ചെറിയ മഴത്തുള്ളികൾ ഗോളാകൃതിയിൽ കാണപ്പെടുന്നത് എന്തുകൊണ്ട് ?

അറിവ് തേടുന്ന പാവം പ്രവാസി

ജല കണികകളുടെ കൂട്ടമാണു മേഘങ്ങൾ. 0.01 മില്ലിമീറ്ററിൽ താഴെ മാത്രം വ്യാസമുള്ള ജലകണികകൾ വായുവിൽ തങ്ങിനിൽക്കും. ഇവയുടെ വലുപ്പം കൂടി വായുവിൽ തങ്ങി നിൽക്കാൻ പറ്റാത്ത ഘട്ടം എത്തുമ്പോഴാണ് ഇവ മഴത്തുള്ളികളായി താഴോട്ട് പതിക്കുന്നത്. സാധാരണയായി ഒരു മഴത്തുള്ളിയുടെ വ്യാസം 0.5 മില്ലി മീറ്റർ മുതൽ നാലോ അഞ്ചോ മില്ലിമീറ്റർ വരെ ആകാം.

ഗുരുത്വാകർഷണ ബലത്താൽ താഴേക്കു പതിക്കുന്ന മഴത്തുള്ളിക്ക് ത്വരണം(acceleration) ഉണ്ടാവുകയും അതിന്റെ വേഗം കൂടി വരികയും ചെയ്യും. എന്നാൽ അതേ സമയം മഴത്തുള്ളി യിൽ വായുവിന്റെ പ്രതിരോധവും അനുഭവ പ്പെടും. ഒരു പ്രത്യേക ഘട്ടത്തിൽ ഈ പ്രതിരോധ ബലവും ,ഗുരുത്വാകർഷണ ബലവും തുല്യമാവുന്നതോടെ മഴത്തുള്ളിയുടെ ത്വരണം പൂജ്യം ആവുകയും ഒരു സ്ഥിര വേഗത കൈവരിക്കുകയും ചെയ്യും. പിന്നെ അതിന്റെ വേഗം കൂടില്ല.

ചെറിയ മഴത്തുള്ളികൾ ഗോളാകൃതിയിൽ കാണപ്പെടുന്നതിന് കാരണം ജലത്തിന്റെ പ്രതലബലമാണ് . മഴത്തുള്ളികൾ ജനൽ ചില്ലിലും, വാഹനങ്ങളുടെ ഗ്ലാസിലുമൊക്കെ പറ്റിപ്പിടിക്കാൻ കാരണം അഡ്‌ഹിഷൻ ബലമാണ്. വെള്ളത്തുള്ളികളെ തമ്മിൽത്തമ്മിൽ ചേർത്തു നിർത്തുന്നത് കൊഹിഷൻ ബലമാണ്.
മഴയോടൊപ്പം ചിലയിടങ്ങളിൽ ആലിപ്പഴവും പെയ്യാറുണ്ട്. ഭൂമിയിൽ നിന്ന് അന്തരീക്ഷത്തി ലേക്ക് ഉയരുന്ന നീരാവി പെട്ടെന്നു തണുക്കുകയും മുകളിൽ നിന്ന് താഴേക്ക് പ്രവഹിക്കുന്ന തണുത്ത വായുവുമായി സമ്പർക്കത്തിൽ വരികയും ചെയ്യുമ്പോൾ അവ പെട്ടെന്ന് ഘനീഭവിച്ച് ചെറിയ ഐസ് കഷണങ്ങളായി മാറും. ക്രമേണ ഇവയുടെ വലുപ്പം കൂടുകയും ഐസ് കഷണങ്ങൾ താഴേക്കു വീഴുകയും ചെയ്യുന്നതാണ് ആലിപ്പഴം.

വാൽ കഷ്ണം
മേഘങ്ങളെക്കുറിച്ചും മേഘരൂപീകരണത്തെക്കുറിച്ചുമൊക്കെ പഠിക്കുന്ന ശാസ്ത്രശാഖ യാണ് നെഫോളജി.

You May Also Like

എന്താണ് മേഘ സ്‌ഫോടനം ?

എന്താണ് മേഘ സ്‌ഫോടനം ? സാബുജോസ് (സോഷ്യൽ മീഡിയയിൽ എഴുതിയത് ) വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍…

കൊറിയ സ്വന്തമായി സൂര്യൻ നിർമ്മിച്ച് വിജയിച്ചോ ?

ഊർജ്ജ മേഖലയിൽ ഇത് ഒരു വലിയ നേട്ടമാണ്, കാരണം ന്യൂക്ലിയർ ഫ്യൂഷൻ വളരെ ശുദ്ധവും ഊർജ്ജസ്വലവുമായ ഒരു ഊർജ്ജ സ്രോതസ്സായി കണക്കാക്കപ്പെടുന്നു.

ആദ്യ മനുഷ്യന്‍ ഹോമോ നലേഡി

ആദ്യ മനുഷ്യന്‍ ഹോമോ നലേഡി Sabu Jose 2013 സെപ്തംബര്‍ 13 നാണ് റിക്ക് ഹണ്ടര്‍,…

തലയറ്റു പോയിട്ടും ഒന്നരവർഷം ജീവിച്ച കോഴി

തലയും ഉടലും വേര്‍പെട്ടു കഴിഞ്ഞാലും നമുക്ക് ബോധമുണ്ടാവുമോ? കാണാനാവുമോ? എത്ര സമയം ജീവന്‍ ശരീരത്തില്‍ തുടരും?…