കടകംപള്ളീ …ആരാണ് ആക്റ്റിവിസ്റ്റ് ?

405

കടകംപള്ളീ …ആരാണ് ആക്റ്റിവിസ്റ്റ് ?

നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന സമൂഹ മാദ്ധ്യമ കൂട്ടായ്മ കഴിഞ്ഞ വർഷം ശബരിമല ദർശനത്തിന് താൽപ്പര്യമുള്ള യുവതികളെ അന്വേഷിച്ചപ്പോൾ ഒരു വാട്ട്സ് ആപ്പ് സന്ദേശം ലഭിച്ചു.
” ഞാൻ കനകദുർഗ്ഗ , അങ്ങാടിപ്പുറം , എനിക്ക് ശബരിമലയിൽ ദർശനം നടത്താൻ താൽപ്പര്യമുണ്ട് ”
സന്ദേശം കണ്ടപ്പോൾ അത് സംഘപരിവാർ ഗ്രൂപ്പിൽ നിന്നുള്ള ആരെങ്കിലുമാണോ എന്നറിയാൻ അവരുടെ FB പേജ് പരിശോധിക്കാൻ ശ്രമം നടത്തി. നിർഭാഗ്യവശാൽ അവർക്കന്ന് FB പേജ് ഇല്ലായിരുന്നു.
FB പേജ് ഇല്ലാത്ത ഒരാളെങ്ങിനെ FB വഴി നടത്തിയ പ്രചരണം കണ്ടു എന്നായി പിന്നത്തെ ഞങ്ങളുടെ സംശയം. അവർ ഒരു സ്ത്രീ തന്നെയാണോ എന്നുറപ്പുവരുത്താൻ ഒരു ശബ്ദ സന്ദേശം കൊടുത്തു നോക്കി.  വോയ്സ് മെസേജായിത്തന്നെ മറുപടി വന്നു. “ഞാൻ സിവിൽ സപ്ലൈസ് ജീവനക്കാരിയാണ് , രണ്ടു കുട്ടികളുടെ അമ്മയാണ് , ചെറുപ്പം മുതലേ എന്റെ കടുത്ത ആഗ്രഹമാണ് ശബരിമല ദർശനം”
ഇതു കൂടാതെ രണ്ടാമത്തെ ശബ്ദ സന്ദേശവും വന്നു”

എന്റെ ഭക്തി അംഗീകരിക്കുന്ന അവസ്ഥയിലല്ല എന്റെ വീട്ടുകാർ.ഈ ദർശനം നടന്നാൽ ഒരു പക്ഷേ ഞാൻ കുടുംബത്തിൽ നിന്നു പുറത്താവാൻ പോലുമിടയുണ്ട്. പക്ഷേ എനിക്ക് ശബരിമല ദർശനം നടത്തണം, ഞാനത്രയേറെ ആഗ്രഹിച്ചു പോയി “. കൂട്ടായ്മ പരസ്പരം ആലോചിച്ച് അവർക്ക് മറുപടി കൊടുത്തു.
” ദയവായി ഇത്തവണ നിങ്ങൾ വരാതിരിക്കുക,ഇതൊരു ശ്രമമാണ്.തുടർച്ചയായ ശ്രമങ്ങളിലൂടെ യുവതീ പ്രവേശം സാധ്യമാവുന്ന കാലത്ത് നിങ്ങൾ പോകുന്നതല്ലേ നല്ലത് ?” കനക ദുർഗ്ഗക്ക് അത് സ്വീകാര്യമായിരുന്നില്ല. “കുടുംബത്തിനൊപ്പം ഒരു പക്ഷേ അതിനേക്കാൾ ഒരൽപ്പം പ്രാധാന്യം ഞാൻ അയ്യപ്പദർശനത്തിനു കൊടുക്കുന്നു , എന്നെയും ഉൾപ്പെടുത്തിയേ പറ്റൂ”. അങ്ങനെ കടുത്ത ഭക്തിയുടെ ഒരൊറ്റ ബലത്തിൽ ചരിത്രത്തിന്റെ ഭാഗമായവരാണവർ.

Image may contain: 7 people, people smiling, people standing and outdoorപ്രിയപ്പെട്ട കടകം പള്ളീ …
പതിനെട്ടാം പടിയിൽ വിഗ്രഹത്തിന് പുറം തിരിഞ്ഞ് നിന്ന് കലാപാഹ്വാനം നടത്തുന്ന തില്ലങ്കേരിമാർ നിങ്ങൾക്ക് ഭക്തരാണ്. അവർ നിങ്ങൾക്ക് ആക്റ്റിവിസ്റ്റുകളല്ല. നാട്ടിലെമ്പാടും പ്രസംഗിച്ചും പ്രതികരിച്ചും പ്രകടനം നടത്തിയും ജീവിക്കുന്ന ശശികല ടീച്ചർ നിങ്ങളെ സംബന്ധിച്ചിടത്തോളം ആക്റ്റിവിസ്റ്റല്ല.
ഭക്തയെന്ന സർട്ടിഫിക്കറ്റോടെ ശബരിമലയിൽ അവർ നടത്തുന്ന ദർശനത്തിന് വിലക്കില്ല …
കെ.സുരേന്ദ്രൻ ആക്റ്റിവിസ്റ്റല്ലേ കടകംപള്ളീ ….? അയാളെങ്ങിനെ ശബരിമല ദർശനം നടത്തി …??
യുവതികളുടെ കാര്യം വരുമ്പോൾ മാത്രം ആക്റ്റിവിസവും ഭക്തിയും അളക്കാൻ കഴിഞ്ഞ വർഷം ജനം ടി വി സ്റ്റുഡിയോയിൽ മാത്രം ലഭ്യമായിരുന്ന ഉപകരണം ഇപ്പോൾ താങ്കൾക്ക് കൈമാറിയിട്ടുണ്ടോ …?