ദിലീപിന്റെ ജന്മദിനം ആശംസിക്കുന്നവർ തോന്ന്യാസികളാണെത്രെ, ആരാണ് ഗോപാലകൃഷ്ണൻ എന്ന ദിലീപ് ❓️

0
124
അഡ്വ ശ്രീജിത്ത് പെരുമന
ദിലീപിന് ജന്മദിനം ആശംസിക്കുന്നവർ തോന്ന്യാസികളാണെത്രെ…. ❤️
ആരാണ് ഗോപാലകൃഷ്ണൻ എന്ന ദിലീപ്❓️

ഗോപാലകൃഷ്ണൻ പദ്മനാഭൻ പിള്ള എന്നാണു ശരിയായ പേര്, സിനിമയിൽ ദിലീപ് എന്ന പേരിൽ പ്രസിദ്ധനായി

1967 ൽ എറണാകുളം ജില്ലയിലെ എടവനക്കാട് ജനനം, എറണാകുളം മഹാരാജാസിൽ നിന്നും ചരിത്രത്തിൽ ബിരുദ്ധം.

മിമിക്രി ആർട്ടിസ്റ്, നടൻ, ഗായകൻ, നിർമ്മാതാവ്, സഹ സംവിധായകൻ, ബിസിനസ് മാൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലയിൽ മലയാളികൾക്ക് സുപരിചിതൻ.

കലാഭവനിൽ മിമിക്രി ആർട്ടിസ്റ്റായി തുടങ്ങി കമലിന്റെ വിഷ്ണുലോകം എന്ന സിനിമയിൽ സഹ സംവിധായകനായി പിന്നീട് 140 ൽ കൂടുതൽ സിനിമകളിൽ നായകനായും മറ്റു വേഷങ്ങളിലും അഭിനയിച്ചു.

കേരളത്തിലെ കുടുംബ പ്രേക്ഷരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻ . നാല് സംസ്ഥാന സർക്കാർ പുരസ്‌ക്കാരങ്ങൾ ഉൾപ്പെടെ 43 ഓളം അവാർഡുകൾ.

കേരളത്തിലങ്ങോളമിങ്ങോളം നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ലക്ഷക്കണക്കിന് രൂപ സ്വാന്തനം കയ്യിൽ നിന്നും മുടക്കി അശരണർക്ക് വീടും ഭക്ഷണവും എത്തിച്ചു.

ഇതാണ് നാം മലയാളികൾക്ക് ദിലീപ്. ഇന്നേവരെ യാതൊരു ക്രിമിനൽ കേസിൽ പ്രതിചേർക്കുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യാത്ത ഒരിന്ത്യൻ പൗരൻ.

ആരാണ് പൾസർ സുനി എന്ന സുനിൽകുമാർ ❓️

എറണാകുളം പെരുമ്പാവൂർ സ്വദേശിയും കൂലിപ്പണിക്കാരനായ സുരേന്ദ്രന്റെ മകൻ പേര് സുനിൽ കുമാർ

ചെറുപ്പത്തിലേ മോഷണം തൊഴിലാക്കിയ സുനിൽ കുമാർ , സ്റ്റാവും കൂടുതൽ മോഷ്ടിച്ചിരുന്നത് ബജാജ് പൾസർ ബൈക്കുകളായിരുന്നതിനാലാണ് “പൾസർ സുനി ” എന്ന പേര് വന്നത്

മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു എന്ന് അച്ഛൻ സുരേന്ദ്രൻ പറയുന്നു.

28 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്

21 വ്യാജ സിംകാർഡുകളും , ഫോണുകളുമുണ്ട്.

ബസ്സിൽ വെച്ച് യാത്രക്കാരനെ മുളകുപൊടി എറിഞ്ഞു കവർച്ച നടത്താൻ ശ്രമിച്ച പ്രമാദമായ കേസിലെ മുഖ്യ പ്രതി

പ്രയാപൂർത്തിയാകാത്ത സമയത്തു ശിക്ഷിക്കപ്പെട്ട ജുവനൈൽ ഹോമുകളിൽ കിടന്നിട്ടുണ്ട്.

പിടിച്ചുപറി, മോഷണം, ക്വട്ടേഷന്‍ പ്രവര്‍ത്തനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി നിരവധി കേസുകളാണ് വിവിധ സ്‌റ്റേഷനുകളില്‍ സുനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അഞ്ച് വര്‍ഷം മുമ്പ് മലയാളത്തിലെ മുന്‍നിര നിര്‍മ്മാതാവും നിലവില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റമായ ജി സുരേഷ് കുമാര്‍ തന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി

സിനിമയിലെ രണ്ട് നടിമാരെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതി

റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ ബിനാമി ഇടപാടുകളും വസ്തുതര്‍ക്കങ്ങള്‍ വേണ്ടി ഇടനിലക്കാരനായും ഗുണ്ടയായും പള്‍സര്‍ സുനിയെ സിനിമ മേഖലയിൽ പ്രവർത്തിച്ചു

ചലച്ചിത്രമേഖലയിലുള്ളവര്‍ക്ക് ലൈംഗിക ആവശ്യങ്ങള്‍ക്ക് സ്ത്രീകളെ തരപ്പെടുത്തി കൊടുക്കുന്നതിനും സിനിമാ ലൊക്കേഷനുകളിലെ പ്രധാന ഇടനിലക്കാരനായും പ്രവർത്തിച്ചു.

സഹോദരിയുടെ വിവാഹത്തിന് പോലും വീട്ടിൽ വൈയിട്ടില്ല, 15 വര്‍ഷമായി താന്‍ മകനുമായി മിണ്ടിയിട്ടില്ലെന്നും അച്ഛൻ സുരേന്ദ്രന്‍ പറയുന്നു.

സിനിമാ നടിമാരോടും, സ്ത്രീകളോടും അമിതമായ ലൈംഗിക താത്പര്യമുണ്ടായിരുന്നു

സിനിമയില്‍ അസിസ്റ്റന്റായാണ് ജോലി ചെയ്യുന്നത് എന്നാണ് സുനി നാട്ടിലും വീട്ടിലും എല്ലാരോടും പറഞ്ഞിരുന്നത്.
മേൽ വിവരിച്ചത് പുറത്തുവന്ന വാർത്തകൾ മാത്രമാണ് പുറത്തു വരാത്ത അനേകം കേസുകളും ഇയാളുടെ പേരിലായുണ്ട്. ഇതൊക്കെ അറിഞ്ഞിട്ടാണോ അതോ അറിയാതെയാണോ സിനിമാ മേഖലയിൽ വർഷങ്ങളായി പൾസർ സുനി എന്ന ക്രിമിനൽ വിഹരിച്ചത് ? മൂന്നു നടിമാരെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമിച്ചയാൾ അതെ സമയം തന്നെ പ്രമുഖ നടന്മാരുടെയും ഡ്രൈവറായും, ഡ്രൈവേഴ്സ് അസോസിയേഷൻ ഭാരവാഹിയായുമൊക്കെ സിനിമയിൽ നിറഞ്ഞു നിന്നു ? എം എൽ എ കൂടിയായ മുകേഷിന്റെ ഡ്രൈവറായി പ്രവർത്തിച്ചു ? ആരാണ് സുനിലിനെ സഹായിച്ചുകൊണ്ടിരുന്നവർ ? സുനിലിനോട് എന്തായിരുന്നു സിനിമാ
പ്രവർത്തകർക്കുള്ള കടപ്പാട് ?
ഈ സുനിൽകുമാറിനെയാണ് ഇന്ന് മലയാളികൾക്ക് വിശ്വസിക്കാനിഷ്ട്ടം എന്നതാണ് വിരോധാഭാസം..
ബൈദുബൈ ഈ വേട്ടയാടലിൽ നിക്ഷ്പക്ഷമായൊരു അന്വേഷണം നടന്നു എന്ന് കരുതുന്നില്ല, എങ്കിലും അത് സംശയാതീതമായി വിചാരണയിലൂടെ തെളിയിക്കപ്പെടട്ടെ എന്നിട്ടാകാം നാം പൊതുജനങ്ങളുടെ ശിക്ഷ നടപ്പാക്കൽ. അതൊരു പ്രകൃതി നീതിയാണ്.
ജന്മദിനാശംസകൾ ദിലീപ് ❤️