എന്തുകൊണ്ടാണ് അറബിക്കടലിനേക്കാൾ ബംഗാൾ ഉൾക്കടലിൽ നിന്ന് എപ്പോഴും ചുഴലിക്കാറ്റുകൾ ഉണ്ടാകുന്നത്?

അറിവ് തേടുന്ന പാവം പ്രവാസി

സമുദ്രങ്ങളില്‍ രൂപപെടുന്ന ചുഴലി (കൊടുംകാറ്റുകള്‍) ആവർത്തിച്ചുണ്ടാകാറുണ്ട്. അവയുടെ ഗുണത്തിലും , സമയത്തിലും ഒക്കെയുള്ള പ്രത്യേകതകള്‍ കടലിന്‍റെയും കരയുടെയും സ്വഭാവത്തെ ആശ്രയിക്കുന്നു. അന്തരീക്ഷ ഊഷ്മാവിലെ വര്‍ധന, കരയുടെയും കടലിന്‍റെയും ചൂടിലെ പരസ്പര വ്യതിയാനം ഒക്കെ കാറ്റിൻ്റെ രീതികളിൽ മാറ്റങ്ങള്‍ ഉണ്ടാക്കും. അതിലൂടെ പ്രകൃതി ക്ഷോഭങ്ങള്‍ വര്‍ധിക്കുന്നതായി കാണാം. ബംഗാള്‍ സമുദ്രത്തില്‍ കൊടും കാറ്റുകളുടെ (cyclone) എണ്ണം പൊതുവെ കൂടുതലാണ്. ലോകത്തുണ്ടായിട്ടുള്ള 35 വന്‍ കാറ്റുകളില്‍ 26 ഉം ബംഗാള്‍ തീരത്ത് സംഭവിച്ചതാണ്.അവയില്‍ 42%ബംഗ്ലാദേശിലേക്കും 27% ഇന്ത്യന്‍ തീരത്തേക്കും വീശി അടിച്ചിട്ടുണ്ട്.

1737(ഒക്ടോബര്‍ 11) ലുണ്ടായ ചുഴലിക്കാറ്റിന്‍റെ ശക്തിയില്‍ കടല്‍ 30 അടി മുതല്‍ 40 അടിവരെ ഉയര്‍ന്നു. ആറു മണിക്കൂറിനുള്ളില്‍ 381mm മഴ ഉണ്ടായി. 20000 വള്ളങ്ങളും കപ്പലുകളും ഒഴുകി പോയി. മരണം 3 ലക്ഷത്തില്‍ അധികമാ യിരുന്നു. പിന്നീടുള്ള കാലത്തും വന്‍ ദുരിതങ്ങള്‍ വരുത്തി വെച്ച കൊടും കാറ്റും പേമാരിയും ആവർത്തിച്ചു റിപ്പോര്‍ട്ട്‌ ചെയ്യപെട്ടു. 1947 നു ശേഷം1967,71,77, 90,96,99 വര്‍ഷങ്ങളില്‍ ദുരിതങ്ങള്‍ ആവര്‍ത്തിച്ചു. ആന്ധ്രപ്രദേശിലെ ദേവി താലൂക്ക് സൈക്ലോണ്‍ (1977) 14200 പേരുടെ ജീവന്‍ കവര്‍ന്നിരു ന്നു.1999 ലെ ഒഡിഷാ സൈക്ലോണ്‍ 9000 മരണങ്ങൾ വരുത്തിവെച്ചു. 2019 സീസണിലെ ഏഴാമത്തെ ചുഴലിക്കാറ്റായിരുന്നു ബുൾബുൾ. ജനുവരിയിൽ ‘പബുക് ‘ ഏപ്രിലിൽ ‘ഫാനി’ (ബംഗാൾ ഉൾക്കടൽ), ജൂണിൽ ‘വായു’ സെപ്റ്റംബ റിൽ ‘ഹിക്ക’ ഒക്ടോബറിൽ ‘ക്യാർ ‘, മഹ(നാലും അറബിക്കടലിൽ)എന്നിവയായിരുന്നു 12 മാസത്തിനിടയിൽ രൂപം കൊണ്ടവ.

ലോകത്തെ ഏറ്റവും കൂടുതല്‍ ചുഴലി കാറ്റുകള്‍ വീശുന്ന ഇടമായി ബംഗാള്‍ സമുദ്രം മാറിയതിനു ചില കാരണങ്ങള്‍ ഉണ്ട്. അറബി കടലില്‍ കൊടും കാറ്റുകള്‍ പൊതുവെ കുറവാണ്. അറ്റ്ലാന്‍റ്റിക്ക് സമുദ്രത്തില്‍ നിന്നും വരുന്ന കാറ്റുകള്‍,തെക്ക്-പടിഞ്ഞാറന്‍, വടക്ക്- പടിഞ്ഞാറന്‍ പസഫിക് കാറ്റുകള്‍ ബംഗാള്‍ ഉള്‍ കടലില്‍ കടക്കുന്നു.സമുദ്രത്തിന്‍റെ കിഴക്ക് കരയായാതിനാലും പശ്ചിമഘട്ടം പോലെയുള്ള മലനിരകള്‍ ബംഗാള്‍ തീരത്ത് നീണ്ടു കാണാത്തതിനാലും വലിയ വേഗത്തില്‍ കാറ്റ് കരയില്‍ വീശി അടിക്കും.അറബി കടലില്‍ പൊതുവേ കൊടും കാറ്റുകള്‍ കുറവാണ്. കടലിന്‍റെ ഉപ്പു രസം അവിടെ ബംഗാള്‍ ഉള്‍കടലിലും കൂടുതലാണ്.അറബി കടലിനു മുകളില്‍ വീശുന്ന ദൈനം ദിന കാറ്റുകള്‍ക്ക് വേഗത കൂടുതലും എന്നാല്‍ ബംഗാള്‍ സമുദ്രത്തില്‍ കുറവുമാണ് . അതു കൊണ്ട് വെള്ളത്തിന്‍റെ ചൂട് പൊതുവെ കിഴക്കന്‍ തീരത്ത് അധികമായി കാണാം. കേരളത്തില്‍ കൊടുംകാറ്റുകള്‍ വീശി അടിക്കാതിരിക്കുവാന്‍ അറബിക്കടലിൻ്റെ പ്രത്യേകതകൾ സഹായ കരമാണ്.

ഇടവ പാതിയില്‍ നാടിനു കിട്ടുന്ന മഴയുടെ തോത് വളരെ കൂടുതലാണെങ്കിലും നാശം വിതക്കാത്ത അളവില്‍, ജൂണ്‍ ഒന്നു മുതല്‍ 120 ദിവസത്തേക്ക് ഏറിയും കുറഞ്ഞും മഴ നമുക്കു ലഭിച്ചു വന്നിരുന്നു. അതിനുള്ള കാരണങ്ങളില്‍ ഒന്ന് ഇടവമാസത്തെ മേഘങ്ങള്‍ പൊതുവെ വലിപ്പത്തില്‍ ചെറുതും എണ്ണം കൊണ്ട് കൂടുതലും ആയിരുന്നതിലാണ്. വര്‍ദ്ധിച്ച ചൂട് ബാഷ്പീകരണത്തില്‍ ഉണ്ടാക്കിയ മാറ്റം വലിയ മേഘങ്ങളുടെ രൂപീകരണത്തിന് കാരണമായി. അത്തരം മേഘങ്ങളേ കൂമ്പാര മേഘങ്ങള്‍ (Cumulonimbus)എന്ന് വിളിക്കുന്നു. 8 km വരെ വലിപ്പമുള്ള മേഘങ്ങളില്‍ ഐസിന്‍റെ സാന്നിധ്യം ഉണ്ടാകാം. ഇടവ പാതിയില്‍ പരിചിതമല്ലാത്ത ഇടിമിന്നല്‍ കാണുവാനുള്ള കാരണവും ഇത്തരം മേഘങ്ങള്‍ ആണ്. ഈ സാഹചര്യങ്ങളിൽ, മേഘ വിസ്ഫോടനം എന്ന് വിളിക്കുന്ന Cloud Buster പ്രതിഭാസവും ഇടവപാതി മഴയില്‍ ഉണ്ടാകാം .

ബംഗാൾ ഉൾക്കടലിൽ കൂടുതൽ ചുഴലിക്കാ റ്റുകൾ അനുഭവപ്പെടുന്നതിൻ്റെ മറ്റൊരു കാരണം ഭൂമിശാസ്ത്രപരമാണ്.ബംഗാൾ ഉൾക്കടൽ അറബിക്കടലിനേക്കാൾ ആഴം കുറഞ്ഞതാണ് അതായത് വെള്ളത്തിൽ നിന്ന് വായുവിലേക്ക് കൂടുതൽ താപ കൈമാറ്റം നടക്കുന്നു. ഇത് ഈർപ്പം, അസ്ഥിരത എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കുന്നു . ഇത് ചുഴലിക്കാറ്റ് രൂപീകരണത്തിന് ആവശ്യമായ ഘടകങ്ങളാണ്. ബംഗാൾ ഉൾക്കടൽ മൂന്ന് വശങ്ങളിലായി കരയാൽ ചുറ്റപ്പെട്ടിരിക്കുന്നു, ഇത് അധിക ഈർപ്പവും അസ്ഥിരതയും നൽകുന്നു. ബംഗാൾ ഉൾക്കടലിൻ്റെ നീണ്ട വളഞ്ഞ തീരപ്രദേശം ഉൾക്കടലിലേക്ക് ഒഴുകുമ്പോൾ കാറ്റിൻ്റെ വേഗത വർദ്ധിപ്പി ക്കുന്നു. ഇത് ഇവിടെ രൂപം കൊള്ളുന്ന ഏതൊരു ചുഴലിക്കാറ്റിൻ്റെയും നാശ സാധ്യത വർദ്ധിപ്പിക്കുന്നു. അറബിക്കടൽ വളരെ ഇടുങ്ങിയതാണ് അതായത് ചുഴലിക്കാറ്റുകൾ രൂപപ്പെടാൻ കൂടുതൽ ബുദ്ധിമുട്ടാണ് . അറബിക്കടലിന് ആഴം കൂടുതലായതിനാൽ ബംഗാൾ ഉൾക്കടലിലെ പോലെ തിരമാലകൾ ഉയരുന്നില്ല.

ഒമാൻ, ഇറാൻ, പാകിസ്ഥാൻ, ഇന്ത്യ, അറേബ്യൻ പെനിൻസുല എന്നിവ യുടെ അതിർത്തിയാണ് അറബിക്കടൽ. കുവൈറ്റ്, ബഹ്റൈൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യെമൻ തുടങ്ങിയ രാജ്യങ്ങൾ ചേർന്നതാണ് അറേബ്യൻ പെനിൻസുല. ബംഗാൾ ഉൾക്കടലിന് വളരെ വലിയ വിസ്തൃതിയുണ്ട്, അതിനാൽ കൊടുങ്കാറ്റുകൾക്ക് കൂടുതൽ എളുപ്പത്തിൽ ചിതറിപ്പോകാൻ കഴിയും . ഇന്ത്യൻ മഹാസമുദ്ര ത്തിൻ്റെ വടക്കു കിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു വലിയ ജലാശയമാണ് ബംഗാൾ ഉൾക്കടൽ. പടിഞ്ഞാറ് ഇന്ത്യ, വടക്ക് ബംഗ്ലാദേശ്, കിഴക്ക് ബർമ, തായ്‌ലൻഡ് എന്നിവയാണ് അതിർത്തി.
ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾക്ക് പേരുകേട്ടതാണ് ഈ ഉൾക്കടൽ. ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ ചൂടുള്ള സമുദ്രജലത്തിന് മുകളിൽ രൂപം കൊള്ളുന്നു . സാധാരണയായി കനത്ത മഴയും ശക്തമായ കാറ്റും കൊടുങ്കാറ്റും കൊണ്ടുവരുന്നു.ലോകത്ത് ഉഷ്ണമേഖലാ ചുഴലിക്കാറ്റ് രൂപപ്പെടുന്ന ഏറ്റവും സജീവമായ പ്രദേശങ്ങളിലൊന്നാണ് ബംഗാൾ ഉൾക്കടൽ.

 

You May Also Like

ലോകത്തിന്റെ ഭൂപടത്തിൽ ഇനിയും മാലിന്യം എത്തിപ്പെടാത്ത ഒരു സ്ഥലമുണ്ട്

ലോകത്തിന്റെ ഭൂപടത്തിൽ ഇനിയും മാലിന്യം എത്തിപ്പെടാത്ത ഒരു സ്ഥലമുണ്ട് അറിവ് തേടുന്ന പാവം പ്രവാസി ലോകത്തിന്റെ…

തമോദ്വാരങ്ങൾ സമാന്തര പ്രപഞ്ചങ്ങളുടെ ഇടനാഴികൾ ?

തമോദ്വാരങ്ങൾ സമാന്തര പ്രപഞ്ചങ്ങളുടെ ഇടനാഴികൾ ? Sabu Jose (ഫേസ്ബുക്കിൽ എഴുതിയത് ) “ഐൻസ്റ്റൈൻ ക്ഷമിക്കുക,…

തീവണ്ടികളിൽ പുതപ്പ് (ബ്ലാങ്കറ്റ്) ഉൾപ്പടെയുള്ള സംവിധാനം നിർത്താലാക്കാൻ ഇൻഡ്യൻ റെയിൽവേ ഉദ്ദേശിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ എന്തെല്ലാം ?

തീവണ്ടികളിൽ പുതച്ചുറങ്ങാൻ നൽകുന്ന പുതപ്പ് (ബ്ലാങ്കറ്റ്) ഉൾപ്പടെയുള്ള സംവിധാനം നിർത്താലാക്കാൻ ഇൻഡ്യൻ റെയിൽവേ ഉദ്ദേശിക്കുന്നതിന്റെ പ്രധാന…

കാംപൽ ബേയുടെ കഥ

Sujith Kumar (ഫേസ്ബുക്കിൽ എഴുതിയത് ) അന്റാർട്ടിക്കയിൽ പത്തേക്കർ സ്ഥലം സൗജന്യമായി തരാം അവിടെ പോയി…