ആരാണ് അഘോരികള്‍ ?

അറിവ് തേടുന്ന പാവം പ്രവാസി

അഘോരികള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെയെല്ലാം മനസ്സില്‍ ഭയമാണ് ഉടലെടുക്കു ന്നത്. നഗ്നരായി, ചുവന്ന കണ്ണുകളും, ദേഹം മുഴുവന്‍ ഭസ്മവും പൂശി ജഡാധാരികളായി നഖവും, മുടിയും മുറിയ്ക്കാതെ പ്രാകൃത വേഷത്തില്‍ നടക്കുന്നവരാണ് ഇവര്‍. ഇവരുടെ ജീവിതവും പലപ്പോഴും ദുരൂഹത നിറഞ്ഞ തും,അജ്ഞാതവുമാണ്.

ലോകം എപ്പോഴും,അറപ്പോടെയും വെറുപ്പോ ടെയുമാണ് ഇവരെ കാണുന്നത്. മൃതദേഹങ്ങളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നു എന്നതും ഇതിനൊരു കാരണം തന്നെയാണ്. മാത്രമല്ല അഘോരികള്‍ കഴിയ്ക്കുന്ന പാത്രത്തില്‍ നിന്നു തന്നെ മറ്റു ജന്തുക്കള്‍ക്കും ഭക്ഷണം നല്‍കുകയും ചെയ്യുന്നു. ഇതെല്ലാം ഇവരെ സാധാരണ ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നു. മാത്രമല്ല ജഡാധാരികളായ ഇവര്‍ക്ക് ശിവനാണ് പരമമായ ദൈവം.

ശിവാരാധനയാണ് ഇവര്‍ക്കെല്ലാം.ഇവരെല്ലാം ശിവന്റെ ഓരോ അവതാരങ്ങളാണ് എന്നാണ് സ്വയം വിശ്വസിക്കുന്നത്. ഇന്ന് കാണുന്ന അഘോരി ആചാരങ്ങള്‍ക്ക് തുടക്കം കുറിച്ചത് കിനാറാം എന്ന സന്യാസിയാണ്.ഇവരുടെ കൈവശമുള്ള മരുന്നുകളുടെ അത്ഭുത ശക്തി പലരേയും അത്ഭുതപ്പെടുത്തുന്നതാണ്. ആധുനിക വൈദ്യശാസ്ത്രത്തിനു പോലും മാറ്റാന്‍ കഴിയാത്ത പല ഗുരുതരമായ രോഗങ്ങള്‍ക്കും ഇവര്‍ക്കിടയില്‍ മരുന്നുണ്ട്. മനുഷ്യന്‍ മരിച്ചതിനു ശേഷം ചുടലക്കളങ്ങളില്‍ ദഹിപ്പിക്കപ്പെടുമ്പോള്‍ ശരീരത്തില്‍ നിന്നും ഊറിവരുന്ന നെയ്യാണ് പലപ്പോഴും ഇത്തരം മരുന്നായി ഇവര്‍ ഉപയോഗിക്കുന്നത്.ഏത് പ്രതിസന്ധിയേയും തരണം ചെയ്യാന്‍ ഇവര്‍ക്ക് കഴിയും. സാധാരണ ജനങ്ങള്‍ക്ക് ജീവിയ്ക്കാന്‍ പറ്റാത്ത മലമുകളിലും ,വന്യമൃഗങ്ങള്‍ നിറഞ്ഞ കാടുകളിലും ഇവര്‍ വാസമുറപ്പിക്കും. ഇവര്‍ക്കാകട്ടെ യാതൊരു വിധത്തിലുള്ള ആപത്തും ഉണ്ടാവുകയില്ല എന്നതും യാഥാര്‍ത്ഥ്യം.

ഏതൊരാളും ജനിയ്ക്കുന്നത് അഘോരി യായിട്ടാണ് എന്നാണ് ഇവരുടെ വിശ്വാസം. കാരണം ഒരു കുഞ്ഞ് ജനിയ്ക്കുമ്പോള്‍ ആ കുഞ്ഞിന് ആരോടും യാതൊരു തരത്തിലുള്ള ദേഷ്യമോ, വേര്‍തിരിവോ ഒന്നും കാണിയ്ക്കാന്‍ കഴിയില്ല.നഗ്നതയാണ് തങ്ങളുടെ മോക്ഷത്തി ലേക്കുള്ള വഴി എന്നാണ് ഇവര്‍ വിശ്വസിക്കു ന്നത്. അതുകൊണ്ട് തന്നെ ആള്‍ക്കൂട്ടത്തി നിടയില്‍ പോലും നഗ്നരായി ജീവിയ്ക്കാനാണ് ഇവര്‍ക്കിഷ്ടം. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഇത്തരത്തില്‍ അഘോരികള്‍ ദേഹം നിറയെ ചുടല ഭസ്മം പൂശി കാണപ്പെടുന്നു.

മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേ ര്‍പ്പെടുന്നത് അമാനുഷിക ശക്തികള്‍ ലഭിയ്ക്കാന്‍ കാരണമാകും എന്നാണ് ഇവരുടെ വിശ്വാസം. അഘോരികളിലെ സ്ത്രീകളും നഗ്നരായി തന്നെയാണ് കാണപ്പെടുന്നത്
.അഘോരികള്‍ മൃതദേഹം ഭക്ഷിക്കുന്നവരാണ് എന്നത് സത്യമാണ്. എന്നാല്‍ ഒന്നിനേയും കൊന്ന് തിന്നുന്ന ശീലം ഇവര്‍ക്കില്ല. മരിച്ച മനുഷ്യരുടെ മാംസമാണ് ഇത്തരത്തില്‍ അഘോരികള്‍

ഭക്ഷണമാക്കുന്നത്.അഘോരി കള്‍ക്ക് മാത്രമായി ചില ക്ഷേത്രങ്ങളുണ്ട്. മരണത്തെ പ്രതിരോധിയ്ക്കാന്‍ അഘോരിക ള്‍ക്ക് കഴിയും എന്നതാണ് വിശ്വാസം.അത്തരം വിശ്വാസങ്ങളള്‍ക്ക് ബലം കൂട്ടുന്ന ക്ഷേത്രളിൽ ചിലത്

✨നേപ്പാളിലെ കാഠ്മണ്ഠുവില്‍ സ്ഥിതി ചെയ്യുന്ന അഘോര്‍കുടി. ശ്രീരാമനാണ് ഇവിടുത്തെ പ്രതിഷ്ഠ.പാര്‍വ്വതി ദേവി ദുര്‍ഗ്ഗയായി കുടി കൊള്ളുന്ന ക്ഷേത്രമാണ് ഇത്. മഹിഷാസുര വധത്തിനു ശേഷം ദുര്‍ഗ്ഗാദേവി കുടിയിരുന്ന ക്ഷേത്രമാണിത്. ഇവിടത്തെ ഗുഹകളിലാണ് അഘോര സന്യാസികള്‍ ധ്യാനത്തിനായി എത്തുന്നത്.

✨ഉത്തരാഖണ്ഡിലെ കേദാരനാഥില്‍ സ്ഥിതി ചെയ്യുന്ന കാളീമഠം ആണ് മറ്റൊരു ക്ഷേത്രം. മനുഷ്യര്‍ക്കിടയിലേക്ക് വരാനും അവരുടെ ജീവിതശൈലികള്‍ സ്വീകരിക്കാനും തയ്യാറാകാത്ത അഘോരി സന്യാസികള്‍ ലോകസഞ്ചാരത്തിനിടയ്ക്ക് അവസാനമായി എത്തിച്ചേരുന്നത് ഇവിടെയാണ്.

✨വെസ്റ്റ്ബംഗാളിലെ താരാപീഠ് ആണ് അഘോരികളുടെ മറ്റൊരു ക്ഷേത്രം. തന്ത്രമന്ത്ര ങ്ങള്‍ക്ക് വളരെ പേരു കേട്ട ക്ഷേത്രമാണ് ഇത്.ക്ഷേത്രത്തിനോട് ചേര്‍ന്ന് തന്നെ ഒരു ശ്മശാനം ഉണ്ടെന്നതും അഘോ രികള്‍ തങ്ങളുടെ മന്ത്ര തന്ത്ര വിദ്യകളുമായി കഴിച്ചു കൂട്ടുന്നു എന്നതും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.

✨ മഹേശ്വരന്‍മാരുടെ സംഗമമാണ് ചിത്രകൂടക്ഷേത്രത്തില്‍ ഉള്ളത്. അഘോരി യായി മാറിയ പ്രതിഷ്ഠയാണ് ഇവിടുത്തേത്.

You May Also Like

1350 വർഷത്തിലധികം വ്യക്തമായ ചരിത്രമുള്ള ഇന്ത്യയിലെ ആദ്യകാല മുസ്ലീം നിവാസികളിലൊന്നായ തുളുനാട്ടിലെ ബ്യാരി സമൂഹത്തെ കുറിച്ച് വായിച്ചറിയാൻ

Sreekala Prasad ദക്ഷിണ കന്നടയിലെയും തുളുനാട്ടിലെയും മുസ്ലിങ്ങളെ പൊതുവെ വിളിക്കപ്പെടുന്ന പേരാണ് ബ്യാരി (ബിയറി). കാസര്‍കോട്…

ജനനേന്ദ്രിയം മുറിച്ചു മാറ്റുന്നത് വഴി തങ്ങളുടെ പാപങ്ങൾ പൊറുക്കപ്പെടും എന്ന് വിശ്വസിച്ചിരുന്ന മത വിഭാഗം ഏതാണ്?

ജനനേന്ദ്രിയം മുറിച്ചു മാറ്റുന്നത് വഴി തങ്ങളുടെ പാപങ്ങൾ പൊറുക്കപ്പെടും എന്ന് വിശ്വസിച്ചിരുന്ന മത വിഭാഗം ഏതാണ്?…

ദൈവത്താർ : നാടിന്റെ നായനാർ

അണ്ടലൂർ, കാപ്പാട്, മാവിലായി, പാടുവിലായി എന്നീ ക്ഷേത്രങ്ങളിൽ കുടികൊള്ളുന്ന നാലു ദൈവത്താർമാരും സഹോദരൻമാരാണ് എന്നാണ് വിശ്വാസം.

ഇന്ന് മഹാശിവരാത്രി, എന്താണ് ശിവരാത്രിയുടെ ഐതീഹ്യം

ഹൈന്ദവരുടെ പ്രത്യേകിച്ച് ശൈവരുടെ ഒരു പ്രധാനപ്പെട്ട ആഘോഷമാണ് മഹാശിവരാത്രി അഥവാ ശിവരാത്രി. പരമശിവനുമായി ബന്ധപ്പെട്ട ഏറ്റവും…