഞ്ഞ കപ്പൽ. പൊതുവെ…