ഗ്രിഗറി യെഫിമോവിച്ച് റാസ്പുടിന്‍

മെഡിക്കൽ വിദ്യാർത്ഥികളായ നവീനും ജാനകിയും വെറും മുപ്പതു സെക്കൻഡ് നീണ്ട തകർപ്പൻ ‘റാസ്‌പുട്ടിൻ നൃത്ത’ത്തിലൂടെ വൈറലായ എം. ‘റാ… റാ… റാസ്‌പുടിൻ, ലവർ ഓഫ് ദ റഷ്യൻ ക്വീൻ’ 1978ലാണ് ബോണി എം സൂപ്പർ ഹിറ്റ് ഗാനമാക്കിയത്.റഷ്യയിലെ അവസാനത്തെ സാർ ചക്രവർത്തിയുടെ അന്തപ്പുരത്തിൽ വിലസിയ സ്വയം പ്രഖ്യാപിത ആള്‍ദൈവം റാസ്‌പുടിന്റെ ദുരന്തം അന്തരിച്ച ബോബി ഫാരലും മൂന്ന് ഗായികമാരും ചേർന്നാണ് ആ ഗാനം പാടിയത്.

ആരായിരുന്നു റാസ്പുടിന്‍ ?

1869 ജനുവരി 10 ന് സൈബീരിയയിലെ ട്യൂമന്‍ ഗ്രാമത്തിലെ കര്‍ഷക കുടുംബത്തിലായിരുന്നു ഗ്രിഗറി യെഫിമോവിച്ച് റാസ്പുടിന് ജനനം.കൗമാരത്തില്‍ മോഷണം,കള്ളുകുടി അങ്ങനെ ഇല്ലാത്തതൊന്നുമില്ല ശല്യം കലശലായപ്പോള്‍ അടുത്തുള്ള ഒരു മൊണാസ്ട്രിയിലാക്കി നല്ലനടപ്പിന്.മാസങ്ങള്‍ക്കു ശേഷം ഒരു ദിവ്യനായാണ് അവിടുന്ന് പുറത്തുവന്നത്.ദൈവിക വെളിപാടുകൾ കിട്ടുന്നുവെന്ന് അവകാശപ്പെട്ട് പ്രബോധനവും രോഗചികിത്സയും തുടങ്ങി.വളരെ വേഗം റാസ്‌പുട്ടിന്റെ അത്ഭുത പ്രവൃത്തികളുടെ കഥകൾ രാജ്യമെങ്ങും പരന്നു.അവ സാർ ചക്രവർത്തി നിക്കോളാസ് രണ്ടാമന്റെ പത്‌നി അലക്‌സാൻഡ്രയുടെ ചെവിയിലുമെത്തി.
Grigori Rasputin Biography - Childhood, Life Achievements & Timeline1905ല്‍ സാര്‍ ഭരണത്തിലെ അവസാന ചക്രവര്‍ത്തി നിക്കോളാസ് രണ്ടാമന്‍ ആണ് അന്ന് റഷ്യയുടെ ഭരണം.കിരീടാവകാശിയായ മകന്‍ അലക്സിക്ക് ഗുരുതര ഹീമോഫീലിയ രോഗം.ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നുള്ള അമ്മ അലക്സാണ്ട്രോയുടെ ജീന്‍ വഴിയെത്തിയ രോഗം.ഹിമോഫീലിയ ബാധിച്ച രാജകുമാരനെ കൊട്ടാരം വൈദ്യന്മാർ കൈയൊഴിഞ്ഞ സ്ഥിതി,ചികില്‍സകള്‍ ഒന്നും ഫലിച്ചില്ല.രക്തം വാര്‍ന്നു വിവശനായ അലക്സിയെ ചികില്‍സിക്കാനാണ് ‘സ്ഥലത്തെ പ്രധാന ദിവ്യനായ’ റാസ്പുടിന്‍ കൊട്ടാരത്തിലെത്തുന്നത് അയാൾ താൽക്കാലിക രോഗശമനമേകി.രാജ്ഞിക്ക് റാസ്‌പുട്ടിനോട്‌ വലിയ മതിപ്പ് തോന്നാൻ ഇത് ഇടയാക്കി.രാജ്ഞി എല്ലാകാര്യത്തിലും റാസ്‌പുട്ടിന്റെ ഉപദേശം തേടി.അതയാൾ മുതലെടുത്തു.

വൈകാതെ അയാൾ റഷ്യയിലെ നിശാപാർടികളിൽ സജീവമായി.പ്രഭുഭവനങ്ങളിലെ സ്‌ത്രീകൾ റാസ്‌പുട്ടിന്റെ ചുറ്റുംകൂടി.റാസ്‌പുട്ടിൻ ബലാലൈക എന്ന തന്ത്രിവാദ്യം മീട്ടി പാടി നൃത്തംചെയ്‌തു.ഇത്തരം പരിപാടികളിൽ യോഗി പങ്കെടുക്കുന്നതിനെ യാഥാസ്ഥിതികർ എതിർത്തു.ഇതിനിടെ റാസ്‌പുട്ടിൻ രാജ്ഞിയുടെ കാമുകനാണ് എന്ന കിംവദന്തിയും പരന്നു.റാസ്‌പുട്ടിൻ അധികാരത്തിൽ ഇടപെടുന്നതിൽ നേരെത്തെതന്നെ രാജകുടുംബത്തിൽ അസ്വസ്ഥത പടർന്നിരുന്നു.അയാളെ കൊട്ടാരത്തിൽനിന്ന് പുറത്താക്കാൻ അവർ ചക്രവർത്തിയോട് ആവശ്യപ്പെട്ടു.രാജ്ഞി സമ്മതിച്ചില്ല.മകന്റെ അസുഖം പൂർണമായി മാറുംവരെ അയാൾ കൊട്ടാരത്തിൽ വേണമെന്ന് രാജ്ഞി നിർബന്ധം പിടിച്ചുഅത്ഭുത സിദ്ധികള്‍ കാട്ടി,പ്രാര്‍ഥനയിലൂടെ രോഗശുശ്രൂഷ നടത്തി,നാടുചുറ്റുകയായിരുന്നു റാസ്‌പുടിന്‍ അവധൂതനെ പോലെ പതിയെപ്പതിയെ അദ്ദേഹത്തിന്‍റെ പ്രചാരമേറി.

സാര്‍ ചക്രവര്‍ത്തിയുടെ ഭാര്യ മുതല്‍ തെരുവു വേശ്യകള്‍ വരെ നീളുന്നതായിരുന്നു റാസ്‌പുടിന്റെ ബന്ധങ്ങള്‍.ലൈംഗികമായി ബന്ധപ്പെടുന്ന വരുടെ തലമുടി മുറിച്ച്‌ സൂക്ഷിക്കുന്നത്‌ റാസ്‌പുടിന്റെ ശീലമായിരുന്നു.1977 ല്‍ റാസ്‌പുടിന്റെ വീട്‌ പൊളിച്ചപ്പോള്‍ തോട്ടത്തിലെ മണ്ണിനടിയില്‍ നിന്ന്‌ മുറിച്ച മുടി സൂക്ഷിച്ച കുറെ പെട്ടികള്‍ കണ്ടെടുത്തിരുന്നു.റാസ്പുടിന്‍ എന്ന അരാജകവാദിയുടെ കൊട്ടാരത്തിലെ സ്വാധീനം റഷ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്‍റെ കണ്ണിലെ കരടായി മാറാന്‍ അധികസമയം വേണ്ടിവന്നില്ല.ഒന്നാംലോക മഹായുദ്ധത്തില്‍ ജര്‍മ്മനിക്കെതിരെ പോരാടാന്‍ നിക്കോളാസ് രണ്ടാമന്‍ പുറപ്പെട്ടസമയം അലസാന്ദ്രോയും റാസ്പുടിനും തമ്മിലുള്ള അടുപ്പം അന്ത:പുരവും കടന്ന് മോസ്കോയിലും സെന്‍റ് പീറ്റേഴ്സ് ബര്‍ഗിലുമെല്ലാം സംസാര വിഷയമായി. സ്ത്രീകളെയെല്ലാം അനുരക്തനാക്കാന്‍ കഴിവുള്ള ‘ഭ്രാന്തനായി സന്യാസി’ ചക്രവര്‍ത്തിയുടെ അസാന്നിധ്യത്തില്‍ റഷ്യയുടെ ഭരണപരമായ കാര്യങ്ങളില്‍ നേരിട്ട് ഇടപെട്ടുതുടങ്ങി.
സാര്‍ ചക്രവര്‍ത്തിയുടെ ബന്ധു ദിമിത്രി പോവ്‌ ലൊവിച്ച്‌ റുമനോവ്‌,രാജകുടുംബാംഗം ഫെലിക്‌സ്‌ യൂഡുപോവ്‌,ഡ്യൂമ അംഗം വ്‌ളാഡിമിര്‍ പുരിഷ്‌വിച്ച്‌ എന്നിവര്‍ റാസ്‌പുടിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തി.ചികിത്സ നടത്താന്‍ എന്ന മട്ടില്‍ റാസ്‌പുടിനെ വിളിച്ച്‌ വരുത്തി.കടുത്ത മദ്യപാനിയായ ഇദ്ദേഹത്തെ ഒരു വീഞ്ഞ് സല്‍ക്കാരത്തിന് ക്ഷണിച്ചു.മാരകമായ സയനൈഡ് കലര്‍ത്തിയ കേക്കും വീഞ്ഞുമാണ് കഴിക്കാന്‍ നല്‍കിയത്.കിട്ടിയതെല്ലാം റാസ്പുട്ടിന്‍ മൂക്കുമുട്ടെ തട്ടി. അത്ഭുതം!റാസ്‌പുടിന്‍ മരിച്ചില്ല.ക്രുദ്ധനായ ഫെലിക്സ് രാജകുമാരന്‍ റാസ്‌പുടിനു നേരെ മൂന്നു തവണ നിറയൊഴിച്ചു.വീണുകിടന്ന റാസ്‌പുടിനെ തറയിലിട്ട്‌ തല്ലി,എന്നിട്ടും ചവാഞ്ഞപ്പോല്‍ ഒരു ചാക്കില്‍ പൊതിഞ്ഞ്‌ നേവ നദിയിലെ ഐസ്‌ കട്ടകള്‍ക്കിടയിലിട്ടു.1916 ഡിസംബര്‍ 16ന് റാസ്പുടിന്‍ കൊല്ലപ്പെട്ടു.അമിതമദ്യപാനം മൂലമുണ്ടായ അക്ലോര്‍ഹൈഡ്രിയയാണ് (ആമാശയത്തിലെ ആസിഡ് നിര്‍മാണം കുറയുക) സയനൈഡില്‍ നിന്ന് റാസ്പുട്ടിനെ രക്ഷിച്ചിരിക്കുക എന്ന് അഭ്യൂഹങ്ങളുണ്ട്.ഏതായാലും തണുത്തുറഞ്ഞ നേവാനദിയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹത്തില്‍ നാലു വെടിയുണ്ടകളുണ്ടായിരുന്നു.

വധിക്കപ്പെടുന്നതിന് കുറച്ച് നാളുകൾക്കുമുമ്പ് റാസ്‌പുട്ടിൻ രാജ്ഞിയോട് ഒരു പ്രവചനം നടത്തി.താൻ ഒരു വർഷത്തിനുള്ളിൽ കൊല്ലപ്പെടുമെന്നും അതിൽ രാജകുടുംബത്തിന് പങ്കുണ്ടെങ്കിൽ അവർ രണ്ടു വർഷത്തിനുള്ളിൽ ഈ ഭൂമിയിൽനിന്ന്‌ തുടച്ചു നീക്കപ്പെടുമെന്നും.സന്ദർഭവശാൽ പ്രവചനം സത്യമായി.1917ലെ ബോൾഷെവിക് വിപ്ലവം നടന്ന്‌ ഒരു വർഷത്തിനകം ചക്രവർത്തിയുടെ കുടുംബം കൊല്ലപ്പെട്ടു.ഒക്‌ടോബര്‍ വിപ്ലവത്തിലൂടെ സാര്‍ രാജാ‍ക്കന്മാര്‍ സ്ഥാന ഭ്രഷ്ടരായി.ബ്രിട്ടീഷ് കുറ്റാന്വേഷകനായ റിച്ചാര്‍ഡ് കുള്ളനാണ് റഷ്യന്‍ സ്റ്റേറ്റ് ആര്‍ക്കൈവ്സില്‍ നിന്ന് റാസ്പുടിന്‍റെ മരണം സംബന്ധിച്ച രേഖകള്‍ തപ്പിയെടുത്തത്.എന്നിട്ടും ലോകം കണ്ടതില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച മരണങ്ങളിലൊന്ന് ഇന്നും ദുരൂഹമായിത്തന്നെ തുടരുന്നു.റാസ്പുടിന്‍ കൊല്ലപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന സെന്‍റ് പീറ്റേഴ്സ് ബര്‍ഗിലെ യസുപോവ് പാലസ് ഇന്ന് സഞ്ചാരികളുടെ പ്രിയ ഇടമാണ്.റഷ്യയുടെ ഭ്രാന്തനായ സന്യാസിയുടെ ജീവിതം പിന്നീട് ലോകമൊട്ടാകെയുള്ള സംഗീതപ്രേമികള്‍ ഏറ്റുപാടുന്നതാണ് പിന്നീട് കണ്ടത്.ബോണി എം ട്രൂപ്പിലെ ബോബി ഫാരലാണ് എക്കാലത്തെയും ഹിറ്റ് ഗാനവുമായെത്തിയത്.

ഇതിലും അവിശ്വസനീയമായ കാര്യം ബോണി ഫാരലിന്റെ മരണം 2010 ഡിസംബർ 29ന് സെന്റ് പീറ്റേഴ്സ് ബർഗിൽ സംഗീത പരിപാടി കഴിഞ്ഞ് ഹോട്ടൽമുറിയിൽ ഉറങ്ങാൻ കിടന്ന ബോബി ഫാരൽ പിറ്റേദിവസം മരിച്ചു കിടക്കുന്നതാണ് കണ്ടത്.റാസ്‌പുട്ടിൻ കൊല്ലപ്പെട്ട അതേ നഗരത്തിൽ അതേ ദിവസം.റാസ്‌പുട്ടിന്റേതുപോലെ ബോബി ഫാരലിന്റെ മരണത്തിലും ദുരുഹത ബാക്കി കിടപ്പുണ്ടായിരുന്നു.

You May Also Like

വിസ്‌കി എന്താണെന്ന് അറിയണമെങ്കില്‍ ആദ്യം സ്‌കോട്‌ലന്‍ഡിനെ അറിയണം

ഇത്തവണ വേനൽ അവസാനിക്കുന്നതിന് മുൻപായി ഒരു യാത്ര തരപ്പെട്ടു. ഒട്ടേറെ ദ്വീപുകൾ ചേർന്നുകിടക്കുന്ന സ്കോട്ലൻഡിലെ സ്കൈ എന്ന ദ്വീപിലേക്ക്. സ്കോട്ലൻഡിനെ സ്കോട്ലൻഡാക്കി മാറ്റുന്നത്

അന്റാർട്ടിക്കയും വരണ്ട താഴ്‌വാരവും (20 ദശലക്ഷം വർഷങ്ങളായിട്ടും മഴയില്ല)

നമ്മുടെ ഭൂമിയിൽ 20 ദശലക്ഷം വർഷം ആയിട്ടും മഴയില്ലാതെ വരണ്ട് കിടക്കുന്ന ഒരു സ്ഥലമുണ്ട്…..’ എന്റമ്മോ എന്തൊരു തള്ളാണ്’… എന്നു തോന്നുന്നുണ്ടാകും..”” എന്നാൽ

കണ്ണാടിയിൽ കാണുന്ന നമ്മളല്ല ഫോട്ടോയിൽ കാണുന്ന നമ്മൾ, എന്താണ് ശരിയായ നമ്മൾ ?

ലോകത്തുള്ള മാക്സിമം മനുഷ്യരുടേയും മുഖത്തിൻ്റെ രണ്ട് വശങ്ങളും തമ്മിൽ ചെറുതല്ലാത്ത വ്യത്യാസങ്ങൾ ഉണ്ട്. ഇങ്ങനെയുള്ള വ്യത്യാസത്തെയാണ് Facial Asymmetry എന്ന് പറയുന്നത്

ടിവി, ഫ്രിഡ്ജ് ഇവയൊക്കെ തകരാറിലായാലും എനർജി മീറ്ററിനെ ഇടിയും മഴയുമൊന്നും ബാധിക്കില്ലേ?

എന്നാൽ അങ്ങനെയല്ല. എനർജി മീറ്ററിനെയും ഈ പറഞ്ഞ പ്രശ്നങ്ങൾ എല്ലാം ബാധിക്കാറുണ്ട്. സംശയമുണ്ടെങ്കിൽ നിങ്ങളുടെ ഇലക്ട്രിസിറ്റി ഓഫീസിൽ