Connect with us

Movie Reviews

ഒരു സ്ത്രീയുടെ സ്വപ്നങ്ങളുടെ പരിധി നിശ്ചയിക്കുന്നത് ആരാണ് ?

ഈ ചോദ്യവുമായി നിരുപമ രാജീവ്‌ നമ്മുടെ മുന്നിലേക്ക് വന്നത് 7 വർഷങ്ങൾക്ക് മുൻപാണ്. എന്നാൽ ഈ ഏഴ് വർഷങ്ങൾക്കിപ്പുറവും ആ ചോദ്യം ഏറെ പ്രസക്തമായിത്തന്നെ നമ്മുടെ ഇടയിൽ തുടരുന്നു

 26 total views

Published

on

അമ്മാളു അമ്മ

Who decides the expiry date of a woman’s dream?
ഒരു സ്ത്രീയുടെ സ്വപ്നങ്ങളുടെ പരിധി നിശ്ചയിക്കുന്നത് ആരാണ് ?

ഈ ചോദ്യവുമായി നിരുപമ രാജീവ്‌ നമ്മുടെ മുന്നിലേക്ക് വന്നത് 7 വർഷങ്ങൾക്ക് മുൻപാണ്. എന്നാൽ ഈ ഏഴ് വർഷങ്ങൾക്കിപ്പുറവും ആ ചോദ്യം ഏറെ പ്രസക്തമായിത്തന്നെ നമ്മുടെ ഇടയിൽ തുടരുന്നു എന്നിടത്താണ് സാറാസ് എന്ന സിനിമ തുടങ്ങുന്നത്.
(Spoilers ഉണ്ടാവാം )

ഒരുപക്ഷെ മലയാളസിനിമ ഏറ്റവുമധികം കച്ചവടവൽക്കരിച്ചിരിക്കുന്നത് “മാതൃത്വം” എന്നതിനെയാവും. അമ്മയാവുന്നതാണ് സ്ത്രീയുടെ പൂർണത എന്ന് ആയിരക്കണക്കിന് സിനിമകളാണ് നമ്മോടിതുവരെ പറഞ്ഞുവെച്ചത്. സിനിമ എന്ന അതിശക്തമായ മാധ്യമം ചില്ലറയൊന്നുമല്ല മലയാളിയുടെ “അമ്മായാവൽ ” ചിന്തകളെ glorify ചെയ്തിട്ടുള്ളത്. അതിൽനിന്നൊരു തിരിച്ചുനടത്തം, അതാണ് സാറാസ്.

“കല്യാണം കഴിഞ്ഞ് എങ്ങനെ രണ്ട് പിള്ളേരായെന്ന് എനിക്കിപ്പോഴും അറിയില്ല” എന്നതടക്കം നമുക്ക് എന്തോ വലിയ കാര്യമാണ്. അവിടെ എനിക്ക് കുഞ്ഞുങ്ങൾ വേണ്ട എന്ന് ഒരു മുഖ്യധാര സിനിമയുടെ നായിക അടിവരയിടുന്നു. എത്ര മനോഹരമാണത്.

പൊറോട്ട അടിക്കാൻ വരെ ക്വാളിഫിക്കേഷൻ നോക്കുന്ന നമ്മുടെ നാട്ടിൽ ഒരു പേരെന്റ് ആവാൻ നമ്മളൊക്കെ എന്ത് പ്രിപ്പറേഷൻ ആണ് നടത്താറുള്ളത്? ദൈവം തരുന്നതിനെ സ്വീകരിക്കുക എന്ന ഭൂലോക അടിസ്ഥാനരഹിത ഫിലോസഫി വേറെ.പലപ്പോഴും പറയാൻ ആഗ്രഹിച്ചിട്ടുള്ളതാണ്, കല്യാണം കഴിഞ്ഞ് പരസ്പരം നന്നായി മനസ്സിലായി എന്ന് തോന്നുമ്പോൾ, അതിലേറെ ഒരു പേരെന്റ് ആവാൻ സ്വയം തയ്യാറായി എന്ന് തോന്നുമ്പോൾ മാത്രം എടുക്കേണ്ട തീരുമാനമാണ് കുഞ്ഞുങ്ങൾ എന്ന്.മറ്റുള്ളവരുടെ സന്തോഷത്തിനുമേൽ നമ്മുടെ സന്തോഷം തിരഞ്ഞെടുക്കുന്നതിൽ ലവലേശം വിഷമം തോന്നേണ്ട കാര്യമില്ലെന്ന്.

സാറാസ് ഒരു കാലഘട്ടത്തിന്റെ മാറ്റത്തിന്റെ തുടക്കംകുറിക്കുന്ന സിനിമ ആണെന്ന് പറയാതെ വയ്യ. MTP act നിലവിലുള്ള രാജ്യത്ത് ഒരു ഗർഭം വേണ്ടെന്ന് വെയ്ക്കാൻ ഒരു സ്ത്രീയ്ക്ക് അവളുടെ ഭർത്താവിന്റെ അനുവാദം ഇല്ല എന്ന് ഉറക്കെ പറയുന്ന സിനിമയെ മറ്റെങ്ങനെയാണ് അടയാളപ്പെടുത്തുക. സാറായെ അവളുടെ സ്വപനങ്ങളിലേക്ക് പറക്കാൻ അനുവദിച്ചതിന് മാത്രമല്ല, എന്താണ് future plan എന്ന ചോദ്യത്തിന്, കുറച്ചു മാസങ്ങൾക്കുശേഷം അവളെ ഒരു അമ്മയായി കാണിക്കാത്തതിന്,ജൂഡ് ആന്റണി ജോസഫ്, മലയാള സിനിമയും പ്രേക്ഷകരും, ഇന്നാട്ടിലെ ഒരുപാട് പെൺകുട്ടികളും നിങ്ങളോട് കടപ്പെട്ടിരിക്കും.അന്നാ ബെന്നിനെക്കാളും ഒരുപോടിക്ക് ഇഷ്ടം തോന്നിയത് സണ്ണി വേനിനോടാണെന്ന് പറയാതെ വയ്യ. സാറാസ് ഒരടിപൊളി സിനിമയാണ്. സാറാസ് സിമ്പിളാണ്. പവർഫുള്ളും!

Advertisement

 27 total views,  1 views today

Advertisement
Entertainment1 hour ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment22 hours ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam2 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment3 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment3 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment4 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment5 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment6 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment6 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education7 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement