വിമാനങ്ങളുടെ സീറ്റുകൾക്ക് ഭൂരിഭാഗവും നീല നിറം നൽകുന്നത് എന്ത് കൊണ്ട് ?

അറിവ് തേടുന്ന പാവം പ്രവാസി

മിക്ക വിമാനങ്ങളിലും നീല നിറത്തിലുള്ള സീറ്റുകൾ ആണ് ഉള്ളത്.വിമാന യാത്ര എന്നത് നിരവധി ആളുകൾക്ക് സമ്മർദ്ദകരമായ ഒരു അനുഭവമാണ്.വിമാനത്തിനുള്ളിലെ ഇടുങ്ങിയ ഇരിപ്പിടങ്ങളും, നിരവധി നിയമങ്ങളും പലരേയും സമ്മർദ്ദത്തിലാക്കുന്നു.ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യുന്ന ഒരു വ്യക്തിക്ക് ഈ സമ്മർദ്ദങ്ങൾ മൂലം എയറോ ഫോബിയ വരെ ഉണ്ടാവാനിടയുണ്ട്. ഉയരത്തിൽ പറക്കുന്ന യന്ത്രങ്ങളിൽ കയറാനുള്ള ഭയമാ ണിത്.എന്നാൽ ഇത് പോലെ തോന്നുന്ന അന്തരീക്ഷത്തിലെ അനുഭവങ്ങൾ കഴിയുന്നത്ര ശാന്തമാക്കാൻ വിമാന കമ്പനികൾ ശ്രമിക്കുന്നു.അതിനായി വിമാനങ്ങളിൽ നിറങ്ങൾ തിര ഞ്ഞെടുക്കുന്നതിന് നിരവധി ശാസ്ത്രീയവും, അശാസ്ത്രീയവുമായ കാരണങ്ങളുണ്ട്.

Empty air plane seats. Blue sky and clouds in the window. Airplane interior

മനശാസ്ത്രപരമായി നീല നിറം ശാന്തമായ സ്ഥിതി നിലനിർത്താൻ സഹായിക്കുന്ന രാസവസ്തുക്കൾ ശരീരത്തിൽ ഉൽ‌പാദിപ്പി ക്കുന്നു. ഇത് ഒരു വ്യക്തി കോപിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ,ക്ഷേമബോധം സൃഷ്ടിക്കുകയും ചെയ്യുന്നു.നീല എന്നത് സമാധാനത്തെ സൂചിപ്പിക്കുന്ന നിറമാണ് .ഇത് ശാന്തമായ കടലിന്റെയും, തെളിഞ്ഞ ആകാശത്തിന്റെയും നിറമാണ്, ഇവ രണ്ടും ആന്തരിക ശാന്തത, വ്യക്തത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് കളർ സൈക്കോളജി വിദഗ്ധർ പറയുന്നത്.

കൂടാതെ നീല നിറം ഹൃദയമിടിപ്പിന്റെയും , ശ്വസനത്തിന്റെയും വേഗത കുറയ്ക്കുന്നതായി കാണിക്കുന്നു.അതിനാൽ ധ്യാനത്തിനും, വിശ്രമത്തിനു ഇത് കൂടുതൽ സഹായിക്കും. മനുഷ്യ മനസിന് ഏറ്റവും വിശ്വസനീയത നൽകുന്ന ഒരു നിറമാണിത്. അതിനാലാണ് ആളുകൾ പലപ്പോഴും തൊഴിൽ അഭിമുഖങ്ങ ളിൽ നീല നിറത്തിലുള്ള സ്യൂട്ടുകൾ ധരിക്കുന്നത്.അതിനാൽ നീലയുടെ വിവിധ ഷെഡുകൾ യാത്രക്കാരെ ശാന്തരാക്കാൻ സഹായിക്കു മെന്ന് വിമാനക്കമ്പനികൾ വിശ്വസിക്കുന്നു. 1970 -കളിലും, 80 -കളിലും എയർലൈനുകൾക്ക് ക്യാബിനുകളിൽ ചുവന്ന സീറ്റുകൾ സ്ഥാപിക്കാനുള്ള, പ്രവണതയുണ്ടായിരുന്നുവെ ങ്കിലും അവ പിന്നീട് നീക്കം ചെയ്യപ്പെട്ടിരുന്നു.മറ്റൊരു അശാസ്ത്രീയമായ കാരണം എന്നത് നീല, വെള്ള നിറവുമായി താരതമ്യം ചെയ്യുമ്പോൾ അത്ര പെട്ടെന്ന് മുഷിയില്ല എന്നതാണ്. പതിവായി വൃത്തിയാക്കുന്നതിനും, പതിവായി മാറ്റിസ്ഥാപിക്കുന്നതിനും ആവശ്യകതകളില്ലാ ത്തതിനാൽ, എയർലൈൻസിന് കുറച്ച് പണം ലാഭിക്കാനും കഴിയും.

You May Also Like

ടൈം ട്രാവൽ സാധ്യമാണോ ?

നമ്മുടെ ഭൂമിയിലെ ഒരു മിനിറ്റ് ചിലപ്പോൾ പ്രപഞ്ചത്തിന്റെ മറ്റൊരു കോണിൽ വ്യത്യസ്തമായിരിക്കും.അവിടെ അത് ചിലപ്പോൾ ഒരു മാസമോ വർഷമോ ആകാം. അങ്ങനെയൊരു സ്ഥലത്ത് കുറച്ച് സമയം ചിലവഴിച്ചു തിരിച്ചു വരുമ്പോൾ നമ്മുടെ കൂട്ടുകാർക്ക് പ്രായമായി ഇരിക്കുന്ന അവസ്ഥ ആലോചിച്ചു നോക്കൂ

അണക്കെട്ടില്‍ നിറയെ കറുത്ത പ്ലാസ്റ്റിക് ബോളുകള്‍; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾക്കു പിന്നിൽ ?‍

അണക്കെട്ടില്‍ നിറയെ കറുത്ത പ്ലാസ്റ്റിക് ബോളുകള്‍; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾക്കു പിന്നിൽ ?‍ അറിവ് തേടുന്ന പാവം…

നിങ്ങൾ ഒരിക്കലും ഗൂഗിളിൽ തിരയാൻ പാടില്ലാത്ത വാക്കുകള്‍, കാരണം ഇതാണ്…

ഗൂഗിളിൽ ഒരിക്കലും തിരയരുതാത്ത കുറച്ച് വാക്കുകള്‍⭐ അറിവ് തേടുന്ന പാവം പ്രവാസി ????സൂര്യനു കീഴിലുള്ള എന്തു…

ആമ്പലും താമരയും തമ്മിലുള്ള വ്യത്യാസം ?

ആമ്പല്‍ ബംഗ്ലാദേശിന്റെ ദേശീയപുഷ്പമാണ്‌. കേരളത്തില്‍ സംഘകാലകൃതികളിലെ നെയ് തൽ തിണകളിലെ പുഷ്പം എന്ന നിലയി ല്‍ തന്നെ പ്രാചീനകാലം മുതല്‍ക്കേ ആമ്പല്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. താമരയോട് സമാനമായ സാഹചര്യങ്ങളില്‍ വളരുന്ന ആമ്പല്‍ വിവിധതരങ്ങളിലും നിറങ്ങളിലും കാണപ്പെടുന്നു.