എന്താണ് വൈറ്റ് ടീ (വെളുത്ത ചായ) ?

അറിവ് തേടുന്ന പാവം പ്രവാസി

ബ്ലാക്ക് ടീ, ഗ്രീൻ ടീ എന്നിവയാണ് സാധാരണ നമ്മൾ കുടിക്കുന്നത്. എന്നാൽ വൈറ്റ് ടീ (വെളുത്ത ചായ) എന്ന ഒരു ചായയും ഉണ്ട്. തേയിലയുടെ മുള മാത്രം എടുത്താണ് വൈറ്റ് ടീ ഉണ്ടാക്കുക. ചായക്കൂട്ടത്തിലെ താരവും വൈറ്റ് ടീയാണ്. ഗുണമേന്മ മാത്രമല്ല വിലയും കൂടുത ലാണ്. വൈറ്റ് ടീക്ക് 100 ഗ്രാമിന് 1,000 രൂപയ്ക്കു മുകളിലാണ് വില. തേയിലയുടെ മുള ഉണക്കി എടുക്കുക മാത്രമാണ് വൈറ്റ് ടീയിൽ ചെയ്യുന്നത്. ഇത് പൊടിരൂപത്തിൽ ആയിരിക്കില്ല.

സാധാരണ ചായപ്പൊടിയെക്കാൾ കൂടുതൽ ആന്റി ഓക്സിഡന്റുകൾ ഇതിലുണ്ട്.വിരിഞ്ഞു വരുന്നതിനു മുൻപുള്ള ഇളം പച്ച ഇലകളും, തിരികളും ശ്രദ്ധാപൂർവം കൈകൊ ണ്ടു പറിച്ചാണ് എടുക്കുക. ആന്റി ഓക്സിഡന്റു കൾ നഷ്ടപ്പെടാതെ സൂര്യപ്രകാശമോ, മറ്റു മാർഗങ്ങളോ ഉപയോഗിച്ച് പ്രത്യേക ഊഷ്മാ വിലാണ് ഇത് ഉണക്കിയെടുക്കുന്നത്. ഒരു ഏക്കറിൽനിന്ന് ശരാശരി 400 ഗ്രാം മാത്രമാണ് വൈറ്റ് ടീ ലഭിക്കുക. കേരളത്തിൽ പൊതുവേ വൈറ്റ് ടീക്ക് ഡിമാൻഡ് കുറവാണ്. വിദേശ രാജ്യങ്ങളിൽ ആവശ്യക്കാരുണ്ട്.തേയില നാമ്പുകൾ വിടരും മുൻപ് അതിലെ വെള്ള നാരുകൾ നിലനിൽക്കെ തന്നെ നുള്ളി നേരിട്ട് ഉണക്കി പൊടിച്ചെടുക്കുന്ന തേയിലയാണ് വൈറ്റ് ടീ അഥവാ വെള്ള തേയില.

രാസപ്രക്രിയയിലൂടെ തേയിലയുടെ കടുപ്പം കൂട്ടാറില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. . പതിവ് പ്രോസസിങ് രീതികളൊന്നും ഉപയോഗിക്കില്ല. ഇതുമൂലം ഗ്രീൻ ടീയേക്കാൾ ആന്റി ഓക്സിഡന്റും , ഫ്ലേവനോയിഡ്സും മൂന്നിരട്ടിയോളമുണ്ട്. ഇളം മഞ്ഞനിറമാണ് വൈറ്റ് ടീ ഉപയോഗിച്ചുള്ള ചായക്ക്. സാധാരണ ചായപ്പൊടി, ഗ്രീൻ ടീ എന്നിവയെ അപേക്ഷിച്ച് ഇതിലടങ്ങിയിരിക്കുന്ന കഫീനും കുറവാണ്. മധുരമില്ലാത്ത ഗ്രീൻ ടീ കുടിക്കുമ്പോഴുള്ള ചവർപ്പും കയ്പുമൊന്നും വൈറ്റ് ടീക്ക് ഇല്ല. നേരിയ മധുരത്തോടു കൂടിയ ഇളം രുചിയാണ്. കാൻസർ, ബിപി, കൊളസ്ട്രോൾ, ഹൃദ്രോഗ ങ്ങൾ, പ്രമേഹം എന്നിവയുള്ളവർക്ക് പ്രയോജനകരം. എല്ലുകളുടെ ആരോഗ്യത്തി നും , ശരീരത്തിലെ വിഷാംശങ്ങൾ നീക്കി ഡീടോക്സിഫിക്കേഷൻ നടത്തുന്നതിനും കഴിവുള്ളതായാണ് കണ്ടെത്തൽ. ചൈനയാണ് നിലവിൽ വൈറ്റ് ടീ ഉല്പാദനത്തിൽ മുന്നിൽ. അടുത്തിടെയായി കിഴക്കൻ നേപ്പാൾ, തായ്‌വാൻ, തായ്ലൻഡ്, തെക്കൻ ശ്രീലങ്ക, വടക്കുകിഴക്കൻ ഇന്ത്യ എന്നിവിടങ്ങളിലും ഉൽ‌പാദിപ്പിക്കുന്നുണ്ട്.

You May Also Like

കേരളത്തിലെ കള്ളുഷാപ്പുകളിൽ ലഭിക്കുന്ന വിഭവങ്ങൾക്ക് ആരാധകർ കൂടാൻ കാരണമെന്ത് ?

കള്ളുഷാപ്പുകളിൽ പാചകം ചെയ്യാൻ ഉപയോഗിക്കുന്ന ചേരുവകൾ ആണ് മറ്റൊരു പ്രധാന കാരണം.നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന പോലത്തെ ചേരുവകൾ ആണ് അവരും ഉപയോഗിക്കുന്നത്.

സ്‌നേക് വൈന്‍ എന്താണ്? ഇതിന്റെ ഉപയോഗമെന്ത് ?

സ്‌നേക് വൈന്‍ എന്താണ്? ഇതിന്റെ ഉപയോഗമെന്ത് ? അറിവ് തേടുന്ന പാവം പ്രവാസി സാധാരണരീതിയില്‍ നിര്‍മിക്കുന്ന…

സ്ട്രോബെറിയെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങൾ

ഒരു സാധാരണ സ്ട്രോബെറി പുറത്ത് ഏകദേശം 200 വിത്തുകൾ ഉണ്ട്, എന്നാൽ ആ വിത്തുകൾ ശരിക്കും വിത്തുകൾ അല്ല! കഴിക്കുമ്പോൾ പല്ലിൽ തടയുന്ന ആ ചെറിയ ‘വിത്തുകൾ’ യഥാർഥത്തിൽ ചെറിയ ഒരു പഴം ആണ്

ഏവർക്കും പ്രിയപ്പെട്ട ബോംബെ മിഠായിക്ക് നിരോധനം, കാരണം ഇതാണ്

രാജ്യത്തെ പല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ‘ബോംബെ മിഠായി’ അല്ലെങ്കിൽ കോട്ടൺ മിഠായിയുടെ വിൽപന നിരോധിക്കുകയാണ്,…