പെരിയ കൊമ്പാന’; ഭാരതവും ഹിന്ദുസ്ഥാനും

101

നമ്മുടെ നാട്ടിലെ തീവ്രഹിന്ദുത്വ വാദികൾ പറയുന്ന ഒരു കാര്യമാണ് നമ്മൾ എല്ലാം ഈ നാട്ടിൽ കാലാകാലങ്ങൾ ആയിട്ട് ഉള്ളവരാണ് എന്ന്…അതുകൊണ്ടുതന്നെ എല്ലാവരും ഹിന്ദുക്കളാണ് എന്നും ഹിന്ദുത്വ ആണ് മികച്ചതെന്നും വേദങ്ങൾ നാം ദൈവികമായി കാണണമെന്നും ഒക്കെ.ഈ വാദങ്ങൾക്ക്‌ ഏറ്റ ഏറ്റവും വലിയ അടിയാണ് HARVARD സർവകലാശാലയിലെ ജനിറ്റിസ്റ് ആയ David Reich ന്റെ പഠനത്തിൽ നിന്നും അവർക്കുണ്ടായത്..ഈ പഠനത്തിൽ ഹരിയാനയിലെ രാഖിഗാർഹിയിൽ നിന്നും 4500 വർഷങ്ങൾക്ക് മുൻപ് ജീവിച്ച ഒരു സ്ത്രീയുടെ അസ്ഥികൾ അതായത് സിന്ധു നദീതട സംസ്കാരം നിലനിൽക്കുമ്പോൾ ജീവിച്ച സ്ത്രീയുടെ അസ്ഥികൾ കിട്ടുകയുണ്ടായി…അവർ അതിൽ നിന്നും ജീനുകൾ extract ചെയ്ത് പഠനവിധേയമാക്കി.ആ പഠനത്തിൽ നിന്നും കിട്ടിയ തെളിവുകൾ അനുസരിച് ഇന്നത്തെ ഹിന്ദുയിസത്തിന്റെ ആദ്യത്തെ ആൾക്കാർ അതായത് indo-europen migrants അല്ലെങ്കിൽ ആര്യന്മാർ സിന്ധു നദീതട സംസ്കാരത്തിന്റെ പതനത്തിനു ശേഷമാണു ഭാരതത്തിൽ എത്തിയിട്ടുള്ളത് വ്യക്തമായി പറഞ്ഞാൽ തീവ്ര ഹിന്ദുത്വ വാദികൾ സമർത്ഥിക്കുന്നത് പോലെ സിന്ധു നദീതട സംസ്കാരം ഒരിക്കലും ഹിന്ദുയിസം എന്ന ഐഡിയോളജി ഉള്ള ഒന്നായിരുന്നില്ല.ഇനി മറ്റൊരു കാര്യം പറഞ്ഞു വെക്കാനുള്ളത് ആര്യന്മാരുടെ കുടിയേറ്റം ആണ് നമ്മുടെ നാട്ടിൽ ജാതീയ വേർതിരിവുകൾ ഉണ്ടാവാനുള്ള പ്രധാന കാരണം ….അവരാണ് ഇവിടെ ചാതുർവർണ്യം കൊണ്ടുവന്നതും…നോർത്ത് ഇന്ത്യൻ ബ്രാഹ്മിണന്മാരുടെ അല്ലെങ്കിൽ ഉയർന്ന ജാതിയിൽ ഉള്ളവരുടെ ജീനുകൾ പരിശോധിച്ചാൽ അവയിൽ 40 മുതൽ 80 % വരെ ആര്യൻ ജീനുകൾ അടങ്ങിയിട്ടുണ്ട്.മറ്റൊരു കാര്യം ഹിന്ദുത്വ വാദികൾ പറയും പോലെ ഇന്നുള്ള ജനങ്ങൾ ഒന്നും തന്നെ ഇന്ത്യയിൽ ഉണ്ടായിരുന്നവരല്ല..ഇന്ത്യയിലേക്ക് ആദ്യത്തെ കുടിയേറ്റം ഏകദേശം 65000 വർഷം മുന്നേ വന്ന ഔട്ട്‌ ഓഫ് ആഫ്രിക്ക കുടിയേറ്റം ആണ്…ശേഷം 10000 വർഷങ്ങൾക്ക് മുന്നേ ഇറാനിയൻ ഫാർമേഴ്‌സ് വന്നു ഏറ്റവും ഒടുവിലാണ് ആര്യന്മാർ അല്ലെങ്കിൽ pontis steppe migrants ഇവിടെ എത്തുന്നത് ഏകദേശം 2500 വർഷങ്ങൾക്ക് മുൻപ്.മറ്റൊരു ഉദാഹരണം എന്താണെന്നു വെച്ചാൽ വേദങ്ങളിലും ഹിന്ദു ഗ്രന്ധങ്ങളിലും എല്ലാം കുതിരകൾക്കും രഥങ്ങൾക്കും വലിയ പങ്കുണ്ട് എന്നാൽ സിന്ധു സംസ്കാരത്തിൽ നിന്നും രഥങ്ങളോ അല്ലെങ്കിൽ കുതിരകളെ മെരുക്കിയ തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.ഞാൻ പറയാൻ ഉദ്ദേശിച്ചത് ഇത്രേ ഉള്ളൂ ഹിന്ദുത്വ വാദികൾ പറയുന്ന പോലെ ഹിന്ദുയിസം അതി പുരാതനം ഒന്നുമല്ല നമ്മുടെ പൂർവികർ ഒന്നും തന്നെ ഹിന്ദുക്കളും ആയിരുന്നില്ല പ്രത്യേകിച്ചു south indians. വിശദമായ പോസ്റ്റ് വായിക്കാം


Author : Sharaf Salim

‘പെരിയ കൊമ്പാന’; ഭാരതവും ഹിന്ദുസ്ഥാനും.

ആരൊക്കെയാണ് ഇന്ത്യയുടെ യഥാർത്ഥ അവകാശികൾ?  ആരാണ് ഇന്ത്യയുടെ
യഥാർത്ഥ പൂർവികർ?

ഇന്ത്യയിലെ സംസ്‌കാരങ്ങളുടെ എല്ലാം ഉത്ഭവം എവിടുന്നാണ് ഉണ്ടായതു ?
എങ്ങിനെയാണ് ഉണ്ടായതു ? എന്നൊക്കെ ആലോചിച്ചു തുടങ്ങുന്നത് 1997-98
വർഷത്തിൽ, 9 ആം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. സിന്ധു നദീതട സംസ്കാരത്തെ
കുറിച്ചും , ഹാരപ്പൻ സംസ്കാരത്തെ കുറിച്ചും  മോഹൻജൊദാരോയോ
കുറിച്ചുമൊക്കെ ആദ്യമായി കേൾക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ
പൂർവികരെ കുറിച്ച് ആദ്യമായി ചിന്തിച്ചു തുടങ്ങുന്നതും അന്ന് മുതലാണ്.  

ഇന്നത്തെ പാകിസ്താനിലെ സ്വാത്ത് താഴ്വാരത്തിനും ഹിന്ദുകുഷ് പർവത
നിരകൾ മുതൽ ഇന്ത്യയിലെ സൗരാഷ്ട്ര മേഖല, ഇന്നത്തെ ഗുജറാത്തിലെ
ലോത് മേഖലവരെ, ഏകദേശം  1200 ഇൽ സ്ഥലങ്ങളിലായി ഒരു ദശ ലക്ഷം
കിലോമീറ്ററുകളിൽ അതികം വ്യാപിച്ച കിടന്നിരുന്ന ബ്രിഹത് സംസ്കാരങ്ങൾ
ആയിരുന്നു ഹാരപ്പൻ-സിന്ധൂ നാതീതട സംസ്കാരങ്ങൾ. ഒരു ചുരുങ്ങിയ
കാലം കൊണ്ട് അവയൊക്കെ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കപ്പെട്ടു.
എങ്ങിനെയാണ് ഇത് സംഭവിച്ചത് എന്ന ചോദ്യത്തിന് അന്ന് ആ ക്ലാസ്
എടുത്തിരുന്ന അദ്ധ്യാപിക പറഞ്ഞത് വൈദേശിക ആക്രമണം
എന്നായിരുന്നു അതിനുള്ള മറുപടി. 

പിന്നീട് ഇത്തരത്തിൽ പല തരത്തിലുള്ള സംശയങ്ങൾ ഉടലെടുത്തിരുന്നു.
  ഇരുപത്തോന്നു വർഷങ്ങൾക്കിടയിൽ പല തിയറി കളും വായിച്ചു,
ചരിത്രം, തത്വശാസ്ത്രം( Anthropology), പുരാവസ്തു ( Archaeology),
Philology (ഭാഷാശാസ്ത്രം) Etymology (പദശാസ്ത്രം ), Archaeogenetics 
(ശരിയായ മലയാളം പദം ലഭ്യമല്ല പുരാവസ്തു പാരമ്പര്യ ശാസ്ത്രം
എന്ന് വേണേൽ വിളിക്കാം), Linguistics and cultural Evolution (ഭാഷാപരമായ
സാംസ്കാരിക പരിണാമ ശാസ്ത്രം). 

അതിൽ ഏറ്റവും പ്രധാനപ്പെട്ടതും ശാസ്ത്ര ലോകം അംഗീകരിച്ചിട്ടുള്ള
scientific journal കളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ശാസ്ത്രപ്രബന്ധങ്ങൾ (Hypothesis )
വസ്തുതകളുടെ വെളിച്ചത്തിൽതെളിയിക്കപ്പെടുന്ന അനുമാന
സിന്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ ആണ്  ഈ ലേഖനം എഴുതുന്നത്.   

എന്താണ് ഹാരപ്പൻ-മോഹൻജൊദാരോ-സിന്ധൂനതീതട സംസ്കാരങ്ങൾക്കു
സംഭവിച്ചത്? 

 എങ്ങിനെയാണ് അവർ ആ നാഗരിക സംസ്കാരങ്ങൾ വിട്ടോടിപ്പോയത്? 
എന്താണ് “പെരിയ കൊമ്പനാ”

References. 

 1. Ancient DNA Suggests Steppe Migrations

Spread Indo-European Languages1 (Scientific Research Paper published in ResearchGate)
(See references for genome data Analysis, Indo- Europian steppe Ancestry,
Iranian Ancestry among upper class North Indians

By DAVID REICH

Professor of Genetics, Harvard Medical School

Investigator, Howard Hughes Medical Institute

Senior Associate Member, Broad Institute of MIT and Harvard

https://drive.google.com/open?id=11fuYO8jrJ2GsL_jhpvT98IZzzgWm8nKt 

 1. The rehabilitation of Marija Gimbutas’ Kurgan theory, recent research developments

(See References Yamanaya ancestry)

https://drive.google.com/open?id=1a7rF1-SSaYwPCFRm-_mL2HDQLbkRuAjf

 1. Scientific Research Paper published in ResearchGate on Catacomb culture wagons of the Eurasian steppes by N.I. Shishlina1, D.S. Kovalev2 & E.R. Ibragimova

https://drive.google.com/open?id=1P_nx55AOv0-N-NK2Ye5hcWekkqtQCHJg

 1. ‘The genomic history of southeastern Europe’ Research Paper published in Researchgate and Nature Magazine by Ian Mathieson and Colleagues   https://drive.google.com/open?id=1HrvactH8t0H4TiSabXEMb1mAnclJvOEk

https://drive.google.com/open?id=1g1YexNrVDQbPWwLC8H7c-f_ZLLTFFwlO

 1. Complete Mitochondrial DNA Diversity in Iranians Scientific Research Paper Published in Journal Pone By Miroslava Derenko and Colleagues- 
 2. journal.pone.0080673 https://drive.google.com/open?id=1brAbArl_V0ZY8flpx76qEPjHROmAoRa5 
 3. The Collision That Formed India- Who we are and How we Got Here- A book written by David Reich Based on Genomic History of Indo-Europeans   https://drive.google.com/open?id=1h4wuBHYQMXFxXvZl3Cc14iSkKMt44BjZ
 4. IndoEuropean Language Tree

Beekes, Robert S.P. (1995). Comparative Indo-European Linguistics. Amsterdam: John Benjamins.( See Reference of Indo Iranian Languages Such as Avesta, Sanskrit)

https://drive.google.com/open?id=1V-u5rm0SCuNbufqOpf3IidMyir5VKUP3

https://drive.google.com/open?id=1WnfCdkZ5wlTg3k-1LdAxx3GXvnbawHUG 

ScIentific Research  Paper Published on R1& R2 Haplogroups Entitled ‘Retrieving Y chromosomal haplogroup trees using GWAS data ’ By- Min Sheng Peng and Colleagues in Research Gate, 

https://drive.google.com/open?id=1Sg3hWMq8CTPfce5mR5Df_FI8HZcU_X_B

 1. Nomads, Tribes, and the state in the Ancient near east

https://drive.google.com/open?id=1VMGa6U4QB8MVmwb-f2NLVm2mDZTrmEce

PRESERVATION AND DISCOVERY OF THE ZEND-AVESTA By M W Woods (Please Skip upto page no.9 as PDF file contains starting pages are complete Black)

https://drive.google.com/open?id=1ioRLoOhVWcs0XW6O3gzO09R7uMCHG4IN .

 1. Complete Indian History Refer ‘Arvarthana’ Page 9 https://drive.google.com/open?id=1mX_CQXzXl6_D-OQ7cBdn36dj_UVQX0F5  
 2. The Many-Minded Man: The Odyssey, Psychology and the Therapy  of Epic 

https://drive.google.com/open?id=1TRC0fqPB-MELi6j5nB45-jA5zSlfSAoF 

THE ARCTIC HOME IN THE VEDAS  a New Key to the Interpretation of  Many Vedic Texts and Legends By Lokamanya Bâl Gangâdhar Tilak 

https://drive.google.com/open?id=1MVpclBdTqnLEwZw3M9CbEIvHeqLOBIyq

The Decipherment of indus valley writing By Clyde A winters. 

https://drive.google.com/open?id=1zZfhPLu-K_cWGseq-RT2_2sDQzyYrNmh

 1. Sacred Books of the East by F Max Muller https://drive.google.com/open?id=1Bs4dNn0i7YTBFApR0C4tRqsMl1Xwrm94 

Appropriating the Past Language, Archaeology, and  Ideology in South Asia and the Diaspora By Hans Henrich Hock https://drive.google.com/open?id=1Unet31h2ondieA6Ud0tPV5MzHTZAX6M1 

 1. Metallurgy and Traditional Metal Crafts In Tamil Nadu By Vijaya Ramaswamy 

https://drive.google.com/open?id=1m0bF5JHfOgIycjeVI0iFXET1UlY3pa12

 1. Copy of Zend Avesta TRANSLATED BY JAMES DARMESTETER 

https://drive.google.com/open?id=1qbzTWeaSDpolEcIi_BreBJljM5Unkut_

               നിലനിൽക്കുന്ന, ശ്രദ്ധയമായ, സത്യസന്ധമായ വസ്തുതകളുമായി  യോജിക്കുന്ന, ചരിത്രത്തെ പല ശാസ്ത്രശാഖകളിലെയും പ്രക്രിയകൾ വെച്ച്  അപഗ്രഥിച്ചു തെളിയിക്കപ്പെട്ട സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ എഴുതിയതാണ്  ഈ ലേഖനം. ഈ ലേഖനം എന്തെങ്കിലും മുൻധാരണകൾ വെച്ച് എഴുതുന്നതല്ല അതിനാൽ തന്നെ ആദ്യഭാഗങ്ങൾ മാത്രം വായിച്ചു ഒരു തീർപ്പിൽ(conclusion ) എത്തരുത് എന്ന് അപേക്ഷിക്കുന്നു.  കൂടുതൽ സംശയങ്ങൾക്ക് മുകളിൽ കൊടുത്തിരിക്കുന്ന ലിങ്ക് കളില്ക്ലിക്ക് അതാതു വിഷയത്തിലെ ബുക്കുകളും ലേഖനങ്ങളും ഡൌൺലോഡ് ചെയ്തു വായിക്കാവുന്നതാണ്. വസ്തുതാപരമായ തെറ്റുകൾ   ചൂണ്ടിക്കാണിച്ചാൽ ഈ ലേഖനം തിരുത്താൻ തയ്യാറാണ്.  

മുകളിൽ എഴുതിയ ചില ചോദ്യങ്ങളിൽ എനിക്കുണ്ടായിരുന്ന പല മുൻധാരണകളും തെറ്റായിരുന്നു എന്ന് തോന്നുന്നത് ഈ അടുത്തകാലത്താണ്.
ഏറ്റവുമൊടുവിൽ എന്റെ ധാരണകൾക്കു മാറ്റമുണ്ടാകുന്നത് ഈ
അടുത്തകാലത്ത് അബു ദാബി ശക്തി തീയേറ്ററും കേരള സോഷ്യൽ സെന്ററും
സംയുക്തമായി നടത്തിയ ഒരു പ്രഭാഷണത്തിന്റെ ആമുഖം കേട്ടപ്പോളാണ്.
അമേരിക്കയിലെ പ്രശസ്ത യൂണിവേഴ്സിറ്റി കളിലെയും ഇന്ത്യയിലെ JNU വിലേയും മുൻഗവേഷകനായിരുന്ന(Genetics)  Dr. എതിരവൻ കതിരവൻ ആയിരുന്നു മുഖ്യ പ്രഭാഷകൻ. “ഓർമയുടെ ന്യുറോൺ വേരുകൾ” എന്ന പേരിൽ നടന്ന ആ പ്രോഗ്രാമിന്റെ ആമുഖമായി ചില ഫേസ്ബുക്ക് പോസ്റ്ററുകളിൽ “ആരും സംവരണത്തിന് അർഹരല്ല” എന്ന ഒരു വാചകം കണ്ടിരുന്നു, അപ്പോഴാണ് പല സംശയങ്ങളും വീണ്ടും മനസ്സിലേക്ക് വന്നത്. 

    ആദ്യമായി ഈ വിഷയത്തിൽ ഉള്ള ചില പഴയ തിയറികളും അവയിൽ അടങ്ങിങ്ങിരുന്ന പല വസ്തുതകളും  ഈ അടുത്ത കാലത്തായി തെറ്റായിരുന്നു എന്ന് തെളിഞ്ഞതുമായ ചില കാര്യങ്ങൾ ആണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്. 

 ആര്യൻ അധിനിവേശ സിദ്ധാന്ധം 

വേദങ്ങളിൾ  (ഋഗ്‌വേദം, സാമവേദം അഥർവ്വവേദം) എന്നത് ആര്യൻ സമൂഹത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങളാണ് 

ഈ  ഗ്രന്ഥങ്ങളിൽ വിശതീകരിക്കുന്നതിൽ നിന്നും മനസ്സിലാവുന്നത് നാടോടികളായ  (semi-pastoralist-nomadic tribe) ആടുമേക്കലിലും പ്രാവീണ്യം ലഭിച്ചിരുന്ന  ഒരു ജനത 

 ഏകദേശം 2600 (600BC) വര്ഷങ്ങള്ക്കു മുൻപ്,  ഇന്നത്തെ ഇറാന്റെ ഭാഗമായുള്ള
പ്രദേശങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വന്നു ആക്രമണം നടത്തിയും 
കൂട്ടക്കൊലകൾ നടത്തിയും ഹാരപ്പൻ-സിന്ധൂനതീതട സംസ്കാരങ്ങളെ
നശിപ്പിച്ചു എന്നതായിരുന്നു ആര്യൻ  അധിനിവേശ സിദ്ധാന്തത്തിന്റെ ഉള്ളടക്കം.
ഏകദേശം കഴിഞ്ഞ 200 വര്ഷങ്ങളായുള്ള പൊതുവെ വിശ്വസിച്ചിരുന്ന ഒരു
സിദ്ധാന്ധമാണിത്. ആര്യൻ എന്ന വാക്കിന് പ്രാചീന ഭാഷകളായ ഹിബ്രു, ഗ്രീക്ക്, ആറാമിയ ഭാഷയിൽ ഇറാനിൽ വസിക്കുന്ന ഒരു പ്രത്യേക ജനത  എന്നാണ് അർത്ഥം. എന്നാൽ ആര്യന്മാർ ഇറാനികളെ അല്ല എന്നും വാദിക്കുന്നവരുണ്ട്. ഇന്ത്യയിലെ മേൽജാതികളായ ( ഉയർന്ന ജാതികളായ ബ്രാഹ്മണർ, ക്ഷേത്രീയ etc) ആര്യമാരുടെ പിന്മുറക്കാരാണെന്നും സ്ഥാപിക്കുന്ന ഈ സിദ്ധാന്തത്തിനു വിപരീതമായി ചില പ്രമുഖ ശാസ്ത്രജ്ഞന്മാരും ചിന്തകരും മറ്റു ചില  വാദങ്ങളും ഈ അടുത്തകാലത്തായി മുന്നോട്ടു വെച്ചിരുന്നു. ഈ തീയറികളുടെ എല്ലാം അക്കാഡമിക് വേരുകൾ ചെന്നെത്തുന്നത് സർ വില്യം ജോൺ രചിച്ച ‘ ഇൻഡോ യൂറോപ്യൻ’ തിയറിയിലാണ്. ഇന്നത്തെ ബ്രിട്ടനിലെ വെൽസിൽ (Wells) ജനിച്ച അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യ കാലത്തു കൽക്കട്ടയിലെ ഒരു കോടതിയിലെ മജിസ്‌ട്രേറ്റ് ആയി സേവനം അനുഷ്ഠിക്കുന്ന കാലത്താണ്, അദ്ദേഹം  ചില നിരീക്ഷണങ്ങൾ നടത്തുന്നത്. ഒട്ടനവധി ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്ന ഒരു ബഹുമുഖ പ്രതിഭയായിരുന്നു വില്യം ജോൺ. ലാറ്റിൻ, ഗ്രീക്ക്, വെൽഷ്, ഇംഗ്ലീഷ്, കൂടാതെ ഇന്ത്യയിൽ മജിസ്‌ട്രേറ്റ് ആയതു കാരണം പല ഇന്ത്യൻ ഭാഷകളും അദ്ദേഹത്തിന് നിർബന്ധമായും പഠിക്കേണ്ടതായുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യയിലെ ഭാഷകളുടെ എല്ലാം മൂല ഭാഷ എന്ന് അക്കാലത്തു വിശ്വസിച്ചിരുന്ന സംസ്‌കൃതവും വേദങ്ങളും അദ്ദ്ദേഹം പഠിച്ചു. 

അദ്ദേഹത്തിനെ അത്ഭുതപ്പെടുത്തിയത് സംസ്‌കൃതത്തിനു യൂറോപ്യൻ ഭാഷകളായ 
സെൽറ്റിക് (celtic), ലാറ്റിൻ, ഗ്രീക്ക്, ജർമാനിക്ക് (Germanic, ഡച്ച് ഭാഷയുടെ മൂല
ഭാഷ)  എന്നിവയുമായി വളരെ അഭേദ്യമായ സാമ്യമുണ്ടു എന്ന്
മനസ്സിലാക്കിയപ്പോഴാണ്.                

മാത്രവുമല്ല അക്കാലത്തു അദ്ദേഹത്തിനൊപ്പം ജോലിചെയ്തിരുന്ന പല ഉയർന്ന
ജാതികളിൽ ഉള്ള നോർത്ത് ഇന്ത്യകാരുടേയും ശരീര പ്രകൃതിയും യൂറോപ്യൻ
വംശജരുടേതിനു സമാനമായിരുന്നു എന്നതും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ
പെട്ടിരുന്നു.  ഈ വിഷയത്തെ അടിസ്ഥാനപ്പെടുത്തി പല ലേഖനങ്ങളും
അദ്ദേഹം അക്കാലത്തു രചിച്ചിരുന്നു. 1786 കാലഘട്ടത്തിലാണ് ഈ
സംഭവവികാസങ്ങൾ ഉണ്ടായതു. 

എന്നാൽ അക്കാലത്തു തെളിയിക്കപ്പെടാത്ത ചില അനുമാനങ്ങൾ മാത്രമായിരുന്നു
ഈ നിരീക്ഷണങ്ങൾ. പിന്നീട് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ
അടിസ്ഥാനമാക്കി പല യൂറോപ്യൻ പുരാവസ്തു-ചരിത്ര ഗവേഷകരും
പല തിയറി കളും മുന്നോട്ടു വെച്ചു. ഇൻഡോ യൂറോപ്യൻ ഭാഷകളുടെ
ഉത്ഭവം ഏഷ്യയിൽ നിന്നാണ് എന്നതായിരുന്നു പല സിദ്ധാന്തങ്ങളുടെയും
ഉള്ളടക്കം. അതിൽ ചിലതു ഇൻഡോ യൂറോപ്യൻ ഭാഷകളുടെ ഉത്ഭവം
ഇന്ത്യയിലെ  നിന്നും സംസ്‌കൃതത്തിൽ നിന്നും ഉത്ഭവിച്ചു മറ്റുള്ള നാടുകളിലേക്ക്
പടർന്നു എന്നും സ്ഥാപിച്ചു. 1826 ഇൽ ജർമൻ ചിന്തകൻ ഹെൻഡ്രിക് ഷെൽറ്റസ്
(Heinrich Schultz) ഇൻഡോ യൂറോപ്യൻ സംസ്കാരങ്ങളുടെ എല്ലാം ഒറിജിൻ
യൂറോപ്പ് ആണെന്ന് നിർദ്ദേശിക്കുന്ന കാലയളവുവരെ കാര്യങ്ങൾ ഇങ്ങനെ
തുടർന്നിരുന്നു. 1851 ൽബ്രിട്ടീഷ് ഭാഷ ശാസ്ത്രജ്ഞൻ ( philologist) റോബർട്ട്
(Robert Latham ) ‘ഇന്ഡൊയൂറോപ്യന് സംസ്കാരങ്ങളുടെ ഉല്പത്തി തെക്കൻ
റഷ്യയിൽ നിന്നാണെന്ന പുതിയ ഒരു വാദം മുന്നോട്ടു വെച്ചു’.  ഇൻഡോ
യൂറോപ്യൻ ഭാഷ അടിസ്ഥാനത്തിലുള്ള വിഭജനങ്ങളിൽ യൂറോപ്യൻ ഭാഷകൾക്ക്
ഇന്ത്യയിലുള്ള ‘ഇൻഡോ യൂറോപ്യൻ’ ഭാഷകളേക്കാൾ( സംസ്‌കൃതം, ഹിന്ദി,
ബംഗാളി, etc) എണ്ണത്തിലും അതിന്റെ സവിശേഷതകളിലും മൂലഭാഷകളുമായി
കൂടുതൽ ബന്ധം യൂറോപ്പിലെ ഇൻഡോ യൂറോപ്യൻ ( Baltic, Slavic, Greek, Germanic)
ഭാഷകൾക്കാണ് എന്നതും കാരണം പില്കാലത്തു പല ചിന്തകന്മാർക്കും
റോബർട്ട് ലതാം ഉന്നയിച്ച വാദങ്ങൾ അംഗീകരിക്കുകയും അനുകൂലിക്കുകയും
ചെയ്യേണ്ടിവന്നു.     

എന്നിരുന്നാലും ജർമൻ ചിന്തകനായിരുന്ന ഹെർമൻ ഗുണ്ടര്ട് (Herman Guntert)
അപ്പോഴും ഇൻഡോ യൂറോപ്യൻ ഭാഷകൾക്ക് ഒരു ഏഷ്യൻ ഉത്ഭവം ഉണ്ടെന്ന വാദം തന്നെ ഉയന്നയിച്ചിരിന്നു, ഈ വാദം ഏറ്റു പിടിച്ചാണ് ഒന്നാലോക മഹായുദ്ധ കാലത്തിനു ശേഷം ഹിറ്റ്ലറും, നാസി പാർട്ടിയും  തങ്ങളാണ് (ജർമ്മനി) യഥാർത്ഥ ആര്യൻമാർ എന്ന പ്രചാരത്തിനു മുൻ‌തൂക്കം കൊടുത്തത് തീവ്ര ദേശീയതയിലും വംശീയതയിലും ഊന്നിയ ഒരു രാഷ്ട്രീയ പാർട്ടിക്കു തങ്ങളേക്കാൾ ദരിദ്രരായ തെക്കൻ റഷ്യക്കാരെ മുൻഗാമികളായി അംഗീകരിക്കാൻ കഴിയില്ല എന്നതായിരുന്നു അതിനു പ്രധാനകാരണം.       

അക്കാലത്തു വംശീയതയിലും ദേശീയതയിലും ഊന്നിയ രാഷ്ട്രീയത്തെ വളരെ
അപകടകരവും തീർത്തും അസ്വീകാര്യവും ആയി കണ്ടിരുന്ന റഷ്യൻ ചിന്തകരും
ഈ വാദത്തെ അംഗീകരിച്ചില്ല. (USSR എന്നത് ദേശീയതയിൽ ഊന്നിയ ഒരു
രാജ്യമല്ലായിരുന്നു) 

അമേരിക്കൻ മാധ്യമങ്ങൾ സോവിയറ്റ്(Soviet) എന്ന  വാക്കിന് ‘കൗൺസിൽ’
എന്നാണ് അർത്ഥം എന്ന് ഒരിക്കലും എവിടെയും പറയാത്തത് കാരണം പലർക്കും
USSR എന്നത് ദേശീയ  അടിസ്ഥാനത്തിൽ നിലവിൽ വന്ന ഒരു രാജ്യമല്ല എന്ന്
പലർക്കും അറിയില്ല എന്ന് മാത്രം.

അതേസമയം  CCCP എന്ന റഷ്യൻ വാക്ക് (Союз Советских Социалистических
РеспубликSoyuz) ഇംഗ്ലീഷിൽ സോവിയടിസ്ക് സോഷ്യലിസ്റ്റിസ്ക് റേസ്പ്പബ്ലിക്ക് 
  Sovetskikh Sotsialisticheskikh Respublik ഇതിൽ സോവിയറ്റ് എന്ന വാക്കിന് മാത്രം
വിവർത്തനം കൊടുക്കാത്തതും USSR ദേശീയതയിൽ ഊന്നിയുള്ള രാഷ്ടമല്ല
എന്നത് മറച്ചു  പിടിക്കുന്ന ഒരു ചെറു തന്ത്രം കൂടിയാണ്. അമേരിക്കൻ
വിദേശ നയങ്ങളെ ബാധിക്കുന്നതുകൊണ്ടാണ് , അമേരിക്കൻ മാധ്യമങ്ങൾ
USSR കാലത്തു സോവിയറ്റ് റഷ്യ എന്നും നിരന്തരം ഉപയോഗിച്ചിരുന്നതു ഇതും 
ഈ അജണ്ടയുടെ ഭാഗമായിരുന്നു. 

ചുരുക്കം പറഞ്ഞാൽ ഇൻഡോ യൂറോപ്യൻ സംസ്കാരങ്ങളുടെ എല്ലാം
ഉത്ഭവം തെക്കൻ റഷ്യ ആണെന്ന വാദം റഷ്യക്കാരോ ജർമൻ കാരോ
അംഗീകരിച്ചില്ല (അക്കാദമിക്കായ കാര്യങ്ങൾ  വിട്ടു രാഷ്ട്രീയകാരണങ്ങൾ
കാരണമാണ് ഇങ്ങനെ സംഭവിച്ചത് )

എന്നാൽ  രണ്ടാം ലോക മഹായുദ്ധത്തിനും   ശേഷം പ്രശസ്ത ഫെമിനിസ്റ്റും
ചിന്തകയുമായിരുന്ന മറിയ ഗിമ്ബുട്ടാനാ (Marijaa  Gimbuttana) പുതിയ ഒരു
തിയറി അവതരിപ്പിച്ചു, ഇൻഡോ യൂറോപ്യൻ ഭാഷകളുടെ എല്ലാം ഉത്ഭവം
ഇന്നത്തെ ഉക്രൈൻ, തെക്കൻ റഷ്യ, ഖസാഖിസ്ഥാൻ എന്നീ മേഖലയിൽ നിന്നാണ്
എന്ന വാദമാണ്  അവർ മുന്നോട്ടു വെച്ചതു. അക്കാലത്തു ഈ തിയറിയെ
എതിർത്ത് പ്രമുഖരായ ആരും തന്നെ രംഗത്ത് വന്നില്ല എന്നാൽ ബ്രിട്ടീഷ്
ചരിത്രകാരൻ സർ കോളിൻ റെൻ ഫ്രു (Colin Renfrew). അദ്ദേഹത്തിന്റെ
പ്രശസ്തമായ അനറ്റോളിയ (Anatolia) തിയറി പ്രകാരം ഇന്ഡൊയൂറോപ്യന്
ഉത്ഭവം ഇന്നത്തെ തുർക്കിയുടെ ഭാഗങ്ങൾ ആയ ‘പാഴ്ച്ചിമ ഏഷ്യൻ മുനമ്പിൽ
നിന്നായിരുന്നു’ എന്നതായിരുന്നു അദ്ദേഹത്തിന്റെ  വാദം. ഇക്കാലത്തു
പ്രബലമായ ഈ രണ്ടു സിദ്ധാന്തങ്ങളുടെയും വെളിച്ചത്തിൽ ഇൻഡോ
യൂറോപ്യൻ വംശജരുടെ ഉത്ഭവം ഇന്ത്യയിൽ നിന്നാണെന്നുള്ള പഴയവാദങ്ങൾ
അക്കാലത്തു ചരിത്രകാരന്മാർക്കിടയിൽ അസ്തമിച്ചിരുന്നു, അത്തരം
തീയറികളെ ചരിത്രകാരന്മാർ ആരും അംഗീകരിക്കുകയോ കാര്യമായി
എടുക്കുകയോ ചെയ്തില്ല. 

ഈ രണ്ടു തിയറികൾ വെച്ചു ഇന്ത്യയിലേക്ക് വേദമതവും  (Vedic Religion)
സംസ്കൃതവും കൊണ്ടുവന്ന ആര്യന്മാർ  ഇൻഡോ യൂറോപ്യൻ വംശജരുടെ
പിൻഗാമികൾ ആയിരുന്നു എന്നത് ഏകദേശം ആംഗീകരിക്കപെട്ടിരുന്നതാണ്. 
ഭാഷകളുടെ ഉത്ഭവങ്ങളിൽ സങ്കീർണമായ (complex) വ്യാകരണങ്ങൾ ഉള്ള
ഭാഷകളുടെ ജനനം ഇൻഡോ യൂറോപ്യൻ ഭാഷകളുടെ ഉത്ഭവത്തിനും  നാലായിരം
മുതൽ മൂവായിരം വര്ഷങ്ങള്ക്കു ശേഷമാണ് എന്നതും ഇതിനു തെളിവായി. 

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അവസാന കാലഘട്ടത്തിൽ പല  നേതാക്കളും
(സവർക്കറെ പോലെയുള്ള തീവ്ര വലതു പക്ഷ നേതാക്കൾ ഒഴിച്ചു)ഏകദേശം
ഈ ആ അധിനിവേശ  സിദ്ധാന്തത്തെ അംഗീകരിച്ചിരുന്നു. 1946 ഇൽ ഇന്ത്യയുടെ
പ്രഥമ പ്രധാനമന്ത്രിയായ (പിൽക്കാലത്തു)  ശ്രീ ജവഹർലാൽ നെഹ്‌റു എഴുതിയ
“ദി ഡിസ്‌കവറി ഓഫ് ഇന്ത്യ( The discovery of india ) എന്ന പുസ്തകത്തിൽ ഇത്
വ്യക്തമായി പറയുന്നുണ്ട്. 1980 കളിൽ പിന്നീട് ഇത് ചലച്ചിത്രമായും വന്നിരുന്നു.
അതിൽ നെഹ്രുവിന്റെ കഥാപാത്രം “നാലായിരത്തിനും ആറായിരത്തിനും
വര്ഷങ്ങള്ക്കും  ഇടയിൽ ഇന്ത്യയിലെ പൗരാണിക സമൂഹം വൈദേശിക
ആര്യന്മാരുടെ ആക്രമണത്താൽ നശിച്ചിരുന്നു” എന്ന് പറയുന്നുണ്ട്. അവർ
ഗ്രാമങ്ങളും നഗരങ്ങളും നശിപ്പിച്ചു, ഗ്രാമീണ/ നാഗരിക ജനങ്ങളെ കൂട്ടക്കൊലകൾ
നടത്തിയിരുന്നു എന്നും മറ്റുചിലഭാഗങ്ങളിൽ പറയുന്നുണ്ട്. 

ബ്രിട്ടീഷ് ആർക്കിയോളജിസ്റ് മോർടൈമർ വീലർ (Mortimer Wheeler) മോഹൻ
ജൊദാരോയിൽ നടത്തിയ പുരാവസ്തു ഖനനത്തിലൂടെ ലഭിച്ച
പുരാവസ്തുക്കളുടെ ശേഖരങ്ങളെ കുറിച്ച് BBC നിർമിച്ച ഡോക്കുമെന്ററിയിൽ
(ഈ വീഡിയോ ഇപ്പോഴും BBC Treasures ഇൽ ലഭ്യമാണ്) 1949 ഇൽ സംപ്രേക്ഷണം
ചെയ്ത ആ വീഡിയോയിൽ ഇങ്ങനെ പറയുന്നുണ്ട്,

“പെട്ടെന്നുണ്ടായ ഒരു ദുരന്തം, ഈ സംസ്കാരങ്ങക്കു ഒരു അന്ത്യം കൊണ്ടെത്തിച്ചു,
ഞാൻ നിങ്ങളെ ചിന്തിക്കാൻ ക്ഷണിക്കുകയാണ്  ഒരല്പം പഴയ കാലത്തേക്ക്,
1500BC യിലാണൂ നിങ്ങൾ എന്ന് ചിന്തിക്കുക, ഇഷ്ടികളാൽ നിർമിക്കപ്പെട്ട മോഹൻ
ജൊദാരോവിലെ തെരുവുകൾ, വീടുകൾ, അവക്ക് മുകളിളിലൂടെ പുകയും തീയും
പെട്ടെന്ന് ഉയരാൻ തുടങ്ങി, അവിടുത്തെ പ്രധാന നഗരവീഥികളിലൂടെ രഥം ഉരുട്ടി 
വാളേന്തി ഒരു കൂട്ടം അക്രമകാരികൾ വരവായി, ഞാൻ നിങ്ങളോടു പറയുന്നത്
ഒരു സാങ്കല്പിക കഥയല്ല മറിച്ചു ഒരു വലീയ ഉല്ഖനനത്തിലൂടെ കണ്ടെത്തിയ
കാര്യങ്ങളുടെ വാച്യാർത്ഥം (Literal Interpretation) മാത്രമാണ്”,

ഈ കാണുന്നതാണ് ആ  34 നൂറ്റാണ്ടിനു മുൻപ് കൂട്ടക്കൊലകൾ നടന്ന ആ
സ്ഥലങ്ങൾ, പുരാവസ്തു ഗവേഷകർ കണ്ടെത്തിയ സ്ഥലം
(മോഹൻജൊദാരോയിലെ സൈറ്റുകൾ കാണിക്കുന്നു), കൂട്ടമായി കുഴിച്ചു
മൂടിയ അസ്ഥികൂടങ്ങളും മറ്റും കുഴിച്ചെടുത്ത സ്ഥലം”

1040AD ഇൽ നേപ്പാളിൽ നിന്നും കണ്ടെടുത്ത ഇന്നുവരെ കണ്ടെടുത്തതിൽ ഏറ്റവും
പുരാതനമായ  ഋഗ്വേദത്തിലെ സ്തുതിഗീതങ്ങളിലും ആര്യൻ അധിനിവേശത്തെ
ശരിവെക്കുന്ന ഒരു പാട് ശ്ലോകങ്ങൾ ഉള്ളതായും മുകളിൽ പറഞ്ഞ വീഡിയോയിൽ വിവരിക്കുന്നുണ്ട്. തമിഴ് കാവ്യം തിരുക്കുറലിനു അവിടെ  കണ്ടെത്തിയ ഋഗ്വേദത്തിനേക്കാൾ 1500 യിൽ അതികം വര്ഷം പഴക്കമുണ്ടു. ഹാരപ്പൻ ലിപികൾ പ്രോട്ടോ( Proto Tamil) തമിഴ് ലിപി തന്നെ ആയിരുന്നു എന്ന് തമിഴ് നാട്ടിലെ ആദിച്ചനല്ലൂർ എന്ന  സ്ഥലത്തു നിന്ന് കണ്ടെടുത്ത ഓട്ടു പാത്രങ്ങളിൽ നിന്നും ഹാരപ്പൻ ഗ്രാമർ തന്നെ ആണ് തമിഴിന് മുൻപേ ഉള്ള ഭാഷ. തമിഴ്, കന്നഡ, തെലുങ്ക്, മലയാളം, കൊങ്ങിണി എന്നീ ഭാഷകളുടെയും നോർത്ത്  ഇന്ത്യയിലേതടക്കുമുള്ള ആദിവാസി ഭാഷകളുടെയും മൂല ഭാഷ) 

 ഹാരപ്പൻ ലിപി സുമേറിയൻ ലിപിയുമായി സാമ്യമുണ്ടെന്നും, വലത്ത് നിന്ന്
ഇടത്തേക്ക് എഴുതുന്നതാണെന്നു ചില സൂപ്പർ കമ്പ്യൂട്ടർ കളുടെ സഹായത്തോടെ
കണ്ടെത്തിയിരുന്നു.

പക്ഷെ ഈ അടുത്തകാലത്ത് പണ്ട് തിരിച്ചറിഞ്ഞിരുന്ന മുകളിൽ പറഞ്ഞ പല
ചരിത്ര വസ്തുതകളിലും വളരെ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്, മുകളിൽ
പറഞ്ഞ പല വസ്തുതകളും ചില ഗൂഢാലോചന തിയറി ഉണ്ടാക്കിയതാണെന്നും
ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കാനായി ബ്രിട്ടീഷ്കാർ മെനഞ്ഞെടുത്ത ഒരു
കഥയാണ് ഇതെന്നും പല പ്രമുഖരും അഭിപ്രായപ്പെട്ടിരുന്നു,
ജനങ്ങൾക്കിടയിൽ ഇവരുടെ വാദങ്ങൾക്ക് നാനാ തുറയിലുള്ളവരുടെയും
പിന്തുണയും ലഭിച്ചിരുന്നു. ആര്യൻ അധിനിവേശ സിദ്ധാന്ധം മാത്രമല്ല ഇൻഡോ
യൂറോപ്യൻ സിന്ധങ്ങളെയും ആകെ തന്നെ നിരാകരിക്കുന്ന വാദങ്ങളാണ്
ഇവയൊക്കെ. ഏറെ കൗതുകകരമായി തോന്നിയത് വലതു പക്ഷ ചിന്തകന്മാരുടെ
അതെ വാദങ്ങൾ തന്നെ ചില ഇടതുപക്ഷ ചിന്തകരും ഏറ്റു പിടിച്ചു എന്നതാണ്.
എന്തായിരിക്കാം പെട്ടെന്ന് ചില മാറ്റങ്ങൾ ഉണ്ടായതെന്നും എന്തോക്കെയാണ്
ആ മാറ്റങ്ങൾ എന്നും നോക്കാം. 

മുകളിൽപറഞ്ഞബ്രിട്ടീഷ്സാമ്രാജ്യശക്തിയുടെതാല്പര്യങ്ങൾ മാത്രല്ലആര്യൻ
അധിനിവേശ എതിർക്കുന്നവരുടെപ്രചാരണായുധം. കഴിഞ്ഞ 70
വർഷത്തിനിടയിൽ പാരമ്പര്യശാസ്ത്രത്തിൽ (Genetics) പല വിപ്ലവകരമായ
മാറ്റങ്ങളും നടന്നിരുന്നു. മനുഷ്യന്റെ ശരീരത്തിലെ ഓരോ കോശങ്ങളുടെയും
മർമഭാഗത്തിനുള്ളിൽ (Nuleus) അടങ്ങിയിരിക്കുന്ന DNA ( Deoxyribonucleic acid) യിൽ
നിന്നും ഓരോ മനുഷ്യന്റെയും പാരമ്പര്യത്തിന്റെ ഓരോ വേരുകളുടെയും
വിവരങ്ങളിൽ അടങ്ങിയിരിക്കുന്നു. 

ഏറ്റവും പുതിയ ജനിറ്റിക്‌സ് പഠനങ്ങൾ  അനുസരിച്ചു വെങ്കലയുഗത്തിൽ
(Bronze Age) ഏകദേശം 600BC ക്കും 1200BC ഇടയിൽ ഇന്ത്യയിലേക്ക് ആര്യൻ
കുടിയേറ്റം(അധിനിവേശം എന്നും വിളിക്കാം)  നടന്നു എന്നാണ്, ഇക്കാലത്താണ്
ഇൻഡോ യൂറോപ്യൻ പാരമ്പര്യം (Gene) ഇന്ത്യയിലേക്ക് എത്തിയത് എന്നാണ്.
ഏറ്റവും ഒടുവിലായി ആയിരത്തിലധികം ജീനോം(Genome )ഡാറ്റ സാംപിളുകൾ
പരിശോധിച്ചു ഹവാർഡ് യൂണിവേഴ്സിറ്റിയിലെ പരമ്പര്യ ശാസ്ത്രത്തിലെ
(Genetics)  പ്രൊഫസ്സർ ആയ ഡേവിഡ് റെയ്ക് (David Reich ) ഇന്റർനാഷണൽ
scientific ജേർണലുകളിൽ പ്രസിദ്ധികരിച്ച ലേഖനത്തിൽ ഇന്ഡൊയൂറോപ്യൻ
വംശജരുടെ എല്ലാ വേരുകളെയുംപറ്റി പ്രതിപാദിക്കുന്നുണ്ട്. 2018 ഇൽ ലേഖനത്തെ
അടിസ്ഥാനപ്പെടുത്തി അദ്ദേഹം ഇന്റർനാഷണൽ ശാസ്ത്രകോൺഗ്രസിൽ ഒരു
പ്രസന്റേഷൻ അവതരിപ്പിച്ചിരുന്നു, അതിൽ അദ്ദേഹംചൂണ്ടികാണിച്ച
കാര്യങ്ങളിലേക്ക്  പോകും മുൻപേ അല്പം കാര്യങ്ങൾ DNA കുറിച്ച് പറഞ്ഞു
പോകാം.  

1990 കളിലാണ് DNA യുടെ ഏതാണ്ട് മുഴുവൻ രഹസ്യങ്ങളും ശാസ്ത്രലോകത്തിന്
തിരിച്ചറിയാൻ കഴിഞ്ഞത്.  പാരമ്പര്യശാസ്ത്രത്തിൽ മൂന്നു രീതികളിലുള്ള DNA
ടെസ്റ്റ് കളാണ് ഓരോരുത്തരുടെയും പാരമ്പര്യം മനസ്സിലാക്കാനായി
ഉപയോഗിക്കുന്നത്. 

1 പെറ്റേണൽ DNA (Paternal) അഥവാ Y-DNA)

ചുരുക്കിപറഞ്ഞാൽ അച്ഛനിൽ നിന്നുംമകനിലേക്കു Y Chromosom മാറ്റമില്ലാതെ
കൈമാറ്റം ചെയ്യപ്പെടുന്നു, പിതാക്കന്മാരുടെ പാരമ്പര്യം കണ്ടെത്താൻ
ഉപയോഗിക്കുന്ന DNA ടെസ്റ്റ് ആണിത്, തലമുറകളിൽ നിന്നും തലമുറകളിലേക്ക്
Y Chromosom  മാറ്റമില്ലാതെ കൈമാറ്റം ചെയ്യപ്പെടുന്നതിനാൽ ഈ ടെസ്റ്റ് വഴി
ഓരോമനുഷ്യരുടെയും ആയിരക്കണക്കിന് വര്ഷം മുൻപുള്ള തലമുറകളെ
കണ്ടെത്താൻ കഴിയും. ഈ ടെസ്റ്റ് മുഖാന്തരം സ്ത്രീകളുടെ പാരമ്പര്യം (Ancestry )
കണ്ടത്തെണമെങ്കിൽ അച്ചന്റെയോ സഹോദരന്റെയോ,  അച്ചന്റെ
അമ്മാവന്റെയോ, അച്ചന്റെ മുത്തച്ഛൻന്റെയോ അല്ലെങ്കിൽ അച്ചന്റെ
കസിന്റെ ഇവർ ആരുടെ എങ്കിലുമോ ടെസ്റ്റ് നടത്തേണ്ടിവരും.  

2 മെറ്റെണൽ (Maternal DNA) അഥവാ mtDNA 

ഓരോമനുഷ്യന്റെയും ഓരോ കോശത്തിലെയും പവർ  ഹൌസ് ആണെല്ലോ
മൈറ്റോകോൺഡ്രിയ എന്നത്, ഓരോ പവർ  ഹൌസ്നു ഉള്ളിലും പ്രത്യേക തരം
DNA ഉണ്ട് മൈറ്റോകോൺഡ്രിയൽ DNA അഥവാ  mtDNA എന്നാണ് ഇതിനെ
വിളിക്കുന്നത്. 

ഒരു കുട്ടിയുടെ അമ്മക്ക് മാത്രമേ mtDNA കുട്ടികളിലേക്ക്പകർത്താൻ
കഴിയുള്ളു പുരുഷന്റെ ഉള്ളിലെ  mtDNA ബീജത്തിൽ വെച്ചോ അല്ലെങ്കിൽ
ഗർഭധാരണ സമയത്തു സ്ത്രീകളുടെ അണ്ഡത്തിൽ വെച്ചോ നശിപ്പിക്കപ്പെടുന്നു
അത് കാരണം അമ്മക്ക് മാത്രമേ mtDNA  കുട്ടികളിലേക്ക് പകർത്താൻ കഴിയുള്ളു.
അത് കാരണം ഓരോ തലമുറയുടെയും തായ് വഴി കണ്ടെത്താനാണ് ഈ ടെസ്റ്റ്
നടത്തുന്നത്.

3 ഓട്ടോസോമൽ (Autosomal DNA) അഥവാ atDNA 

ആൺ-പെൺ വ്യത്യാസമില്ലാത്ത ആദ്യത്തെ 22 ജോഡി ക്രോമോസോമുകളെ
തിരിച്ചറിയുന്ന ഒരു ടെസ്റ്റ് ആണ് ഓട്ടോസോമൽ  അഥവാ atDNA ടെസ്റ്റ്,
കാരണം 23 ത്തേതിൽ (X-Y) വ്യത്യാസം ഉണ്ടാകും.

ഈ  ടെസ്റ്റ് ഉപയോഗിച്ച്  പിതൃ-തായ് വഴിയുള്ള തലമുറകളുടെ  വേരുകൾ
കണ്ടെത്താം . ഈ അടുത്തകാലത്താണ് ഓട്ടോസോമൽ (Autosomal DNA) ടെസ്റ്റുകൾ
പ്രചാരത്തിലായതു.  

പാരമ്പര്യ ശാസ്ത്രത്തിൽ  സ്ഥിരം കാണുന്ന ഒരു വാക്കാണ്  Haplogroup
( മലയാളത്തിൽ അതിനെ  പരമ്പര എന്ന് വേണമെങ്കിൽ വിളിക്കാം 
ശരിക്കുമുള്ള വാക്ക് അറിയില്ല ). 

‘ഒറ്റ  മടക്കു’  (one fold ) എന്ന  അർത്ഥത്തിൽ ഉള്ള ഗ്രീക്ക്  പദമായ ഹാപ്ലോയിട്
(haploid) ഇൽ നിന്നാണ് Haplogroup  എന്ന വാക്കിന്റെ ഉല്പത്തി
( ഇടക്കിടക്ക് ഈ വാക് ഉപയോഗിക്കേണ്ടി  വരുന്നതു കൊണ്ടാണ് ഇവിടെ
പറഞ്ഞത്). 

DNA യുടെ  ചുരുൾ അഴിഞ്ഞ  കാലം മുതൽ പല കമ്പനികളും  പൊതുജനങ്ങൾക്ക്
DNA ടെസ്റ്റുകൾ നടത്തികൊടുക്കുന്ന  സേവനം തുടങ്ങിയിരുന്നു.
1999 ഇൽ തുടങ്ങിയ GenTree, 2012 ഇൽ  തുടങ്ങിയ Ancestry.com ഈ
കമ്പനികളൊക്കെ ഈ സേവനം പൊതുജനങ്ങൾക്ക്  നൽകുന്നുണ്ട് 2012 ഇൽ
Ancestry.com ആണ് ഓട്ടോസോൾ DNA ടെസ്റ്റ് സേവനം  ആദ്യമായി നൽകുന്നത്,
അതുവരെയും paternal അല്ലേൽ Maternal രീതികളായിരുന്നു
പ്രചാരത്തിലുണ്ടായിരുന്നത്. പലരും  പല ആവിശ്യങ്ങൾക്കും
ഈ കമ്പനികളുടെ സേവനം തേടിയിരുന്നു, 2015 വരെയും വ്യക്തമായി
പരമ്പരകളെ നിശ്ചയിക്കാൻ ഇന്ന് ഉപയോഗിക്കുന്ന പല രീതികളും ശൈശവ
ദിശകളിലായിരുന്നു  എന്നുവേണെൽ പറയാം. പത്തോ ഇരുപതോ
തലമുറകൾക്കപ്പുറത്തുള്ള പാരമ്പര്യത്തെ കുറിച്ച് അറിയാനായി
അതുവരെയും ടെസ്റ്റ് നടത്തുമ്പോൾ കൃത്യമല്ലാത്തതും ഭാഗീകമായുള്ള
ഫലങ്ങൾ ആയിരുന്നു  ലഭിച്ചിരുന്നത്. ഉദാഹരണത്തിന് ഒരു അമേരിക്ക
കാരനാണ്‌ ടെസ്റ്റ് നടത്തുന്നത് എങ്കിൽ ചിലപ്പോൾ റിസൾട്ട് വരുമ്പോൾ 30%
തുർക്കി 40% ചൈന എന്നൊക്കെ ആയിരിക്കും ഫലം. ഇത്തരം രസകരമായ പല
വീഡിയോകളും ഇക്കാലയളവിൽ യൂട്യുബിലും മറ്റും അപ്‌ലോഡ്
ചെയ്യുപ്പെടുകയുമുണ്ടായി. ഇതുപോലെ  പലരാജ്യങ്ങളിലെയും ജനങളുടെ
വിരലിലെണ്ണാവുന്ന സാമ്പിളുകൾ എടുത്തു ഈ ലേഖനത്തിൽ ആദ്യം
പറഞ്ഞിരിക്കുന്ന പല തിയറികളും തെറ്റാണെന്നുതെളിയിക്കുകയും എന്നാൽ
പണ്ട് വിരുദ്ധമായ അല്ലെങ്കിൽ വികലമായ ചുരുങ്ങിയ കാലയളവിൽ മാത്രം
valid ആയിരുന്ന അഭിപ്രായങ്ങളുമറ്റും പിടിച്ചും ഈ ചുരുങ്ങിയ കാലയളവിൽ
പലരും മുന്നോട്ടു വന്നിരുന്നു. മുൻപ് പുരാവസ്തു/നരവംശ/ഭാഷാചരിത്ര
വിജ്ഞാനികൾ കണ്ടെത്തിയ പല തിയറികളും ഈ ചുരുങ്ങിയ കാലയളവിൽ
(1990-2015)  തെറ്റാണെന്നു തെളിയിക്കാനായി മനപ്പൂർവ്വവും അല്ലാതെയും
പലരുടെയും ഭാഗത്തൂന്നു ശ്രമങ്ങൾ ഉണ്ടായി. അവയിൽ കുറെ ഒക്കെ
ശരിയുമായിരുന്നു. പലരുടെയും വാദങ്ങൾ ശരിയുമായിരുന്നു.  

ഏകദേശം 55000 വര്ഷങ്ങള്ക്കു മുൻപാണ് ആഫ്രിക്കയിൽ നിന്നും ദ്രാവിഡ
വംശം ഇന്ത്യയിലേക്ക് കുടിയേറിപ്പാർത്തത് എന്നും ഏകദേശം 4000
വര്ഷങ്ങള്ക്കും 5000 ഇടയിൽ  ആയിരുന്നു ആര്യൻ അധിനിവേശം
ഉണ്ടായതെന്നുമുള്ള, പുരാവസ്തു/ചരിത്ര/തത്വചിന്തക/ഭാഷാശാസ്ത്ര/നരവംശ
ശാസ്ത്രത്തിലുള്ള പല സിദ്ധാന്തങ്ങളും Genetics വെച്ച് നോക്കുമ്പോൾ പലതും
തെറ്റാണെന്നും തെളിഞ്ഞിരുന്നു.

  മെറ്റെണൽ അല്ലെങ്കിൽ പെറ്റെണൽ ( mtDNA or Y-DNA) ടെസ്റ്റുകൾ വെച്ച് തന്നെ
നടത്തിയ ആധികാരിക പഠനങ്ങളിൽ നിന്ന് തന്നെ കിഴക്കൻ യൂറോപ്പിലെ 
ജനങ്ങളുടെയും ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ബ്രാഹ്മണാ ക്ഷേത്രീയ, കലാഷ്‌
ജനങ്ങളുടെയും DNA യിൽ വളരെ പ്രകടമായ സാമ്യത ഉണ്ടെന്നു
മനസ്സിലാക്കിയിരുന്നു.  

 ( ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ആര്യൻ വർഗം എന്ന്
വിളിക്കുന്ന ബ്രാഹ്മണർ ക്ഷത്രീയർ മറ്റുള്ള ഉയർന്ന ജാതികൾ പാകിസ്താനിലെ
ചില പത്താൻ ഗോത്രങ്ങൾ, സ്വാത് താഴ്വാരത്തു ജീവിക്കുന്ന ‘കലാഷ്‌’ ഗോത്രം). 

കാരണം Y-DNA പരിശോധിച്ച് ആൺ വർഗത്തിന്റെ ആയിരക്കണക്കിന്
തലമുറകളെ തിരിച്ചറിയാൻ മുകളിൽ പറഞ്ഞ DNA ടെസ്റ്റുകൾ വഴി കഴിയും.
പക്ഷെ കിഴക്കൻ യൂറോപ്പുകാരുടെയും ദക്ഷേണേഷ്യൻ ആര്യൻ വർഗ്ഗവും
കിഴക്കൻ യൂറോപ്പിലെ ജനങ്ങളും r1a എന്ന  Y-Hapologroup ഇൽ പെട്ടതാണ്.
ഇതിൽ നിന്നും മനസ്സിലാകുന്നത് ചരിത്രത്തിൽ ഏതോ കാലഘട്ടത്തിൽ ഈ
രണ്ടു വിഭാഗം ജനങ്ങൾക്കും ഒരേ പൂർവികാരാണ് എന്നാണ്. Y-Haplogroup
പഠനങ്ങളിൽ നിന്നും മനസ്സിലായിരുന്നത്. 

  ആദ്യകാലത്തെ DNA ടെസ്റ്റുകളുടെ ഫലങ്ങളും പുരാവസ്തു ശേഖരങ്ങളിൽ
നിന്നും നിന്നും ലഭിച്ച അസ്ഥികൂടങ്ങളിൽ നിന്ന് ലഭിച്ച DNA യും
ചേർത്തുവെക്കുമ്പോൾ ആര്യൻ അധിനിവേശം കാരണമാണോ കുടിയേറ്റങ്ങൾ
കാരണമാണോ കിഴക്കൻ യൂറോപ്പിലെ ജനങ്ങളും ഇന്ത്യയിലെ ആര്യൻ വംശവും
തമ്മിലുണ്ടായ സാമ്യം എന്ന് കൃത്യമായി പറയാൻ കഴിയില്ല. അതുകൊണ്ടു
തന്നെ Indiginous Aryan Theory പോലെത്തെ പല സിദ്ധാന്തങ്ങളും ഈ ചുരുങ്ങിയ
കാലയളവിൽ പ്രചാരത്തിൽ വന്നു. ആര്യന്മാരുടെ പൂർവികർ ഇന്ത്യയിലേക്ക്
കുടിയേറി എന്നും അതെ കാലഘട്ടത്തിൽ തന്നെ കിഴക്കൻ യൂറോപ്പിലും
കുടിയേറി എന്നാണ് ഈ തീയറിയുടെ രത്ന ചുരുക്കം. 

ബംഗാളി, ഹിന്ദി, ഉറുദു, സംസ്‌കൃതം,  ഇംഗ്ലീഷ്, ഗ്രീക്ക്, ലാറ്റിൻ ഒക്കെ ഇൻഡോ
യൂറോപ്യൻ ഭാഷകളും, എന്നാൽ തമിഴ്, ബ്രഹൂയി(Braui) തുളു, തെലുഗ്, 
ഹിബ്രൂ, അറബ് ഒക്കെ ആഫ്രോ ഏഷ്യൻ ഭാഷകളുമാണ്. ലോകത്തിലെ എല്ലാ
ഭാഗത്തേക്കും കുടിയേറ്റം നടന്നത് ആഫ്രിക്കയിൽ നിന്നാണ് എന്നതിന്
അനേകായിരം തെളിവുകളുണ്ട്.  ഏകദേശം എഴുപത്തിനായിരത്തിനും
ഒരുലക്ഷത്തിനും വര്ഷങ്ങള്ക്കിടയിലാണ് ഈ കുടിയേറ്റം നടന്നത് എന്നാണ്
കാണണക്കാക്കിയിരിക്കുന്നതു. ഇന്ത്യയിലെ കണക്കു പറഞ്ഞാൽ ഏകദേശം
55000 വർഷങ്ങൾ മുതലാണ് ഇന്ത്യയിൽ മനുഷ്യർ വസിക്കാൻ തുടങ്ങിയത്,
സംസ്കാരങ്ങൾ ഉടലെടുക്കുന്നത് പതിനായിരക്കണക്കിനു വർഷങ്ങൾ കഴിഞ്ഞാണ്
എന്നത് വേറെ. ചരിത്രത്തിൽ ഇന്നേവരെ യുള്ള സംസ്കാരങ്ങളിൽ
തെളിവ്കിട്ടിയതിൽ  വെച്ച് ഏറ്റവും പുരാതനമായതു മെസൊപൊട്ടോമിയൻ
-ബാബിലോണിയൻ-സുമേറിയൻ(6000-3800BC) സംസ്കാരങ്ങൾ ആയിരുന്നു.
ഈ സംസ്‌കാരങ്ങളിൽ നിന്നും വേർപെട്ടു പോയ സംകാരങ്ങളാണ് ലോകത്തെ
എല്ലായിടത്തേക്കും വ്യാപിച്ച മറ്റുള്ള സംസ്കാരങ്ങൾ എന്ന് ഇതുവരെ ലഭിച്ച
തെളിവുകളുടെ അടിസ്ഥാനത്തിൽ മനസിലാക്കാം. ഈ സംസ്കാരങ്ങൾ ഒക്കെ
സംസാരിച്ചിരുന്ന ഭാഷകൾ പ്രോട്ടോ അഫ്രൊഏഷ്യാറ്റിക് ഭാഷകളായിരുന്നു.
ദ്രവീഡിയൻ ഭാഷകളും  അത് കൊണ്ട് തന്നെ ഹാരപ്പൻ-സിന്ധൂനാതീതട
സംസ്കാരത്തിനും ഏകദേശം 5000 ഇൽ അതികം വർഷങ്ങൾ പഴക്കമുണ്ട്.
അതെ സമയം ഇന്ഡൊയൂറോപ്യന് ഭാഷകൾ രൂപപ്പെടുന്നത് പ്രോട്ടോ ആഫ്രോ
ഏഷ്യാറ്റിക് ഭാഷകൾ രൂപം കൊണ്ടതിനും ഏറ്റവും കുറഞ്ഞത് 4000
വർഷങ്ങൾക്കെങ്കിലും ശേഷമായിരിക്കാം (According to Etymology, Philology,
and Linguistic Studies).  

ഈ അടുത്ത കാലത്തായി പുരാവസ്തുക്കളിൽ നിന്നും DNA ശേഖരിക്കുന്നതിലും 
മുമ്പത്തേക്കാൾ കൃത്യമായ ടാറ്റ കിട്ടുന്ന ടെസ്റ്റുകൾ വന്നിട്ടുണ്ട്.
ഉദാഹരണത്തിന് മനുഷ്യ ശരീരത്തിലെ ചെവിയെ സപ്പോർട്ട് ചെയ്യുന്ന
ആന്തരിക ഭാഗത്തെ Petrous Bone ഇൽ  നിന്നുംനിന്നും വേർതിരിക്കുന്ന DNA
സാധാരണ മറ്റുള്ള ശരീര ഭാഗങ്ങളിൽ നിന്നും വേർതിരിക്കുന്ന DNA കളെ
അപേക്ഷിച്ചു 200 മടങ്ങു കൂടുതൽ വിവരങ്ങൾ അടങ്ങിയതാണ്.  

പ്രഫസ്സർ ഡേവിഡ് റെയ്ക് അവതരിപ്പിച്ച പ്രേസേന്റ്റേഷനിലും ശാസ്ത്ര
മാഗസിനുകളിൽ പ്രസിദ്ധികരിച്ച ലേഖനങ്ങളൾക്കും  അടിസ്ഥാനം ഏറ്റവും
പുതിയ DNA പഠന രീതികളാണ് അവംലംബിച്ചിരിക്കുന്നതു, ( ഉല്ഖനന സൈറ്റ്
കളിൽ നിന്നും ലഭിക്കുന്ന ഫോസ്സിലുകളിൽ നിന്നും ലഭിക്കുന്ന Petrouse  Bone
മുതൽ, ഓട്ടോസോൾ DNA, Super Computer Stimulation ഒക്കെ ഈ പഠനങ്ങൾക്കായി
അദ്ദേഹം ഉപയോഗിച്ചിട്ടുണ്ടു. അദ്ദേഹത്തിന്റെ പേപ്പറുകളിൽ പറഞ്ഞിരിക്കുന്ന
ചില കാര്യങ്ങൾ മാത്രം ചുരുക്കി പറയാം പൂർണമായും മനസ്സിലാക്കുമ്പോൾ
ആര്യൻ അധിനിവേശ സിദ്ധത്തിൽ ഉള്ള മിത്തുകളെയും യാഥാർഥ്യങ്ങളെയും
വ്യക്തമായി തിരിച്ചറിയാം.  

ആധുനീക  DNA യും  യാമ്‌നായയും (Yamnaya)  

ഈ ലേഖനത്തിന്റെ തുടക്കത്തിൽ റഷ്യൻ ചരിത്രകാരി മറിയ ഗിമ്ബുട്ടാന
(Marijaa Gimbutana ) യുടെ ഇൻഡോ യൂറോപ്യൻ വംശജരുടെ ഉത്ഭവം ഇന്നത്തെ
കിഴക്കൻ റഷ്യ,  കസാഖിസ്ഥാൻ, ഉക്രൈൻ എന്നീ സ്ഥലങ്ങളിൽ നിന്നാണെന്നു
പറഞ്ഞിരുന്നു. 2015 ഇൽ ലൂസിഫ് ഹസാർഡീസും അദ്ദേഹത്തിന്റെ കൂടെ
പങ്കെടുത്ത ഹവാർഡ് യൂണിവേഴ്സിറ്റിയിലെ ജനറ്റിക്‌സ് ലെയും സൂപ്പർ
കമ്പ്യൂട്ടിങ് ലെയും മറ്റുള്ള പല ശാശ്ത്രശാഖകളിലെയും 20 ഓളം പ്രൊഫെസമാരും
നടത്തിയ പഠനത്തിൽ ഏകദേശം 5000 നും 6000 നും മുൻപ് ജീവിച്ചിരുന്ന യമനായ
വംശം (ശാസ്ത്ര ജേര്ണലുകളിൽ പ്രസിദ്ധികരിച്ച “massive migration from the steppe 
is a source of indo european languages in europe” എന്ന പേപ്പറിന്റെ PDF ഫയൽ ഈ
ലേഖനത്തോടൊപ്പം വെച്ചിട്ടുണ്ട്).

യാമ്‌നായ  സ്റ്റെപ്പികൾ  എന്നത് കിഴക്കൻ  റഷ്യൻ നാടോടികളായിരുന്ന പുരാതന
വംശത്തെ  പുരാവസ്തു ഗവേഷകർ വിളിക്കുന്ന പേരാണ്. അവരുടെ  നിഗമനം
അനുസരിച്ചു, രഥം ഉപയോഗിച്ചിരുന്ന, ആയോധന കലകളിൽ പ്രാഗൽഭ്യം
ലഭിച്ചിരുന്ന ഒരു  പ്രത്യേക ജനതയായിരുന്നു സെൻട്രൽ ഏഷ്യൻ യാമ്‌നയ
സ്റ്റെപ്പികൾ.  

ലസാരിഡിസ്ന്റെ മുകളിൽ പറഞ്ഞിരിക്കുന്ന  പേപ്പർപ്രകാരം യാമ്‌നായ
സ്റ്റെപ്പികൾ യൂറോപ്പിലേക്കു  പ്രവേശിക്കുകയും ഇന്നത്തെ ജർമനിയിൽ
അന്നുണ്ടായിരുന്ന “കോർഡഡ് വെയർ( Corded ware Culture)” കർഷക
സമൂഹമായും മിക്സ് ആകുകയും ചെയ്യുന്നു. മറിയ ഗിമ്ബുട്ടാന
(Marijaa Gimbutana ) കുറഗാൻസ് ( Kurgans) എന്ന് വിളിച്ചിരുന്ന ഈ സമൂഹത്തെ 
തന്നെ ആയിരുന്നു എന്ന് ഈ പഠനം തെളിയിക്കുകയുണ്ടായി. ഇതിന്റെ
അടിസ്ഥാനത്തിലും ഡേവിഡ് റെയ്ക് ന്റെ പേപ്പറിന്റെ അടിസ്ഥാനത്തിലും
മറിയ ഗിമ്ബുട്ടാനയെ എതിർത്തിരുന്ന കോളിന് റെൻഫ്രൂ (Colin Renfrew)
തന്റെ അനറ്റോളിയ തിയറി തെറ്റാണെന്നും തുറന്നു സമ്മതിച്ചിരുന്നു. 

യാമ്‌നായ സ്റ്റെപ്പി DNA ഇന്നത്തെ ജർമനിയിലെ corded ware culture മായി
മിക്സ് ആകുകയും,  ഏകദേശം 70% ആൾക്കാരുടെയും DNA Corded ware culture
ഇൽ നിന്നും മാറി യാമ്‌നായ ആയി രൂപാന്തരപ്പെട്ടു എന്നും ഈ പഠനങ്ങൾ
എല്ലാം അടിവരയിട്ടു പറയുന്നു. അതോടൊപ്പം ഇന്ത്യയിലെ  ഉയര്ന്ന ആര്യൻ
ജാതികളിൽ യാമ്‌നായ DNA യുടെ 30% പാരമ്പര്യ വേരുകളും കണ്ടേക്കാം എന്നും
ഈ പേപ്പർ പറയുന്നു. പക്ഷെ അപ്പോൾ അവിടെ ഉദിക്കുന്ന ചോദ്യം ഇൻഡോ
യൂറോപ്പ്യൻ പാരമ്പര്യം മേല്പറഞ്ഞതുപോലെ ആയാലും ആര്യൻ
അധിനിവേശത്തെ തെളിയിക്കുന്ന എന്താണ് ഇതിലുള്ളത് എന്നാണ്?
ഡേവിഡ് റൈക് 2016 ഇൽ പബ്ലിഷ് ചെയ്ത പേപ്പറിനെ അടിസ്ഥാനമാക്കി 2017 ഇൽ
അന്താരാഷ്ട്ര സയൻസ് കോൺഗ്രസിൽ സംസാരിക്കുമ്പോൾ അദ്ദേഹം  പറഞ്ഞത് 

“2016 we published a paper on ancient DNA from the ancient near east and this is
complicated and unresolved in particular  because there is no ancient DNA from India right
now (2017) because thermal conditions makes DNA preservation more difficult in India
although now progress has been made”  

അതായതു   “2016 ഇൽ ഞങ്ങൾ പ്രസിദ്ധികരിച്ച  പേപ്പറിൽ Near Eastern
(ഇന്നത്തെ പശ്ചിമ ഏഷ്യ, ഈജിപ്ത്, തുർക്കിയുടെ ചില ഭാഗങ്ങൾ) DNA  
യില്നിന്നും പുരാതന DNA യെ കുറിച്ച് ഞങ്ങൾ നടത്തിയ പഠനത്തിൽ
തീർപ്പാവാത്തതും ബുദ്ധിമുട്ടേറിയതുമായ ഒരു പ്രശ്‌നം അവശേഷിക്കുന്നു.
ഇന്ത്യയിലെ  പ്രത്യേക കാലാവസ്ഥ കാരണം പ്രാചീന ഫോസ്സിലുകളിൽ നിന്നും
DNA ശേഖരിക്കുന്നത് കഠിനമായ പ്രയത്നം നടത്തേണ്ടിയിരിക്കുന്നു ,
എന്നിരുന്നാലും ഈ കാര്യത്തിൽ അല്പം പുരോഗതി കൈവരിക്കാൻ
കഴിഞ്ഞിട്ടുണ്ട്”.  

ചുരുക്കം പറഞ്ഞാൽ 2016 വരെയും ആര്യൻ  അധിനിവേശ സിദ്ധാന്ധം ശരിയാണ്
എന്ന്  തെളിയിക്കാനുള്ള വ്യക്തമായ ഒരു ചിത്രം ജനറ്റിക്സ് വഴി ഉണ്ടാക്കാൻ
കഴിഞ്ഞിട്ടിരുന്നില്ല  മറ്റുള്ള ശാസ്ത്ര ശാഖകളിൽ നിന്നും ധാരാളം തെളിവുകൾ
ലഭിച്ചിരുന്നു എങ്കിൽ കൂടി. 

പക്ഷെ  അതെ പ്രേസേന്റ്റേഷനിൽ  തന്നെ അദ്ദേഹം മറ്റൊന്ന് കൂടി പറയുന്നുണ്ട് 
“ഇൻഡോയൂറോപ്യൻ ഭാഷകൾ സംസാരിക്കുന്ന ഓരോ ജനവിഭാഗത്തിന്റെയും
DNA യിൽ അടങ്ങിയിരിക്കുന്ന സ്റെപ്പി പാരമ്പര്യത്തിന്റെ ആനുപാതികം
നോക്കിയാൽ ഇന്ത്യയിലെ എല്ലാ (മേൽജാതി) ഗ്രൂപ്പുകളിലും പ്രകടമായ ഒരു
വ്യത്യാസവും കാണാൻ കഴിയില്ല. പക്ഷെ ഇന്ത്യൻ ഗ്രുപ്പുകളിൽ മറ്റുള്ള
(യൂറോപ്യൻ) ‘ഇൻഡോ യൂറോപ്യൻ ഭാഷകൾ സംസാരിക്കുന്നവരിൽ നിന്നും
വ്യത്യസ്തമായി വ്യക്തമായ അളവിൽ യൂറേഷൻ (ഇറാനിയൻ)
പാരമ്പര്യവുമുണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്”. 

ഇതുകൊണ്ടുതന്നെ  ആര്യൻ കുടിയേറ്റം  നേരിട്ട് യാമ്‌നായ സ്റ്റേപ്പികളിൽ 
നിന്നുമുണ്ടായതല്ല എന്ന് മനസിലാക്കാം. 

ഇന്ത്യയിലേക്ക്  യാമ്‌നായ പാരമ്പര്യം  എത്തിയത് എങ്ങിനെ ? 

ഇന്ത്യയിലെ  മേൽജാതി ജനസംഖ്യയുടെ DNA യിൽ അടങ്ങിയിരിക്കുന്ന
r1a haplogroup നെകുറിച്ചുള്ള  ഏറ്റവും ആധികാരിക പഠനം നടത്തുകയും 
ശാസ്ത്രമാഗസീനുകളിൽ പ്രസിദ്ധികരിക്കുകയും  ചെയ്തത് ഇയാൻ മതിസനും
(Ian Mathieson, Professor and researcher, Perelman school of Medicine,
University of Pennsylvania),  മറ്റുള്ള പല പ്രശസ്തമായ യൂണിവേഴ്സിറ്റി
കളിലെയും 114 ഓളം ഗവേഷകരും ചേർന്നാണ്. അവർ കണ്ടെത്തിയ കാര്യങ്ങൾ
The genomic history of south eastern Europe’ എന്ന  പേപ്പറിൽ പ്രസിദ്ധികരിക്കുക
ഉണ്ടായി. ഈ പേപ്പറിൽ ലോകത്തിലെ  100 അതികം വരുന്ന പല
യൂണിവേഴ്സിറ്റി കളിലെയും പല ഡിപ്പാർട്മെന്റുകളും  ഗവേഷകർ ഈ
പഠനത്തിൽ സഹകരിച്ചിരുന്നു(ഈ ലേഖനത്തോടൊപ്പം ഈ പേപ്പർന്റെ pdf
വെച്ചിട്ടുണ്ട്). 

 ഇന്ന് വരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും പഴക്കമേറിയ r1a haplogroup
നെകുറിച്ചുള്ള   ഗവേഷണം നടത്തി പ്രസിദ്ദികരിച്ച ലേഖനവും ഇത് തന്നെയാണ്.
5500 വര്ഷം പഴക്കമുള്ള r1a Haplogroup നെ കുറിച്ചാണ് ഈ ഗവേഷണം നടന്നത്. 
ഇന്നത്തെ ഉക്രൈനിൽ നിന്നാണ് ഈ പഠനത്തിന് അടിസ്ഥാനമായ പുരാതന DNA
ലഭിച്ചത് ഇന്ത്യയിൽ നിന്നല്ല എന്നുള്ളതും പരിഗണിച്ചാൽ ഇൻഡോ യൂറോപ്യൻ
വംശജരുടെ പൂർവികർ യാമ്‌നായ സ്റ്റീപ്പികളിൽ നിന്ന് തന്നെയാണെന്ന്
വ്യകതമാകും.  അതായതു Indegenious Aryan Theory യിൽ പറയുന്നത് പോലെ
ഇന്ത്യൻ സംസ്കാരം സരസ്വതി നാതീതട സംസ്കാരത്തിൽ നിന്നാണ്
ഉടലെടുത്തത് എന്നത് എത്ര വിചിത്രമായ വാദമാണ് എന്ന് ഇത് കൊണ്ട് തന്നെ
മനസിലാക്കാം.  

ദ്രാവിഡ  സംസ്കാരം പ്രോട്ടോ സുമേറിയൻ  സംസ്കാരത്തിൽ നിന്നോ
സുമേറിയൻ സംസ്കാരത്തിൽ നിന്നോ വേർപെട്ടു വന്നത് കാരണമാകാം 
ഹാരപ്പൻ- സുമേറിയൻ സംസ്കാരങ്ങളിൽ നിന്നും പൊതുവായ
J2 ഹാപ്ലോഗ്രൂപ്പിൽ നിന്നുള്ള  DNA കൾ കണ്ടെത്തിയതും. അതായതു
ആഫ്രിക്കയിൽ നിന്നും ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് കുടിയേറിയവരാണ്
ദ്രവിഡരുടെ പൂർവികർ എന്നും, അതുകൊണ്ടു തന്നെയാണ് പ്രാചീന  ആറാമിയ,
ബ്രഹ്മി, ഹീബ്രു, തമിഴ് ഒക്കെ ആഫ്രോ ഏഷ്യാറ്റിക്‌ ഭാഷ ഗണത്തിൽപെട്ടതും
എന്നും അനുമാനിക്കാം. ആദ്യത്തെ ഹാരപ്പൻ ലിപി വലത്ത് നിന്ന്
ഇടത്തേക്കുള്ളതായിരുന്നു  എന്ന് ഈ അടുത്ത കാലത്തായി സൂപ്പർ
കംപ്യൂട്ടർകളുടെ സഹായത്താൽ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതും മേൽ
പറഞ്ഞതിന് തെളിവായി എടുക്കാം. ആറാമിയ, ബ്രഹ്മി, ഹീബ്രു തുടങ്ങിയ
അഫ്രൊഏഷ്യാടിക് ഭാഷകൾ ഒക്കെ തന്നെയും വലത്ത് നിന്ന് ഇടത്തോട്ടാണ്
എഴുതുന്നത്. സുമേറിയൻ ലിപികളും ഹാരപ്പൻ ലിപികളും സമാനതകൾ
ഉള്ളവ ആയിരുന്നു.  പല സൈറ്റുകളില് നിന്നും ഇന്നുവരെ കിട്ടിയ തെളിവുകൾ
വെച്ചു BC5500 മുൻപ് തന്നെസുമേറിയൻ സംസ്കാരം ഉണ്ടായിരുന്നു എന്നും
BC 2500 നു മുൻപ് തന്നെ ഹാരപ്പൻ സംസ്കാരവും ഉടലെടുത്തിരുന്നു എന്നും
മനസിലാക്കാം. കൂടാതെ അമേരിക്കൻ (Archeogenetics, Lingustic Expert)
Clyde A Winters , പ്രസിദ്ധികരിച്ച Sicle cell Anemia in india and Africa എന്ന  പേപ്പറിൽ
സൗത്ത് ഇന്ത്യക്കാരുടെയും പ്രോട്ടോ ആഫ്രിക്ക കാരുടെയും പൂർവികരിൽ
സമാനതകൾ ഒരുപാട് ചൂണ്ടിക്കണക്കിപ്പെടുന്നുണ്ട്. (ചില പ്രേത്യേക DNA
ഉള്ളവർക്ക് മാത്രമാണ് ഈ രോഗം വരുന്നത്). 

 എന്നാൽ യാമ്‌നയാ സ്റ്റെപ്പികൾ ഒരു നാഗരിക ജനത അല്ലാതിരുന്നത് കാരണം
അവരുടെ വലിയ ശേഷിപ്പുകൾ (ജനിറ്റിക്‌സ് & Theological നിന്നല്ലാതെ) കണ്ടെത്താൻ
കഴിഞ്ഞിരുന്നില്ല.  കാലിവളർത്തലിലും ആയോധന വിദ്യയിലും പ്രത്യേക
കഴിവുണ്ടായിരുന്ന നാടോടികളായിരുന്നു അവർ. നിരന്ന പുല്ലുപിടിച്ച
സ്ഥലത്തെയാണ് steppe( ഉച്ചരിക്കുന്നത്(സ്റ്റെപ്പ് എന്നാണ്) എന്ന് പറയുന്നത്.
ഇവിടുത്തെ ജനങ്ങളെയും steppe (ഉച്ചാരണം സ്റെപ്പി എന്നാണ്) എന്ന് തന്നെയാണ്
വിളിക്കുന്നത്.  Steppe എന്ന സ്ഥലങ്ങളിൽ ജീവിക്കുന്ന കുതിര എന്ന വന്യ ജീവിയെ
ഇണക്കി ഉപയോകിക്കാൻ തുടങ്ങിയതും സ്റ്റെപ്പികളായിരുന്നു.  

ഇന്ത്യയിലെ  ആര്യൻ വംശജരുടെയും  ഇറാനിയൻ ജനതയുടെയും വർത്തമാന 
കാലത്തെയും പൗരാണിക കാലത്തെയും  DNA കുറിച്ച് നടത്തിയ പഠനത്തിൽ,
ഇറാനിയൻ  കർഷക സമൂഹത്തിന്റെയും, യാമ്‌നായ സ്റ്റെപ്പികളുടെയും  മിക്സ്
DNA ആണ് ഇന്നത്തെ ഇന്ത്യയിലെ ഉയർന്ന ജാതികളിൽ  കാണുന്നത് എന്ന്
കണ്ടെത്തിയിരുന്നു. ഇന്ത്യയിലെയോ ബ്രിട്ടനിലെയോ ഗവേഷകർ അല്ല ഈ
കണ്ടെത്തൽ നടത്തിയത് മറിച്ചു റഷ്യയിലെ ഗവേഷകരാണ്(Miroslava Derenko,
Institute of Biological Problems of the North, Russian,  പ്രസിദ്ധികരിച്ച പേപ്പർ ഈ
ലേഖനത്തോടൊപ്പം വെക്കുന്നു, അതിൽ r2 Haplogroup പഠനങ്ങൾ പ്രത്യേകം
ശ്രദ്ധിക്കുക ). 

2017  ഇൽ David  Reichപ്രസിദ്ധികരിച്ച  പേപ്പറിലും കൃത്യമായ ഇറാനിയൻ 
പാരമ്പര്യം ഇന്ത്യയിലെ ഉത്തരേന്ത്യൻ  മേല്ജാതിക്കാർക്കിടയിലുണ്ട് എന്നും
സമര്ഥിക്കുന്നുണ്ട്‌. 

ArcheoGenitcs ഇൽ ഇന്നുവരെ ഉള്ള എല്ലാ ഗവേഷണങ്ങളുടെയും ആകെ തുക
വളരെ ചുരുക്കി പറയുകയായണെങ്കിൽ മുകളിൽ ഡേവിഡ് റൈക് പറഞ്ഞത്
പോലെ ഇന്നത്തെ തലമുറകളുടെ എല്ലാം ആയിരക്കണക്കിന് സാമ്പിളുകൾ
പരിശോധിച്ച് പൊതു (Common) Haplogroup കൾ നോക്കി  പൂർവികാരിലേക്കു
എത്തിയാൽ ആര്യൻ വംശജരുടെ പൂർവികർ യമനായ സ്റ്റെപ്പികളിൽ നിന്നും,
Cordedware culture ഇൽ ഇറാനിൽ നിന്നും മിക്സ്ആയതു മനസിലാക്കാം പക്ഷെ
അവിടെ ഡേവിഡ് റൈക് ചൂണ്ടി കാണിച്ച ഒരു കാര്യം, ഇതിൽ പ്രാക്റ്റിക്കൽ
ആയി തെളിയാക്കപ്പെടണമെങ്കിൽ r1a അല്ലെങ്കിൽ r1b അല്ലെങ്കിൽ r2 ഇതിലെ ഒരു
Haplogroup ഉം പ്രാചീന ഹാരപ്പൻ വിഭാഗങ്ങൾക്കിടയിൽ ഇല്ല എന്ന് കണ്ടെത്തണം
എന്ന് അദ്ദേഹം സയൻസ് കോൺഗ്രസ് ഇൽ പറഞ്ഞത് അങ്ങിനെ പരിശോധിക്കാൻ
പാകത്തിലുള്ള പുരാതന DNA  കിട്ടിയിട്ടില്ല എന്നാണ്. ആര്യൻമാരെ പോലെത്തന്നെ
ദ്രാവിഡവംശവും പുറത്തൂന്നു വന്നവരാണ് എന്നാണ് ഒരുകൂട്ടരുടെ
ഇപ്പോഴുത്തെ വാദം സംസ്‌കൃതത്തിൽ നിന്നും മറ്റുള്ള ഇൻഡോ യൂറോപ്യൻ
ഭാഷകൾ ഉത്ഭവിച്ചുഎന്ന വാദം അവരും ഉപേക്ഷിച്ചു എന്ന് സാരം. പക്ഷെ
അത് ആഫ്രിക്കയിൽ നിന്നും ലോകത്തിന്റെ പല ഭാഗത്തേക്ക് എൺപതിനായിരം
വർഷങ്ങൾ മുൻപ് കുടിയേറിയതാണ് എന്നത് അവർ അംഗീകരിക്കില്ല കാരണം
ഇന്നുവരെ മുൻപ് ഡേവിഡ് റൈക് പറഞ്ഞ പോലെ ഇന്ത്യയിൽ നിന്നും കിട്ടിയ
പുരാതന ഫോസ്സിലുകളിൽ നിന്നും മുകളിൽ പറഞ്ഞ പോലെ R Haplogroup ഇല്ലാ
എന്നോ ഉണ്ടോ എന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിരുന്നില്ല 
( 2017 ആണ് റൈക് ഇത് സയൻസ് കോൺഗ്രസിൽ പറഞ്ഞത്).

2018 ലെ ഹരിയാനയിലെ രാഖിഘർ എന്ന സ്ഥലത്തു നിന്നും ഒരു
പുരാവസ്തു ഖനനം നടത്തിയ വാർത്ത ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു
Dr വസന്ത് ഷിൻഡെ ഈ ഖനനത്തിൽ നിന്നും ലഭിച്ച DNA കളെ കുറിച്ച് ഒരു ഒരു
ലേഖനം എഴ്തിയിരുന്നു, ഈ രംഗത്തുള്ള ആഗോളതലത്തിലെ പല ഗവേഷകരും
വസന്ത്‌ ഷിൻഡെ യുടെ കണ്ടെത്തൽ വലിയ മുന്നേറ്റമായിരുന്നു എന്നും
അഭിപ്രായപ്പെട്ടിരുന്നു. പല ശാസ്ത്ര  മാഗസിനുകളും ഈപേപ്പർ
അംഗീകരിക്കുകയും പ്രസിദ്ധികരിക്കുകയും ചെയ്തിരുന്നു.

4500 വര്ഷം പഴക്കമുള്ള അസ്ഥികൂടങ്ങളിൽ നിന്നും കണ്ടെത്തിയ ( Petrous Bone
( മുകളിൽ പറഞ്ഞത് പോലെ ഓട്ടോസോൾ DNA ടെസ്റ്റ് നടത്താനായി Petrous Bone
Tissues ഇന്നുവരെ കിട്ടിയിട്ടുണ്ടായിരുന്നില്ല)  

ഇത് റിപ്പോർട്ട് ഇന്ത്യ ടുഡേ ആ വാർത്തപോലും നിലവിൽ ഇന്നുവരെ
കണ്ടെത്തിയ പല കാര്യങ്ങളും വളച്ചൊടിച്ചാണ് കൊടുത്തിരിക്കുന്നത്.
ഉദാഹരണത്തിന് ഡേവിഡ് റൈക് ന്റെ തന്നെ ഈ context ഇൽ യാതൊരു
ബന്ധവുമില്ലാത്ത മറ്റൊരു സമയത്തെയും സാഹചര്യത്തിലെയും വാചകങ്ങളാണ്
ഈ വാർത്തയിൽ quote ചെയ്തിരിക്കുന്നത് എന്നിരുന്നാലും. 

ഇതിൽനിന്ന് ലഭിച്ച ഒരു ഡാറ്റയും മറ്റുള്ള ഒരു യൂണിവേഴ്സിറ്റി ടീമിനും
പരിശോധിക്കാനായി നൽകിയില്ല (ഇന്ത്യൻ ഗവണ്മെന്റ്ന്റെ സമ്മർദ്ദം കാരണം) 
എന്നിരുന്നാലും വസന്ത് ഷിൻഡെയോട് AFP ജേര്ണലിസ്റ് ചോദിച്ച
ചോദ്യങ്ങൾക്കു കൊടുത്ത ഉത്തരം നോക്കാം അതിൽ നിന്ന് തന്നെ എല്ലാ
ഉത്തരങ്ങളും ലഭിക്കും കാരണം ഇതേ വാർത്തയിൽ തന്നെ അധിനിവേശമല്ല
കുടിയേറ്റമായിരുന്നു എന്ന് തെളിയിക്കാൻ ശ്രമിക്കുന്നതിനു വേണ്ടിയാണോ 
പല കാര്യങ്ങളും പരമാവധി വളച്ചൊടിക്കാൻ ബോധപൂർവമായ ശ്രമം
പലഭാഗത്തൂന്നും നടക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

ചോദ്യം: “ഹാരപ്പൻ ജനത സകൃതത്തിന്റെയും വേദിക്‌ ആര്യ ധർമത്തിന്റെയും
ഉറവിടമായിരുന്നോ?” 

ഉത്തരം: “അല്ല”. 

ചോദ്യം: ”ഇപ്പോഴും ഇതേ ആൾക്കാരുടെ DNA വലിയൊരു ഭാഗം ഭൂരിഭാഗം
ജനങ്ങളിലും അടങ്ങിയിട്ടുണ്ടോ ( സൗത്ത് ഇന്ത്യൻ ദ്രാവിഡർ+ നോർത്ത് ഇന്ത്യൻ
ദളിതർ ഇന്ത്യൻ ജനവികഭാഗത്തിന്റെ 80% വരുമെല്ലോ)? “ 

ഉത്തരം: “ഏകദേശം തീർച്ച ഉണ്ട് ( Most Definetely)”  

ചോദ്യം: “ഹാരപ്പൻ ജനവിഭാഗത്തിന് ആര്യവംശത്തോടയോ ദ്രാവിഡ
വംശത്തോടാണോ യോജിക്കുക”

ഉത്തരം: “ദ്രാവിഡരുടെതിനു സമാനയമായതു”

പക്ഷെ ഇത്രെയും ഉത്തരങ്ങൾപറഞ്ഞതിന് ശേഷം ഈ വാർത്ത തന്നെ പല
വസ്തുതകളും വളച്ചൊടിച്ചിട്ടുമുണ്ട് ഉദാ:  സുമേറിയൻ ചരിത്രം
തുത്തിൻഹാമിൽ അടയാളപ്പെടിത്തിയിരിക്കുന്നതു, 1200BC മുതലാണ്
സുമേറിയൻ സംസ്കാരം ഉണ്ടായിരുന്നത് എന്ന അർത്ഥം നൽകാനാണ് ഇങ്ങനെ
കൊടുത്തിരിക്കുന്നത് എന്ന് അനുമാനിക്കാം, യഥാർത്ഥത്തിൽ  സുമേറിയൻ
രാജാവ്ഗില്ഗമേഷന്റെ ചരിത്രം രചിക്കപ്പെട്ടത് 3800 BC യിൽ ആണ്.
ക്യൂണിഫോമ് ലിപികളിൽ നിന്ന് ധാരാളം ഇത്തരം തെളിവുകളും ഇത്തരത്തിൽ ലഭിച്ചിട്ടുണ്ട്. മറ്റൊന്ന് സെൻട്രൽ ഏഷ്യയിൽ നിന്നും യാമ്‌നായ  സ്റ്റെപ്പികൾ നേരിട്ട് ഇന്ത്യയിലേക്ക് വന്നു അവരാണ് ആര്യന്മാർ എന്ന് പറയുന്നു അത് തെറ്റാണു വെസ്റ്റ് ഏഷ്യയിൽനിന്നാണ് അവർ വന്നത് എന്നാണ് മേല്പറഞ്ഞ ഷിൻഡയുടെ കണ്ടെത്തൽ വഴി (ജെനെറ്റിക്സ്) തെളിയിക്കുന്നത്,  ചരിത്രവും, ഭാഷാപാരമ്പര്യ ശാസ്ത്രവും പറയുന്നതും ഇത് തന്നെ യാണ്. ആധികാരിക അഭിപ്രായങ്ങൾ ആയി കൊടുത്തിരിക്കുന്നത് വേദിക് സൊസൈറ്റി യുടെ ചെയർമന്റേതടക്കമുള്ളതാണ്. 

ഇനി  മറ്റൊന്നു മോഹജോദാരോയിലെ  കണ്ടെത്തലുകളുടെ മുഴവൻ കാര്യങ്ങളും  തെറ്റാണെന്നു പറഞ്ഞ ഒരു കൂട്ടരുണ്ട് അവർ  ആരോപിക്കുന്നത് ഇത് ബ്രിട്ടീഷ് കാരുടെ ഒരു  വിഭജന ഐഡിയ ആയിരുന്നു എന്നാണ്. അവർ കണ്ടെത്തുന്ന   ഒരു ന്യായം ചില ആർക്കിയോളജിസ്റ്കൾ ബ്രിട്ടന് വേണ്ടി  രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തിരുന്നു അത് കൊണ്ട്  തന്നെ അവർക്കു ഇതിൽ ഒരു രാഷ്ട്രീയ താൽപ്പര്യം ഉണ്ട് എന്നാണ്. എന്നാൽ  ഇതിൽ മനസ്സിലാക്കേണ്ട നാല് കാര്യങ്ങളുണ്ട് 

 1. പുരാവസ്തുവകുപ്പിൽ  ജോലി ചെയ്തവർ മാത്രമല്ല ഹിറ്റ്ലറിനെതിരെ  യുദ്ധത്തിൽ ഇറങ്ങിയത്, എഴുത്തുകാരും, തൂപ്പുകാരും  വരെ യുദ്ധത്തിൽ ഇറങ്ങിയിരുന്നു, ബ്രിട്ടൻ ജർമനിയുമായി  നേരിട്ട് യുദ്ധം ചെയ്ത ബെൽജിയം ഫ്രണ്ട്, ഹോളെൻഡ് ഫ്രണ്ട്, ആഫ്രിക്ക ഇവടെ  എല്ലാം സഖ്യകക്ഷികൾ വൻപരാജയം ഏറ്റുവാങ്ങി. അല്പം എങ്കിലും ചെറുത്തുനിന്ന ബ്രിട്ടൺ  ന്റെ നേവി മാത്രമായിരുന്നു. പക്ഷെ കടലിനെ ഒരുപാട് ആശ്രയിച്ചു ജീവിക്കുന്ന ബ്രിട്ടനു  ഈ യുദ്ധം സമ്മാനിച്ചത് കടുത്ത ക്ഷാമം ആയിരുന്നു. സ്റ്റാലിന്റെ റെഡ് ആർമി സ്റാലിൻഗ്രാഡ്  യുദ്ധത്തിൽ ജർമനിയെ കീഴ്പ്പെടുത്തുംവരെ ബ്രിട്ടൻ തകർന്ന് തരിപ്പണമായികൊണ്ടേ ഇരുന്നിരുന്നു. USSR  ന്റെ ചെമ്പട ബെർലിൻ പിടിച്ചടക്കും വരെ ആഫ്രിക്കൻ ഫ്രണ്ട് കളിൽ പോലും ബ്രിട്ടൺ വിജയിച്ചിരുന്നില്ല എന്നതാണ്  സത്യം. ബ്രിട്ടന്റെ ചരിത്രത്തിൽ കുടിവെള്ളം പോലും റേഷൻ ക്രമത്തിൽ കൊടുത്ത ഒരു കാലം മുന്പെങ്ങുമില്ലായിരുന്നു .  എന്നാൽ 1949 നു ശേഷമാണ് ബ്രിട്ടൻ കാര്യമായി ആര്യൻ അധിനിവേശത്തിന്റെ എല്ലാ രഹസ്യങ്ങളും പുറത്തു വിട്ടു തുടങ്ങിയത്. അതുവരെയും  ഉത്തരേന്ത്യയിലെ മേല്ജാതിക്കാരെ പിണക്കാൻ അവർ തയ്യാറായിരുന്നില്ല. 
 2. ആര്യൻമാർ  വൈദേശികരായിരുന്നു  എന്ന് ബ്രിട്ടീഷ്കാരായിരുന്നോ  ആദ്യമായി പറഞ്ഞതു? അല്ല. ഇന്നത്തെ  പല സംസ്‌കൃത ഗ്രന്ഥങ്ങളും ഇംഗ്ലീഷിലേക്കു  പരിഭാഷപ്പെടുത്തിയ, ‘ ആര്യന്മാർ ജൂതരെ പോലെ കുലീനർ  ആണെന്ന്’ ആദ്യം പറഞ്ഞ ആര്യൻ ഹിന്ദുത്വ വാദികളുടെ എല്ലാം  ആരാധ്യനായ, കടുത്ത മുസ്ലിം, ക്രിസ്ത്യൻ, ഡാർവിൻ വിമർശകൻ ആയിരുന്ന മാക്സ് മുള്ളർ (Max  Muller) ആയിരുന്നു. അദ്ദേഹം ജർമൻ വംശജനും ഈസ്റ്റ് ഇന്ത്യ കമ്പനിക്കു വേണ്ടി ജോലിയും ചെയ്തിരുന്ന ആളുമായിരുന്നു. ഒരുപക്ഷെ  ഹെർമൻ ഗുണ്ടർട്ടിനെ പോലെ തന്നെ പ്യൂരിറ്റൻ വാദത്തിൽ ആകൃഷ്ടനാക്കാൻ ഹിറ്റ്ലറിനെ ഏറ്റവും കൂടുതൽ പ്രചോദിചിപ്പിച്ചതും  മാക്സ് മുള്ളറിന്റെ വാദങ്ങളാകും. 
 3. ബാല  ഗംഗാധര  തിലക് ആര്യന്മാർ  ആർട്ടിക് പ്രദേശത്തൂന്ന്  വന്നതാണെന്ന് പറയുന്നു (ആ ബുക്കിന്റെ  PDF ഈ ലേഖനത്തോടൊപ്പമുണ്ട്). RSS ആചാര്യൻ ഗുരു  ഗോവൽക്കർ പറഞ്ഞത് ‘ ബാല ഗംഗാധര തിലകിന്റെ വാദങ്ങൾ  ശരിയാണെന്നും ആര്യന്മാർ ആർട്ടിക് ഇൽ നിന്ന് തന്നെയാണ്  വന്നത് എന്നും പക്ഷെ അന്ന് ആർട്ടിക് ഇന്ത്യയിലായിരുന്നു’  എന്ന വിചിത്രവാദമാണ് കൂടെ കൂട്ടി ചേർത്തത്. സ്വാമി വിവേകാനന്ദൻ പറഞ്ഞത്  Max മുള്ളർ പറഞ്ഞത് പോലെ സെൻട്രൽ ഏഷ്യയിൽ നിന്ന് നേരിട്ട് ഇന്ത്യയിലേക്കാണ്  ആര്യന്മാർ വന്നത് എന്നാണ്.   
 4. യാമ്‌നായ  സ്റെപ്പി ഹൈപോതെസിസ് മുന്നോട്ടു  വെച്ച മഹാ ഭൂരിപക്ഷവും ബ്രിട്ടീഷ് വംശജർ അല്ലായിരുന്നു. ഇന്ത്യയിലെ  റെയിൽവേ ലൈൻ, വന പരിപാലനം, സിവിൽ സർവീസ്, അടിസ്ഥാന വിദ്യാഭാസം മുതൽ ഉന്നത  വിദ്യാഭാസം വരെ അവർ തന്നെയാണ് ഇവിടെ സ്ഥാപനവത്കരിച്ചതു. ഇരുരാജ്യ (Two nations )  തിയറി ആദ്യമായി ഉന്നയിക്കുന്നത് പോലും ബ്രിട്ടീഷ് കാരല്ല 1922 ഇൽ വീർ സവർക്കാരാണ്, ‘ഇന്ത്യ  ഒന്നല്ല ഇന്ത്യ രണ്ടതാണ് ഒരു ഹിന്ദു ഇന്ത്യയും ഒരു മുസ്ലിം ഇന്ത്യയും’ എന്ന് ആദ്യം പ്രചരിപ്പിച്ചതു.   ഈ ആശയത്തെ പിന്നീട് അന്നത്തെ മുസ്ലിം ലീഗ് നേതാക്കളും ഏറ്റുപിടിച്ചു. വിഭജിച്ചു ഭരിക്കുക എന്ന ആശയം ബ്രിട്ടീഷ്  കാർക് സംഭാവന ചെയ്തതു ഇന്ത്യൻ മത മൗലീക വാദികൾ തന്നെയാണ്. ഈ അവസരം മുതലെടുക്കാൻ 1928ലാണ് സൈമൺ കമ്മീഷനെ നിയമിച്ചതും  ഇന്ത്യയെ മാതാടിസ്ഥാനത്തിൽ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നി മേഖലകളായി തിരിച്ചതും. ഇന്നത്തെ പോലെ ശാസ്ത്രത്തിൽ രാഷ്ട്രീയം  അന്ന് വളരെ മോശമായ അവസ്ഥയിൽ കലർന്നിട്ടില്ലായിരുന്നു. പല ഉന്നത യൂണിവേഴ്സിറ്റികളിൽ സ്കോളര്ഷിപ്പോടെ പല ഇൻഡ്യാക്കാർക്കും ബ്രിട്ടനിൽ പോലും  പ്രവേശനം നൽകിയിരുന്നു. (രാമാനുജൻ, ഗാന്ധിജി ഒക്കെ ഇത്തരത്തിൽ വിദ്യാഭാസം നേടിയരായിരുന്നു എന്നും ഓർക്കണം). ഇന്നത്തെ ഇന്ത്യൻ ഗവണ്മെന്റ് ഇന്ത്യക്കാർക്ക് പോലും  ഇത്തരത്തിൽ സ്കോളര്ഷിപ്പുകൾ കൊടുക്കുന്നുണ്ടോ എന്ന് സംശയമാണ്. ഇന്ന് ഉന്നത സ്ഥാപനങ്ങൾ പോലും രാഷ്ട്രീയവത്കരിച്ചു കഴിഞ്ഞു ഗവേഷണം നടത്തതാൻ ഏതു വിഷയങ്ങൾ തിരഞ്ഞെടുക്കണം  എന്ന സ്വാതന്ത്ര്യം പോലും ഇപ്പോൾ ഇന്ത്യയിലെ പല യൂണിവേഴ്സിറ്റികളും കൊടുക്കുന്നില്ല എന്ന് ചിലഗവേഷകരെ ഉദ്ധരിച്ചു ചില മാധ്യമങ്ങൾ വാർത്തകൊടുത്തിരുന്നു.                       

കുതിരകൾ

ശീത കാലാവസ്ഥയുള്ള താഴ്ന്ന പുല്തകിടികൾ  ഉള്ള പ്രദേശത്തെ സ്റെപ്പ്സ് (‘Steppe’)  എന്ന് വിളിക്കുന്നത്, ഇത്തരം സ്ഥലങ്ങളിൽ ജീവിക്കുന്ന ജനങ്ങളെയും ‘steppes’ എന്ന് പൊതുവെ വിളിക്കാറുണ്ട്( പല മലയാളം ഡിക്ഷണറി കളിലുംവളരെ തെറ്റായ രീതിയിൽ ഈ വാക്കിനെ വ്യാഖ്യാനിച്ചു കണ്ടിട്ടുണ്ട്. 

ഈ സ്ഥലത്തിനുള്ള പ്രത്യേകത എന്തെന്നാൽ കുതിരകളെ മെരുക്കി വളർത്തു ജീവികളാക്കുന്നതിനു മുന്നേ ഈ പ്രദേശങ്ങളിലാണ് കുതിരകളുട സ്വാഭാഭികമായ വാസ സ്ഥലങ്ങളായിരുന്നത്. റഷ്യൻ സ്റ്റെപ്പികൾ ആയിരുന്നു ആദ്യമായി കുതിരകളെ മെരുക്കി യുദ്ധങ്ങൾക്കും മറ്റു ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നത് എന്നതിന് ജർമനിയിലെ കോർടാഡ് വെയർ (Corded ware) സംസ്കാരങ്ങളുടെ ശേഷിപ്പുകളിൽ നിന്നും കിട്ടിയിട്ടുണ്ട്. ഇറാനിയൻ Hunter Gathers സമൂഹത്തിൽ നിന്നുമാണ് ആദ്യത്തെ രഥത്തിന്റെ ശേഷിപ്പുകൾ  കിട്ടുന്നതു. രഥം എന്നാൽ ഒന്നിലധികം കുതിരകൾ വലിക്കുന്ന കുതിരവണ്ടി (കാള വണ്ടി അതിനു മുൻപേ സുമേറിയൻ ജനത ഉപയോഗിച്ചിട്ടുണ്ട്). കുറച്ചുകൂടി നവീകരിച്ച രഥത്തിന്റെ തെളിവുകൾ ആൻഡ്രോനോവോ (ഇന്നത്തെകസാക്കിസ്ഥാന്) സംസ്കാരത്തിൽ നിന്നും കിട്ടിയിട്ടുണ്ട് ( Corded ware സംസ്കാരങ്ങളിൽ നിന്നും mix ആയ സ്റ്റെപ്പികളിൽ നിന്നാണ് ആൻഡ്രോനോവോ ഉത്ഭവിച്ചത് (തിരിച്ചു കുടിയേറിയത്) എന്നും തെളിയിക്ക പെട്ടിട്ടുണ്ട്. 

വേദങ്ങളിൽ കുതിരകൾക്കു അഭേദ്യമായ സ്ഥാനമുണ്ടായിരുന്നു.  വേദങ്ങളിലെ മഹത് വ്യക്തികൾ ഒക്കെ കഴിവുറ്റ തേര് തളിക്കുന്നവരായിരുന്നു, കൃഷ്ണൻ  ആയിരുന്നു മഹാഭാരത യുദ്ധത്തിൽ ഏറ്റവും വലീയ തന്ത്രപ്രധാനമായ റോൾ, അദ്ദേഹം അർജുനന്റെ  തേര് തളിക്കാരനായിരുന്നു. രഥം തളിക്കുക എന്നത്
ഏറ്റവും ഉന്നതമായ കാര്യമാണെന്ന് മറ്റൊരു സമൂഹവും ഒരുകാലത്തും കരുതിയിട്ടില്ല.  മറ്റൊരു ശക്തമായ കഥാപാത്രം കാർണാനായിരുന്നു,
കർണന്റെ ‘അമ്മ കുന്തിയെ പ്രണയിച്ച ഉന്നതകുലജാതൻ എന്ന് വിശേഷിപ്പിക്കുന്ന സുതൻ തേര് തളിക്കുന്നവനായിരുന്നു, കർണ്ണനും തേര്  തളിക്കുന്ന വംശത്തിൽ ആണ് ജീവിച്ചത്, (സൂര്യ പൂത്രൻ ദേവകണമാണ്, ശരിക്കുള്ള ജീവിതത്തിൽ അങ്ങിനെ അല്ല എന്ന് സാരം) സുതപുത്രൻ കർണനാണ് മഹാ ഭാരതത്തിലെ ഏറ്റവും നന്മ ഉള്ള  കഥാപാത്രവും കർണനോ കൃഷ്ണനോ ആണെന്ന് കാണാം. കാരണം ആര്യന്മാർക്കു അത്രയും പ്രധാനപെട്ടതായിരുന്നു കുതിരയും, പശുവും മറ്റു വളർത്തു മൃഗങ്ങളും. നാടോടികളായ, കാലിവളർത്തലിൽ (Pastrolist ) പ്രത്യേക വൈദഗ്ധ്യം ഉണ്ടായിരുന്ന  ഈ സമൂഹത്തിലെ സാധാരണ ജനങ്ങൾ ഓരോ സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് പോകുന്നതും തങ്ങളുടെ മൃഗങ്ങളുടെ ആഹാരം കുറയുമ്പോഴാണ് മുകളിൽ പറഞ്ഞ മഹാരാഷ്ട്രയിലെ മറ്റുള്ള ആദിവാസികളിൽ നിന്നും തികച്ചും വ്യത്യസ്തമായ നാടോടികൾക്കിടയിലും  കുതിരകൾ ഉണ്ട്, ലോകത്തു കുതിരയെ വളർത്തുന്ന മറ്റൊരു ആദിവാസി സമൂഹം വളരെ വിരളമാണ്. 

അശ്വമേധം എന്നത്  ഇങ്ങനെ വന്ന ഒരു ആചാരമാണ്, മേയാൻ  വിട്ട കുതിരയെ പിടിച്ചു കെട്ടുന്നത്  കടുത്ത അപരാധമായി കാണുന്ന സമൂഹം ലോകത്ത് തന്നെ വേറെ എവിടെയുമുണ്ടാവില്ല. ഇവർക്കിടയിൽ  കൃഷിക്കാർ നന്നെ കുറവായിരുന്നു. വേദങ്ങളിൽ പറയുന്ന ജാതി വ്യവസ്ഥയിൽ പോലും കൃഷിക്കാർ തീരെ ഇല്ലാ.

മറ്റൊരു ആചാരമായിരുന്നു വാജ്പേയ(Vajpeya), എന്നുവെച്ചാൽ  രഥങ്ങൾ നിരത്തി പന്തയത്തിനു ഓടിക്കുക എന്നതായിരുന്നു.    

 വേദങ്ങളും രഥവും

കിഴക്കൻ  യൂറോപ്പിൽ  നിന്നും വേഗത്തിൽ  ഓടുന്ന രഥങ്ങളും, ഇരുമ്പു  ആയുധങ്ങളും ഉപയോഗിക്കാൻ പഠിച്ച സ്റ്റെപ്പികൾ,  ഇറാനിലെ കാർഷിക സമൂഹത്തിലേക്ക് കുടിയേറി. മോഹൻജൊദാരോവിൽ നടന്നതുപോലെ  കൂട്ടകൊലകളോ, തീയിട്ടു നാഗരിക സമൂഹങ്ങൾ നശിപ്പിച്ചത് പോലെയോ ആയിരുന്നില്ല എന്ന്  അനുമാനിക്കാം കാരണം ഇന്ത്യയിൽ നടന്നതുപോലെ വലിയ ഒരു സമൂഹം കൂട്ടക്കൊല ചെയ്യപ്പെട്ടതിന്റെ  എന്തെങ്കിലും തെളിവുകൾ കണ്ടെത്തിയിരുന്നില്ല. ഇറാനിലെ ജനവിഭാഗത്തിന്റെ DNA കളിൽ യാമ്‌നായ സ്റ്റെപ്പികളുടെ  അംശം ഇന്ത്യയിലെ മേൽജാതി ജനങ്ങൾക്കിടയിൽ ഉള്ളതിനേക്കാൾ വളരെ ചെറീയ ഒരംശമേ ഉള്ളു എന്നതും, ദ്രാവിഡ വംശജരുടേതിന്   സമാനമായ പ്രാചീന DNA ആണ് അവിടെയുള്ളവരിൽ വലീയ പങ്കും എന്നത് ഇതിനു തെളിവായി എടുക്കാം. ആഫ്രിക്കയിൽ നിന്നും കുടിയേറിയവർക്കുള്ള  J Haplogroup പോലെത്തെ പ്രാചീന വംശജരുടെ ഹാപ്ലോഗ്രൂപ്പുകളാണ്‌ ഇറാനിയൻ ജനതയിൽ കണ്ടെത്തിയത് ഈ വിഷയത്തിലെ റഷ്യൻ ഗവേഷകരുടെ പ്രബന്ധത്തിന്റെ കോപ്പി ഈ ലേഖനത്തോടൊപ്പം വെച്ചിട്ടുണ്ട്.  ഇൻഡോ യൂറോപ്യൻ പാരമ്പര്യം ഉൾകൊള്ളുന്ന r1a, r1b Haplogroup കൾ ഇറാൻ വംശജരിടയിൽ പ്രകടമല്ല എന്നാൽ ചെറിയ ഒരു ശതമാനം ആൾക്കാരിൽ എങ്കിലും r2 Haplogroup കണ്ടെത്തിയിരുന്നു( Miroslava Derenko യുടെ  പേപ്പർ ഇതിൽ റഫറൻസ് വെച്ചിട്ടുണ്ട്). 

 മുകളിൽ  പറഞ്ഞത് പോലെ  തീയിട്ടും രഥമുരുട്ടിയും, ഇരുമ്പായുധവും കൊണ്ട്  നശിപ്പിച്ച ഒരു കാലത്തെ കുറിച്ച് വേദങ്ങളിൽ വ്യക്തമായി  പറയുന്നുണ്ട് 600BC ക്കും 200 BC ഇടയിലായിരുന്നു ‘ആര്യാവർത്തന’ കാലം അതിൽ  വ്യക്തമായി പറഞിട്ടുണ്ട് ആര്യന്മാർ എങ്ങിനെ മുന്നേറിയെന്നത്, ഇന്ത്യയുടെ മുഴുവൻ  ചരിത്രത്തെക്കുറിച്ചു തയ്യാറാക്കിയ ഒരു ലേഖനത്തിന്റെ റഫറൻസ് ഇതിൽ വെച്ചിട്ടുണ്ട്. സിന്ധൂ  നാതീതട സംസകാരത്തിൽ എവിടെയും ഇരുമ്പിന്റെയോ, കുതിരകളുടെയോ ശേഷിപ്പുകൾ കണ്ടെത്തിയിട്ടില്ല. 

അക്കാലത്തെ  ഇറാനിലെ (മെസോപ്പൊട്ടാമിയൻ ) സംകാരത്തിന്റെ  ഭാഗങ്ങളിൽ വലിയൊരു വിഭാഗവും കാർഷിക ജനയായിരുന്നു  എന്നാൽ ഇൻഡോ യൂറോപ്യൻ വംശജരുടെ പൂർവികരായ യമനായ സ്റ്റെപ്പികൾ  Hunter Gatherers ആയിരുന്നു (നായാട്ടുകാരും വനവിഭവങ്ങൾ ശേഖരിച്ചും ജീവിക്കുന്നവർ), കുതിരയെ ഉൾപ്പെടെയുള്ള മൃഗങ്ങളെ വളർത്താനും അവർക്കു പ്രേത്യേക കഴിവുണ്ടായിരുന്നു. ഇന്നും മഹാരാഷ്ട്രയുടെ ചില പ്രദേശങ്ങളിൽ ഇവരുടെ ആദിമ വംശജരുടെ സമൂഹങ്ങൾ ഉണ്ട്).             

പശ്ചിമേഷ്യയിലേക്കു കുടിയേറി  പാർത്ത കാലയളവിലും( ജർമനിയിലെ കോർഡഡ് വെയർ സംസ്കാരത്തിൽ  ഇടകലർന്നപ്പോഴുമാണ് യാമ്‌നായ സ്റെപ്പി വംശം കൃഷി ചെയ്യാൻ  പഠിച്ചത് എങ്കിൽ പോലും അത് മഹത്തായ ഒരു തൊഴിൽ ആയി അവർ കണ്ടിരുന്നില്ല എന്നത് വേദങ്ങളിൽ നിന്നും  ആചാരങ്ങളിൽ നിന്നും മനസിലാക്കാം, കാലികളെ മേയ്ക്കലും കായ് കനികൾ ശേഖരിക്കലും, നായാട്ടുമായിരുന്നു അവരുടെ അതുവരെയുള്ള തൊഴിൽ. കൃഷിരീതികൾ  പഠിച്ചതിനു ശേഷമാകാം പുരോഹിതർ മാംസഭുക്കുകൾ അല്ലാതെയായി മാറിയിട്ടുണ്ടാവുക. കാരണം ഇറാനിലെ കാർഷിക സമൂഹത്തോടൊപ്പം ജീവിക്കാൻ തുടങ്ങിയ  കാലം മുതൽ ആണ് വേദങ്ങൾക്കും തത്വ സംഹിതകളിലേക്കും ഇവരുടെ വംശം തിരിയുന്നത് എന്ന് കരുതാം കാരണം

ഹാരപ്പൻ-സിന്ധൂനതീതടസംസ്കാരങ്ങളിൽ നിന്നുംകിട്ടിയതെളിവുകൾ വെച്ച് അവർവിഗ്രഹആരാധകർ ആയിരുന്നു എന്ന്മനസിലാക്കാം. എന്നാൽ വേദങ്ങളിലെ ദൈവ സങ്കല്പം  ആദ്യത്തെ Monotheist(ഏക ദൈവ വിശ്വാസികളെ പോലെ തന്നെയായിരുന്നു പിന്നീട് അത് മാറിയെങ്കിൽ പോലും) കാരണം വേദങ്ങൾ രൂപപ്പെടുന്ന കാലത്തു മെസൊപ്പൊട്ടമ്യയിൽ (ഇറാൻ-ഇറാക്ക്) പ്രചാരത്തിൽ ഉണ്ടായിരുന്നത് ഇത്തരത്തിലെ മതങ്ങൾ തന്നെയായിരുന്നു, ഇത്തരം  ദൈവസങ്കല്പങ്ങളിൽ നിന്ന് തന്നെയാണ് അബ്രാമിക് മതങ്ങളും രൂപപ്പെട്ടത് എന്ന് മനസിലാക്കാം. ഏറ്റവും പഴയ ഏകദൈവ മതം (monothiest) സോറോട്രാനിസം (Zoroastrianism), ഇതേ കാലഘട്ടത്തിൽ ഇതേ സ്ഥലത്തു തന്നെ രൂപപെട്ടതാണെന്നും ശ്രദ്ധേമാണ്. 

സുമേറിയൻ ദൈവ  സങ്കല്പത്തിന് സമാനമായ  ദൈവമായിരുന്നു ഹാരപ്പൻ നാഗരികർക്കുണ്ടായിരുന്നത്, ഇഷ്ത്താർ( Ishthar ), ഇനാന (Inana) എന്നീ  ദേവതമാരായിരുന്നു അവരുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാമൂർത്തികൾ. രാജാക്കന്മാർ ദേവതകളുടെ കാര്യകാരയും, ഇണയായും  ഒക്കെ അവർ വിശ്വസിച്ചിരുന്നു. സമാനമായ ദേവതകൾ തന്നെ ആയിരുന്നു ഹാരപ്പൻ സംസ്കാരങ്ങളിലും കണ്ടെടുത്തത്. ഇനാന ദേവത രണ്ടു  പാമ്പിനെ കഴുത്തിൽ ചുറ്റിയതും തലയിൽ അമ്പിളി കല ചൂടിയതായുമുള്ള ശില്പങ്ങൾ, സുമേറിയൻ ശേഷിപ്പുകളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.   ഒരു രാജാവിനെ കുറിച്ചുള്ള ആദ്യത്തെ എഴുതപ്പെട്ട ചരിത്രം (3800BC) സുമേറിയൻ രാജാവ് ഗില്ഗമേഷ്നെ (Gilgamesh) പറ്റി ഉള്ളതായിരുന്നു.   ആ രേഖകളിലും രാജാവ് ഇനാന ദേവതയുടെ കാര്യകാരനായും ഇണയായും പ്രതിപാതിച്ചതായി കാണാം. ശിവപത്നി അനന്യ(പാർവതി) ആണെന്നും ചില പുരാണങ്ങളിൽ ഉള്ളതായി കാണാം.             

ശിവൻ എന്ന ദൈവ സങ്കൽപം ഹാരപ്പൻ  സംസ്കാരത്തിൽ നിന്നും ഉത്ഭവിച്ചതാ വണം  കാരണം സമാനമായ ചില രൂപങ്ങളുടെ ശേഷിപ്പുകൾ ഹാരപ്പൻ സൈറ്റ് കളിൽ നിന്നും കിട്ടിയിട്ടുണ്ട്. 

ഒരുപക്ഷെ  ഇന്ത്യയിൽ ജീവിച്ചിരുന്ന രാജാക്കന്മാരായിരിക്കണം  പിന്നീട് ദൈവ സങ്കല്പത്തിൽ ഇടം പിടിച്ചത്ഒരു പുസ്തകത്തിൽ വായിച്ചതു (A trivalogue of lord shiva) , ആര്യ അധിനിവേശ  കാലത്തു പർവത നിരകൾ കേന്ദ്രീകരിച്ചു ആര്യന്മാർക്കെതിരെ പ്രത്യാക്രമണം നടത്തിയ ഒരു ഹാരപ്പൻ രാജാവായാണ് അതിൽ ശിവൻ, പർവത  നിരകളിലെ യുദ്ധം ആര്യന്മാരുടെ പേടിസ്വപ്നവുമായി രുന്നു കാരണം ഏറ്റവും മികച്ച കുതിര ഓട്ടക്കരായ ആര്യമന്മാർക്കു പർവത നിരകളിൽ  യുദ്ധം ചെയ്തു വിജയിച്ചു പരിചയമില്ല. ഈ പേടി തന്നെ ആകാം പിന്നീട് ദൈവമായി മാറിയിട്ടുണ്ടാവുക. ഇനാന ദേവതയുടെ അതെ രൂപങ്ങൾ തന്നെയാണ്  ശിവനുമുണ്ടായിരുന്നത്, കഴുത്തിൽ പാമ്പും മുടിയിൽ ചന്ദ്രക്കലയും, പുരാതന ഇനാന ശില്പങ്ങളിൽ ജനനനേന്ധ്രിയത്തിന് പ്രത്യകം പ്രാധാന്യം നൽകിയിരുന്നു, അതെ  സങ്കല്പം തന്നെയാണ് ശിവനുമുണ്ടായിരുന്നത് ( ശിവലിംഗം ). അതിനർത്ഥം ഇനാന ദേവതയുടെ ഇണയായി അന്നത്തെ രാജാവായിരുന്ന ശിവനെ സങ്കല്പിച്ചിട്ടുണ്ടാവാം. സംസ്കാരം  ഉടലെടുക്കുന്ന കാലത്തു സ്ത്രീ ദൈവങ്ങൾ മാത്രമാണുണ്ടായിരുന്നത് കാരണം പ്രാചീന കാലത്തു ഏറ്റവും അദ്ഭുതകരമായ ഒരു കർമ്മം ആയിരുന്നു പ്രസവം എന്നത്. ഒരു കുഞ്ഞിന്  ജന്മം കൊടുക്കുന്നതിൽ 100 ശതമാനവും അമ്മയുടെ മാത്രം പ്രത്യേകതകളാണ് എന്ന് പുരാതന കാലത്തു വിശ്വസിച്ചിരുന്നു. വലിയൊരു വിഭാഗം സ്ത്രീകളും പ്രസവത്തോടെ മരണപ്പെട്ടിരുന്നു അക്കാലത്തു.  അതും പക്ഷെ അവർ ദിവ്യമായി കണക്കാക്കിയിരുന്നു . ഇന്നും ഒരു സമൂഹത്തിൽ ആകെ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടെ എണ്ണത്തേക്കാൾ കൂടുതൽ അല്ലെങ്കിൽ വലീയ പ്രത്യാഘതങ്ങൾ ഉണ്ടാക്കുന്ന ഒരു സാമൂഹ്യ  പ്രശ്‌നം കൂടിയാണത്. 

വരം കൊടുക്കുക, ശാപമോക്ഷം കൊടുക്കുക എന്ന രീതിയിലുള്ള സങ്കൽപ്പങ്ങൾ ഒന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉണ്ടായവ അല്ല, കണ്ടെടുത്തവയിൽ ഇന്നുവരെ ഏറ്റവും പ്രാചീനമായ എഴുത്തുകളിൽ ഒന്നും ഇത്തരത്തിലുള്ള ഒരു കഥകളുമില്ല (ഹാരപ്പൻ എഴുത്തുകൾ, തീരുക്കുറൽ, ‘സംങ്കം’ കാലത്തേ രചനകൾ) എന്നാൽ യമനായ സ്റ്റെപ്പികൾ കുടിയേറിയ മെസഡോണിയ.  എലാമൈറ്റ്(Elamite, ഇന്നത്തെ ഇറാന്റെ ചില ഭാഗങ്ങൾ ) Hittie ( ഇറാഖിലെ ചില പ്രദേശങ്ങൾ ) ബാക്ട്രിയ, പാർത്തിയ (Bacatria, Parthia മറ്റൊരു കാലഘട്ടത്തിലെ ഇതേ സ്ഥലങ്ങളിലെ രാജ്യങ്ങൾ) അഗത (Agade , അക്കാടിയ ) അസ്സിറിയ( Assyria, സംസ്കൃതത്തിലെ അസുര) ഇവിടങ്ങളിൽ നിന്ന് കിട്ടിയ പുരാണ കഥകളിലൊക്കെ ഇത്തരം ദൈവ സങ്കൽപ്പങ്ങൾ  ധാരാളം സ്ഥലങ്ങളിലുണ്ട്. ഇവിടെ ശ്രധ്ധിക്കാനുള്ള മറ്റൊരു കാര്യം ഈ രാജ്യങ്ങളുടെടെ മിക്ക പേരുകളും പുരാണങ്ങളിലും വേദങ്ങളിലും പറഞ്ഞിട്ടുണ്ട് ( പാർത്ഥ, മഗധ, അസുര ), ആ ദേശങ്ങളിലും ഈ സങ്കല്പങ്ങൾ അതി പുരാതനമായ എഴുത്തുകളിൽ ഇല്ല ഉദാ: സുമേറിയൻ, ബാബിലോണിയൻ, etc)           

എന്നാൽ  യമനായ സ്റ്റെപ്പികൾ  കുടിയേറിപാർത്തിരുന്ന ആൻഡ്രോണാവൊ, Catacong culture, Cordedware Culture എന്നിവയിലൊക്കെ ഇത്തരം  കഥകൾ ധാരാളമുണ്ട്. മേസിഡോണിയൻ (ഗ്രീക്ക്) പുരാണങ്ങളിൽ നിന്നാണ് ആര്യന്മാർ ഇത്തരം കഥകൾ കടം കൊണ്ടത്  എന്ന് ചിലയിടങ്ങളിൽ കാണാം. ഇതേ സ്ഥലങ്ങളിൽ നിന്നും കണ്ടെടുത്ത രഥങ്ങൾ വളരെ സാമ്യം ഉള്ളവയായിരുന്നു  മറ്റൊരു സ്ഥലങ്ങളിലും കണ്ടിട്ടില്ലാത്തതുമായ പ്രത്യേകതകൾ ഉള്ള രഥങ്ങളായിരുന്നു എന്നതും ഇതിനു തെളിവാണ്. മറ്റൊന്ന്   പാഴ്സികളുടെ ( പുരാതനകാലത്തെ ഇന്നത്തെ ഇറാനിലുള്ള ഒരു ചെറു രാജ്യം ആയിരുന്നു, ആര്യ, പാഴ്സി, പേർഷ്യ എന്നിവയൊക്കെ) ഇന്നത്തെ ഇറാനിലെ ഏറ്റവും കൂടുതൽപേർ സംസാരിക്കുന്ന ഭാഷയാണ് പാഴ്സി എന്നത്, പാഴ്സി സംസാരിക്കുന്നവരെയും പാർഴ്സികൾ എന്ന് വിളിക്കും) അവരുടെ വേദ ഗ്രന്ഥമായ സൻദ്അവസ്ഥയിൽ (ZEND AVESTA) കൃത്യമായി വേദങ്ങളിലെ എല്ലാക്കഥകളും പറയുന്നുണ്ട് ആര്യന്മാരെ പറ്റിയും പറയുന്നുണ്ട്. യഹൂദരുടെ വേദ ഗ്രന്ഥമായ തോറയിലും, ജൂത ചരിത്രത്തിലും(700BC)    പശുവിനെ ദൈവമായി ആരാധിക്കുന്ന, കാലികളെ വളർത്തി ജീവിക്കുന്ന കൂട്ടമായി ജീവിക്കുന്ന ജനതയെ യുദ്ധം ചെയ്തു പലായനം ചെയ്യിപ്പിച്ചായി പലയിടത്തും പറയുന്നുണ്ട്. വേദങ്ങളിൽ ഇന്ത്യയിലെ ആര്യാവർത്തന കാലമായി അറിയപ്പെടുന്നത് 600BC-200AD മുതലാണെന്നതു മറ്റൊരു യാഥാർഥ്യമാണ്.   

കല,  വാസ്തുകല.  

കർണാട സംഗീതം വളരെ  പുരാതനമായ കലാരൂപമാണ്  ഒരു പക്ഷെ ഹാരപ്പൻ കാലത്തു  തന്നെ നിലവിലിലുണ്ടായിരുന്നതാകാം. എന്നാൽ ഹിന്ദുസ്ഥാനി  എന്നത് മുഗൾ കാലഘട്ടത്തിൽ മുതലാണ് ശ്രധ്ധിക്ക പ്പെടുന്നത്  4000 വർഷങ്ങൾ വ്യത്യാസമുണ്ട് ഈ രണ്ടു കാലഘട്ടത്തിനുമിടയിൽ  എന്നതുമോർക്കണം. ഹിന്ദുസ്ഥാനിക്ക് ആര്യന്മാരുടെ സുവർണ കാലത്തെ ജന്മസ്ഥലമായ  പേർഷ്യയിലെ preislamic സൂഫി സംഗീതവുമായി അഭേദ്യമായ ബന്ധവുമുണ്ട്. 

നൃത്തം  എന്നത് ഹാരപ്പൻ  നാഗരികതയിൽ വളരെ പ്രാധാന്യം  ലഭിച്ചിരുന്ന ഒരു കലാരൂപമാണ്.  നൃത്ത രൂപങ്ങളുടെ ഒരുപാട് ശില്പങ്ങൾ  ഹാരപ്പൻ ശേഷിപ്പുകളിൽ നിന്നും കിട്ടിയിട്ടുണ്ട്. നാല്  കയ്യുള്ള ശില്പങ്ങളിൽ പലതും നൃത്തരൂപത്തെ സൂചിപ്പിക്കുന്നതാണെന്നു  പല ചരിത്രകാരൻമാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. നടരാജ വിഗ്രഹം കൂടുതലും തേക്കെ  ഇന്ത്യയിൽ കാണപ്പെടുന്ന ഒരു വിഗ്രഹമാണ്. ശിവന്റെ താണ്ഡവ നൃത്തം ദ്രാവിഡ സമൂഹവുമായി ബന്ധിക്കാവുന്നതാണ്. ആര്യന്മാർക്കു കുതിര  എന്നത് പോലെ തന്നെ ആയിരുന്നു ദ്രവിഡന്മാർക്കു നൃത്തം എന്നത്. 

നൃത്തം  മാത്രമല്ല മറ്റുള്ള  ശില്പങ്ങൾ , സംഗീതം, നാഗരിക ആസൂത്രണം സുമേറിയൻ സംസ്കാരത്തിൽ  നിന്നും ഉടലെടുത്ത സംസ്കാരം ആയതു കൊണ്ട് തന്നെ നഗര ആസൂത്രണത്തിൽ  അസാധ്യ കഴിവുകൾ ഉണ്ടായിരുന്നവരായിരുന്നു ഹാരപ്പൻ ജനങ്ങൾ, ഡ്രൈനേജ് സിസ്റ്റം, കലാനൃത്ത രൂപങ്ങൾക്ക് വെണ്ടയുള്ള  കമ്മ്യൂണിറ്റി ഹാൾ, വളരെ സങ്കീർണവും അത്യാഡംബരപൂർവവുമായ നീന്തൽ കുളങ്ങൾ, കൃത്രിമ ജല പാതകൾ, വെള്ളം ശേഖരിക്കാനുള്ള  ചെറു അണക്കെട്ടുകൾ ഒക്കെ ഹാരപ്പൻ സാംസ്കാരിക ശേഷിപ്പുകളിൽ നിന്നും ലഭിച്ചിട്ടുണ്ട്. ദിനവും രണ്ടു നേരം കുളിക്കുന്ന മലയാളികളുടെ സ്വഭാവമൊക്കെ ഒരു പക്ഷെ അവിടുന്ന് പകർന്നു കിട്ടിയതാവാം. ശില്പകലക്കും മറ്റുള്ള കലാരൂപങ്ങൾക്കും  ഇന്നും തമിഴ് നാട്ടിലെയും കര്ണാടകയിലെയും കേരളത്തിലേയും ചില ഗ്രാമങ്ങൾ പ്രശസ്തമാണ്, അവിടെ ഉള്ള ഒന്നടങ്കം ജനങ്ങളും ഇത്തരം തൊഴിലിൽ ഏർപ്പെടുന്നവരാണ് എന്നതും കാണാം. കേരളത്തിലെ നെയ്തു ഗ്രാമംങ്ങൾ ഒക്കെ ഇതിന്റെ തുടർച്ചയാണ്. 

തമിഴ്‌നാട്ടിലെ അടിച്ചനല്ലൂർ നിന്നും കണ്ടെടുത്ത ഓട്ടു പത്രങ്ങളിൽ നിന്നും അത്ര പഴക്കമില്ലാത്ത ദ്രവിഡ ലിപികൾ കണ്ടെടുത്തിട്ടുണ്ട് അതിനർത്ഥം ആര്യൻ അധിനിവേശകാലത്തു കൂട്ടപലായനം ചെയ്തു വന്നതാകണം ഇന്നത്തെ ദ്രാവിഡ വംശം എന്നത് കൃത്യമായി മനസിലാക്കാം. തമിഴ്  നാട്ടിലെയും കർണാടകത്തിലെയും പലക്ഷേത്രങ്ങളും നൂറ്റാണ്ടുകൾ പഴക്കമുള്ളതും വാസ്തു ശില്പവിദ്യയിൽ വളരെ സങ്കീർണമായ മാതൃകകളുമാണ് എന്നാൽ. 

വടക്കേ  ഇന്ത്യയിൽ  ഇത്തരം സങ്കീർണമായ  പുരാതന നിർമിതികൾ വളരെ  വിരളമാണ്. ഇതിൽ നിന്നും രണ്ടു  കാര്യങ്ങൾ വ്യക്തമാകും, 

 1. ഹാരപ്പൻ  ജനതയുടെ വാസ്തുകലാശില്പ  വിദ്യകൾ അക്കാലത്തെ വളരെ   ഉന്നത നിലവാരമുള്ളതായിരുന്നു.  അതുകൊണ്ടു തന്നെയാണ് തെക്കേ ഇന്ത്യയിൽ  ഇത്തരം നിർമ്മിതകൾ നൂറ്റാണ്ടുകൾ മുൻപേ ഉണ്ടായതു. ഇന്ത്യയിൽ  മാത്രമല്ല ലോകത്തു തന്നെ പേരുകേട്ടിരുന്നവരായിരുന്നു ഇവുടുത്തെ ശില്പികൾ.   തമിഴ്‌നാട്ടിലെ തഞ്ചാവൂരും മറ്റുള്ള സ്ഥലങ്ങളിൽ നിന്നും ലോകത്തിന്റെ പല ഭാഗത്തേക്കും  ഇവിടുത്തെ വൈദഗ്ധ്യം നേടിയ ജോലിക്കാർ സഞ്ചരിച്ചിരുന്നു. വളരെ മനോഹരമായതും അതി സങ്കീർണവുമായ  നിർമിതികൾ ലോകത്തിന്റെ പല ഭാഗത്തും ഇവർ ഉണ്ടാക്കിയിട്ടുണ്ട്. ഇൻഡോനേഷ്യ, മലേഷ്യ, തായ്‌ലൻഡ്, കമ്പോഡിയ  തുടങ്ങിയ രാജ്യങ്ങളിലേക്കും ഇവിടുത്തെ ശിൽപകല വിദഗ്ദർ ജോലിചെയ്തിട്ടുണ്ട്. മലേഷ്യയിൽ തമിഴ് വംശജർ കുടിയേറി  പാർത്തത് തന്നെ പല നിര്മാണപ്രവർത്തികൾക്കുമായിരുന്നു എന്ന് മലേഷ്യയുടെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാവും. താജ്മഹൽ ന്റെ നിർമിതിയിൽ പങ്കെടുത്തത് അന്ന് ലോകത്തിൽ പ്രശസ്തരായ എൻജിനീയർ മാരും ശില്പികളുമായിരുന്നു, താജ്മഹലിന്റെ നിർമിതിയിൽപോലും ദക്ഷിണ ഇന്ത്യയിലെ വാസ്തുകലാ വിദ്യകൾ കാണാൻ കഴിയും.
 1. വേദകാലഘട്ടത്തിൽ ക്ഷേത്രം ഇല്ലായിരുന്നു എന്നും ആര്യന്മാർ അധിനിവേശകാലത്തുവിഗ്രഹാരാധകർ ആല്ലയിരുന്നു എന്ന് ആദ്യകാലത്തെ ചരിത്രളിലും വേദങ്ങളിലും കാണാം.  

നാടോടോകളായിരുന്ന,  കാലികളെ വളർത്താൻ പ്രത്യേക  കഴിവുകൾ ഉണ്ടായിരുന്ന ആര്യവംശം കലകളിലോ, സാഹിത്യത്തിലോ  എഴുതുകളിലോ (Manuscript) , ശില്പ കലാ വിദ്യകളിലോ, നഗരാസൂത്രണത്തിലോ   അത്ര പ്രാവീണ്യം ലഭിച്ചിരുന്നവർ ആയിരുന്നില്ല. മെസോപൊട്ടോമിയ, ബാബിലോണിയ, മെസഡോണിയ, അഗദ എന്നീ സ്ഥലങ്ങളിൽ നിന്നും കടം കൊണ്ടതാണ് ഈ കഥകളിൽ പലതും. ഗ്രീക്ക്(മെസഡോണിയ) ഇതിഹാസങ്ങളായ ഇല്ലിയാഡ്, ഒഡീസി (lliad and Odessey) എന്നിവയിൽ  കാണുന്ന അതേ ദേവ സങ്കൽപ്പങ്ങളും ഉപകഥാ രീതിയുമാണ് ഈ പുരാണങ്ങളിലെല്ലാം കാണാൻ കഴിയുന്നത്. 

ആദ്യകാലത്തെ വേദങ്ങളിൽ ഇന്നത്തെ പോലെയുള്ള ദൈവ സങ്കൽപ്പങ്ങൾ അല്ലായിരുന്നു. കൃത്യമായി പറഞ്ഞാൽ ആര്യാവർത്തന കാലത്തേ(600-200BC) ചരിത്രം പരിശോധിച്ചാൽ അതുവരെ ഉണ്ടായിരുന്ന ദൈവത്തിന്റെ നാമം അഗ്നിയും  ഇന്ദ്രയുമായിരുന്നു എന്നും കാണാം, ഇവ രണ്ടും ശരിക്കും മെസഡോണിയൻ ദൈവ സങ്കല്പങ്ങളായിരുന്നു. എന്നാൽ പിന്നീട് ത്രിമൂർത്തി സങ്കല്പത്തിലേക്കു മാറിയത് ആര്യാവർത്തന കാലത്താണ്. പുരാണങ്ങളിലെ കഥകളിൽ പൊതുവായുള്ള ഒരു കഥ തന്തുവാണ് ‘രാജാവിന്റെ പെങ്ങളുടെ മകൻ അതെ രാജവംശത്തിന്റെ കിരാത വാഴ്ചയിൽ നിന്നും രാജ്യത്തെ മോചിപ്പിക്കുന്നതു’ ( കംസൻ-കൃഷ്‍ണൻ, ഫിറോൻ-മൊസെസ്). ഇത്തരം ഇതിഹാസങ്ങളുടെ  പ്രത്യേകത ഇവയൊന്നും ഒരാൾ എഴുതിയതോ ഏതെങ്കിലും ഒരു തലമുറയിലെ എഴുത്തുകാർ മാത്രം എഴുതിയതോ അല്ലെന്നു ഇതിഹാസങ്ങളിലെ (epic) എഴുത്തുകളിലെ മാനസിക അവസ്ഥകൾ (Psycological Approach) നിരൂപണം ചെയ്തു ശാസ്ത്രീയ മാഗസിനുകളിൽ പ്രസിദ്ധികരിച്ച ഒരുപാട് ലേഖനങ്ങൾ പറയുന്നുണ്ട് ഉദാ. The Many-Minded Man: The Odyssey, Psychology and the Therapy of Epic, By Joel Christensen, Researcher in Classical studies, Brandies University Massachusetts) 

 ഇന്ത്യയിൽ നിന്നും 4500 വര്ഷം പഴക്കമുള്ള ഹാരപ്പൻ എഴുത്തുകൾ കിട്ടിയിട്ടുണ്ടെങ്കിലും 2000 വര്ഷം പഴക്കമുള്ള ‘പ്രാകൃതത്തിലോ’ (Prakrith സംസ്കൃതത്തിന്റെ മൂലഭാഷ) മറ്റുളള ഇന്ഡൊയൂറോപ്യന് ഭാഷാകളിലെ ലിപികളിലോ  എഴുതിയ ഒരു എഴുത്തുകളും (1040 Ad ക്കു മുന്പുള്ളതു) കണ്ടെടുത്തിട്ടില്ല. അതിനേക്കാൾ പഴക്കമുള്ള ബുദ്ധ വിശ്വാസി കളുടേതു പല ഭാഷകളിലിൽ നിന്നും കണ്ടെത്തിയിട്ടുമുണ്ട്. തമിഴിലെ സങ്കം കാലഘട്ടം അതിനേക്കാൾ എത്രയോ പ്രാചീനമാണ് എന്നതും വസ്തുതയാണ്. 

ആര്യാവർത്തനവും  ഹാരപ്പൻ കൂട്ടക്കൊലകളും.

1000BC-600 BC ഇടയിലാണ്  ആര്യന്മാർ ഹാരപ്പൻ സംസ്കാരങ്ങൾ രഥങ്ങളുടെയും, കുതിരകളുടെയും, ഇരുമ്പു  ആയുധങ്ങളുടെയും സഹായത്താൽ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതു. ഹാരപ്പൻ സിറ്റികളിൽ നിന്നും  കൂട്ടമായി സംസ്കരിച്ച ഒരുപാട് സ്ഥലങ്ങൾ കണ്ടെത്തിയിരുന്നു. പല അസ്ഥികൂടങ്ങളും സംസ്കരിക്കുന്നതിനു  മുൻപ് തന്നെ ആയുധങ്ങളാൽചിന്നഭിന്നമാക്കപ്പെട്ടിരുന്നു എന്നും തിരിച്ചറിഞ്ഞിരുന്നു.   

1000 BC-600BC മുതലുള്ള കാലമാണ് ആര്യ വർത്തനം എന്ന് അടയാളപ്പെടുത്തിരിയിരിക്കുന്നതു.  ഇന്നത്തെ  നിർബന്ധിതമത  പരിവർത്തനം പോലെ തന്നെ  ആക്രമിച്ചു കീഴ്പ്പെടുത്തിയ ദ്രാവിഡ വംശജരെ പരിവർത്തനം  ചെയ്യുക എന്നത് തന്നെയായിരുന്നു  ഇതിന്റെ ലക്‌ഷ്യം. 

ആര്യ ധർമ്മം അനുസരിച്ചു  ഒരു ജനതയെ യുദ്ധത്തിലൂടെ  കീഴ്പ്പെടുത്തിയാൽ അവിടുത്തെ  മുഴുവൻ സ്ത്രീകളും അവരുടെ സ്വത്താണ്  എന്നാണ് അവരുടെ വേദ വിശ്വാസം. വേദങ്ങളിൽ പെൺകുട്ടികൾ(Aitreya Brahmana) ദുരന്തങ്ങളുടെ ഉത്ഭവമാണ് എന്ന് പറയുന്നതുംഇതുകൊണ്ടാണ്. 

ശ്രീകൃഷ്ണന്‌ 16008 ഭാര്യമാർ ഉണ്ടായിരുന്നു എന്ന സങ്കൽപ്പവും ഇതുപോലെ ഉണ്ടായതാണ് എന്ന് കരുതപ്പെടുന്നു. ഒരു യുദ്ധത്തിന്റെ  വിജയത്തെ തുടർന്ന് വേദങ്ങളിലെ നിയമം അനുസരിച്ചു ആ രാജ്യത്തെ മുഴുവൻ സ്ത്രീകളുടെയും ഉടമസ്ഥൻ ശ്രീകൃഷ്ണൻ ആയി എന്നതായാണ് അഞ്ചാംനൂറ്റാണ്ടിൽ ജീവിച്ചിരുന്ന കൃഷ്ണ ദേവരായർ എന്ന രാജാവിനെ കുറിച്ചുള്ള രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 

പൂരങ്ങളും ഇതിഹാസങ്ങളും ആര്യൻ അധിനിവേശ കാലത്തിനും വളരെ മുൻപേ തന്നെ ആര്യന്മാർക്കിടയിൽ പ്രചാരത്തിൽ ഉള്ളവ ആയിരുന്നു. ഭാരതം എന്ന നാമവും ആര്യന്മാർ ഇന്ത്യയിലേക്ക് കുടിയേറുന്ന കാലത്തേക്കാൾ പല നൂറ്റാണ്ടു കാലം മുന്നേ ഉള്ളതാണ്. 

 ആദ്യകാലങ്ങളിൽ ആര്യന്മാർ എവിടെയേലും സ്ഥിരമായി തമ്പടിച്ചു ജീവിക്കുന്ന വിഭാഗമല്ലായിരുന്നു മറിച്ചു നാടോടികളായ, കാലിവളർത്തലിലും, കുതിരഓട്ടങ്ങളിലും അഗ്രഗണ്യരായിരുന്ന സ്ഥിരമായി താമസിക്കുന്ന സ്ഥലങ്ങളിൽ കൊള്ളചെയ്യുന്നതും അവിടെത്തെ സ്ത്രീകളെ പിടിച്ചുകൊണ്ടുപോകുന്നതും അവരുടെ പ്രത്യേകതകളായിരുന്നു ഇതുകൊണ്ടുതന്നെ പെൺകുട്ടികൾ ഉള്ളവർക്ക് പെട്ടെന്ന് മറ്റുള്ള സ്ഥലങ്ങളിലേക്ക് പോകാനുള്ള അസൗകര്യങ്ങൾ കാരണം തന്പടിക്കേണ്ടിവരുമെന്നും  അതുകാരണം തദ്ദ്ദേശിയരുടെ അക്ക്രമണങ്ങൾ ഏറ്റുവാങ്ങുമെന്നും അവർഭയപ്പെട്ടിരുന്നു.   വേദങ്ങളിലോ പുരാണങ്ങളിലോ ഹിന്ദു ധർമം എന്നോ സനാതന  ധർമ്മം എന്നോ ഇല്ല. ചരിത്ര രേഖകളിൽ ആദ്യമായി ഹിന്ദു എന്നത് ഒരു മതമാണ് എന്നത് ആദ്യമായി ഉപയോഗിച്ചത്  19 ആം നൂറ്റാണ്ടിൽ ബ്രിട്ടീഷ്‌കാരണ് . ബുദ്ധ, സിഖ്,മുസ്ലിം, ജൂത, ക്രിസ്ത്യൻ, പാഴ്‌സി മതങ്ങൾ അല്ലാത്ത എല്ലാ വിഭാഗം  ജനങ്ങളെയും പൊതുവായി വിളിക്കാനായി ബ്രിട്ടീഷ്കാർ ഉപയോഗിച്ച്‌ തുടങ്ങിയതോടെയാണ്
ഹിന്ദു (Hindoo)എന്ന വാക്ക് ഒരു മതരൂപത്തിലേക്കു എത്തുന്നത്.  ഹിന്ദു എന്നത്
ക്രമേണ ഒരു ഏക മത രൂപത്തിൽ പിന്നീട് ആയിത്തീരുകയാണുണ്ടായത്. പക്ഷെ
അതിലും ആയിരക്കണക്കിന് വർഷങ്ങൾ മുൻപ് തന്നെ ഹിന്ദു” എന്ന വാക്ക്
ഭൂമിശാസ്ത്രപരമായി പ്രചാരത്തിൽ  ഉണ്ടായിരുന്നു. പുരാതന ചൈനക്കാർ
ഹാരപ്പൻ സംസ്കാര നാഗരികരേ ഒക്കെ വിളിച്ചിരുന്ന പേര് ഹ്സിന്ധൂ(‘Hsin Tu’)
എന്നാരുന്നു ആര്യൻ അധിനിവേശം തുടങ്ങുന്നതിനു മുൻപേ ഉള്ള പേരാണിത്.
2200BC യിൽ രചിക്കപ്പെട്ട  പാഴ്സികളുടെ വിശുദ്ധ ഗ്രന്ഥമായ സെൻദ്
അവസ്ഥയിലാണ് (Zend Avesta) ഏറ്റവും പുരാതനമായ അടയാളപ്പെടുത്തൽ.
ഗ്രീക്ക് ചരിത്രങ്ങളിൽ അവർ ഹിന്ദു കുഷ് പർവത നിരയുടെ താഴെ ഉള്ള
പ്രദേശത്തെ ‘ഇൻഡിക്ക’ (Indika) എന്നാണ്  1000BC ക്കു മുൻപ് മുതൽ
അടയാളപ്പെടുത്തിരിയിരിക്കുന്നത്. സിന്ധു നദിയുടെ ഗ്രീക്ക് പരിഭാഷ
ഇൻഡസ് (Indus) എന്നാണ്. പുരാതന അറബ്, പേർഷ്യൻ ചരിത്ര ഗ്രന്ഥങ്ങളിൽ
ഇത് “ഹിന്ദ്” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്, എന്നാൽ  1000 AD മുതൽ
പേർഷ്യൻ ചരിത്രകാരന്മാർ ഹിന്ദുസ്ഥാൻ എന്നുമാണ്
രേഖപ്പെടുത്തിതിയിരിക്കുന്നതു. 

ലാറ്റിൻ  ഭാഷ യിലെ വാക്കാണ്  ഇന്ത്യ( India) എന്നത്. പിന്നീട്  ഇതേ വാക്ക്
എല്ലാ യൂറോപ്പ്യൻ ഭാഷകളിലും  കടംകൊണ്ടു.

എന്നാൽ ഭാരതം എന്ന വാക്കു തദ്ദേശീയമായി രൂപപ്പെട്ട ഒന്നല്ല. ആര്യാവർത്തന 
കാലംമുതലാണ് ഭാരതം എന്ന വാക്കിന് പ്രചാരം ലഭിച്ചു തുടങ്ങിയത്
600BC യിലാണ്  ആര്യാവർത്തന കാലം തുടങ്ങുന്നത്. ആര്യന്മാർ ഹാരപ്പൻ
ദ്രാവിഡ സംസ്കാരങ്ങളെ കൂട്ടക്കൊല ചെയ്തു പലായനം ചെയ്യിപ്പിച്ച കാലത്തിനു
മുൻപേ രചിക്കപ്പെട്ട പൂരണങ്ങളിൽ നിന്നാണ് ഭാരതം എന്ന വാക്കു
രൂപംകൊള്ളുന്നത്. 

  അക്കാലത്തു  ഇന്ത്യയുടെ മുഴുവൻ  പ്രദേശങ്ങളെയും അവർ മൂന്നായി തിരിച്ചിരുന്നു. 

 1. ആര്യവർത്തന (നോർത്ത്ഇന്ത്യ)
 2. മധ്യദേശ
 3. ദക്ഷിണപദ്

നോർത്ത്ഇന്ത്യൻ ഭാഗത്തെ ഒരുപക്ഷെ മുഴുവനായി മാറ്റിയെടുത്തത് കൊണ്ടാകും ആര്യാവർത്തന എന്ന പേരിട്ടത്. ആര്യാവർത്തനത്തിൽ ഉള്ള പ്രത്യേകത ബ്രാഹ്മണ,
ക്ഷത്രീയ, വൈശ്യ വിഭാഗങ്ങൾ ഒഴികെയുള്ള ആര്യന്മാരെ അംഗീകരിച്ചവരെയും, 
അംഗീകരിക്കാത്തവരെയും അവർ ജാതിവ്യവസ്ഥക്കുള്ളിലാക്കി. പൊതുവെ
ആര്യധർമം പിന്തുടരാത്ത എല്ലാ വിഭാഗങ്ങളെയും ശൂദ്രരായി കണക്കാക്കി. ഇന്ത്യയിലെ വലിയൊരു വിഭാഗം കീഴ്ജാതിക്കാരും ഒരു കാലത്തു ബുദ്ധമത വിശ്വാസികളായിരുന്നിരിക്കാം കാരണം 250 BC യിൽ സ്ഥാപിതമായ, അശോകന്റെ മൗര്യ സാമ്രാജ്യമായിരുന്നു ബ്രിട്ടീഷ് ഇന്ത്യ കഴിഞ്ഞാൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലീയ സാമ്രാജ്യമായിരുന്നത് അന്ന് ഇന്ത്യയിലെ 95% ജനങ്ങളും ബുദ്ധമത വിശ്വാസികളായിരുന്നു. എന്നാൽ മൗര്യ സാമ്രാജ്യം അവസാനിച്ചപ്പോഴേക്കും ഇവരെല്ലാം അപ്രത്യക്ഷ്യമായി അതിനർത്ഥം ഇവർ കീഴ്ജാതിക്കാരായി മാറ്റപ്പെട്ടതായി അനുമാനിക്കാം.   വേദിക് കാലഘട്ടത്തിൽ അസംതൃപ്തരായ മഹാഭൂരിപക്ഷം ജനങ്ങളാകാം ബുദ്ധമതവും
ജൈനമതവും സ്ഥാപിക്കുകയും ചെയ്തത്. മഹാഭൂരിപക്ഷവും ബുദ്ധമതം പിന്തുടരാൻ തുടങ്ങിയപ്പോഴേക്കും അശോകനും മൗര്യസാമ്രാജ്യവുമുണ്ടായി എന്നും അനുമാനിക്കാം (268 to 232 BCE)  (ബ്രിട്ടീഷ്, മുഗൾ ഭരണം ഒഴിച്ച് നിർത്തിയാൽ സൗത്ത് ഇന്ത്യഒഴികെ മുഴുവനും ഭരിച്ച ഒരേയൊരു രാജ്യമായിരുന്നു മൗര്യ സാമ്രാജ്യം). 

  പക്ഷെ പൗരാഹിത്യം ഒരു തൊഴിൽ ആയി സ്വീകരിച്ചിരുന്നത് ആര്യന്മാർ മാത്രമായിരുന്നു( ബ്രാഹ്മണർ). നൂറ്റാണ്ടുകൾ പലതും കഴിഞ്ഞപ്പോൾ പല രാജവംശത്തെയും ഏറ്റവും കുലീനമായാ വംശം തങ്ങളുടേത് ആണെന്ന് അവർ അംഗീകരിപ്പിച്ചു. മറ്റൊന്ന് സംസ്‌കൃതം ദേവ ഭാഷ ആണെന്ന് അംഗീകരിപ്പിച്ചതിലൂടെ അതിൽ പ്രാവീണ്യം ഉള്ളവർ അവർ മാത്രമായതുകൊണ്ടു തന്നെ പൗരോഹിത്യം എന്നത് ബ്രാഹ്മണരുടെ മാത്രം തൊഴിലായി.  ബ്രാഹ്മണർക്കു വലീയഭൂസ്വത്തുക്കൾ ദാനം കൊടുക്കുന്നതും, പശുക്കളെ ദാനം ചെയ്യുന്നതുമൊക്കെ ദൈവ കല്പന ആന്നെന്നും ഒക്കെ അവർ പല രാജവംശത്തെയും വിശ്വസിപ്പിച്ചു. അതോടെ ബുദ്ധരുടെ ഉദയത്തോടെ നശിച്ചു പോയ വേദിക്‌ ജാതിവ്യവസ്ഥ വീണ്ടും തിരിച്ചു വന്നു. ശങ്കരാചാര്യരുടെ കാലത്തു വീണ്ടും ജാതി വ്യവസ്ഥക്ക് സർവസമ്മതിയും ലഭിച്ചു, ഭരണം നഷ്ടപെട്ട ബുദ്ധമതക്കാർ ടിബറ്റ് ലേക്കും ശ്രീലങ്കയിലേക്കും  പലായനം ചെയ്തുട്ടുണ്ടാവുക. ചിലർ ഘോരവനങ്ങളിൽ ആശ്രമങ്ങൾ ഉണ്ടാക്കി, ശേഷിച്ചവരായിരിക്കാം മുകളിൽ പറഞ്ഞത്പോലെ കീഴ്ജാതിക്കാരും ശൂദ്രരുമായി മുദ്രകുത്തപെട്ടത്. മറ്റൊന്ന് അശോകന്റെ കാലത്തു അതായതു ബുദ്ധന്മാരുടെ ഉദയകാലഘട്ടത്തിൽ 250BC, കേരളത്തിലെ ജനങ്ങളെ കേരളപുത്രന്മാരെന്നും, സത്യപുത്രന്മാരെന്നുമാണ് അശോകൻ വിളിച്ചിരുന്നത്. സത്യപുത്രന്മാർ എന്നുവിളിച്ചതു ഒരുപക്ഷെ അവർ ബുദ്ധ മത  വിശ്വാസികളായിരുന്നു എന്നതാകാം കാരണം. കേരളത്തിലെ ഈഴവ/തിയ്യ ജാതികളിൽ പെട്ടവരെ ഉദ്ദേശിച്ചു തന്നെയാകണം അശോകൻ അങ്ങിനെ വിളിച്ചത് കാരണം അശോകന്റെ ശക്തിയും ജാതി വ്യവസ്ഥക്കെതിരെ ഉയർന്നു വന്ന ബുദ്ധമതവിശ്വാസികൾ തന്നെയാണ് .   

“പെരിയ കൊമ്പാന”. 

ഏകദേശം  എല്ലാ ഹാരപ്പൻ മുദ്രകളിലും  കാണുന്നത് വലീയ കൊമ്പുകൾ ഉള്ള ഒരു  കാളയെയോ, അല്ലെങ്കിൽ ആനയെയോ, ചിത്രങ്ങളായിരുന്നു  ഒപ്പം തന്നെ പുലി സിംഹം തുടങ്ങിയ മറ്റുള്ള കൊമ്പില്ലാത്ത ജീവികൾക്കൊപ്പം  തന്നെ കൊമ്പിന്റെ ചിത്രവും ഒരു വശത്തായി ഹാരപ്പൻ ലിപികളിൽ കൊത്തിവെച്ചിരിക്കുന്നത്  കാണാം. പൊതുവായി ഏകദേശം എല്ലാ മുദ്രകളിലും ഉപയോഗിച്ചിരിക്കുന്ന ഒരുവാക്കും കാണാം.   

ഈ  ലേഖനത്തിന്റെ തലവാചകം  പെരിയ കൊമ്പനാ എന്നവാക്ക് പ്രാചീന ഹാരപ്പൻ ഓട്ടു പാത്രങ്ങളിലും  മറ്റുള്ള നിർമിതികളിലും പതിച്ചിരുന്ന മുദ്രകളിലേയും എഴുത്തുകളിലെയും ലിപികൾ  പരിശോധിച്ച് പ്രസിദ്ധികരിച്ച Ancient Dravidian: Introductory Grammar of Harappan  with Vocabularies എന്ന പേപ്പറിൽ വിശദീകരിക്കുന്നതനുസരിച്ചും, മറ്റുള്ള പല ചരിത്രകാരന്മാരു തിരിച്ചറിഞ്ഞതും  ചേർത്ത് വായിച്ചാൽ, മേല്പറഞ്ഞ മുദ്രകൾക്കു സമീപം എഴുതിയിരിക്കുന്ന വാചകം ‘പെരിയ  കൊമ്പാനാ’ എന്നാണ് എന്ന് മനസ്സിലാവും.  

പെരിയ  കൊമ്പൻ എന്ന  വാമൊഴി ഇന്നും  തമിഴിൽ ഉണ്ട്. രാജകീയ അധികാരമുള്ളവൻ  എന്നാണ് അതിനർത്ഥം. മലയാളത്തിലും സമാനമായ  വാമൊഴിയുണ്ട് ഉദാ: ‘അവനെന്താ കൊമ്പുണ്ടോ’ എന്ന് പലരും  സ്ഥിരമായി ഉപയോഗിക്കുന്ന വാചകമാണ് , അവൻ ‘എന്താ കൊച്ചി രാജാവോ?’  എന്നും പ്രയോഗമുണ്ട് ഇത് രണ്ടും ഫലത്തിൽ ഒരേ അർത്ഥമാണ്‌. കൊമ്പുണ്ടാവുക  എന്ന് പറയുന്നത് വളരെ വലിയ ഒരു മേന്മ ആയോ ഗുണമായോ മറ്റേതെങ്കിലും ഭാഷകളിലോ സംകാരങ്ങളിലോ  ഇല്ല എന്നതും ശ്രദ്ധേയമാണ്. മലയാളികളുടെ ആനപ്രേമവും തമിഴരുടെ ജെല്ലിക്കെട്ടും ഒക്കെ പെരിയ കൊമ്പാന യുടെ ശേഷിപ്പുകൾ തന്നെയാണ്. തിരുവിതാംകൂറിന്റെ രാജ അടയാളവും രണ്ടു
കൊമ്പനാനയുടേതായതും യാദൃച്ഛികമല്ല. ഇന്ന് കേരള സർക്കാരിന്റെ മുദ്രയും
ഇത് തന്നെയാണ്.   ഇംഗ്ലണ്ട് കാരിൽ നിന്നും വ്യത്യസ്തമായി അമേരിക്കൻ
ജനങ്ങൾക്കിടയിൽ ഇത്തരത്തിൽ തലയിൽ ഒരു തൂവൽ വെക്കുന്നത്
അഭിമാനമായി കണക്കാറുണ്ട് ‘അവന്റെ തൊപ്പിയിൽ ഒരു തൂവൽ
( A feather is in his hat)’ എന്ന് പറഞ്ഞാൽ അവർക്കു ഒരു പുരസ്കാരം കിട്ടുന്നത്
പോലെ ആണ്. കാരണം  പ്രാചീന അമേരിക്കൻ ജനങ്ങൾക്കിടയിൽ
(Red Indians and Native americans )പോരാളികൾക്ക് തൊപ്പിയിൽ തൂവൽ
വെച്ചുകൊടുക്കുന്ന ആചാരമുണ്ടായിരുന്നു, ഇതാണ് ഇന്നും കൗ ബോയ്സ്
പോലും കൊണ്ട് നടക്കുന്നതു. ഈ ഭാഷാ ശൈലിയും മുകളിൽ പറഞ്ഞതിന്
സമാനമാണ്.    

ഭാരതവും  ഹിന്ദുസ്ഥാനും 

ഹിന്ദുസ്ഥാൻ എന്ന വാക്കിന്റെ ഉത്ഭവം മുകളിൽ പറഞ്ഞിരുന്നു അതെ
വരികളിൽ നിന്ന് വീണ്ടും തുടങ്ങാം ‘ആയിരക്കണക്കിന്  വര്ഷം മുൻപ് തന്നെ
“ ഹിന്ദു” എന്ന വാക്ക് പ്രചാരത്തിൽ ഉണ്ടായിരുന്നു. 2200BC യിൽ രചിക്കപ്പെട്ട
പാഴ്സികളുടെ  വിശുദ്ധ ഗ്രന്ഥമായ Zend Avesta യിൽ ആണ് ഏറ്റവും
പുരാതനമായ അടയാളപ്പെടുത്തൽ. ഗ്രീക്ക്ചരിത്രങ്ങളിൽ അവർ ഹിന്ദു കുഷ്
പർവത നിരയുടെ  താഴെ ഉള്ള പ്രദേശത്തെ ഇൻഡിക്ക എന്നാണ് 1000BC ക്കു
മുൻപ് മുതൽ അടയാളപ്പെടുത്തിരിയിരിക്കുന്നത്. സിന്ധു നദിയുടെ ഗ്രീക്ക്
പരിഭാഷ  ഇൻഡസ് Indus എന്നാണ്. അറബ് പുരാതന പേർഷ്യൻ ചരിത്ര
ഗ്രന്ഥങ്ങളിൽ ഇത് “ഹിന്ദ്” എന്നാണ്, എന്നാൽ 1000 AD മുതൽ പേർഷ്യൻ
ചരിത്രകാരന്മാർ ഹിന്ദുസ്ഥാൻ  എന്നുമാണ് രേഖപ്പെടുത്തിതിയിരിക്കുന്നതു.
ലാറ്റിൻ ഭാഷ യിലെ വാക്കാണ് ഇന്ത്യ( India) എന്നത്. പിന്നീട് ഇതേ വാക്ക്
എല്ലാ യൂറോപ്പ്യൻ ഭാഷകളിലും  കടംകൊണ്ടു. പുരാതന ചൈനക്കാർ ഹാരപ്പൻ
സംസ്കാര നാഗരികരേ ഒക്കെ വിളിച്ചിരുന്ന പേര് ഹ്സിന്ധൂ(‘Hsin Tu’ എന്നാരുന്നു)
ആര്യൻ അധിനിവേശം തുടങ്ങുന്നതിനു മുൻപേ ഉള്ള പേരാണിത്. 

  ഭാരതം എന്ന വാക്കു തദ്ദേശീയമായി രൂപപ്പെട്ട ഒന്നല്ല. ആര്യാവർത്തന  കാലം
മുതലാണ് ഭാരതം എന്ന വാക്കിന് ഇന്ത്യയിൽ പ്രചാരം ലഭിച്ചു തുടങ്ങിയത്.  
600BC യിലാണ് ആര്യാവർത്തന കാലം തുടങ്ങുന്നത്. ആര്യന്മാർ ഹാരപ്പൻ
ദ്രാവിഡ സംസ്കാരങ്ങളെ കൂട്ടക്കൊല ചെയ്തു പലായനം ചെയ്യിപ്പിച്ച
കാലത്തിനു മുൻപേ രചിക്കപ്പെട്ട പൂരണങ്ങളിൽ നിന്നാണ് ഭാരതം എന്ന
വാക്കു രൂപംകൊള്ളുന്നത്.  

300BCE യിലെ തമിഴിലെ സംഗം കാലത്തേ സാഹിത്യ രചനകളിൽ ഭാരതർ(പാരതർ,
തമിഴിൽ ‘ഭ’ എന്ന അക്ഷരമില്ല) എന്ന ഒരു വിഭാഗത്തെ പറ്റി പറയുന്നുണ്ട്. കടൽ
കടന്നു വരുന്ന വിദേശികൾ എന്നാണ് ആ വാക്കിന്റെ അർഥം. ഇന്ത്യയുടെ
യഥാർത്ഥ പൂർവികരായ ഹാരപ്പൻ നാഗരികരുടെ ഭാഷയുമായി ഏറ്റവും 
കൂടുതൽ സാമ്യമുള്ളതു ദ്രാവിഡ ഭാഷകൾക്കാണ്. അതിൽ മുൻപന്തിയിൽ
നിൽക്കുന്നത് തമിഴിനുമാണ്. 

   ഭാരതം എന്ന വാക്കു   

   ഇന്ത്യയിലെ  പല ആര്യൻ ചിന്തകൻ മാരും ആര്യൻ  അധിനിവേശ
സിദ്ധാന്തങ്ങളെ എതിർക്കാനായി  ഉയർത്തിക്കാട്ടുന്ന ഒരു ചിന്തകനാണ്
ശ്രീകാന്ത് ജി തലഗരി ( അദ്ദേഹത്തിന്റെ വാദം ആര്യൻ ചിന്തകരുടെ വാദങ്ങളെ 
ഒക്കെ തന്നെ അടിസ്ഥാനപ്പെടുത്തിമാത്രം ചിട്ടപ്പെടുത്തിയതീയാണ്, കൃത്യമായി
പറഞ്ഞാൽ ബാലഗംഗാധര തിലകിന്റെ “ആര്യന്മാരുടെ ഉത്ഭവം ആർട്ടിക്
പ്രദേശത്ത് നിന്നായിരുന്നു’  എന്ന വാദത്തെ കുറച്ചൂടെ പോളിഷ് ചെയ്തെടുത്ത
ഒന്ന്. 

ഈ  ലേഖനത്തിന്റെ  മുകളിൽ കോളിന്  റെൻഫ്രൂ രചിച്ച അനറ്റോളിയ  സിദ്ധാന്ധം, അത് തെറ്റായിരുന്നു  എന്നും മറിയ ജിമ്പ്യൂട്ടന്റെ കുറാഗ്- യമനായ   സ്റെപ്പി പാരമ്പര്യമാണ് ശരി ആയതു എന്ന് കോളിന്  റെൻഫ്രൂ സമ്മതിക്കുന്ന വീഡിയോ ലിങ്ക് ഈ ലേഖനത്തിൽ  ചേർത്തിട്ടുണ്ട്. പക്ഷെ ശ്രീകാന്ത് തലേഗരി ഇതേ അനറ്റോളിയ  തിയറി വെച്ചിട്ടാണ് ഇൻഡോ യൂറോപ്യൻ ഭാഷകളെല്ലാം സംകൃതത്തിൽ നിന്നും  ഹിമാലയ സാനുക്കളിൽ നിന്നും ഉത്ഭവിച്ചു എന്ന് പറയാതെ പറയാൻ ശ്രമിക്കുന്നത് പതിനായിരത്തിൽ 
അതികം വര്ഷം മുൻപാണ് ഇൻഡോ യൂറോപ്യൻ ഭാഷകളിൽ നിന്നും
ഇൻഡോ ഇറാനിയൻ ഭാഷാ ഉണ്ടായതു പിന്നെയും  ആയിരക്കണക്കിന്
വർഷങ്ങൾക്കു ശേഷമാണ് സംസ്‌കൃതം ഉത്ഭവിച്ചത്.

 അതിൽനിന്നാണ്  മറ്റുള്ള ഇന്ഡൊയൂറോപ്യന്  ഭാഷകൾ ഉത്ഭവിച്ചു എന്ന്
പറഞ്ഞാൽ മുത്തച്ഛന്  മുൻപേ പേരക്കുട്ടി പിറന്നു എന്ന് പറയുംപോലെയാണ്.  
ഭാഷ അടിസ്ഥാനത്തിൽ രൂപ പെട്ട ഇൻഡോ യൂറോപ്യൻ ഭാഷകളിൽ ചില
തെറ്റിദ്ധാരണകൾ കൂട്ടിക്കലർത്തി അവതരിപ്പിക്കുകയാണ്  അദ്ദേഹം ചെയ്തത്.
ഉദാഹരണത്തിന് ഇൻഡോ യൂറോപ്യൻ ഭാഷകളുടെ എല്ലാം ഉത്ഭവം ഹിമാലയ
സാനുക്കളുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നായിരുന്നു എന്ന തികച്ചും
ബുദ്ധിശൂന്യമായ ആശയത്തെ മധുരത്തിൽ പുരട്ടി കുറെയധികം സാങ്കേതികത 
ചേർത്ത് സങ്കീർണമാക്കി അവതരിപ്പിക്കുന്നു. പ്രോട്ടോ ഇന്ഡൊയൂറോപ്യന്
ഭാഷയിൽനിന്നും 6 ഇൻഡോ യൂറോപ്യൻ ഭാഷകകൾ ഉണ്ടായി എന്ന് അദ്ദേഹം
സമർത്ഥിക്കുന്നു

 1. Germaniac ( ജർമൻ, ഐസ്ലാൻഡിക്, നോർവീജിയൻ, മിഡ്‌ഡിൽ ഇംഗ്ലീഷ് എന്നഭാഷകളുടെ എല്ലാം മൂലഭാഷകളായും അദ്ദേഹം സമർത്ഥിക്കുന്നു)
 2. Balto Salvic ( പോളിഷ്, റഷ്യൻ, സെർബിയൻ)
 3. Italic ( ലാറ്റിൻ, പോർച്ചുഗീസ്, ഫ്രഞ്ച്, സ്പാനിഷ്)
 4. Celtic ( മാൻഷ്, ഐറിഷ്, വെൽഷ്, സ്കോട്ടിഷ്) 
 5. Hellinic (ഗ്രീക്ക്)
 6. Indo-Iranian ( ഇൻഡിക്, അവേസ്റ്റാൻ, ഫാർസി, കുർദിഷ്,  ഗുജറാത്തി, മറാത്തി, ബംഗാളി, ഉറുദു, ഹിന്ദി) 

ഈ പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ വാദമാണ് 

ന്യൂസ് ഗ്രാം എന്ന (RSS രഹസ്യ പദ്ധതി അനുസരിച്ചു പ്രവർത്തിക്കുന്നത് എന്ന് ചിലയിടങ്ങളിൽ കാണുന്നു, യാഥാർഥ്യം അറിയില്ല)

പോർട്ടലിനു ശ്രീകാന്ത്  തലേഗരി കൊടുത്ത അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ നിന്നാണ് മുകളിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ലഭിച്ചത്. 

ഗ്രീക്ക് ഭാഷയുടെ ഉല്പത്തി ഇൻഡിക് ഭാഷകളിൽ( ഹിമാലയൻ പ്രദേശത്തു) നിന്നാണെന്ന അദ്ദേഹത്തിന്റെ തന്നെ വാദത്തെ അദ്ദേഹം തന്നെ പൊളിച്ചടുക്കുന്ന രസകരമായ കാപട്യം തിരിച്ചറിയാം. 

മറ്റൊന്ന് ആര്യ കുലത്തിന്റെ മറ്റൊരു ഭാഷയിൽ പറഞ്ഞാൽ സുദപുത്രൻ  മാരുടെ (രഥം തളിക്കുന്ന) തുടക്കം ഹിമയലായ സാനുക്കളിൽ നിന്നാണെങ്കിൽ രഥം എന്ന ഒന്ന് അവർക്കുണ്ടാവില്ല എന്ന തീരെ ലളിതമായ ഒരു കാര്യം അദ്ദേഹം വിട്ടു പോയി. 

മറ്റൊന്ന് സ്വാഭാഭികമായി യൂറോപ്യൻ പുൽത്തകിടിയിലെ വന്യ ജീവികളായ കുതിരകളെ മനുഷ്യൻ മെരുക്കി ജീവിക്കാൻ തുടങ്ങിയിട്ട് വളരെ അധികം ആയില്ല എന്നുംഅതിനും 5000 വര്ഷം മുൻപേ ഹാരപ്പൻ സംസ്കാരം ഇവിടെ നിലവിലുണ്ടായിരുന്നു എന്നും അവർ 2600 വര്ഷങ്ങള്ക്കു മുൻപ് അതായത് ആര്യൻമാർ അവരെ  കൂട്ടക്കൊല ചെയ്തു അവസാനിക്കുന്ന കാലം വരെയും അവർ കുതിരയോ ഇരുമ്പായുധങ്ങളോ ഉപയോഗിച്ചിരുന്നില്ല എന്നും. 

വടക്കേ ഇന്ത്യൻ മേൽജാതിക്കാർ യമനായ സ്റ്റെപ്പികളുടെയും ഇറാനിയൻ കർഷകരുടെയും പാരമ്പര്യത്തിൽ നിന്നും ഉടലെടുത്തതാണെന്ന  ജനിറ്റിക്‌സ് പഠനങ്ങളെയോ അദ്ദേഹം മുഖവിലക്കെടുക്കുന്നില്ല. 

ഭാരതം  എന്ന വാക്കിന്റെ  ഉത്ഭവത്തെ കുറിച്ചു  ശ്രീകാന്ത് തലേഗരി പറഞ്ഞ  കാര്യങ്ങളിൽ നിന്ന് തന്നെ  തുടങ്ങാം 


മുകളിൽ  വിശദീകരിച്ചു  പറഞ്ഞിട്ടില്ല എങ്കിൽ  പോലും പാഴ്സികളുടെ വിശുദ്ധഗ്രന്ധത്തിൽ  ആര്യമാരെ പറ്റി വളരെ വ്യക്തമായി ഒരുപാട്  സ്ഥലങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ടു. ഇതേ വിഷയം തന്നെയാണ്  ഇന്ന് ആര്യൻ ബുദ്ധിജീവികളേ ‘ആര്യൻ അധിനിവേശം ഉണ്ടായിട്ടില്ല’  എന്ന വാദം ഉയന്നയിക്കുന്നതിൽ അവരെ ബുദ്ധിമുട്ടിക്കുന്നത്.

 ചരിത്രത്തെ  വളച്ചൊടിക്കാൻ  കഴിയാത്തതിൽ ഏറ്റവും  വലിയ ‘കണ്ണിലെ കരടും’  ഇത് തന്നെയാണ്. കാരണം മറ്റുള്ള  ശാസ്ത്രീയ ലേഖനങ്ങളിൽ പറയുന്ന വസ്തുതകൾക്ക്  വിരുദ്ധമായ അല്ലെങ്കിൽ അല്പമെങ്കിലും വ്യത്യമായ  മറ്റൊരുപാട് ലേഖനങ്ങൾ പ്രസിദ്ധികരിക്കപ്പെടും. ആ   സിദ്ധാന്തങ്ങൾ ആരും അംഗീകരിക്കുകയോ ചർച്ചചെയ്യുകയോ ഒന്നും  ചെയ്തില്ല എങ്കിൽ പോലും ഇങ്ങനെ അതിലെ ഉദ്ധരണികൾ മുറിച്ചെടുത്തു  സാന്ദർഭികമായി ഉപയോഗിച്ച് ശാസ്ത്രം പറയുന്നത് ഇങ്ങനെ ആണ് എന്ന് വളച്ചൊടിക്കാൻ  കഴിയും. ഒരു ടെലിവിഷൻ ചാനലിൽ മോഹനൻ വൈദ്യർ 1960 ളെ ഏതോ ഒരു ബുക്കിലെ ഉദ്ധരണികൾ ഉദ്ധരിച്ചു ഇതാണ്  പിത്താശയ ക്യാൻസർ എന്ന് ശാസ്ത്രം പറയുന്നത് എന്ന് തെളിയിക്കാൻ ശ്രയമിക്കുന്നതു പോലെ.  

ഇന്നത്തെ  കാലത്തു യോജിക്കാത്തതോ  അല്ലെങ്കിൽ മൊത്തത്തിൽ അതെ  പ്രബന്ധത്തിന്റെ തന്നെ അർഥം വിപരീതമായി  ചമക്കാനോ ശാസ്ത്ര പ്രബന്ധങ്ങളിലെ ഉദ്ധരണികൾ മാത്രം  പരാമർശിച്ചു കൊണ്ട് കഴിയും. ഇങ്ങനെ ആര്യൻ അധിനിവേഷ  യാഥാർഥ്യങ്ങളെയും നിരാകരിക്കാൻ കഴിയും, കാരണം ശാസ്ത്രം dialectical (വൈരുധ്യാത്മകഥം എന്ന് വേണേൽ മലയാളത്തിൽ പറയാം) ആണ്. എന്ന് വെച്ചാൽ തർക്ക വിതർങ്ങളിലൂടെയും ഭൗതീക തെളിവുകളുടെ അടിസ്ഥാനത്തിലും  യഥാർത്ഥ വസ്തുതകളിലേക്കു എത്തിച്ചേരുക എന്നാണത്. 

‘dialektike’  എന്ന ഗ്രീക്ക് പദത്തിൽ  നിന്നാണ് ഈ വാക്കിന്റെ  ഉത്ഭവം. ബൗദ്ധീകമായ തെളിവുകളുടെ  അടിസ്ഥാനത്തിൽ നടത്തുന്ന തർക്ക വിതർക്കം. മൂന്നു  ഘട്ടങ്ങളിൽ നടക്കുന്ന അഭിപ്രായ ഏകീകരണമാണ്‌ ‘Dialectical’ ചിന്താരീതിയുടെ  പ്രത്യേകത  

1.Thesies (അനുമാനങ്ങളെ അടിസ്ഥാനപ്പെടുത്തി വാക്കാലോ എഴുത്തലോ രൂപപ്പെടുത്തുന്ന ഒരു പ്രബന്ധമെന്നോ സിദ്ധാന്ധം എന്നോ വിളിക്കാം)

2 Anti-thesies  (ഇതേ വിഷയത്തിൽ മുൻപ് സൈന്ധാന്തികവത്കരിച്ച കാര്യങ്ങൾക്കു മറുവാദമോ ഉപരിവാദമൊ കൊണ്ടുവരുന്നത്)

 1. Hypothesies. (വസ്തുതകളുടെ വെളിച്ചത്തില്‍ തെളിയിക്കപ്പെടേണ്ട അനുമാനം)

ഗ്രീക്കുകാർ സ്വീകരിച്ച ഈ ചിന്ത രീതിയാണ് ഇന്ന് നമ്മൾ കാണുന്ന എല്ലാ ശാസ്ത്ര പുരോഗതിയുടെയും ആധാരം എന്ന് ശാസ്ത്ര ചിന്തകളുടെ വേരുകളിലേക്കു ആഴ്ന്നിറങ്ങിപഠിക്കുന്ന സ്വത്വ താല്പര്യം ഇല്ലാത്ത,  biased( വേർതിരിവ്) അല്ലാത്ത ആർക്കും കണ്ടെത്താവുന്ന ഒരു സത്യമാണ്. 

സത്വബോധം കാരണം സ്വതന്ത്ര ചിന്ത നഷ്ടപെട്ട ചില ചരിത്രകാരന്മാർ പ്രത്യേകിച്ചും ആര്യൻ അധിനിവേശത്തെ നിരാകരിക്കുന്നവർ കണ്ടെത്തുന്ന ഒരു കുറുക്കുവഴി അംഗീകരിക്കപ്പെടാത്ത ചില സിദ്ധാന്തങ്ങൾ ചമക്കുക എന്നതാണ് തുടർന്ന് പ്രസ്തുത സിദ്ധാന്തത്തിൽ നിന്നും മറ്റൊരു മിഥ്യ സിദ്ധാന്തം രചിക്കുക എന്നിട്ടു  മുൻ മിഥ്യ സിദ്ധാന്തങ്ങൾ തെളിവായി എടുത്തു പുതിയ നുണകൾ രചിക്കുക എന്നതാണ് അടുത്ത ഘട്ടം. ഒരു പക്ഷെ ഇന്ത്യയിലെ ആര്യൻ ചിന്തകന്മാരോളം സ്വത്വബോധം പേറുന്ന മറ്റൊരു വംശം ലോകത്തു എവിടെയെങ്കിലുമുണ്ടോ എന്നതും സംശയമാണ്. ഇന്ത്യയെ ശാസ്ത്രീയമായി കഴിഞ്ഞ 2600 വര്ഷങ്ങളായി പിന്നോട്ടടിക്കുന്ന, ഇന്നും പിന്നോട്ടടിച്ചുകൊണ്ടിരിക്കുന്ന മറ്റൊരുശക്തിയും വേറെ ഇല്ലാ.  academia.edu നോക്കിയാൽ ദിനം പ്രതി ഇങ്ങനെ തെറ്റിദ്ധാരണ ജനകമായ പല സിദ്ധാന്തങ്ങളും RSS ബൗദ്ധീക് കേന്ദ്രങ്ങളിൽ നിന്ന് തന്നെ വിരിഞ്ഞു വരുന്നത് കാണാം.  

ശാസ്ത്രത്തിൽ തെറ്റായാലും ശരിയായാലും പുതിയ കാര്യങ്ങൾ സിദ്ധാന്ത വൽക്കരിക്കരിക്കാൻ ആർക്കും സ്വാതന്ത്ര്യം ഉണ്ട്. അതിനു തെറ്റാണെന്നു തെളിയിക്കപ്പെടുന്നതുവരെ മാത്രമേ ആയുസ്സുണ്ടാവു എന്ന് മാത്രം. നൂറുകണക്കിന് സ്ഥാപങ്ങൾ ഇത്തരം ചരിത്രം വളച്ചൊടിക്കാനുള്ള  കഠിന പരിശ്രമങ്ങളിലാണ്. പല രാജ്യങ്ങളിലെയും തദ്ദേശീയരായ ജനങ്ങളെ പോലും തെറ്റിദ്ധരിപ്പിക്കാനായി RSS കീഴിൽ പ്രവർത്തിക്കുന്ന പ്രത്യേകം പോർട്ടലുകളും പ്രത്യേകം ടീമും പ്രവർത്തിക്കുന്നുണ്ട്. ഉദാ റഷ്യക്കു വേണ്ടി www.bharatiya.ru

  ഇവിടെ ആണ് മുകളിൽ പറഞ്ഞത് പോലെ (Zed Avesta) സദ് അവസ്റ്റയെ

ആര്യൻ ചിന്തകന്മാർ കണ്ണിലെ കരടായി കാണുന്നത് കാരണം ആര്യന്മാരുടെ വേദങ്ങൾ രചിപ്പെട്ട കാലത്തെ സന്ദര്ഭങ്ങളുടെ പല പരാമർശങ്ങളും [പാഴ്സികളുടെ ഈ വിശുദ്ധ ഗ്രന്ഥത്തിലുണ്ട് ശാസ്ത്രലേഖനം പോലെ പുതിയതൊന്ന് അവതരിപ്പിച്ചു അതിൽ ആശയകുഴപ്പം ഉണ്ടാക്കി “അങ്ങനെ അല്ല പുതിയ പഠനങ്ങൾ ഇങ്ങനെയാണ്’ എന്ന്  വേദഗ്രന്ഥങ്ങൾ കാണിച്ചു പറയാൻ കഴിയില്ല. കാരണം ആ മത വിശ്വാസികളുടെ കയ്യിൽ എഡിറ്റ് ചെയ്യാത്ത കോപ്പികൾ ധാരാളം ഉണ്ട്. optimization വഴി google പോലത്തെ search എഞ്ചിനുകളിൽ ആര്യൻ എന്ന് തിരഞ്ഞാൽ ആൾക്കാർ എന്ത് കാണണം എന്ന് നിയന്ത്രിക്കാൻ RSS കഴിയുന്നുണ്ട്. ഈ വിഷയത്തിൽ വരുന്ന പരമാവധി ചരിത്രങ്ങളെ വളച്ചൊടിക്കാനും അവർക്കു ആയിരക്കണക്കിന് WIKI എഡിറ്റർസ് ഉണ്ട് പക്ഷെ എഴുതിപ്പോയ അതും മറ്റൊരു മതത്തിന്റെ വേദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മാറ്റാൻ അത്ര എളുപ്പമല്ല. അതുകൊണ്ടു തന്നെയാണ് ശ്രീകാന്ത്നെ പോലെ ഒരാൾ ഈ പുസ്തകം പരിശോധിച്ച് കുറച്ചൂടെ balanced  ഒരു വാദം ഉയന്നയിച്ചതു. 

ഭാരതം  എന്നവാക്കിന്റെ ഉത്ഭവത്തെ പറ്റി പറയുമ്പോൾ ശ്രീകാന്തിന്റെ തന്നെ (അദ്ദേഹത്തിന്റെ  The Rigveda and the Avesta_ The Final Evidence എന്ന ബുക്കിൽ പറഞ്ഞിവെയ്ക്കുന്നതനുസരിച്ചു)

അതുപോലെ തന്നെ പാഴ്സികളുടെ വേദ ഗ്രന്ഥമായ സെഡ് അവസ്ഥയിലും ഋഗ്വേദത്തിലും പറയുന്നതനുസരിച്ചു

ആര്യന്മാർക്കിടയിൽ പ്രബലമായിരുന്നു 4 വിഭാഗമായിരുന്നു ഉണ്ടായിരുന്നത്.   

പാർത്തു/പാർത്തവ(Prthu/Parthava),  പരശു/പർസവ (Parsu/Parsava), പാക്താ/ ബഹലനാസ്‌(Paktha/Bhalanas) 

മുകളിൽ പറഞ്ഞത്  രാജ്യങ്ങങ്ങൾ ഇന്നത്തെ ഇറാന്റെയും  തുർക്കിമെനിസ്ഥാന്റെയും പാഴ്ച്ചിമ ഏഷ്യയുടെയും ഭാഗങ്ങളിൽ  നിലനിന്നിരുന്ന രാജ്യങ്ങൾ ആയിരുന്നു. സെദ് അവസ്ഥ/ഋഗ്വേദിക് കാലഘട്ടത്തിൽ  

പാർത്ഥ, പേർഷ്യ, ബാക്ട്രിയ  എന്നീ രാജ്യങ്ങളിലെ ജനങ്ങളെ വിളിക്കുന്ന വാക്കുകളായിരുന്നു 

പാർത്തു/പാർത്തവ (പാർത്ഥ രാജ്യം),  

പാർസവ/പരശു (പേർഷ്യ) 

പക്താ/ ബഹലനാസ്‌(ബാക്ട്രിയ). 

   പുരാണങ്ങളിൽ  നിന്നും ഋഗ്വേദത്തിൽ  നിന്നും സെദ് അവസ്ഥയിൽ നിന്നും  പൊതുവായ പരാമർശമുള്ള ആര്യൻ വംശങ്ങളെ  പറ്റി മനസ്സിലാക്കിയാൽ ഏറ്റവും പ്രധാനപ്പെട്ട ആര്യൻ  വംശം പുരു വംശം ആണെന്ന് മനസ്സിലാവും. 8 തലമുറകൾക്കു ശേഷം  പുരു വംശം കുരു വംശം ആയി പുനർനാമകരണം ചെയ്യപ്പെട്ടു. സെദ് അവസ്ഥയിൽ  നിന്നും മനസ്സിലാവുന്നത് പുരു രാജാവ് മനുവിന്റെ മകനായിരുന്നു എന്നാണ്.  (മനു രാജാവിന്റെ സുവർണ കാലത്തെ നിയമങ്ങളാണ് പിന്നീട് പുരു രാജ്യത്ത് നിയമാവലി ആയി മാറിയ മനുസൃമിതി) 

 എന്നാൽ  പുരാണങ്ങളിൽ  നിന്നും മനസ്സിലാവുന്നത്  കുരു എന്ന രാജാവ് പുരു രാജാവിന്റെ  25 തലമുറയ്ക്ക് ശേഷമുള്ളതാണ് എന്നാണ്. കുരു (പുരു  വംശം പുനർനാമകരണം ചെയ്യപ്പെട്ടതിനു ശേഷം) രാജവംശത്തിന്റെ പിൻഗാമികളാണ് കൗരവരും പാണ്ഡവരും. 

പുരാണങ്ങൾക്കു ചരിത്രവുമായി ബന്ധമില്ല  കാരണം അതാതു കാലത്തു കേൾവിപ്പെട്ടിരുന്ന കഥകളിൽ പല ഭാവനകളും കൂട്ടിക്കലർത്തി പല കാലങ്ങളിൽ   ഒരുപാടുപേർ എഴുതിയതാണ് പുരാണങ്ങൾ. അത് കൊണ്ട് തന്നെ പുരാണങ്ങളിലെ പരാമർശങ്ങൾ പരിശോധിച്ച് കുരു രാജവംശത്തിന്റെ കാലം തിരിച്ചറിയാനോ അത് നിലനിന്നരുന്ന സ്ഥലങ്ങൾ തിരിച്ചറിയാനോ കഴിയില്ല.  

പ്രാചീന  ഇന്ത്യയുടേയും  മറ്റുള്ള പല രാജ്യങ്ങളിലെയും ചരിത്ര  രേഖകളിലും, സെദ് അവസ്ഥയിലും, ഋഗ്വേദത്തിലും  മറ്റുള്ള പുരാണങ്ങളിലും പരാമർശിച്ചിരിക്കുന്ന പൊതുവായ   കാര്യങ്ങൾ പരിശോധിച്ചാൽ കുരു രാജവംശത്തിന്റെ സ്ഥലകാലത്തെ കുറിച്ച് വ്യക്തമായി  അറിയാൻ കഴിയും. 

അതിൽ  ഏറ്റവും പ്രധാനപെട്ടതാണ് സരസ്വതി നദിയെ പറ്റി അറിയേണ്ടത്. 

ആര്യൻ അധിനിവേശ സിദ്ധാന്തത്തെയും നിരാകരിക്കുന്ന,  സ്വത്വബോധത്തിലൂടെ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്ന  പല ചരിത്രകാരന്മാരും, പുരാണങ്ങളിലും ഋഗ്വേദത്തിലും പരാമർശിക്കുന്ന സരസ്വതി നദിയെ പറ്റി പല വാദങ്ങളാണ് ഉന്നയിക്കുന്നത്. 

കാരണം സരസ്വതി എന്ന ഒരു നദി പ്രചീന രേഖകളിൽ ഇന്ത്യയിലെവിടെയുമില്ല. ഇടക്കാലത്തു പല രാജവംശവും പല നദികളെയും ചെറു തൊടുകളെ പോലും ഇങ്ങനെ നാമകരണം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് പക്ഷെ അതെല്ലാം ആര്യാവർത്തന കാലങ്ങൾ കഴിഞ്ഞു നൂറ്റാണ്ടുകൾക്കു ശേഷമാണ് മാത്രവുമല്ല അത്തരം നദിക്കൾക്കെല്ലാം വേദങ്ങളുടെ  പ്രചാരത്തിലായതിന്റെ തുടക്ക കാലത്തു അതായതു ആര്യാവർത്തന കാലത്തു ഈ നദികളുടെ പേരുകൾ മറ്റൊന്നായിരുന്നു.

ഇറാഖിലെ യൂഫ്രട്ടിസ് നദിമുതൽ ഇന്ത്യയിലെ ഗഗ്ഗർ (Gheggar) നദിവരെ  സരസ്വതി നദിയായി വാദിക്കുന്നവർ ഇക്കൂട്ടത്തലുണ്ട്, പണ്ട് നിലവിൽ ഉണ്ടായിരുന്നു എന്നാൽ ഇന്ന്  വറ്റിപോയി എന്ന വാദവുമുണ്ട്. പാതാളത്തിൽ കൂടി ആണ് സരസ്വതി നദി ഒഴുകുന്നതെന്നു പറഞ്ഞ ഇന്ത്യൻ ശാസ്ത്രജ്ഞന്മാർ വരെഉണ്ട്. 

 ഈ വിഷയത്തിൽ ഇപ്പോൾ ഇത്തരക്കാരുടെ ഏറ്റവും പുതിയ വാദം ഗഗ്ഗർ-സത്‌ലജ്( Ghaggar-Satlaj) ആയിരുന്നു സരസ്വതി നദി എന്നതാണ്

പക്ഷെ  ഋഗ്വേദത്തിൽ തന്നെ  സരസ്വതി നദിയെയും സമീപ  പ്രദേശങ്ങളിലുള്ള ഏഴു നദികളെയും  ബന്ധിപ്പിക്കുന്ന ശ്ലോകങ്ങളുണ്ട്. (ചില  ശ്ലോകങ്ങളിൽ 9 എന്നും കാണാം ) അതുമായി ബന്ധിപ്പിക്കാൻ  ഇത്തരക്കാർക്ക് കഴിയാറില്ല എന്നാൽ സെദ് അവസ്ഥയിലെ സമാനമായ  സഹോദരീനാദി കളുടെ പേരുകൾ പരിശോധിച്ചാൽ ഇന്ന് നിലവിൽ ഉള്ളതോ  ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതോ ആയ കാലം മുതലുള്ള നദികളുടെ  പേരുമായി കൃത്യമായി യോജിപ്പിക്കാനാകും.  

‘Caste, History and Harappa Civilization’  എന്നീ ഗ്രന്ഥങ്ങളുടെ ഉപജ്ഞാതാവും ചിത്രകാരനുമായ  Dr. റാംകുമാർ നടരാജന്റെ വാക്കുകൾ പരിശോധിച്ചാൽ അത്   മനസ്സിലാവും . 

“ഭൂതകാലത്തെ  ഏറ്റവും കൃത്യമായ  ചരിത്രം പരിശോധിച്ചാൽ, ചരിത്രകാരൻ  ഹോക്‌സ് വിവരിച്ചപോലെ നമുക്ക് മനസ്സിലാവുന്നത്  സരസ്വതി നദി എന്നാൽ സെദ് അവസ്ഥയിൽ പറയുന്നത് പോലെ  ക്സരസ്വതി ( Xarasvathi) എന്നാണ് മനസ്സിലാവുന്നത്, എന്നിരുന്നാലും  മുഴുവൻ കാര്യങ്ങളെ കുറിച്ച് വ്യക്തമായി അറിയില്ല. പക്ഷെ കവികൾ ഇക്കാര്യത്തിൽ വളെരെ  ഭാവനാപൂര്ണവും വന്യവുമായ നിരവധി കാര്യങ്ങൾ പരാമർശിച്ചിട്ടുണ്ട്. ഹോക്‌സ് ‘വജസനേഹി സംഹിതയിൽ (Vajasaneyi Samhita)’ പരാമർശിക്കുന്നതായി കണ്ടെത്തിയ ആര്യൻ നഗരങ്ങളിലേക്ക് നീണ്ടുകിടക്കുന്ന  നദികളായ രസാ, കുഭ, സ്വസ്‌തു, ക്രുമു, ഗോമൽ, എന്നീഅഞ്ചു നദികളും, ചരിത്രകാരൻ ഇർഫാൻ ഹബീബ് സെദ് അവസ്ഥയിലും ഋഗ്വേദത്തിലും (RV 6.61.10 /12) പരാമർശിച്ചതായി കണ്ടെത്തിയ ക്സട്രാ(Xastra, Hvaspa, Fradada, Haraxaiti, Ustavaiti, Urva, Erezi and Zarenumati)  എന്നീ എട്ടു നദികളും ഋഗ്വേദത്തിലും (RV 10.75.5), അവെസ്തയിലെ Yast (19.66-69) യോജിക്കുന്നതായി കാണാം. സരസ്വതി നദിയുടെയും മറ്റു നദികളുടെയും കാലത്തെയും സ്ഥലത്തെയെയും കുറിച്ചു അവസാനം പറയാം. 

 ഇതിൽ നിന്നും ഒരു കാര്യം നമുക്ക് മനസിലാക്കാം ഹാരപ്പൻ സംസ്കരങ്ങൾക്കു എന്തെങ്കിലും ബന്ധം ആര്യൻ സംസ്കരവുമായി ഇല്ല എന്ന്.  പേർഷ്യൻ ചരിത്രഗ്രന്ഥങ്ങളിലും ഋഗ്വേദത്തിലും പരാമർശിച്ചിരിക്കുന്നതു രണ്ടു രാജാക്കന്മാരുടെയും ( അഭ്യവർത്തന കയ്മന, കവി കയമന) ഒരു പുരോഹിതന്റെയും  ( കവാസ), നാല് ആര്യൻവംശങ്ങളുടെയും കാര്യങ്ങളാണ് ഇത് മറ്റൊരു തെളിവ് കൂടിയാണ് “

ഋഗ്വേദത്തിലെ  മറ്റൊരു ശ്ലോകം  പറയുന്നത് ഭാരത എന്ന  രാജ്യത്തെ മറ്റു ചെറുഗ്രൂപ്പുകളായിരുന്ന  (RV മണ്ഡല 7, Book 7, hymns 18, 33 and 83.4–8)) ദശരാജാക്കന്മാരുടെ  യുദ്ധത്തിൽ പുരു വംശം (ദശരാജ്യയുദ്ധം അല്ലെങ്കിൽ ദശരഥ യുദ്ധം), കുരു  രാജവംശത്തെ തോൽപ്പിച്ചു എന്നും കാണാം. ഇത് രണ്ടും ഒരേ രാജവംശമാണ്  ഇടക്കാലത്തു പുരു എന്നത് കുരു എന്ന് പുനർനാമകരണം ചെയ്തു എന്ന് മാത്രം. 

‘പുരാണങ്ങളിൽ  ‘കൗരവർ’ പാണ്ഡവരെ അധികാരത്തിൽ നിന്നും പുറത്താക്കുകയും  പാണ്ഡവർ രാജ്യം വിട്ടു വനവാസത്തിനായി പോകുന്നു. (വനവാസത്തിനു  ശേഷം തിരിച്ചു ഭാരത രാജ്യത്തു തിരിച്ചു വന്നതായി പറയുന്നുണ്ടോ  എന്നറിയില്ല), പക്ഷെ ഒരു ‘മഹാ’ ഭാരതത്തിനു വേണ്ടി യുദ്ധം നടക്കുന്നു’  ‘മഹാ’ എന്നാൽ സംസ്‌കൃതത്തിൽ വലിയത് എന്നാണ് അർത്ഥം, Greater Kingdom എന്നാൽ വിപുലീകരിച്ച  അഥവാ extended Kingdom എന്ന മറ്റുള്ള ഇൻഡോയൂറോപ്യൻ ഭാഷാ പ്രയോഗത്തിന്റെ പോലെ തന്നെ അർത്ഥമാണ് സംസ്കൃതത്തിലുമുള്ളതു. ഭാരത രാജ്യത്തെ പിന്തുണക്കുന്ന മറ്റൊരു രാജ്യത്തിൽ നടക്കുന്ന   യുദ്ധത്തെ പറ്റിയുള്ള കഥയാവാം മഹാഭാരത യുദ്ധം. എതിർ ഭാഗത്തു കുരു വംശമായിരുന്നു അതായതു സ്വന്തം പിതൃസഹോദര പുത്രമാരുമായിരുന്നു എന്നും അനുമാനിക്കാം . 

നേരെത്തെ പറഞ്ഞത് പോലെ പുരാണങ്ങൾ പല കാലത്തു പലഎഴുത്തുകാർ  എഴുതിയത് കാരണവും വിപരീതവും ഭാവന പൂര്ണവുമായ പലതും പരാമർശിച്ചിരിക്കുന്നത് കാരണവും  ചരിത്രവുമായി പലപ്പോഴും അതിലെ സന്ദര്ഭങ്ങൾക്കു പുലബന്ധം പോലും ഉണ്ടാകില്ല. 

പക്ഷെ ഈ പറഞ്ഞ പുരാണത്തിലെ ചില കഥ സന്ദർഭങ്ങൾക്കു ചരിത്രവുമായി ചെറിയ ഒരു ബന്ധമുണ്ടു.  അലക്സാൻഡർ (Alexander the great) ചക്രവർത്തിയുടെ കാലത്തെ കുറിച്ചും ഗ്രീക്കോ-ബാക്ട്രിയ (Greco- Bactrian) എന്ന രാജ്യത്തെക്കുറിച്ചുമുള്ള ഗ്രീക്ക്, പേർഷ്യൻ, തുർക്കി ചൈനീസ് ചരിത്രങ്ങളും മുകളിൽ പറഞ്ഞ പുരാണത്തിലെയും ഋഗ്വേദത്തിലെയും. വരികളും ചേർത്തുവെച്ചാൽ  അതിൽ കുറച്ചു സത്യമുണ്ടെന്ന് മനസിലാക്കാം. 

അലക്സൻഡർ ദ ഗ്രേറ്റ്  ജനിച്ചത് ബാബിലോണിയയിലായിരുന്നു  അതായത് ഇന്നത്തെ തുർക്കിയുടെയും, ഇറാൻ,  ഇറാഖ്, ഗ്രീസ് എന്നീ രാജ്യങ്ങളുടെ ഭാഗങ്ങൾ ചേർന്ന  രാജ്യമായിരുന്നു ബാബിലോണിയ. 329BC( ചിലചരിത്രങ്ങളിൽ 330BC, 331BC എന്നും കാണാം) യിൽ,   ബാബിലോണിയയുടെയും പാർത്തിയ യുടെയും അയൽരാജ്യമായ ഇന്നത്തെ തുർക്മെനിസ്ഥാന്റെയും ഇറാന്റെയും   അഫ്ഗാനിസ്താന്റെയും ചില ഭാഗങ്ങൾ ഉൾപ്പെട്ട ബാക്ട്രിയ എന്ന രാജ്യം അലക്സാണ്ടർപിടിച്ചടക്കുന്നു, ഇന്ത്യയിലെ ഹൈഡാപെസ്റ് വെച്ച് പുരു വംശത്തിലെ പുരുഷോത്തമൻ രാജാവുമായി നടന്ന യുദ്ധത്തിൽ അലക്സൻഡർ ജയിച്ചു എങ്കിലും തോളിനു പരിക്ക് പറ്റി പുരുഷോത്തമനെ തന്നെ ഗവർണർ ആയി നിയമിച്ചു അലക്സാൻഡർ തിരിച്ചുപോയി. ബാബിലോണിയയിൽ വെച്ച് മരിക്കുകയും ചെയ്തു. എന്നാൽ  പിന്നീട് അലക്സൻഡർന്റെ രാജവംശവും യുദ്ധത്തിൽ പങ്കെടുത്ത സൈന്യാധിപരുമായുണ്ടായ തർക്കം കാരണം അലക്‌സാണ്ടർ സാമ്രാജ്യം പല കഷണങ്ങൾ ആയെങ്കിലും, അലക്സൻഡർന്റെ സൈന്യാധിപനായിരുന്ന സെല്യൂക്കസ്‌ (Seleucus) ആണ് പിന്നീട് ബാക്ട്രിയ ഭരിച്ചത്.  അന്നത്തെ പേർഷ്യൻ രാജ്യം, ആസ്സിറിയൻ, രാജ്യം, ആര്യൻ രാജ്യം(Aria), ഇന്ത്യയുടെ മധ്യഭാഗം വരെയും അലക്‌സാണ്ടർ പിടിച്ചടക്കിയിരുന്നു മേൽ പറഞ്ഞ പല ചരിത്രങ്ങളിലും കാണാം. ഇതിൽ പറഞ്ഞിരിക്കുന്ന ആര്യൻ രാജ്യം ഇന്നത്തെ തുർക്മെനിസ്താന്റെയും ഇറാന്റെയും, അഫ്ഗാനിലെയും, തജികിസ്‌താനിലെയും ചില പ്രദേശങ്ങൾ
ചേർന്നവയാണ്.  lingistic( ഭാഷ പഠന ശാസ്ത്രം) വിദഗ്ദർ കണ്ടെത്തിയത് പ്രാചീന ഇറാനിയൻ ഭാഷയായ അവേസ്ഥയും മറ്റുള്ള എല്ലാ ഇൻഡോ ഇറാനിയൻ ഭാഷകളും ബാക്ട്രിയയിൽ നിന്ന് ഉത്ഭവിച്ചതാണ് എന്നാണ്. 

സദ് അവസ്ഥയിലും പ്രാചീന ഇറാനിയൻ ഭാഷയായ (ഒരു പക്ഷെ സംസ്കൃതത്തിന്റെ മൂലഭാഷയുമായ അവേസ്ത (Avesta)) യിലെ ചരിത്രങ്ങളിളിലും  മനു രാജ്യത്തെപറ്റിയും അദ്ദേഹത്തിന്റെ പുത്രൻ പുരു രാജാവിനെയും പറ്റിയും പ്രതിപാദിക്കുന്നുണ്ട്. പുരു വംശം പിന്നീട് 8 തലമുറകൾക്കു ശേഷം കുരു വംശമായി പുനർ നാമകരണം ചെയ്തു എന്നും പരാമർശിക്കുന്നുണ്ട്. 2500BCക്കും 2000BCക്കും ഇടയിലാണ് ഈ സംഭവങ്ങൾ. എന്നാൽ 323BC യിൽ അലക്സാണ്ടർ ഇന്ത്യയിൽ തോൽപ്പിക്കുന്നത് പുരു രാജവംശത്തെ ആണ് എന്ന് വെച്ചാൽ ഇടക്കാലത്തു കുരു രാജവംശം വീണ്ടും പുരു രാജവംശമായി മാറി ഈ യുദ്ധത്തെ പരാമര്ശിക്കുന്നതാവണം മുകളിൽ പറഞ്ഞ പുരാണത്തിലെ പാണ്ഡവ കൗരവ യുദ്ധം.  കാരണം പുരു വംശജരാണ് പാണ്ഡവർ കൗരവർ എന്നത് കുരു വംശവുമാണ് പക്ഷെ ഈ യുദ്ധം നടന്നത് ഇന്ന് നിലവിലുള്ള ഇന്ത്യയുടെ ഏതെങ്കിലും ഭാഗങ്ങളിൽ അല്ല. ബാക്ടറിയ്ക്കു സമീപത്തെവിടെയോ അല്ലെങ്കിൽ ബാക്ട്രിയയിൽ തന്നെയാകണം.  

 അലക്സാണ്ടർ പുരു വംശത്തെ ആണ് തോല്പിച്ചത്,  ആയിരക്കണക്കിന് കിലോമീറ്റര് ദൂരത്തുള്ള ഹൈഡാപെസ്റ്ൽ ആണ് ആയുദ്ധം നടന്നത്. ഇന്നത്തെ പാകിസ്താനിലെയും അഫഗാനിസ്ഥാനിലെയും ചില ഭാഗങ്ങൾ ചേർന്നതായിരുന്നു അന്നത്തെ പുരു വംശ രാജ്യം.  കുരു വംശത്തെ അല്ല അദ്ദേഹം പരാജയപ്പെടുത്തിയത് മറിച്ചു പുരു വംശരെയാണ്.

 തുർക്മെനിസ്താനിലൂടെയും ഇറാനിലൂടെയും ഒഴുക്കുന്ന സെദ് അവസ്ഥയിയിലും ഋഗ്വേദത്തിലും പരാമർശിക്കുന്ന നിരവധി ചെറു നദികൾക്കിടയിലൂടെയും ഡെൽറ്റ യിലൂടെയും ഒഴുക്കുന്ന സംബാർ  നദിയുടെ മറ്റൊരു പേരാണ് ‘സര സൂ’ എന്നത് മുകളിൽ പറഞ്ഞ ബാക്ട്രിയ എന്ന അതെ രാജ്യത്തിൻറെ ഭാഗംതന്നെയാണ് എന്നത് മറ്റൊരു അതിശയമാണ്. സര സു എന്നാൽ മഞ്ഞ നദീ എന്നാണ് അർഥം. അലക്സാണ്ടർ ദി ഗ്രേറ്റ് ഇന്ത്യയിലെ പുരു വംശത്തെ തോൽപ്പിക്കുന്നതിന് ഒന്നോ രണ്ടോ വര്ഷം മുൻപ് മനു-പുരു വംശത്തിന്റെ പ്രാചീന പ്രദേശങ്ങൾ ആയിരുന്ന ബാക്ട്രിയ പിടിച്ചടക്കിയിരുന്നത് അവിടെ പുരു വംശമല്ല അപ്പോൾ ഭരിച്ചിരുന്നത് മറിച്ചു ഡരിയോസ് എന്ന രാജ വംശമായിരുന്നു. ഇനി ബാക്ട്രിയ എന്നത് ഗ്രീക്ക് നാമം ആണ് കാരണം അവസ്ഥൻ, പേർഷ്യൻ ഭാഷകളിൽ ‘ട’ (T) എന്ന ഉച്ചാരണമില്ല.  ഒരു പക്ഷെ ഇതേ ബാക്ട്രിയയോ അല്ലെങ്കിൽ അവിടുത്തെ മറ്റു ചില ചെറു സ്ഥലങ്ങളോ ആയിരിക്കണം ഭാരതമെന്നത്. എന്തയാലും വേദങ്ങളിലെ ഭാരതവും വേദങ്ങൾ ഒക്കെ തന്നെയും ഇതേ സ്ഥലങ്ങളിൽ നിന്നാണ് ഉടലെടുത്തതു. ആര്യൻ എന്നത് ഈ രാജ്യത്തെ ഒരു പ്രത്യേക സ്ഥലത്തെയും അവിടുത്തെ ജനങ്ങളെയും വിശേഷിപ്പിക്കാനായി ഉപയോഗിച്ചിരുന്ന പദമാണ് അലക്സാണ്ടർന്റെ കാലത്തേചരിത്രങ്ങളിൽ ഇത് നിരവധി സ്ഥലങ്ങളിൽ കാണാൻ കഴിയും. 


ഇതിനർത്ഥം ഭരതന്റെ രാജ്യത്തിലല്ല മഹാഭാരത യുദ്ധം നടന്നതെന്നും വനവാസകാലത്തിനു ശേഷമാണെന്നും ചരിത്രപരമായി പുരുവംശത്തിന്റെ ഉദയ കാലത്തു അതായതു ഇന്ത്യയിൽ സിന്ധൂ നാതീതട സംകാരത്തിന്റെ സുവർണ്ണ കാലമായിരുന്നു. ( as per genitics and Archelogical survey, Linguistic and, archeogenitics and Philology). ഭാരതം എന്നത് ഹാരപ്പൻ സാംസ്‌കാരിക നഗരങ്ങൾ ആക്രമിച്ചു നൂറ്റാണ്ടുകൾ കഴിഞ്ഞും ആര്യൻ വിശ്വാസപ്രമാണങ്ങളിൽ ഉണ്ടായിരുന്നു എന്ന സരസ്വതി നദിയുടെ ചരിത്ര വേരുകളെ പറ്റി ഗവേഷണം നടത്തിയ Dr. റാം കുമാറിന്റെ അഭിപ്രായം ഈ കാര്യത്തിൽ ശരിയാണെന്നു മനസ്സിലാക്കം. 

മറ്റൊന്ന് Dr. ഡേവിഡ് റൈക് ന്റെ( ജനറ്റിക്‌സ്) യാമ്‌നായ സ്റെപ്പി പാരമ്പര്യം സെൻട്രൽ ഏഷ്യയിൽ നിന്നാണെന്നു എന്ന കണ്ടെത്തലും ശരിയാണ് എന്ന് മനസിലാക്കാം.

ഏകദേശം 2600 നും 3000 നും വര്ഷങ്ങള്ക്കിടയിലാണ് ആര്യൻമാർ ഇന്ത്യയിലെ ഹാരപ്പൻസംസ്കാരങ്ങൾ ചുട്ടെരിച്ചത് എന്നും മനസിലാക്കാം. 

മറിയ ഗിമ്ബുട്ടാനയുടെ കുർഗൻ  സിദ്ധാന്തവും (Kurgan hypothesis) ഇതിനാൽ ശരിയാണെന്നും.  ആര്യൻ അധിനിവേശ സിദ്ധാന്ധം പറയും ആര്യൻ അധിനിവേശം ഹാരപ്പൻ  സാംസ്കാരിക കേന്ദ്രങ്ങളെ ആയിരുന്നു 26 നൂറ്റാണ്ടുകൾക്കു മുൻപ്  നശിപ്പിച്ചത് എന്നാൽ പിന്നീട് നടന്ന ആര്യ വർത്തനകാലം 600BC യിൽ  തുടങ്ങി അശോകന്റെ കാലം വരെ നിലനിന്നു, വേദങ്ങൾ സ്ഥാപിച്ച ജാതി വ്യവസ്ഥകൾൾക്കെതിരെ  യുദ്ധം നയിച്ച അശോകനെ ജനങ്ങൾ ഒരുപക്ഷെ വലീയ പിന്തുണച്ചിട്ടുണ്ടാവണം. പക്ഷെ പിന്നെയും കാലങ്ങൾ  കുറെ കഴിഞ്ഞു എങ്കിലും വർത്തമാന കാല ഇന്ത്യയുടെ ഏറ്റവും വലീയ ശാപമായി നിലനിൽക്കുന്നു . എങ്ങിനെയാണ് അവർക്കു  ഇത്രയും വിജയങ്ങൾ സമ്മാനിക്കുന്നത് എന്ന് അന്യഷിച്ചാൽ മനസ്സിലാവുന്നത്. ആര്യൻ വംശീയത രണ്ടു രീതിയിലാണ് മുന്നേറുന്നത്  ഒന്ന് ബൗദ്ധീകമായും മറ്റൊന്ന് സൈനീകമായും. ഒരു പക്ഷെ ഇന്ത്യൻ ചരിത്രത്തിൽ RSS നടത്തിയകലാപങ്ങളോട് സമരസപെട്ട് പോകുന്ന ഒരു  നിയമ രാഷ്ട്രീയ സംവീധാനങ്ങൾ രൂപപ്പെടുന്നതും ഇങ്ങനെ ആകാം സമരസപെട്ടുപോകുന്നത്. മഹാരാഷ്ട്രയിലെ 156 ദളിതരെ ചുട്ടു കൊന്നുകൊണ്ടാണ് RSS തുടങ്ങുന്നത് അന്ന്   കാണിച്ച നിസ്സംഗതയിലൂടെ,

ഒരു  രാജ്യത്തിന്റെ  രാഷ്ട്രപിതാവിനെ  കൊന്ന വംശീയ സങ്കടനക്കു നിരോധനം  നീക്കാൻ കാണിച്ച നിസ്സംഗതയിലൂടെ, ഇന്ന്  കാശ്മീരിനോട് കാണിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളിലൂടെ ആണ് അവർ   അധികാരത്തിൽ വന്നത്. എല്ലാവരും കരുതുന്നപോലെ ദ്രാവിഡർ എന്നത് സൗത്ത് ഇന്ത്യക്കാർ മാത്രമല്ല ആര്യൻ അധിനിവേശത്തോടെ ചിന്നി ചിതറിപ്പോയ ഇന്ന് നോർത്ത് ഇന്ത്യയിലെ ദളിതർ പോലും യഥാർത്ഥത്തിൽ ദ്രാവിഡരാണ്. ഒരുകാലത്തു കലയുടെയും സംസ്കാരത്തിന്റെയും, വാസ്തുകലാവിദ്യകളുടെയും പറുദീസ ആയിരുന്ന ഹാരപ്പൻ നാഗരികരായിരുന്ന അവരാണ് ഇന്ത്യയിലെ ഇന്നത്തെ നിരക്ഷരരും പട്ടിണിപാവങ്ങളുമായ 60 കൊടിയിലെ മഹാഭൂരിപക്ഷവും, ആര്യന്മാരെ പോലെ ബൗദ്ധീകവുംസൈനീകവുമായ ഒരു ഉയർത്തെഴുന്നേൽപ്പിലൂടെ മാത്രമേ അവർക്കവരുടെ അടുത്ത തലമുറകളെ അവർ അനുഭവിച്ച ദുരിതങ്ങളിൽ നിന്നും വിമോചിക്കാനാവുകയുള്ളു. അശോകന്റെ ചരിത്രം ഇന്ത്യയിൽ അവർത്തിക്കപ്പെടട്ടെ. 

ഈ വിഷയത്തിലെ  പ്രസക്തമായ ചില വാർത്ത/ചരിത്ര വീഡിയോകളുടെ   ലിങ്ക്കളും ചില ചിത്രങ്ങളും താഴെക്കൊടുക്കുന്നു 

1 . ഇൻഡോ  ഇറാനിയൻ ഭാഷകളുടെ ഉത്ഭവത്തെപറ്റിയും  ഈ ഭാഷകൾ സംസാരിച്ചിരുന്നവരെയും പറ്റിയുള്ള  ചരിത്രം 

https://en.wikipedia.org/wiki/Indo-Iranians

 1. ഹരിയാനയിലെ  രാഖിഗരിയിൽ നിന്നും  ഈ അടുത്തിടെ കണ്ടെത്തിയ  പുരാവസ്തു ശേഖരങ്ങളെ കുറിച്ച്  ഇന്ത്യ ടുഡേയിൽ വന്ന വാർത്ത, മറ്റുള്ള  മാധ്യമങ്ങൾ ഒക്കെ തന്നെയും ഈ വാർത്ത വളച്ചൊടിച്ചരുന്നു. 

https://www.indiatoday.in/magazine/cover-story/story/20180910-rakhigarhi-dna-study-findings-indus-valley-civilisation-1327247-2018-08-31 

 1. Dr ഡേവിഡ് റൈക് പുരാതന DNA യെ കുറിച്ചും എങ്ങിനെ പരമ്പര്യത്തെ കണ്ടെത്തുന്നതെന്നും വിവരിക്കുന്നു( അദ്ദേഹത്തിന്റെ ഒരുപുസ്തക പ്രകാശന ചടങ്ങിൽ നിന്നും)

https://www.youtube.com/watch?v=Ef4OlJwzxxE

 1. യാമ്‌നായ സ്റ്റെപ്പികളുടെ ചരിത്രം 

https://youtu.be/XSVZB3zJ35I

 1. ഹാരപ്പൻ എഴുത്തുകളെപറ്റി ഗവേഷണ നിരവധി ശാസ്ത്ര പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള  Clyde A winter ഹാരപ്പൻ സുമേറിയൻ സംസ്കാരങ്ങളെ കുറിച്ച് വിശദീകരിക്കുന്നു.

https://youtu.be/w91e0gzkGBY

 1.  ഹാരപ്പൻ  ലിപികൾ വലത്തു നിന്ന്  ഇടത്തോട്ടാണെന്നു സൂപ്പർ  കംപ്യൂട്ടറുകളുടെ സഹായത്താൽ  കണ്ടെത്തിയത് രാജേഷ് റാവു വിശദീകരിക്കുന്നു. 

    https://www.youtube.com/watch?v=kwYxHPXIaao

 1. ബ്രിട്ടീഷ്  ചരിത്രകാരൻ Colin Renfrew’s തന്റെ  അനറ്റോളിയ തീയറി തെറ്റാണെന്നു സമ്മതിക്കുന്നു.   

https://yandex.ru/search/?text=Colin%20Renfrew’s%20Video%20on%20anatolia%20theory&lr=11498&clid=2270485&win=394#/videowiz?filmId=17671198601056163072

 1. ഹാരപ്പൻ പുരാവസ്തു ശേഖരത്തെ കുറിച്ച് BBC സംപ്രേക്ഷണം ചെയ്ത വളരെ പഴയ ഒരു വീഡിയോ 

https://vimeo.com/65393454
https://www.bbc.co.uk/iplayer/episode/p017tlhn/buried-treasure-mohenjodaro

ഹാരപ്പൻ മുദ്ര അഥവാ ‘പെരിയ കൊമ്പാന’

‘പെരിയ കൊമ്പാന’ മുദ്ര പതിപ്പിച്ച പാത്രങ്ങൾ 

 

ഇനാന ദേവതയുടെ ചിത്രങ്ങൾപതിപ്പിച്ച ഹാരപ്പൻ ഓട്ടു പാത്രങ്ങൾ

സുമേറിയൻ ഇനാന ദേവതയുടെ പുനർഛായ ചിത്രം, വലതു വശത്തു ഹാരപ്പൻ ഇനാന ദേവത( അടിയിൽ കിടക്കുന്ന രൂപം രാജാവിന്റേതാണ്, ദേവി ദാസൻ എന്ന പ്രതീകത്തിൽ), 

ഇനാന ദേവതയുടെ  പുരാതന ശിൽപം സുമേറിയൻ പുരാവസ്തു  ഗവേഷകർ കണ്ടെത്തിയത്

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ  നിന്നും കണ്ടെടുത്ത പുരാതന ഹാരപ്പൻ  മാതൃകയിലെ ശിവന്

ഹാരപ്പൻ ശില്പങ്ങൾഹാരപ്പൻ  നഗരം ചിത്രകാരന്റെ  ഭാവനയിൽ 

അലക്സാണ്ടർ  ചക്രവർത്തിയുടെ  കാലത്തെയും അതിനു  ശേഷവുമുള്ള ബാക്ട്രിയ  രാജ്യം, ഉള്ളിൽ ആര്യരാജ്യം അടയാളപ്പെടുത്തിയിരിക്കുന്നു. 

**