സ്കൂളുകളില്‍ നിന്നും ഗ്രാമര്‍ കലക്കിക്കുടിച്ച് ഒടുവില്‍ ഇംഗ്ലീഷ് ഭാഷയോട് തന്നെ വെറുപ്പായി ബബ്ബബ്ബ അടിക്കുന്ന ഞാനുള്‍പ്പടെയുള്ള മലയാളി സുഹൃത്തുക്കള്‍ക്കായി ചെറിയ നുറുങ്ങുകള്‍ അവതരിപ്പിക്കുകയാണ് ഇവിടെ. ഞാനും ഇംഗ്ലീഷ് ഭാഷ പഠിച്ചു വരുന്ന ആളാണ്. അത് കൊണ്ട് തെറ്റുകള്‍ വന്നേക്കാം. തിരുത്തുമല്ലോ.
“ഞാന്‍ രാത്രി ഭക്ഷണം കഴിച്ചു” എന്ന് എങ്ങിനെ ബ്രിട്ടീഷ് ഇംഗ്ലീഷില്‍ പറയാം എന്ന് നോക്കാം നമുക്ക്. ഗ്രാമര്‍ മാത്രം പഠിച്ചു വരുന്ന ആരും പറയുക ഇങ്ങനെ ആയിരിക്കും.
I ate my dinner
ഗ്രാമര്‍ നോക്കിയാല്‍ മുകളില്‍ എഴുതിയത് കറക്റ്റ് ആണ്. എന്നാല്‍ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന ബ്രിട്ടനില്‍ പോയി ഇങ്ങനെ പറഞ്ഞാല്‍ അവര്‍ നിങ്ങളെ ഒന്ന് നോക്കും. അവരാരും ഇങ്ങനെ പറയാറില്ല എന്ന് ചുരുക്കം. പിന്നെങ്ങിനെ ആയിരിക്കും അവര്‍ അത് പറയുക ?
I had my dinner
എത്ര സിമ്പിളാണ് കാര്യം. അതായത് തിന്നുക, കുളിക്കുക, പാചകം ചെയ്യുക എന്നിവയുടെ സ്ഥാനത്ത് അതാത് ഇംഗ്ലീഷ് വാക്കുകള്‍ക്ക് പകരം മറ്റു ചില വാക്കുകള്‍ ആണ് ബ്രിട്ടീഷുകാര്‍ ഉപയോഗിക്കുക.
I ate my dinner – I had my dinner
I washed my dishes (plates) – I did my dishes
I cooked my dinner – I made my dinner
I bathed – I had my bath
പലര്‍ക്കും ഇതൊരു പുതിയ അറിവാകാം. ഈ ലേഖനം കാരണം ഒരാളെങ്കിലും അത് പഠിച്ചെങ്കില്‍ ലേഖകന്‍ ചാരിതാര്‍ത്ഥ്യം മാത്രം. പോസ്റ്റ് വായിച്ച ശേഷം ഷെയര്‍ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുവാന്‍ ശ്രമിക്കുമല്ലോ ?