ഫേസ്ബുക്കിന്‍റെ നിറം നീലയാണ്. ആദ്യത്തെ ലോഗോ മുതല്‍ ലോഗിന്‍ ബട്ടണില്‍ തുടങ്ങി അവസാനം സൈന്‍ ഔട്ട് ചെയ്യുന്നത് വരെ ഫേസ്ബുക്കില്‍ നീല ഇങ്ങനെ തെളിഞ്ഞു നിവര്‍ന്നു നില്‍ക്കുകയാണ്. പക്ഷെ ഇത്രയധികം നിറങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ടായിരുന്നിട്ടും എന്ത്കൊണ്ട് സൂക്കര്‍ബര്‍ഗ് നീല നിറം തിരഞ്ഞെടുത്തു? അതാണ് ഇവിടത്തെ പ്രധാന ചോദ്യം..! എന്തുകൊണ്ടാണ് നീല?
ഉത്തരം സിമ്പിള്‍ : സൂക്കര്‍ബര്‍ഗിന്‍റെ ഇഷ്ടം. അദ്ദേഹത്തിന്റെ കമ്പനി. അദ്ദേഹത്തിന് തോന്നും പോലെ ചെയ്യും. പക്ഷെ അദ്ദേഹത്തിന്റെ ഈ തോന്നലിനു പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ട് കേട്ടോ…
നമ്മുടെ ഫേസ്ബുക്ക് മുതലാളി മാര്‍ക്ക് സൂക്കര്‍ബര്‍ഗ് ഒരു വര്‍ണ്ണാന്ധത ബാധിച്ചയാളാണ്. അദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക് എല്ലാ നിറങ്ങളും ആസ്വദിക്കാന്‍ സാധിക്കില്ലയെന്ന്‍ ചുരുക്കം. അതുകൊണ്ട് തന്നെ മാര്‍ക്കിന് തന്റെ കണ്ണുകള്‍ക്ക് ഏറ്റവും സുന്ദരമായി തോന്നിയ നീല നിറം ഫേസ്ബുക്കിനും ഇട്ടു കൊടുത്തു..നീല മാത്രം കണ്ട മാര്‍ക്ക് ഫേസ്ബുക്ക് അടിമുടി നീലയാക്കി.!അതെ, ചുവപ്പും, പച്ചയും നിറങ്ങള്‍ സക്കര്‍ബര്‍ഗിന്റെ കണ്ണുകള്‍ക്ക് കാണാന്‍ സാധിക്കാത്തതിനാലാണ് ഫേസ്ബുക്കിന്റെ ഔദ്യോഗിക നിറം നീലയാക്കി മാറ്റിയത്.
പിന്നെ 2004ല്‍ ആരംഭിച്ച ഫേസ്ബുക്കിന് ഈ നീല നിറവും ഇന്നത്തെ ഫാന്‍സും ഒന്നും ഇന്ന് കാണില്ലായിരുന്നു. കാരണം തുടങ്ങി ഒരു വര്ഷം തികയും മുന്‍പ് മൈസ്‌പേസ് കമ്പനി എഫ്ബി വാങ്ങിക്കാന്‍ ഒരുങ്ങിയതാണ്. പക്ഷെ സക്കര്‍ബര്‍ഗ് ചോദിച്ച 75 മില്ല്യണ്‍ യുഎസ്സ് ഡോളര്‍ “കത്തി” വിലയാണ് എന്ന് പറഞ്ഞു അവര്‍ ആ ശ്രമം ഉപേക്ഷിച്ചു. അതുകൊണ്ട് മാര്‍ക്ക് കമ്പനി തുടര്‍ന്നു നടത്തി..ബാക്കി പറയണ്ടല്ലോ..!