ആരാണ് തുക്കിടി സായിപ്പ് ?

രാജഭരണത്തിന്റെ അവശേഷിപ്പുകളായി തുടർന്ന ധാരാളം പദങ്ങൾ ഭരണ ഭാഷയിൽ നിന്നും സർക്കാരിന്റെ ഔദ്യോഗിക കത്തുകളി ൽ നിന്നും ഇപ്പോൾ പടിയിറങ്ങിയെങ്കിലും കൊളോണിയൻ ഭരണത്തിന്റെ അവശേഷി പ്പുകൾ ശേഷിക്കുകയാണ്. അത്തരത്തിലുള്ള ഒരു പദമാണ് തുക്കിടി സായിപ്പ് .പണ്ടത്തെ സബ് കളക്ടർ, ആർഡിഒ റാങ്കിലുള്ളവരെയാണ് തുക്കിടി സായിപ്പ് എന്ന് അറിയപ്പെട്ടിരുന്നത്.
മറ്റ് ചില പദങ്ങൾ ഇങ്ങനെ

⚡നഞ്ച: വയൽ, പാടം
⚡പുഞ്ച: ഭൂമി
⚡ജമതിരി, പോക്കുവരവ്: രജിസ്റ്റർ ചെയ്ത ഭൂമി റവന്യുരേഖകളിൽ സ്വന്തം പേരിലാക്കി മാറ്റുന്ന രീതി
⚡വെറുമ്പാട്ടം: പട്ടയം ലഭിക്കാത്ത സ്ഥലത്തിന്റെ കൈമാറ്റ ആധാരങ്ങൾ.
⚡ഒറ്റി: പണയംവയ്ക്കുന്ന രേഖ
⚡കുരവ: ചെളികെട്ടിയ വയൽ
⚡പട്ടാദാർ-പട്ടയത്തിന്റെ ഉടമ
⚡കുഴിക്കൂറ്-ഭൂമിയിലെ വൃക്ഷലതാദികൾ
⚡ചമയങ്ങൾ-ഭൂമിയിലെ മനുഷ്യ നിർമ്മിത വസ്തുക്കൾ (വീട്,കിണർ മുതലായവ)
⚡സ്ഥാവര വസ്തു-ഭൂമി
⚡ജംഗമ വസ്തുക്കൾ-ഇളകുന്ന മുതലുകൾ
⚡കിസ്ത്-അടവാക്കേണ്ട നികുതി
⚡കിസ്ത് ബന്ധി-നികുതി അടവാക്കേണ്ട തീയതി (ഇവ രണ്ടും അടിസ്ഥാന ഭൂനികുതിയ ല്ലാത്ത മറ്റ് നികുതികളെ സംബന്ധിച്ച പ്രയോഗങ്ങളാണ്)
⚡പോക്കുവരവ്- ഒരു തണ്ടപ്പേരിലുള്ള ഭൂമിയിൽനിന്ന് കുറച്ച് മറ്റൊരാൾക്ക് നൽകുമ്പോൾ പുതിയതായി വാങ്ങുന്ന ആൾക്ക് പുതിയ തണ്ടപ്പേർ നൽകുന്നു. നേരത്തെയുള്ള തണ്ടപ്പേരിൽ നിന്ന് ഭൂമി പോക്കും പുതിയ തണ്ടപ്പേരിൽ വരവുമാണ് പോക്കുവരവ്.
⚡ജമാബന്ധി-ലാന്റ് റവന്യൂ വരവുകളുടെ വാർഷിക ഓഡിറ്റാണ് ജമാബന്ധി. ജില്ലാ കളക്ടറോ അദ്ദേഹത്തിന് വേണ്ടി അധികാര പ്പെടുത്തുന്ന റവന്യൂ ഉദ്യോഗസ്ഥരോ നടത്തുന്ന വാർഷിക വില്ലേജ് ഓഫീസ് പരിശോധന യാണിത്.
⚡ഹുസൂർ ശിരസ്തദാർ(എച്ച്.എസ്.)- കളക്ടറേറ്റിലെ പ്രത്യേക ഉദ്യോഗസ്ഥ പദവി
⚡മസാൽച്ചി-ആർ.ഡി.ഒ. ഓഫീസുകളിലെ തൂപ്പുജോലി ചെയ്യുന്നയാൾ.
⚡ഡഫേദാർ- കോടതിയിലും കളക്ടേററ്റിലും ഫയലുകൾ എടുത്തു കൊടുക്കുന്ന സഹായി
ഭരണതലത്തിൽ പ്രധാനപദവിയിലില്ലാത്ത വരുടെ പേരുകളിൽ ഇപ്പോഴും മാറ്റം വന്നിട്ടില്ല . കളക്ടറേറ്റ് സുരക്ഷയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഡഫേദാർ, ചൗക്കീദാർ എന്നീ രണ്ട് പേരുകൾ രാജഭരണകാലം മുതൽ ഇപ്പോഴും തുടരുന്നു. അവരുടെ വേഷത്തിൽ ഈ അടുത്ത സമയത്ത് ചില മാറ്റങ്ങൾ കൊണ്ട് വന്നിരുന്നു. സാധാരണക്കാർക്ക് മനസ്സിലാകാത്ത ഇത്തര ത്തിലുള്ള പല പ്രയോഗങ്ങളിലും മാറ്റം വരേണ്ടതുണ്ട്.

💢 വാൽ കഷ്ണം💢

കവർച്ച പോലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്ന കുറ്റവാളികളെ കെഡി (KD) എന്ന പദം കൊണ്ട് ഇപ്പോഴും സൂചിപ്പിക്കാറുണ്ട്.കെ. ഡി എന്ന പദം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണകാലത്ത് ഗവർണർ ജനറൽ മെക്കാളെയുടെ കാലഘട്ട ത്തിൽ പീനൽ കോഡിൽ ചേർത്ത പദമാണ്. അറിയപ്പെടുന്ന കള്ളൻ (Known Depredator ) എന്നതിന്റെ ചുരുക്കപ്പേരാണ് കെ. ഡി (KD). എന്നാൽ ചെറിയ പെറ്റി കേസിൽ പെട്ടവരെ വരെ സ്റ്റേഷൻ ഡയറിയുടെ ഭാഗമായി കെഡി ലിസ്റ്റ് എന്നറിയപ്പെടുന്ന പ്രാദേശിക കുറ്റവാളിക ളുടെ ലിസ്റ്റിൽപ്പെടുത്തി സൂക്ഷിക്കുന്നത് ഇപ്പോഴും ചിലയിടങ്ങളിലെങ്കിലും തുടരുന്നുണ്ട് .

You May Also Like

ആലപ്പുഴ ജില്ലയിലെ ഭാഷയിലുള്ള ശൈലികളുടെ പ്രത്യേകതകൾ എന്തെല്ലാം?

ഏകസ്വഭാവമുള്ള ആലപ്പുഴ ഭാഷയുള്ളത് കുഞ്ചൻ നമ്പ്യാരുടെ കൃതികളിലാണ്. അദ്ദേഹം ചെറുപ്പത്തിലേ അമ്പലപ്പുഴയിലെത്തി സ്ഥിര താമസമാക്കിയതാണു കാരണം

എന്താണ് ‘രത്നച്ചുരുക്കം’ ?

ഒമ്പതു തരം കല്ലുകളെ ഏറ്റവും വിലയേറിയതായി കണക്കാക്കുന്നു. അതിനാൽ അവയെ നവരത്നങ്ങൾ എന്നു വിളിക്കുന്നു.ഭാരതീയ ജ്യോതിഷപ്രകാരം ഒമ്പത്‌ ഗ്രഹങ്ങളെ പ്രതിനിധീ കരിക്കുന്ന ഒമ്പത് വിശിഷ്ട രത്നങ്ങളാണ് നവരത്നങ്ങൾ.

“വിശക്കുമ്പോൾ അച്ചി പശുകയറും തിന്നും ” എന്ന ഭാഷപ്രയോഗം കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?

പണ്ട് വീടുകളിൽ ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഭക്ഷണത്തെപ്പറ്റി കുറ്റം പറയുന്ന ആൾക്കാരോട് പഴമക്കാർ പറയും ;” വേണേൽ കഴിച്ചാ മതി . വയറ് നല്ലോണം വിശക്കുമ്പോൾ താനെ കഴിച്ചോളും. വിശക്കുമ്പളെ അച്ചി പശുക്കയറും തിന്നുമെന്നാ ചൊല്ല്

ചില ഇംഗ്ലീഷ് വാക്കുകൾക്ക് പിന്നിൽ ഉളള കാരണങ്ങൾ എന്തെല്ലാം?

ചില ഇംഗ്ലീഷ് വാക്കുകൾക്ക് പിന്നിൽ ഉളള കാരണങ്ങൾ എന്തെല്ലാം? അറിവ് തേടുന്ന പാവം പ്രവാസി പണ്ട്…