ആദ്യമായി സാരി ധരിച്ച മലയാളി വനിത ആരാണ് ?

0
343
ആദ്യമായി സാരി ധരിച്ച മലയാളി വനിത ആരാണ് ?
ഇന്ന് social media യിൽ ട്രെൻഡ് ആയികൊണ്ടിരിക്കുന്ന ഒരു challenge ആണ് സാരി ഉടുത്ത സ്ത്രീകളുടെ ഫോട്ടോ. എന്നാൽ ആദ്യമായി കേരളത്തിൽ സാരി ഉടുത്ത വനിതാ രത്‌നം ആരാണെന്നു അറിയുമോ?
നാലുമുതൽ ഒമ്പത് മീറ്ററോളം നീളുന്ന ഒരു വസ്ത്രം.. നൂറിലേറെ രീതികളിൽ വർഷങ്ങളായി ഇന്ത്യൻ സ്ത്രീകൾ അണിയുന്നു. സാരി ഇന്ത്യക്കാർക്ക് പരമ്പരാഗത വസ്ത്രമാണ്. സിന്ധുനദിതട സംസ്കാരത്തോളം പഴക്കമുണ്ട് സാരിയുടെ ചരിത്രത്തിനെന്ന് പറയപ്പെടുന്നു.
സൂചികൊണ്ട് തുളയ്ക്കുകയോ, തുന്നുകയോ ചെയ്ത വസ്ത്രങ്ങൾ ധരിക്കുന്നത് പാപമായാണ് പ്രാചീന ഹിന്ദു വിശ്വാസത്തിൽ കണക്കാക്കപ്പെട്ടിരുന്നത്. അതുകൊണ്ട് സിന്ധൂനദീതട കാലഘട്ടത്തിലെ പുരോഹിതൻമാരും ക്ഷേത്രനർത്തകിമാരും മനോഹരമായി നെയ്തെടുത്ത ഈ ഒറ്റവസ്ത്രം തങ്ങളുടെ തൊഴിലിന്റെ ഭാഗമായി തിരഞ്ഞെടുത്തു.
അരയിൽ ചുറ്റിയുറപ്പിച്ച്, മനോഹരമായി ഞൊറിഞ്ഞുടുത്ത്, മാറിനെ മറച്ച് ബാക്കിവരുന്ന പല്ലുവിന്റെ അറ്റം മനോഹരമായി, മത്സ്യകന്യകയുടെ വാലുപോലെ പിന്നിലേക്ക് തൂക്കിയിട്ട് അവർ സാരിയുടുക്കലിനെ മനോഹരമായ കലാരൂപമായിത്തന്നെ വളർത്തിയെടുത്തു.
ആദ്യകാലത്ത് അരയ്ക്ക് താഴെയായി അന്തരീയയും അരയ്ക്ക് മുകളിലായി ഉത്തരീയവും ശിരസ്സ് മറച്ചുകൊണ്ട് സ്ഥാനപദയുമാണ് അണിഞ്ഞിരുന്നത്. ഈ വേഷത്തിൽ നിന്നാണ് സാരി എന്ന പരമ്പരാഗത വസ്ത്രത്തിന്റെ ഇന്നത്തെ രൂപം ഉരുത്തിരിഞ്ഞതെന്നും പറയുന്നുണ്ട്.
കോട്ടൺ തുണിത്തരങ്ങളായിരുന്നു ആദ്യകാലത്ത് അണിഞ്ഞിരുന്നത്. അതിലേക്ക് കടുംനിറങ്ങളിലുള്ള ഡൈ ചെയ്യിക്കുമായിരുന്നു. എന്നാൽ പിന്നീട് സിൽക്ക് നെയ്തെടുക്കാൻ ആരംഭിച്ചു. പ്രാദേശികാടിസ്ഥാനത്തിൽ സാരി ധരിക്കുന്നതും വിവിധ ശൈലികളിലായി. ബ്രിട്ടീഷുകാരുടെയോ, മുസ്ലിങ്ങളുടെയോ കടന്നുവരവോടെയാകണം സാരിക്കൊപ്പം ബ്ലൗസോ കച്ചയോകൂടി ധരിക്കുന്ന ശീലം നിലവിൽവന്നത്.
ഫാഷനിൽ വിപ്ലവകരമായ പല മാറ്റങ്ങൾ വന്നപ്പോഴും ഇന്ത്യൻ ഫാഷനിൽ യാതൊരു ഇളക്കവുമില്ലാതെ നിലനിന്ന ഏകവസ്ത്രമാണ് സാരി. സാരിയോട് പ്രണയമില്ലാത്ത ഇന്ത്യൻ സ്ത്രീകളുണ്ടോ? ധരിക്കാൻ അല്പം ബുദ്ധിമുട്ടേറിയതാണെങ്കിലും സാരിയെ സ്നേഹിക്കുന്നവരുടെ എണ്ണം കൂടിയിട്ടേ ഉള്ളൂ.
സമീപകാലത്ത് ട്വിറ്ററിൽ സാരി ട്വിറ്റർ ട്രെൻഡായതും വെറുതെയല്ല. സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും ഉൾപ്പടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ഒരുപോലെ സാരി ട്വിറ്ററിൽ പങ്കെടുത്തു. ജൂലൈ 15-നാണ് സാരി ട്വിറ്റർ പ്രത്യക്ഷപ്പെടുന്നത്. 22 വർഷം മുമ്പ് വിവാഹദിനത്തിൽ എടുത്ത, സാരി ധരിച്ച ചിത്രം പങ്കുവെച്ച് പ്രിയങ്കാഗാന്ധിയടക്കം സാരി ട്വിറ്ററിന്റെ ഭാഗമായി.
തിരുവിതാംകൂർ രാജാവിന്റെ ഭാര്യയായിരുന്ന കല്യാണി അമ്മച്ചിയാണ് ആദ്യമായി കേരളത്തിൽ സാരി ഉടുത്ത സ്ത്രീ. അയൽരാജ്യമായിരുന്ന കൊച്ചി മുഖ്യമന്ത്രിയുടെ മകളായിരുന്നു കല്യാണി. തിരുവിതാംകൂർ മഹാരാജാവിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഒരു കഥകളി കലാകാരനെയാണ് അവർ വിവാഹം ചെയ്തത്. സാഹിത്യ രചനകളിൽ തല്പരയും, വിവിധകലകളിൽ താല്പര്യമുള്ളവരും ആയിരുന്നു കല്യാണി അമ്മച്ചി. 1868-ലാണ് സാരി ധരിച്ചിരിക്കുന്ന കല്യാണി അമ്മച്ചിയുടെ ചിത്രം എടുത്തിട്ടുള്ളത്. സാരി ധരിച്ച ആദ്യ മലയാളി വനിത ഇവരാണെന്നാണ് ചരിത്രകാരന്മാർ പറയുന്നത് .