ആരാണ് ഒരു ലീഡർ, ഒരു ലീഡർക്ക് ഉണ്ടാകേണ്ട ക്വാളിറ്റി എന്താണ് ?

111
Riyaz Valkandi
ആരാണ് ഒരു ലീഡർ , ഒരു ലീഡർക്ക് ഉണ്ടാകേണ്ട ക്വാളിറ്റി എന്താണ് ? എല്ലാവരുടേയും താത്പര്യങ്ങൾ ഉൾക്കൊളളുന്നവൻ ആകണം ലീഡർ. എന്നാൽ ലീഡർ ഒരു താത്പര്യം ഉൾക്കൊള്ളുമ്പോൾ മറ്റൊരാളേയോ രാജ്യത്തേയോ ബാധിക്കുന്ന തരത്തിൽ ആകരുത് . ഇതാണ് ഞാൻ മനസ്സിലാക്കിയ ലീഡർ. തന്റേയും (പാർട്ടി..) തനിക്കൊപ്പം (സംസ്ഥാനം..) നിൽക്കുന്നവരുടേയും നിലപാടുകൾ ഉയർത്തി പിടിച്ചു തന്നെ നേടാനുള്ളത് നേടിയെടുക്കുക എന്നതാണ് ലീഡർക്ക് ഉണ്ടാകേണ്ട ക്യാളിറ്റി എന്താണ് എന്ന ചോദ്യത്തിന് ഒറ്റ വാക്കിൽ ഉത്തരം . രാഷ്ട്രീയത്തിൽ മാത്രമല്ല ഒരു മനുഷ്യന് തന്നെ ഉണ്ടാകേണ്ട ഏറ്റവും വലിയ ക്യാളിറ്റി അത് തന്നെയാണ്. അവർക്ക് മാത്രമേ ജീവിതത്തിൽ വിജയിക്കാൻ കഴിയുകയുള്ളൂ. നമുക്ക് പലർക്കും അതിന് കഴിയാറില്ല.
എന്നാൽ പിണറായി വിജയൻ എന്ന മനുഷ്യന് ഉള്ള ക്യാളിറ്റി ഒന്ന് വേറെ തന്നെയാണ്. തനിക്ക് പറയാനുള്ളത് പിണറായി വിജയൻ ആരുടേയും മുഖത്ത് നോക്കി പറയും. എന്നാൽ അതിനെ വ്യക്തിപരമായി ഒരിക്കലും കാണില്ല. ഉദാഹരണത്തിന് ദേശീയ തലത്തിൽ ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന ഒരു പാർട്ടിയെ എംപി സ്ഥാനത്തിന് വേണ്ടി കൊലക്ക് കൊടുത്ത് ഇടതു ചേരിയിൽ നിന്ന് ആ പാർട്ടിയുടെ പ്രസക്തി തന്നെ ഇല്ലാതാക്കിയ പ്രേമചന്ദ്രനോടുളള വിയോജിപ്പ് നിലനിർത്തി കൊണ്ട് തന്നെ അദ്ദേഹത്തിന്റെ മകന്റെ വിവാഹ ക്ഷണം സ്വീകരിച്ചു മുഖ്യമന്ത്രി പങ്കെടുത്തു. ഗവർണർണറോട് പറയാൻ തനിക്ക് ഒന്നും ഇല്ല. ഗവർണറോടല്ല , കേന്ദ്ര സർക്കാറിനോടാണ് അഭിപ്രായ വ്യത്യാസമെന്ന് പറയുകയും സംസ്ഥാന സർക്കാറിനെ അനുസരിക്കാൻ ബാധ്യത പെട്ടവരാണ് ഗവർണർ എന്ന് ആവർത്തിക്കുകയും , സർക്കാറിന് പറയാനുള്ളത് ഗവർണർണറെ കൊണ്ട് നിയമസഭയിൽ പറയിപ്പിച്ച് മാന്യമായി ഒരു തർക്കം മുഖ്യമന്ത്രി പരിഹരിച്ചിരിക്കുന്നു.
മുഖ്യമന്ത്രിയുടെ ഈ നിലപാട് നമ്മൾ മുൻപും കണ്ടതാണ്. കേന്ദ്ര സർക്കാറിനോട് രാഷ്ട്രീയ വിയോജിപ്പ് ഉണ്ടാകുമ്പോൾ തന്നെ സംസ്ഥാനത്തിന്റെ വികസന കാര്യത്തിൽ മുഖ്യമന്ത്രി എടുത്ത നിലപാട് നമ്മുടെ സംസ്ഥാനത്തെ മുന്നോട്ടാണ് നയിച്ചത്. നമ്മുടെ സ്വപ്നമായ ദേശീയ പാത ആറു വരിയാക്കൽ കേന്ദ്രം തടസ്സം നിന്നപ്പോൾ രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനം ദേശീയ പാത വികസനത്തിന് അങ്ങോട്ട് പണം നൽകി വികസനത്തിൽ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചു. തമിഴ്നാടുമായി ജലം പങ്കിടുന്നതുമായ വിഷയത്തിൽ ചർച്ചകൾ നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം ആയി വരുന്നു. ഓർക്കുക കാലങ്ങളായി തമിഴ്നാടുമായി തർക്കത്തിലായിരുന്ന വിഷയത്തിൽ ഒന്നിൽ പോലും ഈ സർക്കാർ വന്നതിന് ശേഷം അനാവശ്യമായ ഡൈലോഗുകൾ ഉണ്ടായിട്ടില്ല. എന്നാൽ ഇതിലൊന്നും പിണറായി വിജയൻ തന്റെ പാർട്ടി ഉയർത്തി പിടിക്കുന്ന മൂല്യങ്ങളോ സംസ്ഥാനത്തിന്റെ നിലപാടോ ഒരടി പിന്നോട്ടു വെച്ചിട്ടില്ല.
കേരളത്തിന്റെ വികസന കാര്യത്തിൽ നായനാരുടെ കഴിവ് ഇല്ല എങ്കിലും കരുണാകരന് ലീഡർ എന്ന രീതിയിലുള്ള പല ഗുണങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് കേരളം ലീഡർ എന്ന് കരുണാകരനെ വിളിച്ചതും.കേരളം കണ്ട ഏറ്റവും മികച്ച ഡിപ്ലോമാറ്റായ ( diplomat ) സഖാവ് പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് കേരളം വിളിക്കുന്നതും അതുകൊണ്ടാണ്.