ബിയറിന്റെ കുപ്പികൾ തവിട്ട് നിറത്തിലും പച്ച നിറത്തിലും കാണപ്പെടുന്നതെന്ത്കൊണ്ട് ?

അറിവ് തേടുന്ന പാവം പ്രവാസി

വെള്ളവും , ചായയും ,കാപ്പിയും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ജനപ്രിയമായ പാനീയമാണ് ബിയർ.പ്രധാനമായും ബാര്‍ലിയില്‍ നിന്നും ചുരുക്കമായി ഗോതമ്പില്‍ , ചോളത്തിൽ നിന്നുമാണ് ബിയർ ഉല്പാദിപ്പിക്കുന്നത്. ബാർലി , വെള്ളം, ഹോപ് ചെടിയുടെ പുഷ്‌പം, യീസ്റ്റ് ഇത്രയുമാണ് ബിയർ ഉല്പാദനത്തിന്റെ പ്രധാന അസംസ്‌കൃത ചേരുവകൾ. ഫെർമെന്റഷൻ വേളയിൽ ഹോപ് പുഷ്പം ബിയറിന് ബാർലി യുടെ ആ sweetness ക്രമീകരിച്ചു ബിയറിന് തനതായ കയ്പ്പും മണവും രുചിയും സമ്മാനി ക്കുന്നു, ഇതിനു പുറമെ ഇതൊരു പ്രകൃതിദത്ത പ്രീസെർവേറ്റീവ് ആയും പ്രവർത്തിക്കുന്നു.

പത്തൊമ്പതാം നൂറ്റാണ്ടു മുതൽക്കേ ഗ്ലാസ് കുപ്പികൾ ബിയർ വിതരണത്തിന് ഉപയോഗിച്ച് പോന്നു. അന്നു മുതൽ തവിട്ടു നിറത്തിലുള്ള കുപ്പികളാണ് ബിയർ നിറയ്ക്കാൻ ഉപയോഗിച്ച് പോന്നത്.ഹോപ് പുഷ്പ്പത്തിൽ അടങ്ങിയിരി ക്കുന്ന എസ്സെൻഷ്യൽ ഓയിൽ ആണ് ബിയറിന് ഗുണം സമ്മാനിക്കുന്നത്. അതിൽ തന്നെ പ്രധാനിയായ ഹ്യൂമിലെൻ (Humulene) എന്ന രാസപദാർത്ഥം ആണീ ഗുണം കൊടുക്കുന്നത്. എന്നാൽ ഹ്യൂമിലെനു ഉള്ള പ്രശ്നമെന്തെന്നാൽ കൂടുതൽ നേരം സൂര്യപ്രകാശം ഏറ്റാൽ ഇത് വിഘടിക്കാൻ തുടങ്ങും. ഇത്തരം വിഘടിച്ച ബിയർ ഒരു ദുർഗന്ധം പുറപ്പെടുവിക്കും. “skunking” the beer എന്നാണ് ഇത്തരം വിഘടിച്ച ബിയറിന്റെ ദുർഗന്ധത്തിനു പറയുന്നത്.

ആക്രമിക്കപ്പെടുമ്പോള്‍ ദുര്‍ഗന്ധമുണ്ടാക്കുന്ന മൃഗം ആണ് skunk ( മലയാളത്തിലെ കുട്ടിത്തേ വാങ്കു പോലെയുള്ള ഒരു അമേരിക്കൻ മൃഗം). ഈ ജീവി ഉണ്ടാക്കുന്ന ദുർഗന്ധം പോലെയായി രിക്കും സൂര്യപ്രകാശമേറ്റു വിഘടിക്കുന്ന ബിയർ. സൂര്യപ്രകാശത്തിലെ എല്ലാ രശ്മികളും ഇങ്ങനെ വിഘടിപ്പിക്കുന്നില്ല. ദൃശ്യപ്രകാശ തരംഗങ്ങളേക്കാൾ തരംഗ ദൈർഘ്യം കുറഞ്ഞ അൾട്രാ വയലറ്റ് രശ്മികളാണ് ഈ പണി പറ്റിക്കുന്നത്. ഏതാണ്ട് 100–500 നാനോ മീറ്റർ തരംഗ ദൈർഖ്യമുള്ള രശ്മികൾ.ഇവ ബിയറിലെ ഹ്യൂമിലെനെ വിഘടിപ്പിച്ചു ഉണ്ടാകുന്ന 3-methyl-2-butene-1-thiol ആണ് ദുർഗന്ധം ഉണ്ടാക്കുന്നത്. ഇതിനു പരിഹാരം ഒന്നേയുള്ളു. അൾട്രാ വയലറ്റ് രശ്മികളെ തടയാൻ കുപ്പിക്ക് ഇരുണ്ട തവിട്ടു നിറം കൊടുക്കുക.500 നാനോ മീറ്റർ വരെയുള്ള പ്രകാശ തരംഗങ്ങളെ കടത്തി വിടാതിരിക്കാൻ തവിട്ടു ഗ്ലാസിന് കഴിയും. അങ്ങിനെയാണ് ബിയർ കുപ്പികൾ തവിട്ടു നിറത്തിലായതു.

രണ്ടാം ലോക മഹായുദ്ധകാലം. ബിയർ കുപ്പികൾക്കു വൻ ഡിമാൻഡ്; കൂടെ തവിട്ടു നിറം നൽകുന്ന കെമിക്കലിനും . ഡിമാൻഡ് അനുസരിച്ചു സപ്ലൈ കുറഞ്ഞപ്പോൾ UV തരംഗങ്ങളെ തടയുന്ന സെക്കന്റ് ബെസ്റ്റ് നിറമായ പച്ച നിറം ബിയർ കുപ്പികൾക്കു കൊടുക്കാൻ പല ബിയർ നിർമാതാക്കളും നിർബന്ധിതരായി. 400 നാനോ മീറ്റർ വരെയുള്ള തരംഗങ്ങളെ തടയാൻ പച്ച നിറമുള്ള ഗ്ലാസ്സിനു കഴിയും. ലോകമഹായുദ്ധശേഷവും അതൊരു ബ്രാൻഡിംഗ് പോലെ പച്ച കുപ്പികൾ പലരും ഇന്നും തുടരുന്നു.

ബിയർ പല രാജ്യങ്ങളുടെയും ജനസമൂഹത്തി ന്റെയും സംസ്കാരത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം ആണ്. ഉദാഹരണത്തിന് ജർമനിയിലെ ബിയർ ഉത്സവങ്ങൾ ഇതിന്റെ ഒരു തെളിവാണ്. മാനവികതയുടെ ഏറ്റവും പ്രാഥമികമായ രചനകളിൽ ഒന്നായ “Code of Hammurabi”യിൽ ബിയർ ഉത്പാദനത്തെയും വിതരണത്തെയും വിതരണശാലയേയും കുറിച്ചുള്ള നിയമങ്ങൾ അടങ്ങിയിട്ടുണ്ട്. ബി. സി. 3000 വർഷം മുൻപുതന്നെ, ഈജിപ്തുകാർ ബിയർ നിർമ്മിക്കാനുള്ള ദൈനംദിന പ്രക്രിയകൾ ഫറോവയുടെ ശവകുടീരങ്ങളിലും ക്ഷേത്രങ്ങ ളിലും ചുവർചിത്രങ്ങളിലും രേഖപ്പെടുത്തിയി ട്ടുണ്ട്.

❌മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്, അതു ബിയർ ആയാലും!❌

You May Also Like

ലോകത്തിന്റെ അവസാനം എങ്ങനെ ആയിരിക്കും എന്നാണ് ശാസ്ത്രം പറയുന്നത് ?

ലോകത്തിന്റെ അവസാനം എങ്ങനെ ആയിരിക്കും എന്നാണ് ശാസ്ത്രം പറയുന്നത് ? അറിവ് തേടുന്ന പാവം പ്രവാസി…

ലോകത്തിലെ ഏറ്റവും വലിയ ജീവനുള്ള വൃക്ഷം ഏത്?

ജനറൽ ഷെർമാന്റെ പ്രായം 2000 വർഷമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ ഗ്രഹത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ വൃക്ഷത്തിന്റെ പേരാണ് ഷെർമാൻ. മാത്രമല്ല, ഈ വൃക്ഷത്തെ ഭൂമിയിലെ ഏറ്റവും വലിയ ജീവജാലം എന്നും വിളിക്കുന്നു

ക്ലിയോപാട്ര മുതൽ ഐശ്വര്യറായ് വരെ ലോകം സ്വീകരിച്ച സുന്ദരിമാർ

സൗന്ദര്യത്തിനും,പ്രണയത്തിനും ,കാമ ത്തിനും വ്യത്യസ്ത മുഖങ്ങളാണ്. എന്നാൽ ഇവ പരസ്പരപൂരകങ്ങളുമാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവർ അപൂർവം. പ്രണയത്തെക്കുറിച്ച് ഇതിഹാസ ങ്ങളും,പുരാണകഥകളുമുണ്ട്. താജ്മഹൽ പോലുള്ള പ്രണയകുടീരങ്ങളുമുണ്ട്. പരസ്പരാകർഷണം എന്നതാണ് പല പ്രണയങ്ങളുടേയും അടിസ്ഥാനം.

ഒരു പുസ്തകം മാത്രം ഉള്ള ലൈബ്രറി എവിടെ ?

ലൈബ്രറി എന്നു കേൾക്കുമ്പോൾ ആയിരക്കണക്കിന് പുസ്തകങ്ങൾ നിറഞ്ഞ ഒരിടമാവും നമ്മുടെയൊക്കെ മനസ്സിലേക്ക് ഓടിയെത്തുക. എന്നാൽ ജപ്പാനിലെ ഇസ്സാത്സു ലൈബ്രറി അങ്ങനെയല്ല.