Akshay Krishnan

ആരാണ് മികച്ച നടി ?
2000’s കാലഘട്ടം മനോഹരമാക്കിയവർ.. സംയുക്ത ഒഴികെ 2000-2010 കാലത്ത് എല്ലാരും തമ്മിൽ ഒരു മത്സരം തന്നെ എന്ന് പറയാം..

മഴ മധുരനൊമ്പരക്കാറ്റ് മേഘമൽഹാർ തുടങ്ങിയ ചിത്രങ്ങൾ സംയുക്താവർമ്മ എന്ന നടിക്ക് നേടിക്കൊടുത്ത പ്രശസ്തി ചെറുതല്ല.. ആദ്യ സിനിമയിൽ തന്നെ മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്‌കാരവും നേടി.. തൊട്ടടുത്ത വർഷവും പുരസ്‌കാരം നേടി.

പഴശ്ശിരാജ,കറുത്ത പക്ഷികൾ,നാലു പെണ്ണുങ്ങൾ, ഇയ്യോബിന്റെ പുസ്തകം,ഭൂമി മലയാളം, നായിക, കുട്ടി സ്രാങ്ക് എന്നി ചിത്രങ്ങൾ കണ്ടാൽ മനസ്സിലാവും പദ്മപ്രിയ എന്നാ നടി എത്രത്തോളം versatile ആണെന്ന്..ദേശിയ പുരസ്‌കാരത്തിന്റെ സ്പെഷ്യൽ ജൂറി പുരസ്‌കാരം ഉൾപ്പെടെ,4 സംസ്ഥാന പുരസ്‌കാരം സൗത്തിൽ നിന്ന് സ്വന്തമാക്കി. 2010 ൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്‌കാര വേദിയിൽ ആദരിക്കപ്പെടുകയും ചെയ്തു..

പെരുമഴക്കാലം, ഗദ്ധാമ്മ,മിഴി രണ്ടിലും, സദാനന്ദന്റെ സമയം, ശീലാബതി, ഗൗരീശങ്കരം എന്നെ ചിത്രങ്ങൾ കാവ്യയിലെ അഭിനേത്രിയെ പുറത്ത് കൊണ്ട് വന്ന ചിത്രങ്ങൾ ആണ്..6 വർഷത്തിന്റെ ഇടവേളയിൽ രണ്ട് സംസ്ഥാന പുരസ്‌കാരം കാവ്യ സ്വന്തമാക്കി..

ബാലാമണിയെ കേരളക്കര മറക്കില്ല…നന്ദനം എന്ന ഒറ്റചിത്രം മതി നവ്യ നായർ മലയാള സിനിമ ഓർക്കാൻ.. സൈറ,കണ്ണേ മടങ്ങുക, സദ്ഗമയ, കുഞ്ഞിക്കൂനൻ, ഒരുത്തീ എന്നെ ചിത്രങ്ങൾ നവ്യ മികച്ചതക്കിയ കഥാപാത്രങ്ങളാണ്…സിനിമയിൽ അരങ്ങേറി രണ്ടാം വർഷം മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി, 2005 ലും പുരസ്‌കാരം നേടി..

ശോഭനയ്ക്കുശേഷം ഉർവശി അവാർഡ് മലയാളത്തിലേക്ക് കൊണ്ടുവന്ന നായികയാണ് മീരാ ജാസ്മിൻ… കസ്തൂരിമാൻ, പാഠം ഒന്ന് ഒരു വിലാപം,ഒരേ കടൽ, രാത്രിമഴ,ഗ്രാമഫോൺ ഒക്കെയും മീര ജാസ്മിനെ എന്നാ അഭിനേത്രിയെ അതുല്യയാക്കുന്നു..രണ്ട് തവണ കേരള സംസ്ഥാന പുരസ്‌കാരവും തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌കാരവും സ്വന്തമാക്കി

നമ്മൾ സിനിമയിലെ പരിമളത്തെ അല്ല ദൈവനാമത്തിൽ എന്നാ സിനിമയിൽ കണ്ട സമീരാ.. അത്രത്തോളം കഥാപാത്രാതെ ഉൾക്കൊണ്ടിരുന്നു ഭാവന.. ഒരു അഭിനേത്രി എന്നാ നിലയിൽ ഭാവനക്ക് ലഭിച്ച കഥാപാത്രങ്ങൾ വളരെ കുറവാണു..ആദ്യ സിനിമയിൽ തന്നെ കേരള സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജൂറി പുരസ്കാരവും, മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരവും നേടി..

അഭിനയത്തിൽ നിങ്ങൾക്ക് മികച്ചത് എന്ന് തോന്നിയത് ആര്?

Leave a Reply
You May Also Like

9 സംവിധായകര്‍, 9 കഥകള്‍, 9 രസങ്ങള്‍; നവരസയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് നെറ്റ്ഫ്‌ലിക്‌സ്

സംവിധായകന്‍ മണിരത്നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയുടെ റിലീസ് തീയതി

തീവ്രവാദികള്‍ ഉണ്ടാകുന്നത്…

മുല്ലയുടെ അഛന്റെ പേര്‍ ഉമര്‍ എന്നാണെത്രെ.”അപ്പോള്‍ മുല്ലാ ഉമര്‍ എന്നായ്, ഭീകരവാദി തന്നെ,ശ്രദ്ധിക്കണം,നമുക്കവളെ അകത്താക്കാം.”

തല തിരിഞ്ഞ ലോകത്തിന്റെ കഥ പറഞ്ഞു കൊണ്ട് അപ്പ്‌സൈഡ് ഡൌണ്‍ [വീഡിയോ]

തല തിരിഞ്ഞ ലോകത്തിന്റെ കഥ പറഞ്ഞു കൊണ്ട് ഇറങ്ങുന്ന ചിത്രമാണ് അപ്പ്‌സൈഡ് ഡൌണ്‍ . വരുന്ന മാര്‍ച്ചില്‍ യു എസ്സ് റിലീസിനൊരുങ്ങുന്ന ഈ ചിത്രം ആഗസ്റ്റ്‌ 2012 ല്‍ ഇറങ്ങിയ ഫ്രഞ്ച് – കനേഡിയന്‍ റൊമാന്റിക്‌ സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ റീമേക്ക്‌ ആണ്. നമ്മുടെ നേരെ മുകളില്‍ തന്നെ തല തിരിഞ്ഞ നിലയില്‍ മറ്റൊരു ലോകമുണ്ടെന്നും അതിനെ സംബന്ധിച്ചുള്ള കഥയുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ ട്രെയിലര്‍ ഒന്ന് കണ്ടു നോക്കൂ.

ഇനി ഒരു നൂറു കൊല്ലം കഴിയുമ്പോഴേക്കും വിവാഹം എന്ന ഏർപ്പാട് തന്നെ നിലയ്ക്കും

ഇനി ഒരു നൂറു കൊല്ലം കഴിയുമ്പോഴേക്കും വിവാഹം എന്ന ഏർപ്പാട് തന്നെ നിലയ്ക്കും എന്നാണ് തോന്നുന്നത് . ഭാവിയിൽ ഈ ബോറൻ ഏർപ്പാടിന് ആര് കൂട്ട് നിൽക്കാൻ?