ഈ തൊഴിലാളികളെ കൊന്നതാരാണ് ?

35

Shiju K Kutty

മഹാരാഷ്ട്രയിൽ നിന്ന് നടന്ന് മധ്യപ്രദേശിലേക്ക് കാൽനടയായി പോവാൻ നിർബന്ധിതരാക്കപ്പെട്ട 15 തൊഴിലാളികൾ തീവണ്ടികയറി കൊല്ലപ്പെട്ടു. പണമില്ലാത്തതിനാലും നാട്ടിലേക്ക് പോവാൻ മറ്റ് മാർഗങ്ങളില്ലാത്തതിനാലും പട്ടിണി കിടന്ന് മടുത്തതിനാലും മഹാരാഷ്ട്രയിൽ നിന്ന് മധ്യപ്രദേശിലെ വീടുകളിലേക്ക് പോവുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഔറംഗാബാദിനടുത്ത് വച്ച് ഗുഡ്സ് തീവണ്ടി കയറി കൊല്ലപ്പെട്ടു. നടന്ന് തളർന്ന ഇവർ തീവണ്ടി ഇല്ലെന്ന ധാരണയിൽ പാളത്തിൽ തന്നെ ഉറങ്ങുകയായിരുന്നു. 2 പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണുള്ളത്.

ഈ തൊഴിലാളികളെ കൊന്നതാരാണ്.?

 • ഇതര സംസ്ഥാന തൊഴിലാളികൾക്ക് മഹാരാഷ്ട്രയിൽ റേഷൻ ലഭിക്കുന്നില്ല എന്നതിന്മേൽ സിപിഐഎം പ്രതിഷേധം നടത്തിയിരുന്നു. നിരവധിയായിട്ടുള്ള തൊഴിലാളികൾക്ക് പാർടി ഭക്ഷണമെത്തിച്ചുനൽകിയിരുന്നു.
 • താമസിക്കാൻ ഒരു മുറി പോലും നൽകാതെ പണമില്ലാത്ത തൊഴിലാളികളെ തെരുവോരങ്ങളിൽ താമസിക്കാനാണ് സംസ്ഥാനം
  ഭരിക്കുന്ന കോൺഗ്രസ് സഖ്യസർക്കാർ നിർബന്ധിച്ചത്.
 • യാതൊരു മുൻകരുതലുമില്ലാതെ ലോക്ക്ഡൗൺ നടപ്പിലാക്കുകയും പിന്നീട് അത് നീട്ടുകയും ചെയ്ത കേന്ദ്രസർക്കാരിനോട് ജോലിക്ക് പോവാൻ പറ്റാത്ത തൊഴിലാളികൾക്ക് 5000 രൂപ വീതം നൽകണമെന്ന് സിപിഐഎമ്മും സിഐടിയുവും ആവശ്യപ്പെട്ടിരുന്നു. അത് ഇതുവരെ നൽകിയില്ല.
 • ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സത്വര ഇടപെടൽ വേണമെന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടുവെങ്കിലും ഇപ്പോഴും പലയിടങ്ങളിലും തീവണ്ടി അനുവദിക്കപ്പെട്ടിട്ടില്ല.
  തീർന്നിട്ടില്ല, നിങ്ങളറിയണം.
 • കോടിക്കണക്കിന് തൊഴിലാളികൾ ഇപ്പോഴും പട്ടിണി കിടക്കുകയാണ്.
 • ഈ രാജ്യത്ത് ഇതിനോടകം പട്ടിണിമരണങ്ങൾ സംഭവിച്ചുകഴിഞ്ഞു.
 • പട്ടിണികിടന്നുമടുത്ത് നിരവധി സംസ്ഥാനങ്ങളിലെ നിർധന തൊഴിലാളികൾ ആത്മഹത്യ ചെയ്തു.

ചിന്നിച്ചിതറിക്കിടക്കുന്ന ഈ മൃതദേഹങ്ങൾ നിങ്ങളുടെ മനസിനെ ഉലക്കുന്നുണ്ടെങ്കിൽ ഈ പറഞ്ഞതെല്ലാം മനസിൽ വെക്കണം. കേരളത്തിന് പുറത്ത് കാര്യങ്ങൾ ഇങ്ങനൊക്കെയാണെന്ന് തിരിച്ചറിയണം. പറ്റുമെങ്കിൽ പ്രതികരിക്കണം