ഈ ആർ.എസ്.എസുക്കാർക്ക് എന്താ നെഹ്റുവിനോട് ഇത്ര ദേഷ്യം !

273

Pinko Human

ഈ ആർ.എസ്.എസുക്കാർക്ക് എന്താ നെഹ്റുവിനോട് ഇത്ര ദേഷ്യം !

അവിചാരിതമായി നാഷണൽ ആർച്ചിവ്സ് ഓഫ് ഇന്ത്യയുടെ കൈവശമുള്ള 1964 ആഗസ്റ്റ് 20 ലേ ഒരു പത്ര കട്ടിംഗ് കൈയിൽ വരാൻ ഇടയായി. അതിന്റെ ഹെഡിംഗ് ബഹുരസമാണ്
” Rss Attempt To Enter Congress ”
കോൺഗ്രസിലേക്ക് കടന്നു കയറാൻ ആർ.എസ്.എസ് ശ്രമിക്കുന്നു എന്ന്.

കഥ എന്താന്ന് വെച്ചാൽ ഗാന്ധി വധത്തിന് ശേഷം ഇന്ത്യയിൽ ആർ.എസ്.എസ് നിരോധിക്കപ്പെട്ടു .നിരവധി പേർ അറസ്റ്റിലായി.
ആർ.എസ്.എസ് രാഷ്ട്രിയ പ്രവർത്തനത്തിൽ ഏർപ്പെട്ടില്ലയെന്ന് ഗവൺമെന്റിനു രേഖാ മൂലം എഴുത്തി നൽകി .പിന്നീട്ട് നിരോധനം നീക്കുകയുണ്ടായി. നേതാക്കൾ, പ്രവർത്തകർ വിട്ടയ്ക്കപ്പെട്ടു.. ഈ വേളയിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ആർ.എസ്.എസ് വാളണ്ടിയേർസിന് കോൺഗ്രസ് അംഗങ്ങളാവാം എന്ന റെസല്യുഷൻ അവതരിപ്പിച്ചു.

ഈ സമയം നെഹ്റു വിദേശത്തായിരുന്നു. നാട്ടിൽ വന്ന നെഹ്റു അതിശക്തമായി ഈ തീരുമാനത്തെ ഏതിർത്തു. അത് തടയപ്പെട്ടു.
നെഹ്റു തന്റെ ശ്രമത്തിൽ വിജയിച്ചെങ്കിലും കൊടി പിടിക്കാതെ സംഘ പരിവാർ ജാഥയ്ക്ക് പോകാൻ അനുമതി നൽകി മൂല്ലപ്പള്ളിയും ടീമും നെഹ്റുവിനെ നോൽപ്പിക്കയാണ്,

ഓഫ് ടോപ്പിക് :
1923 ൽ ഡെഗാവ് ഗ്രാമത്തിൽ വച്ച് നടന്ന ഒരു കോൺഗ്രസ് സമ്മേളനത്തിൽ ഹെഡ്ഗേവാർ ആയിരുന്നു അധ്യക്ഷൻ. അന്ന് ആർ.എസ്.എസ് രൂപികൃതമായിട്ടില്ല ! 1925 ലാണ് RSS രൂപം കൊള്ളുന്നത്. പിന്നെയും 9 വർഷം കഴിഞ്ഞാണ് കോൺഗ്രസുകാർ ഹിന്ദു മഹാസഭയിലോ മുസ്ലിംലീഗിലോ, ആർ.എസ്.എസിലോ ചേർന്ന് പ്രവർത്തിക്കുന്നത് വിലക്കിക്കൊണ്ടുള്ള പ്രമയം കോൺഗ്രസ് പാർട്ടി പാസാക്കുന്നത്.

**