ആരാണ് ഓക്സിജൻ കണ്ടെത്തിയത്? അതിന് പേര് നൽകിയത് ആര് ?

അറിവ് തേടുന്ന പാവം പ്രവാസി

വായു എന്നാൽ ഒരൊറ്റ വസ്തുവാണ് എന്നായിരുന്നു മുമ്പ് കരുതിയിരുന്നത്. എന്നാൽ ‘ജീവന്റെ ഭക്ഷണം’ എന്നുവിളിക്കാവുന്ന ഒരു വാതകം അന്തരീക്ഷത്തിലുള്ളതായി 1604-ൽ പോളിഷ് ആൽകെമിസ്റ്റായിയുന്ന മൈക്കിൾ സെൻഡിവോഷ്യസ് കണ്ടെത്തി. ജീവന്റെ നിലനിൽപ്പിന് ആധാരമായ ഈ വാതകത്തിന്റെ സാന്നിധ്യം അന്തരീക്ഷത്തിൽ ഉറപ്പിക്കാൻ കഴിയുന്ന ഒട്ടേറെ പരീക്ഷണങ്ങൾ അദ്ദേഹം നടത്തി. 1771-’72 കാലഘട്ടത്തിൽ സ്വീഡിഷ് ഫാർമസിസ്റ്റായിരുന്ന കാൾ വിൽഹം ഷീൽ മെർക്കുറിക് ഓക്സൈഡ് ചൂടാക്കി സമാനമായ വാതകം നിർമിച്ചു.

ജ്വാലാവായു എന്നാണ് അദ്ദേഹം അതിനെ വിളിച്ചത്.പ്രീസ്റ്റ്ലി സെൻഡിവോഷ്യസും , ഷീലും കണ്ടെത്തിയ ജീവന്റെ നിലനിൽപ്പിന് ആധാരമായ ആ വാതകമാണ് ഓക്സിജൻ. എന്നിരുന്നാലും ഓക്സിജന്റെ കണ്ടുപിടി ത്തത്തിലൂടെ പ്രസിദ്ധനായത് ബ്രിട്ടീഷ് പുരോഹിതനായിരുന്ന ജോസഫ് പ്രീസ്റ്റിലിയാണ്. സൂര്യപ്രകാശത്തെ ഉപയോഗിച്ച് മെർക്കുറിക് ഓക്സൈഡിനെ വിഘടിപ്പിച്ചാണ് പ്രീസ്റ്റിലി ഈ വാതകത്തെ വേർതിരിച്ചെടുത്തത്. ഈ വാതകത്തിന്റെ സാന്നിധ്യത്തിൽ മെഴുകുതിരി നാളം കൂടുതൽ ശോഭയോടെ പ്രകാശിക്കു ന്നതും , പെട്ടിയിലടച്ച എലി കൂടുതൽ ഉത്സാഹത്തോടെ ഓടിക്കളിക്കുന്നതും അദ്ദേഹം ശ്രദ്ധിച്ചു. ഈ വാതകത്തിന്റെ കണ്ടെത്തൽ 1775-ൽ ആദ്യമായി പ്രസിദ്ധപ്പെടുത്തിയത് പ്രീസ്റ്റിലിയായതിനാലാണ് ഈ കണ്ടുപിടിത്തം അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെട്ടത്. ‘അണഞ്ഞ അഗ്നിയിൽനിന്നുള്ള വായു’ എന്ന അർഥംവരുന്ന ‘ഡീഫ്ലോജിസ്റ്റിക്കേറ്റഡ് എയർ’ എന്നാണ് അദ്ദേഹം ഈ വാതകത്തെ വിളിച്ചത്.

പ്രീസ്റ്റിലിയും മറ്റുള്ളവരും കണ്ടെത്തിയ ഈ വാതകത്തിന് ഓക്സിജൻ എന്നു പേരിട്ടത് പ്രസിദ്ധ രസതന്ത്രജ്ഞനായ ലാവോസിയെ ആണ്. അദ്ദേഹം തന്റെ സ്വതന്ത്ര പരീക്ഷണങ്ങ ളിലൂടെ ഈ വാതകത്തെ വേർതിരിച്ചെടുത്തു. കൃത്യമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഇത് ഒരു മൂലകമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. വസ്തുക്കളുടെ ജ്വലനത്തിനും , ജീവികളുടെ ശ്വസനത്തിനും ഒഴിച്ചു കൂടാനാകാത്ത ഈ മൂലകം വായുവിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു ഘടകങ്ങളിൽ ഒന്നാണെന്ന് അദ്ദേഹം കണ്ടെത്തി. ജീവവായു എന്നാണ് ആദ്യം നൽകിയ പേര്. രണ്ടാമത്തെ പ്രധാന ഘടകം നൈട്രജൻ ആണല്ലോ.
നൈട്രജനെ അദ്ദേഹം നിർജീവവായു എന്നും വിളിച്ചു. ആസിഡുകളുടെ അഥവാ അമ്ലത്തിന്റെ പ്രധാന ഘടകമാണ് ജീവവായു എന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. ഇക്കാരണത്താൽ ആദ്ദേഹം ആ മൂലകത്തെ അമ്ലജനകം എന്ന അർഥത്തിൽ ഓക്സിജൻ (ഓക്സിസ്- ആസിഡ്, ജനിസ്- ജനിപ്പിക്കുന്നത്) എന്നു പുനർനാമകരണം ചെയ്തു. ആസിഡുകളുടെ പ്രധാന ഘടകം ഹൈഡ്രജനാണെന്നു പിന്നീടു തിരിച്ചറിഞ്ഞെ ങ്കിലും ഓക്സിജൻ എന്ന പേര് അത്രമേൽ പ്രചാരത്തിലായതിനാൽ പിന്നീടതു മാറ്റമില്ലാതെ നിലനിന്നു.

You May Also Like

താൻ ഒരു പശു അല്ലെങ്കിൽ കാളയാണെന്ന് വിശ്വസിക്കുകയും അത് പോലെ പെരുമാറുക യും ചെയ്യുന്ന ആളുകൾ ഉണ്ടോ?

താൻ ഒരു പശു അല്ലെങ്കിൽ കാളയാണെന്ന് വിശ്വസിക്കുകയും അത് പോലെ പെരുമാറുക യും ചെയ്യുന്ന ആളുകൾ…

മിസ്റ്റ് ഫാനിന്റെ ഉപയോഗം എന്ത് ?

തുറസ്സായ സ്ഥലങ്ങളിൽ എയർ കണ്ടീഷനിംഗിന് ഏറ്റവും അനുയോജ്യവും മികച്ചതുമാക്കുന്ന സംവിധാനമാണ് മിസ്റ്റ് ഫാൻ

മരണവാർത്ത കെട്ടിച്ചമച്ച പൂനംപാണ്ഡെയുടെ വിഷയത്തിൽ ഉയർന്നുവന്ന പേരാണ് സെർവിക്കൽ കാൻസർ, എന്താണ് സെർവിക്കൽ കാൻസർ

നടി പൂനംപാണ്ഡെ അന്തരിച്ചു എന്ന വാർത്ത ഏവരെയും ഞെട്ടിച്ചിരുന്നു, എന്നാൽ ഒരു ദിവസത്തിന് ശേഷം നടി…

കീടങ്ങളാണ് നാളത്തെ ഭക്ഷണം – രുചികരം, പോഷക സമൃദ്ധം, ചെലവ് കുറവ്, പരിസ്ഥിതി സൗഹൃദപരം

കീടങ്ങളാണ് നാളത്തെ ഭക്ഷണം – രുചികരം, പോഷക സമൃദ്ധം, ചെലവ് കുറവ്, പരിസ്ഥിതി സൗഹൃദപരം Sabu…