2008 ൽ തമിഴിൽ ധൂം ധാം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സായി പല്ലവി 2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന സിനിമയിലൂടെയാണ് മലയാളസിനിമാ അഭിനയ രംഗത്ത് പ്രവേശിക്കുന്നത് . നിവിൻ പോളി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് പ്രേമം സിനിമയിലെ മറ്റു കഥാപാത്രങ്ങൾ. സൗത്ത്‌ ഇന്ത്യയിലെ ടെലിവിഷൻ ഡാൻസ്‌ റിയാലിറ്റി ഷോകളിൽ നർത്തകിയായി പ്രവർത്തിച്ച ശേഷമാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. 2016-ൽ ദുൽഖർ സൽമാൻന്റെ നായിക ആയി കലി എന്ന ചിത്രത്തിലും അഭിനയിച്ചു.

ഏറ്റവും ഒടുവിൽ താരം അഭിനയിച്ച മലയാളചിത്രം ‘അതിരൻ’ ആണ്. ഫഹദ് ഫാസിൽ ആണ് ചിത്രത്തിലെ നായകവേഷം ചെയ്തത്. താരം 2022 ൽ അഭിനയിച്ച തമിഴ് ചിത്രം ഗാർഗി ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്നു. തമിഴ്നാട് സംസ്ഥാനത്തെ നീലഗിരി ജില്ലയിലെ ഒരു മലമ്പ്രദേശമായ കോട്ടഗിരിയിൽ . ജനിച്ച സായി പല്ലവി വളർന്നത് കോയമ്പത്തൂരിലാണ്. അഭിനയ രംഗത്തും, നൃത്തരംഗത്തും പ്രവർത്തിച്ച സായി പല്ലവി ഒരു ഡോക്ടറായി ജോലി ചെയ്യുന്നു.

ഇപ്പോൾ, ഒരു അഭിമുഖത്തിൽ നടി പറഞ്ഞിരുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വിവാഹിതനായ ഒരു നടനോട് തനിക്ക് പ്രണയം തോന്നിയിരുന്നു എന്നാണ് നടി പറഞ്ഞത്. നടിയുടെ ഈ തുറന്നു പറച്ചിൽ വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. തോന്നിയിരുന്നു എന്നാണ് താരം പറയുന്നത്. പിന്നീട് തനിക്ക് ആ നടന്റെ നായികയായി അഭിനയിക്കാനും സാധിച്ചു. ആ സമയങ്ങളിൽ അഭിനയത്തെക്കുറിച്ച് നടൻ പറഞ്ഞു തന്ന ഓരോ കാര്യങ്ങളും തനിക്ക് വലിയ അനുഭവങ്ങൾ ആയിരുന്നു എന്നും താരം തുറന്നു പറയുന്നുണ്ട്.

ആ നടൻ മറ്റാരുമല്ല തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായ നടിപ്പിൻ നായകൻ സൂര്യയാണ്. കുട്ടിക്കാലം മുതൽ തന്നെ തനിക്ക് ക്രഷ് തോന്നിയ ആ നടൻ സൂര്യയാണ് എന്ന് സായി പല്ലവി തുറന്നു പറഞ്ഞിട്ടുണ്ട്.സൂര്യയുടെ നായികയായി അഭിനയിക്കാനുള്ള ഭാഗ്യവും തന്നെ തേടിയെത്തി എന്നായിരുന്നു താരം പറഞ്ഞത്. ആ കഥാപാത്രത്തിന്റെ സമയത്ത് സിനിമയിലേക്കുള്ള ഒരുപാട് നല്ല കാര്യങ്ങൾ സൂര്യ പറഞ്ഞു തന്നിരുന്നു എന്നും താരം വ്യക്തമാക്കി. അതോടെ അദ്ദേഹത്തോടുള്ള ബഹുമാനവും ഇരട്ടിച്ചു എന്നും താരം പരയുന്നു

You May Also Like

ഇവരുടെയും അഭിനയം ജൂറി കണ്ടിട്ടുണ്ടാവില്ല

ഇവരുടെയും അഭിനയം ജൂറി കണ്ടിട്ടുണ്ടാവില്ല Sanjeev S Menon അവാർഡും അതിനോടനുബന്ധിച്ചുള്ള വിവാദങ്ങളും അവാർഡിനോളം തന്നെ…

നായകൻ അവസാനം പ്രേക്ഷകരോട് പറയുന്നു “തീർക്കാമെങ്കിൽ തീർക്കടാ”, ഒടുവിൽ പ്രേക്ഷകർ തീർത്തു, കഷ്ടപ്പെട്ട് കണ്ടു തീർത്തു – ട്രോൾ റിവ്യൂ

Movie Review:King Of Kotha (2023) B.M.K തിയേറ്ററിൽ ഇറങ്ങിയപ്പോൾ പരക്കെ”ഗംഭീര” അഭിപ്രായം വന്നതു കൊണ്ട്…

മിന്നൽ മുരളിയിലെ 86 അബദ്ധങ്ങൾ

സിനിമകളിൽ അബദ്ധങ്ങൾ സംഭവിക്കുക എന്നത് ഒരു ശീലമാണ്. മർത്യന് കൈപ്പിഴ ജന്മസിദ്ധം എന്നല്ലേ കവികളും പാടിയിരിക്കുന്നത്.…

ഒടിടി : എന്റെ സ്വന്തം സിനിമാക്കൊട്ടക, ഇന്ന് ദേശീയ ചലച്ചിത്ര ദിനം

OTT: എന്റെ സ്വന്തം സിനിമാക്കൊട്ടക ഇന്ന് ദേശീയ ചലച്ചിത്ര ദിനം പവിത്ര ഉണ്ണി ഇങ്ങോട്ടൊന്നും പറയേണ്ട,…