ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സ്ഥലം ഏതാണ് ?

അറിവ് തേടുന്ന പാവം പ്രവാസി

ലോകത്തിലെ ഏറ്റവും ഫലഭൂയിഷ്ടമായ പ്രദേശങ്ങളിലൊന്നാണ് ഇന്ത്യയിലെ ഉത്തര മഹാസമതലം. ലോകത്തിലെ ഏറ്റവും വലിയ എക്കൽ മണ്ണ് (alluvial soil) നിക്ഷേപമുള്ള സമതലവും ഇതാണ്. മിതശീതോഷ്ണ കാലാവസ്ഥ, ഇഷ്ടംപോലെ വെള്ളം, കൃഷിയിട ങ്ങളുടെ ധാരാളിത്തം.ഇക്കാരണങ്ങൾ കൊണ്ടുതന്നെ ലോകത്തെ ഏറ്റവും ജനവാസമു ള്ള മേഖലകളിൽ മുൻപന്തിയിലാണ് ഉത്തര മഹാസമതലം. ഭാരതീയസംസ്കാരത്തിന്റെ ഈറ്റില്ലമായ ഈ ദേശം പുരാണങ്ങളിൽ ആര്യാവർത്തം എന്നറിയപ്പെടുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ഭൂമി യാണ് ഇവിടം. ഇന്ത്യയുടെ ധാന്യപ്പുര എന്ന് പേരുകേട്ട പ്രദേശംകൂടിയാണിത്. ഇന്ത്യ ആകെ ഉത്പാദിപ്പിക്കുന്ന ഗോതമ്പിന്റെ 70 ശതമാനവും, ആകെ നെല്ലുത്പാദനത്തിന്റെ 50 ശതമാനവും ഈ പ്രദേശത്തുനിന്നാണ്. പഞ്ചാബ്,രാജസ്ഥാൻ, ഹരിയാണ, ഉത്തർപ്രദേശ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളി ലൂടെ ഈ സമതലപ്രദേശം വ്യാപിക്കുന്നു.അതീവ ഫലഭൂയിഷ്ഠമായ എക്കൽ മണ്ണു നിക്ഷേപമാണ് ഈ സമതലത്തെ കാർഷിക വിളകളുടെ പറുദീസയാക്കിമാറ്റുന്നത്.

ഹിമാലയൻനദികളും, അവയുടെ പോഷക നദികളും കാലാകാലമായി അവസാദങ്ങൾ നിക്ഷേപിച്ചാണ് ഈ സമതലം രൂപപ്പെട്ടത്. സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികൾ ചേർന്ന് നിർമിച്ച സമതലം എന്ന് ഒറ്റവാചകത്തിൽ പറയാം. ഈ സമതലത്തിന്റെ പടിഞ്ഞാറൻ ഭാഗം സിന്ധുനദിയാലും ,മധ്യഭാഗം ഗംഗാനദി കാരണവും, കിഴക്കൻഭാഗം ബ്രഹ്മപുത്രയുടെ ഒഴുക്കിന്റെ ഫലമായും രൂപപ്പെട്ടതാണ്. നെല്ല്, ഗോതമ്പ്, റാഗി, ജോവർ, ബജ്റ, കരിമ്പ്, പരുത്തി, ചണം, സൂര്യകാന്തി, പയറുവർഗങ്ങൾ, പഴവർഗങ്ങൾ എന്നിവ ഇവിടെ ധാരാളമായി ഉത്പാദിപ്പിക്കപ്പെടുന്നു. ഹിമാലയത്തിന്റെ തെക്കുഭാഗത്താണ് ഈ സമതലപ്രദേശം. ഇന്ത്യൻ ഉപദ്വീപീയ പീഠഭൂമിവരെ (The Peninsular Plateau) ഇത് വ്യാപിച്ചുകിടക്കുന്നു.

You May Also Like

ദക്ഷിണാഫ്രിക്കയ്ക്ക് ജന്മം നൽകിയ കപ്പൽ ദുരന്തം

ദക്ഷിണാഫ്രിക്കയ്ക്ക് ജന്മം നൽകിയ കപ്പൽ ദുരന്തം Sreekala Prasad 1647 ജനുവരി 16-ന്, മൂന്ന് ഡച്ച്…

ദക്ഷിണ സുഡാൻ മുതൽ നൈജർ വരെ, ലോകത്തിലെ ഏറ്റവും ദരിദ്രരായ 5 രാജ്യങ്ങൾ

ഒരു വശത്ത്, സാങ്കേതികവിദ്യയിലും ശാസ്ത്രത്തിലും ലോകം ശ്രദ്ധേയമായ ഉയരങ്ങൾ കൈവരിക്കുമ്പോൾ, വിവിധ രാജ്യങ്ങളിൽ തികച്ചും വ്യത്യസ്തമായ…

ഭൂമിയിലെ വിചിത്രമായ കാഴ്ചകളില്‍ ഒന്നാണ് ജയന്‍റ് കെറ്റില്‍

ഇവയുടെ ആകൃതിയില്‍ കാണപ്പെടുന്ന ഒട്ടേറെ ജലാശയങ്ങളുണ്ട് . ഇവയെയാണ് ജയന്‍റ് കെറ്റില്‍ അഥവാ ഭീമന്‍ കെറ്റില്‍ എന്ന് വിളിക്കുന്നത്. അമാനുഷിക ജീവികള്‍ വെള്ളം കുടിക്കാനായി നിർമിച്ച വലിയ പാത്രങ്ങളാണ് ഇവയെന്ന് നാടോടിക്ക ഥകളില്‍ പറയുന്നു

എന്തുകൊണ്ടാണ് പ്ലാസ്റ്റിക് കത്തിക്കരുത് എന്നു പറയുന്നത് ?

അന്തരീക്ഷത്തിൽ ചെറിയ തോതിൽ കാണപ്പെടുന്ന ഈ വാതകം അമിതമായി ശ്വാസകോശത്തിലെത്തുന്നത് മരണത്തിനു പോലും കാരണമായേക്കാം