ഹിന്ദു – മുസ്ലിം കലാപങ്ങൾക്ക് തുടക്കം കുറിക്കാൻ കാരണമെന്തായിരുന്നു?

471

Salman Adam

ബ്രാഹ്മണരും മുസ്ലീങ്ങളും

700 വർഷത്തിലധികം മുസ്ലീങ്ങൾ ഇന്ത്യ ഭരിച്ചുവെന്നത് ചരിത്ര സത്യമാണ്.
അക്കാലമത്രയും ഇന്ത്യൻ സമൂഹത്തിനു മേൽ ബ്രാഹ്മണർക്കുള്ള സ്വാധീനം ഇന്നുള്ളതിനേക്കാൾ ശക്തമായിരുന്നുവെന്നത് വസ്തുതയും.
വിധേയമനസ്കരായ ഹിന്ദു ബഹുജനം,
ബ്രാഹ്മണരുടെ ആജ്ഞാനുസൃതം എന്തും ചെയ്യാൻ സന്നദ്ധരുമായിരുന്നു.

എന്നാൽ ബ്രാഹ്മണർ മുസ്ലീം ഭരണാധികാരികൾക്കെതിരെ ഹിന്ദുക്കളെ ഇളക്കി വിടാൻ ശ്രമിച്ചതിനോ ഭരണാധികാരികളെ അട്ടിമറിക്കാൻ പരസ്യമായോ രഹസ്യമായോ ശ്രമിച്ചതിനോ ഒരൊറ്റ ഉദാഹരണം പോലും മധ്യകാല ചരിത്രത്തിലില്ല. മറിച്ച്, പ്രയാസങ്ങളും പ്രതിബന്ധങ്ങളുമില്ലാതെ, സുഗമമായ ഭരണം നടത്താൻ മുസ്ലിം ഭരണാധികാരികളെ ബ്രാഹ്മണർ സഹായിച്ചതിന് എമ്പാടും തെളിവുകളുണ്ടുതാനും.

മുഗൾ ചക്രവർത്തി അക്ബറിന്റെ
നവരത്ന‘ ങ്ങളിൽ പലരും ബ്രാഹ്മണരായിരുന്നു. ടിപ്പു സുൽത്താൻറെ പ്രധാന ഉപദേശകരും കൈകാര്യകർത്താക്കളും ബ്രാഹ്മണന്മാരായിരുന്നു . ഇന്ന് വർഗീയവികാരം ഇളക്കിവിടാൻ ബ്രാഹ്മണ വാദികൾ നിർലോഭം ദുരുപയോഗം ചെയ്തു കൊണ്ടിരിക്കുന്ന ഔറംഗസീബിന്റെ ദർബാറിൽ പോലും പകുതിയിലധികം ബ്രാഹ്മണന്മാരായിരുന്നു.

സത്യത്തിൽ മുസ്ലീങ്ങൾക്ക് 700 വർഷത്തിലധികം ഇന്ത്യയിൽ സ്വസ്ഥമായി ഭരണം നടത്താനായതു തന്നെ ബ്രാഹ്മണന്മാരുടെ പിന്തുണയൊന്നു കൊണ്ട് മാത്രമാണ് . മധ്യയുഗത്തിൽ മുസ്ലീങ്ങളും ബ്രാഹ്മണരും തമ്മിലുള്ള ബന്ധം വളരെ സൗഹാർദ്ദപരവും ഊഷ്മളവും ആയിരുന്നുവെന്ന് ചുരുക്കം. ഈയൊരു പശ്ചാത്തലത്തിൽ, ”മുസ്ലിംകൾ ഇന്ത്യയിൽ ആദ്യമായി കാലുകുത്തിയ നാൾമുതൽ ഇന്നോളം ഹിന്ദുക്കൾ
ആ കൊള്ളക്കാരെ തുരത്താൻ സധീരം പടപൊരുതുകയാണ് ” എന്ന ആർ. എസ്.എസ് മുഖ്യൻ ഗോൾവാൾക്കറുടെ (We are Our Nationhood Defend എന്ന പുസ്തകത്തിൽ) അവകാശവാദം ശുദ്ധനുണയാണെന്ന് തെളിയുന്നു.

പൂനെയിലെ ബ്രഹ്മണ പേഷ്വാ ഭരണാധികാരികളുടെ കാലത്തുപോലും മുസ്ലീങ്ങളുടെ ജനസംഖ്യ 30 ശതമാനത്തിലധികം ആയിരുന്നുവെങ്കിലും
1818 പേഷ്വാ രാജവംശത്തിന്റെ അന്ത്യം വരെ ഹിന്ദു-മുസ്‌ലിം സംഘർഷം ഉണ്ടായതായി രേഖപ്പെടുത്തിയിട്ടില്ല . പേഷ്വാമാരുടെ ഭരണകാലത്ത് ദലിത് ഹിന്ദുക്കൾക്ക് തുപ്പാൻ കഴുത്തിൽ മൺപാത്രം കെട്ടിത്തൂക്കാനും അവരുടെ ‘അവിശുദ്ധ’ കാൽപാടുകൾ മായ്ച്ചു കളയാൻ പിന്നിൽ ചൂലു കെട്ടി നടക്കാനും നിർബന്ധിക്കപ്പെട്ട സാഹചര്യത്തിൽ പോലും മുസ്ലിംകളോട് അന്തസ്സോടെയാണ് പെരുമാറിയത്.

1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം ഹിന്ദുക്കളും ബ്രാഹ്മണരും മുസ്ലിംകളും ഒന്നിച്ചു ചേർന്നായിരുന്നു. മുഗൾ ചക്രവർത്തി ബഹദൂർ ഷാ സഫർ നെ രാജാവായി പ്രഖ്യാപിച്ചതും ഹിന്ദുക്കളും മുസ്ലിംകളും ബ്രാഹ്മണരും ചേർന്നായിരുന്നു. ചുരുക്കത്തിൽ 19-ാം നൂറ്റാണ്ടിന്റെ ഉത്തരാർധം വരെയും അതിനു ശേഷവും മുസ്ലിംകളും ബ്രാഹ്മണരും തമ്മിലുണ്ടായിരുന്ന ബന്ധം ഊഷ്മളമായിരുന്നു.

അക്കാലം വരെയും ബ്രാഹ്മണർ മുസ് ലിംകൾക്കോ മുസ്ലിം ഭരണാധികാരികൾക്കോ എതിരില്ലായിരുന്നു. അങ്ങനെ വരുമ്പോൾ സ്വാഭാവികമായും
ഉയരുന്ന ചോദ്യമിതാണ് : പിന്നെ എന്തുകൊണ്ടാണ് 19-ാം നൂറ്റാണ്ടിനൊടുവിൽ , കൃത്യമായി പറഞ്ഞാൽ 1893 മുതൽ ബ്രാഹ്മണ വാദികൾ മുസ്ലിം വിരുദ്ധ നിലപാടെടുത്ത് തുടങ്ങിയത്?

രാജ്യത്തിന്റെ വിഭജനത്തിലേക്ക് വരെ നയിക്കുകയും ഇന്നും തുടരുകയും
ചെയ്തുകൊണ്ടിരിക്കുന്ന ഹിന്ദു – മുസ് ലിം കലാപങ്ങൾക്ക് തുടക്കം കുറിക്കാൻ കാരണമെന്തായിരുന്നു?
കാരണമറിയാൻ ബ്രാഹ്മണ സാമൂഹിക ക്രമത്തിൽ മാറ്റം ലക്ഷ്യം വച്ചും ഇന്ത്യയെ – വിശേഷിച്ച് മഹാരാഷ്ട്രയെയും ചില തെക്കൻ സംസ്ഥാനങ്ങളെയും – ഇളക്കിമറിച്ച 19-ാം നൂറ്റാണ്ടിനൊടുവിൽ രൂപം കൊണ്ട പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ചരിത്രം നാം മനസ്സിലാക്കേണ്ടതുണ്ട്. പരിഷ്കരണ പ്രസ്ഥാനങ്ങളിൽ നിന്ന് സാമാന്യ ഹിന്ദുക്കളുടെ ശ്രദ്ധ തിരിച്ചു വിടാനുള്ള നോക്കുകുത്തികളായി ബ്രാഹ്മണർ മുസ്ലിംകളെ ഉപയോഗിക്കുന്നു.

അതിപുരാതന കാലം മുതൽക്കെ , ബ്രാഹ്മണർ ഇന്ത്യയുടെ സാമൂഹിക ജീവിതത്തിൽ ആധിപത്യം പുലർത്തിപ്പോരുന്നു. ഭീഷണി ഉയർന്ന ഘട്ടങ്ങളിലെല്ലാം എതിർപ്പുകളെ മറികടക്കാനും മേധാവിത്വം തുടരാനുള്ള സകല തന്ത്രങ്ങളും അവർ പയറ്റിയിട്ടുമുണ്ട് . ബുദ്ധഭിക്ഷുക്കളെ ആട്ടിയോടിച്ചും കൊന്നൊടുക്കിയും അവരുടെ ക്ഷേത്രങ്ങൾ സ്വന്തമാക്കിയും സ്വയം കൃത രചനകളിലൂടെ ബ്രാഹ്മണരെ മഹത്ത്വവൽക്കരിച്ചും
ദിവ്യ പദവിയിലേക്കുയർത്തിയും മനുസ്മൃതി എഴുതിയുണ്ടാക്കി ജാതി വ്യവസ്ഥയെ ബലപ്പെടുത്തിയും അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ചും സ്വദേശീയരായ ക്ഷത്രിയ രാജാക്കന്മാരെ തടയാൻ വിദേശികളെ ക്ഷണിച്ചു വരുത്തിയും ചരിത്രത്തെ വളച്ചൊടിച്ചും അവർ ഇത് സാധിച്ചു.

എന്നാൽ 19-ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ മഹാരാഷ്ട്രയിലെ ജ്യോതിറാവു ഫൂലെ ,കാലങ്ങളായി തുടർന്നു പോന്ന ഈ ബ്രാഹ്മണതന്ത്രം തുറന്നു കാട്ടി . അത്രയും കാലം വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന സ്ത്രീകൾക്കും മർദിതർക്കും സാധാരണ ഹിന്ദുക്കൾക്കും വേണ്ടി അദ്ദേഹം സ്കൂളുകൾ സ്ഥാപിച്ചു . പുസ്തകങ്ങളും ഗാനങ്ങളും നാടകങ്ങളും രചിച്ച് അവയിലൂടെ സാധാരണക്കാരായ ഹിന്ദു ജനതയെ തട്ടിയുണർത്തി. മഹാത്മാ ജ്യോതിറാവു ഫൂലെയുടെ പരിഷ്കരണ പ്രസ്ഥാനത്തിലും അതിനു ലഭിച്ച പ്രതികരണങ്ങളിലും പ്രചോദിതരായി കോലാപൂരിലെ മഹാരാജാവ് ഷാഹുജിയും ബറോഡ മഹാരാജാവ് സയാജിറാവു ഗെയ്ക് വാദും ജനങ്ങളെ ബോധവൽക്കരിക്കുകയും അദ്ദേഹത്തിന്റെ അധ്യാപനങ്ങളെ അധാരമാക്കി, ബ്രാഹ്മണരെ മാറ്റിനിർത്തി പല സാമൂഹിക പരീക്ഷണങ്ങളും സ്വന്തം സംസ്ഥാനങ്ങളിൽ നടപ്പാക്കുകയും ചെയ്തു.

എകദേശം ഇതേ കാലത്തു തന്നെ, ദക്ഷിണേന്ത്യയിൽ ശ്രീ നാരായണ ഗുരുവിനെയും പെരിയോറെയും പോലുള്ള പരിഷ്കർത്താക്കളും സമാനമായ പ്രസ്ഥാനങ്ങൾ ആരംഭിച്ചു. 19ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും പരിഷ്കരണ പ്രസ്ഥാനം മഹാരാഷ്ട്രയിലും ചില ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ശക്തി പ്രാപിക്കുകയും ഇതര ഭാഗങ്ങളിലേക്കു കൂടി വാ പിക്കാൻ തുടങ്ങുകയും ചെയ്തു .

ഈ സംഭവ വികാസങ്ങൾ ബ്രാഹ്മണ്യ വാദികളെ വല്ലാതെ അസ്വസ്ഥരാക്കി . ഈ പ്രസ്ഥാനം രാജ്യത്തുടനീളം വ്യാപിക്കുകയും സ്വന്തം യാതനകൾക്കും ദുരവസ്ഥക്കും കാരണം ബ്രാഹ്മണരായിരുന്നെന്ന് ഹിന്ദു ബഹുജനം തിരിച്ചറിയുകയും ചെയ്താൽ അവർ തീർച്ചയായും പ്രതികാരം ചെയ്യുമെന്നും അവർ ഭയപ്പെട്ടു. ഈ പ്രതിസന്ധികളെ മറികടക്കാനും തങ്ങൾ ചെയ്തു കൂട്ടിയ ക്രൂരതകളെ കുറിച്ച് സാധാരണക്കാരായ ഹിന്ദുക്കളെ വിസ്മൃതിയിലാക്കാനും സമൂഹത്തിനു മേലുണ്ടായരുന്ന ആധിപത്യം നിലനിർത്താനുള്ള തന്ത്രങ്ങളാവിഷ്കരിക്കാനും വേണ്ടി ബ്രാഹ്മണ നേതാക്കളും ചിന്തകന്മാരും ഒത്തുകൂടി. പ്രസ്തുത യോഗത്തിൽ പൂനെയിൽ നിന്നുള്ള ചില നേതാക്കൾ ശക്തമായ ഒരാശയം.
മുന്നോട്ടുവച്ചു: പരിഷ്കരണ പ്രസ്ഥാനങ്ങളുടെ കടന്നാക്രമണത്തിൽ നിന്നും തദ്ഫലമായുണ്ടാകുന്ന ഹിന്ദു ബഹുജനങ്ങളുടെ ക്ഷോഭത്തിൽ നിന്നും ബ്രാഹ്മണരെ രക്ഷിക്കാൻ ഒരേയൊരു മാർഗമേയുള്ളൂ: ഹിന്ദു -മുസ്ലിം ഭിന്നിപ്പുണ്ടാക്കി ഹിന്ദുക്കളുടെ ശ്രദ്ധ പരിഷ്കരണ പ്രസ്ഥാനങ്ങളിൽ നിന്ന് തിരിച്ചു വിടുകയും ഹിന്ദുക്കളെയും മുസ്ലിംകളെയും തമ്മിലടിപ്പിക്കുകയും ചെയ്യുക എന്നതാണത്.

ഈ തന്ത്രം ഐകകണ്ഠ്യേന അംഗീകരിക്കുകയും അതിന്റെ ആദ്യ പരീക്ഷണം പൂനെയിൽ വിജയകരമായി നടപ്പാക്കുകയും ചെയ്തു. 1893 ൽ ഒരു യാദൃച് ഛിക പ്രശ്നത്തെച്ചൊല്ലി മുംബൈയിൽ ഹിന്ദുക്കൾക്കും മുസ്ലിമുകൾക്കുമിടയിലുണ്ടായ ഒറ്റപ്പെട്ട ഒരു കലാപത്തെ മുതലെടുത്ത് ഹിന്ദുക്കളെ മുസ് ലിംകൾക്കെതിരെ ഇളക്കിവിടുകയും ശക്തമായ ഒരു വർഗീയ കലാപം പൂനെയിൽ അവർ സൃഷ്ടിച്ചെടുക്കുകയും ചെയ്തു.
അതിനു ശേഷം അവർക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടേയില്ല. 1893 ൽ തുടങ്ങി ഇന്നും തുടർന്നു കൊണ്ടിരിക്കുന്ന വർഗീയ കലാപങ്ങൾ, വിവേചനപരവും ബീഭത്സവുമായ ബ്രാഹ്മണ സാമൂഹിക ക്രമത്തിന്റെ പതനം ലക്ഷ്യം വച്ചുള്ള പരിഷ്കരണ പ്രസ്ഥാനങ്ങളിൽ നിന്ന് ഹിന്ദുക്കളുടെ ശ്രദ്ധ തിരിച്ചു വിടാനുള്ള തന്ത്രമെന്ന നിലയിൽ വിജയം കൊയ്തു.

ഈ തന്ത്രത്തിൽ പ്രധാന ഉന്നം സാധാരണക്കാരായ ഹിന്ദുക്കളായിരുന്നു, മുസ്ലിംകൾ കേവലം ഇരകളും.
ഇടക്കിടെ വർഗീയ പ്രശ്നങ്ങൾ ഊതിക്കത്തിച്ചു കൊണ്ട് 1893 മുതൽക്കെ ബ്രാഹ്മണർ അവരുടെ തന്ത്രം പ്രയോഗിച്ചു തുടങ്ങിയെങ്കിലും അവയൊന്നും വേണ്ടവിധം ആസൂത്രിതമോ സംഘടിതമോ ആയിരുന്നില്ല . അങ്ങനെയിരിക്കെയാണ് , തന്ത്രം വ്യവസ്ഥാപിതമായി നടപ്പാക്കുകയും കേഡർമാർക്കിടയിൽ അച്ചടക്കവും ഏകോപനവും ഉണ്ടാക്കിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1925ൽ ആർ.എസ്.എസ്. സ്ഥാപിതമായത്. ലക്ഷ്യപ്രാപ്തിക്കായി, പൊതുജനാഭിപ്രായം രൂപപ്പെടുത്താനും സ്വാധീനിക്കാനും പര്യാപ്തമായ മാധ്യമങ്ങൾ , ഇൻറലിജൻസ് എന്നീ രണ്ട് സുപ്രധാന സ്ഥാപനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ആർ.എസ്.എസ് തീരുമാനിച്ചു.
പണ്ട് കാലം മുതലേ വിദ്യാഭ്യാസരംഗം ബ്രാഹ്മണരുടെ കുത്തകയായിരുന്നതിനാൽ
മാധ്യമങ്ങളുടെ മേൽ ബ്രാഹ്മണർക്കു ആധിപത്യം
നേടാൻ പ്രയാസമുണ്ടായിരുന്നില്ല.

1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോഴേക്കും ഈ രണ്ടു സ്ഥാപനങ്ങളുടെ മേലും ആർ.എസ്.എസ്. ശക്തമായ നിയന്ത്രണം നേടിയെടുത്തിരുന്നു.

പ്രാദേശിക വർഗീയ കലാപങ്ങൾ ,
രാമജന്മഭൂമി വിവാദം, ഗാന്ധി വധവും തുടങ്ങി
ഭീകര സംഘടനയായ അഭിനവ് ഭാരത് വരെ
നീളുന്ന ബ്രാഹ്മണ്യ കുതന്ത്രങ്ങൾ ഒരിന്ത്യക്കാരന് മനസിലാക്കാൻ കഴിയുന്നതിനുമപ്പുറത്താണ്.

– S M. Mushrif