നമ്മൾ വിചാരിക്കും കോൺഗ്രസും ബിജെപിയും ആണ് പിണറായി വിജയൻറെ ഏറ്റവും വലിയ ശത്രുക്കളെന്ന്, സത്യത്തിൽ അതല്ല

0
322

Thiruvallam Bhasi എഴുതിയത്:

പിണറായി വിജയൻറെ ഏറ്റവും
വലിയ ശത്രുക്കൾ ആരെന്ന് അറിയാമോ ?
🤔
നമ്മൾ വിചാരിക്കും കോൺഗ്രസും ബിജെപിയും ആണെന്ന് തല്ക്കാലം അങ്ങനെ കരുതാം എന്നാൽ അവർ വെറും ഏജന്റുമാർ മാത്രം .. ശത്രുക്കളെ ഒന്ന് വരിവരിയായി പരിചയപ്പെടാം ..
🧐
ഒന്ന് – കുടിവെള്ള മാഫിയ .

പിണറായി അധികാരത്തിൽ വരുമ്പോൾ ഒരു കുപ്പി കുടിവെള്ളത്തിന് 20 രൂപമുതൽ 30 വരെ തരാതരം വാങ്ങികൊണ്ടിരുന്നു . ഇപ്പോൾ അത് 13 രൂപക്ക് നാട്ടിൽ മുഴുവൻ ലഭ്യമാണ് . ഇതുമൂലം പ്രതിവർഷം ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമാണ് കുടിവെള്ള മാഫിയക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത് .

രണ്ട് – അരി , ഗോതമ്പ് ,ആട്ട , മൈദ കുത്തക വ്യാപാരികൾ .
2016 ൽ പൊതു വിപണിയിൽ മുന്തിയ ഒരു കിലോ അരികൾക്ക് നാൽപ്പതു മുതൽ 55 രൂപവരെയായിരുന്നു വില ഉണ്ടായിരുന്നത് . ഇന്ന് ഈ സാധനങ്ങളുടെ വില സ്വയം പരിശോധിക്കുക . റേഷൻ കട വഴി ഒന്നാന്തരം അരി 20 രൂപക്ക് ലഭിച്ചു തുടങ്ങിയതോടെയും മറ്റു സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ വഴി നിത്യോഉപയോഗ സാധനങ്ങളുടെ വില നിയന്ത്രിച്ചതോടെയും കുത്തക വ്യാപാരി മാഫിയകളുടെ കോടിക്കണക്കിനു രൂപയാണ് പ്രതിവർഷം നഷ്ടപെട്ടുകൊണ്ടിരിക്കുന്നത് .

മൂന്ന് – സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാർ ..
പിണറായി സർക്കാർ അധികാരത്തിൽ വരുന്ന ഘട്ടത്തിൽ കുട്ടികളുടെ കുറവ് മൂലം നൂറു കണക്കിന് സർക്കാർ സ്‌കൂളുകൾ അടച്ചു പൂട്ടൽ അവസ്ഥയിലും നിരവധി സർക്കാർ സ്‌കൂളുകൾക്ക് പൂട്ട് വീഴുകയും ചെയ്തിരുന്നു .എന്നാൽ ഇന്നത്തെ അവസ്ഥ എന്താണ് ? കേരളത്തിൽ അങ്ങോളം ഇങ്ങോളം നൂറു കണക്കിന് സർക്കാർ സ്‌കൂളുകൾ ഹൈട്ടക്ക് നിലവാരത്തിലേക്ക് ഉയരുകയും , നവീകരിച്ച്തും പുതുതായി പണികഴിച്ചതുമായ ആയിരത്തിലേറെ വിദ്യാലയങ്ങൾ ഉയരുകയും ചെയ്തു . ഇതുമൂലം ആറു ലക്ഷം കുട്ടികൾ സർക്കാർ വിദ്യാലയങ്ങളിലേക്ക് മടങ്ങി വന്നു , വിദ്യാർത്ഥികളെ കൊള്ളയടിച്ചു കൊണ്ടിരുന്ന സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാർക്ക് പ്രതിവർഷം കോടിക്കണക്കിനു രൂപയുടെ നഷ്ടം ..

നാലു – സ്വകാര്യ ആശുപത്രി വ്യാപാരികൾ ..
ഉമ്മൻചാണ്ടിയുടെ അഞ്ചു വർഷത്തെ ഭരണം കൊണ്ട് നാട്ടിലെ പ്രൈമറി ഹെൽത്തു സെന്റർ മുതൽ
മെഡിക്കൽ കോളേജുകൾ വരെ പട്ടി പെറ്റു കിടക്കുന്ന അവസ്ഥയിലേക്ക് മാറുകയും സ്വകാര്യ ആശുപത്രി
സ്ഥാപനങ്ങൾ കൂണുകൾ പോലെ മുളച്ചു പൊങ്ങുകയും ചെയ്തു .. എന്തിനു അന്നത്തെ ആരോഗ്യ മന്ത്രിവരെ തലസ്ഥാനത്തു ഒരു ആശുപത്രി ബിനാമിയായി വാങ്ങുകയും , ഇന്നത്തെ പ്രതിപക്ഷ നേതാവ് ഡോക്റ്ററായ മകന് വേണ്ടി ഒരു സ്വകാര്യ മെഡിക്കൽ കോളേജിന്റെ പണിവരെ തുടങ്ങുകയും ചെയ്തു ..പാവപെട്ട രോഗികളെ കൊള്ളയടിച്ചു പള്ള വീർത്ത സ്വകര്യ ആശുപത്രികൾക്ക് നടുവിലാണ് കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ട് നൂറു നൂറു സർക്കാർ ആശുപത്രികൾ ഉയർന്നു വന്നത് .പഞ്ച നക്ഷത്ര ഹോട്ടലുകൾ പോലെയാണ് ഒട്ടുമുക്കാൽ താലൂക്ക് ആശുപത്രികളും തലയുയർത്തി നിൽക്കുന്നത് . ഈ മാറ്റം തകർത്തത് സ്വകാര്യ കഴുത്തറുപ്പൻ ആശുപത്രികളും അവരുടെ ഉടമകളെയും ആണ് .

അഞ്ചു – കഴുത്തറുപ്പൻ പലിശക്ക് പണം നൽകുന്ന ബ്ലൈഡ് മാഫിയ .
നാട്ടിലെ സാധാരണക്കാരുടെ അദ്ധ്വാനം കൊള്ളയടിക്കുന്ന വലിയൊരു വിഭാഗമാണ് ,കഴുത്തറുപ്പൻ പലിശക്ക് പണം നൽകുന്ന ബ്ലൈഡ് മാഫിയ . തമിഴന്മാർ മുതൽ , സ്വർണ്ണ പണയമെടുപ്പ് സ്ഥാപനങ്ങൾ വരെ പ്രതിവർഷം ലക്ഷം കോടികളാണ് കൊള്ളയടിച്ചു കൊണ്ടിരുന്നത് . ഗ്രാമങ്ങൾ തോറും കുടുംബശ്രീ , അയൽക്കൂട്ടങ്ങൾ ശക്തിപെടുത്തിയതോട് കൂടി സാധാരണ മനുഷ്യരെ ബ്ലൈഡ് മാഫിയയിൽ നിന്നും രക്ഷപ്പെടുത്താനും അടിയന്തിര ഘട്ടങ്ങളിൽ ആവശ്യമായ പണം വായ്പ്പയായി നൽകാനുമുള്ള നടപടികൾ ഉണ്ടായി , ഇന്ന് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ഇടപാട് സ്ഥാപനമായി കുടുംബശ്രീകൾ മാറി കഴിഞ്ഞു .

ആറ് – കെട്ടിടം – പാലം – റോഡ് നിർമ്മാണ മാഫിയ ..
സംസ്ഥാന ഖജനാവിലെ ഭൂരിഭാഗം പണവും ചോർത്തികൊണ്ടുപോകുന്നത് കേരളത്തിലെ ഒരു വിഭാഗം കെട്ടിടം – പാലം – റോഡ് നിർമ്മാണ മാഫിയയാണെന്ന് ഏതു കൊച്ചു കുഞ്ഞുങ്ങൾക്ക് വരെ അറിയുന്ന കാര്യമാണ് , അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് കൊച്ചിയിലെ പാലാരിവട്ടം പാലം . എന്നാൽ ഇടതു പക്ഷ സർക്കാർ അധികാരത്തിൽ വന്നതോടെ സ്വകാര്യ കോണ്ട്രാക്റ്റ് മാഫിയയെ നിയന്ത്രിക്കുകയും ഊരാളുങ്കൽ പോലുള്ള സൊസൈറ്റികൾക്കും സന്നദ്ധ സംഘടനകൾക്കും നിർമ്മാണ ചുമതലകൾ നൽകിയതോടെ ആയിരക്കണക്കിന് കോടി രൂപയുടെ ലാഭം സക്കാരിനു ലഭിക്കുന്നതിലൂടെ പൊതുപണം കൊള്ളയടിക്കുന്ന നിർമ്മാണ മാഫിയ കടുത്ത ശത്രുക്കളായി മാറുകയും ചെയ്തു .

ഏഴ് – കെ ഫോൺ പദ്ധതി.
സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവും ആക്കുക എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെ ഫോൺ. പദ്ധതി വഴി സ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്‍റർനെറ്റ് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഗവ. ഓഫിസുകളിലും ആശുപത്രികളിലും സ്കൂളുകളിലുമാണ് ഇന്‍റർനെറ്റ് കണക്ഷൻ എത്തുക. നിലവിൽ കേരളത്തിലെ കോടാനുകോടി രൂപ ഇന്‍റർനെറ്റ് പ്രൊവൈഡർ ഉടമകളായ അദാനി , അംബാനിമാർ കൊണ്ടുപോകുന്നത് നഷ്ടപ്പെടും .. അവർ വെറുതെ ഇരിക്കുമോ .
എട്ട് – മാധ്യമ ഭീകര മാഫിയ ..
നിലവിൽ വൻ തോതിൽ സർക്കാർ പരസ്യങ്ങൾ അവർക്ക് ലഭിക്കുന്നുണ്ടെങ്കിലും , UDF ഭരണ കാലങ്ങളിൽ സർക്കാർ സംവിധാനങ്ങൾ വഴി മുഖ്യധാരാ മാധ്യമങ്ങൾ നേടിയെടുത്തു കൊണ്ടിരുന്ന കോടാനുകോടി സമ്പത് പിണറായി സർക്കാരിൽ നിന്നും ലഭിക്കാതെ വന്നു , മാത്രമല്ല ചില ഘട്ടങ്ങളിൽ കടക്കു പുറത്തു എന്ന് പറയേണ്ടിയും വന്നു ..
😊
മുഖ്യ ശത്രുക്കളെ മാത്രമാണ് ചൂണ്ടിക്കാട്ടിയത് ..ഇവൊരൊന്നും ചില്ലറക്കാർ അല്ല .
ഈ തിമംഗലങ്ങളെ അതിജീവിക്കുക
കൂടിയാണ് ഏപ്രിൽ ആറ് .😡
വിട്ടുപോയത് ആർക്കും ചേർക്കാം