ആരാണ് ചോക്ലേറ്റ് എഞ്ചിനീയർ ?

അറിവ് തേടുന്ന പാവം പ്രവാസി

എൻജിനീയറിങ്ങിലെ ഏതു മേഖലയും ഇപ്പോൾ നമുക്ക് അടുത്തറിയാം.മെക്കാനി ക്കൽ, ഇലക്ട്രിക്കൽ, സിവിൽ എന്നിങ്ങനെ ഒരുപാടുണ്ട് എൻജിനീയറിങ് മേഖലകൾ. എന്നാൽ ചോക്ലേറ്റ് എൻജിനീയർ എന്ന് കേട്ടിട്ടുണ്ടോ? വെറുതെ തിന്നു രസിക്കുന്ന ചോക്ലേറ്റിന്റെ പിറവിക്കു പിന്നിൽ ഉണ്ട് എൻജിനീയർമാർ.
ഒരു വർഷം 100 ബില്ല്യൺ ഡോളറിലധികം വിറ്റുവരവുള്ള വിപണിയാണ് ചോക്ലേറ്റുകളു ടേത്‌. വിപണിയിലെ മത്സരം വളരെയേറെയാണ് അതുകൊണ്ടുതന്നെ ഉൽപ്പന്നം ഏറ്റവും ആകർഷകമായ വിപണിയിലിറക്കാൻ ആണ് ഓരോ കമ്പനി ശ്രമിക്കുന്നത്.

ചോക്ലേറ്റിന്റെ രുചിയോടൊപ്പം അതിന്റ പാക്കേജിങ്, രൂപം എന്നിവ വിൽപ്പനയെ കാര്യമായി സ്വാധീനി ക്കുന്നു എന്നാണ് പഠനം. ഇവിടെയാണ് ചോക്ലേറ്റ് എൻജിനീയർമാരുടെ റോൾ. ചോക്ലേറ്റ് രൂപം ഡിസൈൻ ചെയുന്നത് ഇവരാണ്. ഓരോ സീസണിലും നൂതനമായ രീതിയിൽ ചോക്ലേറ്റുകൾ ഡിസൈൻ ചെയ്തു വിപണിയിലെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. ഡിസൈനും, പാക്കേജിങ് മറ്റും കമ്പനികളേക്കാൾ മെച്ചപ്പെടണം. ലോകമെങ്ങുമുള്ള വർക് ഇഷ്ടപ്പെടണം തുടങ്ങിയ ഘടകങ്ങൾ വെല്ലുവിളിയാണ്.

ചോക്ലേറ്റ് നിർമ്മാണത്തിന് പിന്നിലെ സാങ്കേതിക വിദ്യ രൂപപ്പെടുത്തേണ്ടത് ചോക്ലേറ്റ് എൻജിനീയർമാർ ആണ്. രൂപപ്പെടുത്തിയ ഡിസൈൻ അനുസരിച്ച് ചോക്ലേറ്റുകൾ ഉണ്ടാക്കാൻ മോൾഡുകൾ നിർമ്മിക്കുകയാണ് ഇവരുടെ ജോലി. വളരെ സൂക്ഷ്മമായ ജോലിയാണിത്. കാരണം മോൾഡിലുണ്ടാകുന്ന ചെറിയ വ്യത്യാസം പോലും മൊത്തം ഡിസൈനെ ബാധിക്കും. ഓരോ മിനിറ്റിലും ആയിരക്കണക്കിന് ചോക്ലേറ്റുകൾ ആണ് നിർമ്മിക്കുക. ഈ പ്രവർത്തനം ശരിയായി ട്ടാണോ നടക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടത് എൻജിനീയർമാരുടെ ചുമതലയാണ്. പാക്കേജിങ് ആണ്‌ അവസാനഘട്ടം. മനോഹരമായ റാപ്പറുകളിൽ പൊതിഞ്ഞെ ത്തുന്ന ചോക്ലേറ്റുകൾക്ക് പിന്നിലും എൻജിനീയർമാരുടെ ബുദ്ധിയുണ്ട്.

You May Also Like

സൂപ്പർ ഫുഡാണ് ഓറഞ്ച്, ഈ അത്ഭുതകരമായ ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും

ഓറഞ്ച് കഴിക്കുന്നത് പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നത്. അപ്പോൾ വർഷം മുഴുവനും ചിലർ…

ഹൃദയാരോഗ്യം മുതൽ ഭാരം നിയന്ത്രിക്കുക: അത്തിപ്പഴം കഴിക്കുന്നതിൻ്റെ 7 ഗുണങ്ങൾ

നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമൃദ്ധമാണ് അത്തിപ്പഴം , മെച്ചപ്പെട്ട ദഹനം, ഹൃദയാരോഗ്യം, ഭാരം…

അൾട്രാപ്രോസസ്ഡ് ഭക്ഷണൾ കൊണ്ടുള്ള മാരകമായ ആരോഗ്യപ്രശ്നങ്ങൾ

പ്രഭാതഭക്ഷണ ധാന്യങ്ങളും പ്രോട്ടീൻ ബാറുകളും മുതൽ രുചിയുള്ള തൈരും ശീതീകരിച്ച പിസ്സകളും വരെ എല്ലായിടത്തും അൾട്രാപ്രോസസ്…

ഇരുമ്പിൻ്റെ കുറവ് നേരിടുന്നുണ്ടോ? കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഈ മുരിങ്ങ സൂപ്പ് പാചകക്കുറിപ്പ് പരീക്ഷിച്ചുനോക്കൂ

ഇരുമ്പിൻ്റെ അളവ് നിലനിർത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്, പ്രത്യേകിച്ച് വിളർച്ച അനുഭവിക്കുന്ന സ്ത്രീകൾക്ക്. ആർത്തവ രക്തനഷ്ടം,…