നമ്മുടെയൊക്കെ ട്രെയിനുകളിൽ എന്തിനാണ് ഈ മഞ്ഞ സീബ്രാ ലൈനും വൈറ്റ് സീബ്രാ ലൈനും ?

186

നബീൽ ഹസ്സൻ

നിങ്ങൾ എപ്പോഴെങ്കിലും ആലോചിട്ടുണ്ടോ നമ്മുടെയൊക്കെ ട്രെയിനുകളിൽ എന്തിനാണ് ഈ മഞ്ഞ സീബ്രാ ലൈനും വൈറ്റ് സീബ്രാ ലൈനും ?

എങ്കിൽ അറിഞ്ഞോളൂ നമ്മുക്കൊക്കെ ട്രെയ്നിൽ കയറാൻ പോകുമ്പോൾ ആകെ ഒരു കൺഫ്യുഷൻ നമ്മുടെയൊക്കെ മുഖത്ത് കാണാൻ സാധിക്കും അതെന്താണെന്നോ നമ്മുടെ കോച്ചു ഏതാണ് എന്ന് കണ്ടുപിടിക്കാനുള്ള കൺഫ്യുഷൻ. ട്രെയിൻ വന്നാൽ ആകെ മൊത്തത്തിൽ ഒരു കൺഫ്യൂഷനാണ് നമുക്കിടയിൽ ഉണ്ടാവാറുള്ളത്. ഏതാണ് ജനറൽ ബോഗി ഏതാണ് നമ്മൾ ബുക്കിങ് ചെയിത ബോഗി എന്നൊക്കെയുള്ള ചിന്ത നമ്മെ വല്ലാതെ അലട്ടും അതിൽ നിന്നും ഒരു പരിധിവരെ നമ്മുക്ക് ഈ മഞ്ഞയും വെള്ളയുമുള്ള സീബ്രാ ലൈനുകളിൽ നിന്നും മനസിലാക്കാം . ഇങ്ങനെ വെള്ളയും മഞ്ഞയും കാണുന്ന ബോഗികൾ ജനറൽ ബോഗികളാണ് അത് എളുപ്പത്തിൽ മനസിലാക്കാൻ വേണ്ടിയാണ് ഈ മഞ്ഞയും വെള്ളയുമുല്ല സീബ്രാ ലൈനുകൾ ബോഗികളിൽ വരച്ചിട്ടുള്ളത് .ഇപ്പോൾ മനസിലായല്ലോ ഇനിയെങ്കിലും തെറ്റുകൾ ആവർത്തിക്കാതെ നമ്മുക്ക് ട്രെയിൻ യാത്ര സുഖകരമാവട്ടെ .