സൗരയൂഥത്തിലെ “ചീഞ്ഞുനാറുന്ന ഗ്രഹം” എന്ന് വിശേഷിപ്പിക്കുന്ന ഗ്രഹം ഏത് ?

അറിവ് തേടുന്ന പാവം പ്രവാസി

സൗരയൂഥത്തിൽ ‘ചീഞ്ഞുനാറുന്ന ഗ്രഹം ‘എന്ന് വിശേഷിപ്പിക്കുന്നത് യുറാനസിനെ ആണ്. ചീഞ്ഞമുട്ട പോലെയോ, ‘കീഴ് വായു’ പോലെയോ ആണ് യുറാനസിലെ അന്തരീക്ഷ ഗന്ധമെന്ന് ശാസ്ത്രജ്ഞർ പറയുന്നത്. ഹൈഡ്രജൻ സൾഫൈഡിന്റേയും, അമോണിയയുടെയും രാസമിശ്രിതമാണ് യുറാനസിന്റെ അന്തരീക്ഷം നിറഞ്ഞിരിക്കുന്ന ത്.ഹവായിയിലെ മൗന കീയിലുള്ള 8-മീറ്റർ ജെമിനി നോർത്ത് ടെലിസ്കോപ്പ് ഉപയോഗിച്ചാണ് യുറാനസിനെ മൂടുന്ന വാതകത്തെ തിരിച്ചറിഞ്ഞത്.

ഗ്രഹത്തിന്റെ അന്തരീക്ഷത്തിലുള്ള മേഘപാളിയിൽ നിന്നുമുള്ള സൂര്യപ്രകാശത്തിന്റെ പ്രതിഫലനത്തിൽ നിന്നാണ് ടെലിസ്കോപ്പിലെ സ്പെക്ട്രോമീറ്റർ ഇത് കണ്ടെത്തിയത്.സൗരയൂഥത്തിന്റെ രൂപീകരണ സമയത്ത് യുറാനസിലെ നൈട്രജന്റേയും, സൾഫറിന്റെയും ( അമോണിയയും, യുറാനസിന്റെ പുതുതായി കണ്ടെത്തിയ ഹൈഡ്രജൻ സൾഫൈഡും ) തുലനാവസ്ഥ തീരുമാനിച്ചിരുന്നത് താപനിലയും, ഗ്രഹം രൂപപ്പെട്ട സ്ഥാനവുമാണ് .മേഘങ്ങളുടെ മുകളിൽ ചെറിയ അളവിൽ മാത്രമാണ് പൂരിത നീരാവി നിലകൊളുന്നത്. അമോണിയയുടെയും, ഹൈഡ്രജൻ സൾഫൈഡിന്റെയും സാന്നിധ്യം കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് അത് ഒരു വെല്ലുവിളിയായിരുന്നു. ജെമിനി ടെലിസ്കോപ്പാണ് ഈ നേട്ടത്തിന് സഹായിച്ചത്.മറ്റുഗ്രഹങ്ങളില്‍ നിന്നും വ്യത്യസ്ഥമായ ധാരാളം സവിശേഷതകൾ യുറാനസിന് ഉണ്ട്.

✨സൗരയൂഥത്തിലെ ഏറ്റവും തലതിരിഞ്ഞ ഗ്രഹമാണ് യുറാനസ്.സൗരയൂഥത്തിലെ ഏഴാമത്തെ ഗ്രഹമായ യുറാനസ് 98 ഡിഗ്രി ചെരിവില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഗ്രഹമാണ്.
✨ മറ്റെല്ലാ ഗ്രഹങ്ങളും അച്ചുതണ്ടിനോട് ലംബമായി കറങ്ങുമ്പോള്‍ യുറാനസ് മാത്രം തിരശ്ചീനമായാണ് കറങ്ങുന്നത്.
✨ഭൂമിയുടെ നാലിരട്ടി വലിപ്പമുള്ള യുറാനസിന്റെ അടുത്തേക്ക് 1986 ൽ മനുഷ്യനിര്‍മ്മിതമായ വോയേജര്‍ 2 ന് മാത്രമാണ് ചെന്നെത്തനായിട്ടുള്ളത്.

You May Also Like

ഒച്ചുകള്‍ മൂന്ന് വര്‍ഷം വരെ സുഖമായി ഉറങ്ങുന്നത് എന്തിനാണ് ?

ഒരു ഒച്ച് ഉറങ്ങുകയാണോ, അതോ ഉണർന്നിരിക്കുകയാണോ? എന്ന് സൂക്ഷിച്ചുനോക്കിയാൽ നമുക്ക് മനസിലാക്കാം.

കപ്പിത്താന്മാരുടെ അസുഖം എന്ന് വിളിക്കുന്ന രോഗം ഏത് ?

കപ്പിത്താന്മാരുടെ അസുഖം എന്ന് വിളിക്കുന്ന രോഗം ഏത് ? അറിവ് തേടുന്ന പാവം പ്രവാസി ജീവകം…

ചന്ദ്രനിൽ സ്ഥലം വാങ്ങാൻ സാധിക്കുമോ ?

ചന്ദ്രനിൽ സ്ഥലം വാങ്ങാൻ സാധിക്കുമോ ? അറിവ് തേടുന്ന പാവം പ്രവാസി 👉 ഇപ്പോൾ മാധ്യമങ്ങളിൽ…

ഇന്ത്യയുടെ ഭരണഘടനയെ “വായ്പകളുടെ സഞ്ചി “എന്ന് വിളിക്കാൻ കാരണം എന്ത് ?

ഇംഗ്ളണ്ടിൽ നിർമ്മിച്ച പേപ്പറിലാണ് ഇന്ത്യൻ ഭരണഘടന എഴുതപ്പെട്ടത്. ഇന്ത്യൻ പാർലമെൻറ് ലൈബ്രറിയിൽ ഹീലിയം നിറച്ച പ്രത്യേക പേടകത്തിലാണ് ഭരണഘടനയുടെ യഥാർത്ഥ പ്രതികൾ സൂക്ഷിച്ചിരിക്കുന്നത്.